ക്ഷേത്ര വരുമാനം സര്‍കാരിന് !! RSS – BJP സംഘപരിവാര്‍ പ്രചാരണം പൊളിയുന്നു ;- ദേവസ്വം ബോര്‍ഡില്‍നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ ഒന്ന് പരിശോധിക്കാം. ചോദ്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ട് ? ഉത്തരം : 1106 ക്ഷേത്രങ്ങള്‍. ചോദ്യം : തിരുവിതാംകൂര്‍ ക്ഷേത്രത്തിന് കീഴില്‍ ഉള്ള ക്ഷേത്രങ്ങളിലെ എല്ലാ വരുമാനം ബോര്‍ഡിനാണോ വരുന്നത് ? ഉത്തരം : അതെ. ചോദ്യം : ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിന് നല്‍കുനുണ്ടോ ? ഉത്തരം : ഇല്ല. ചോദ്യം : ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്ക്കാരിനാണോ അതോ ബോര്‍ഡിനാണോ ? ഉത്തരം : അല്ല ബോര്‍ഡിനാണ്. ചോദ്യം : സര്കാരിലേക്ക് ആണെക്കില്‍ വരുമാനത്തിന്‍റെ എത്ര ശതമാനം ? ഉത്തരം : മുന്‍പ് പറഞ്ഞല്ലോ ബോര്‍ഡിനാണെന്ന്. ആയതിനാല്‍ ഈ ചോദ്യത്തിന് പ്രസക്തി ഇല്ല. ചോദ്യം : ദേവസ്വം ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭികുന്നുണ്ടോ ? ഉണ്ടെങ്കില്‍ എത്ര ? ഉത്തരം : ഉണ്ട്. പ്രതിവര്‍ഷം 80 ലക്ഷം രൂപ. എത്രകാലം കൊണ്ട് കാവിപ്പട നട്ടു നനച്ചൊരു നുണയുടെ വന്മരം അടിവേരു മുറിഞ്ഞു വീണൂ കിടക്കുന്നു…. കേരളത്തിലെ ദേവസ്വംബോര്‍ഡ് കളിലെ പണം പൊതു ഖജനാവിലേക്ക് എത്തുന്നു എന്നും അവ മറ്റു ആവശ്യഗള്‍ക്ക് ഉപയോഗിക്കുന്നു എന്നും വ്യാപകമായ പ്രചരണം നടന്നു വരികയാണല്ലോ,അന്വേഷണ സ്വഭാവമോ യുക്തി ചിന്തയോ ഒട്ടും ഇല്ലാത്ത ഒരിടമാണല്ലോ മതം,അതിനാല്‍ തന്നെ ഗിബല്സ് ന്‍റെ തന്ത്രം ഇവിടെ പുര്നമായി വിജയിക്കുന്നു.ഇന്റര്‍നെറ്റ് ന്‍റെ വിവിധ മേഘലകളിളുടെ ഈ കുതന്ത്രം പ്രച്ചരിപിച്ചപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ന്‍റെ ബാലന്ചെ ഷീറ്റ്,കേരള ബജറ്റ്,എന്നിവ ഉള്‍പടെ അനേകം തെളിവുകള്‍ എത്തിച്ചിട്ടും പഴയ പല്ലവി തന്നെ പാടിയവര്‍ക്ക് ഇതാ ഒരു വ്യക്തമായ രേഖ.വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്. ഷീറ്റ് നമ്പര്‍ 2 :covering letter ഷീറ്റ് നമ്പര്‍ 1:ഉന്നയിക്കപെട്ട ചോദ്യഗല്‍ ഷീറ്റ് നമ്പര്‍ 3:പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ന ഉത്തരങ്ങള്‍. ഏതമ്പലത്തില്‍നിന്നുള്ള കാശാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നത്? കേരളത്തിലാണെങ്കില്‍ ദേവസ്വം ബോര്‍ഡുകളാണ് ആ പണം കൈകാര്യം ചെയ്യുന്നത്. അത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അമ്പലത്തിലെ വരുമാനം എല്ലാ മതക്കാരും കൂടി പങ്കുവച്ചുതിന്നുന്നു, പള്ളിക്കാരുടേത് അവര്‍ക്ക് മാത്രം എന്നത് സംഘികളുടെ സ്ഥിരം നമ്പറാണ്. പള്ളികള്‍ അതത് മതക്കാരുടെ സ്വകാര്യസ്വത്തായിരിക്കുമ്പോള്‍ അമ്പലങ്ങള്‍ സര്‍ക്കാരാണ് ഭരിക്കുന്നതെന്നാ അടുത്ത വിഷം. പള്ളികള്‍ അതാത് മതക്കാര്‍ പിടിയരി പിരിച്ചും കച്ചവടം നടത്തിയും ഉണ്ടാക്കിയിട്ടുള്ളവയാണ്. കച്ചവടക്കാരെയോ കൊളോണിയല്‍ ഭരണാധികാരികളെയോ സുഖിപ്പിക്കാന്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ സൌജന്യമായോ പണം വാങ്ങിയോ സ്ഥലം വിട്ടുകൊടുത്തിട്ടണ്ടെന്നല്ലാതെ പള്ളികളുടെ നിര്‍മ്മാണത്തിലോ പരിപാലനത്തിലോ സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ല. അമ്പലങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതും അവിടത്തെ ചെലവുകള്‍ നടത്തിയിട്ടുള്ളതും നാട്ടുരാജ്യങ്ങളുടെ കാലത്തെ പൊതുപണം ഉപയോഗിച്ചാണ്, അപൂര്‍വ്വം സ്വകാര്യക്ഷേത്രങ്ങള്‍ ഒഴിച്ചാല്‍ അവ നാട്ടുരാജ്യങ്ങളുടെ സ്വത്തായിരുന്നു, കൃസ്ത്യാനിയുടെയും മുസ്ലീമിന്റെയും കൂടി നികുതിപ്പണം ഉപയോഗിച്ചാണ് അന്നത്തെ സെക്യുലര്‍ അല്ലാത്ത രാജാക്കന്‍മാര്‍ ഈ ക്ഷേത്രങ്ങള്‍ പണിതതും അവിടെ നാട്ടുകാര്‍ക്ക് ദൈവത്തിനെ വിറ്റ് ജീവിച്ചിരുന്ന മനുഷ്യരേയും അവരുടെ താല്പര്യളേയും സംരക്ഷിച്ചിരുന്നത്. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ നാട്ടുരാജ്യങ്ങളുടെ സ്വത്ത് ഇന്ത്യന്‍ യൂണിയന്റേതായി. അതിന്റെ ഭരണച്ചുമതല് സ്വാഭാവികമായും സര്‍ക്കാരിന്റേതായി. അപ്പോഴും അവിടങ്ങളില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതുഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയല്ല ചെയ്തത്, ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാക്കി പൊളിഞ്ഞുകിടക്കുന്ന അമ്പലങ്ങളെ പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും ആ പണം ഉപയോഗിക്കുകയാണ് ചെയ്തതും (ചെയ്യുന്നതും).വെറുതെയാണോ നാടുമുഴുവന്‍ പൊളിഞ്ഞുകിടക്കുന്ന അമ്പലത്തിന്റെ ചുറ്റുവട്ടത്തുള്ളവര്‍ അമ്പലം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്നും പറഞ്ഞ് സമരം ചെയ്യുന്നത്? നമ്മുടെ വിദ്യാഭ്യാസ സംവിധാനം ജാതിമത ശക്തികളുടെ പിടിയിലായതിനാല് ജനങ്ങള്ക്ക് തങ്ങളുടെ ശരിയായ ചരിത്രം അറിയാനുള്ള അവസരങ്ങളില്ല. അഞ്ചു പൈസയുടെ ഉളുപ്പോ, രാജ്യസ്നേഹമോ, ദേശാഭിമാനമോ ഇല്ലാതിരുന്ന തുക്കട രാജാക്കന്മാരേയും അവരുടെ മന്ത്രിമാരുടേയും വീരശൂര പരാക്രമ ചരിത്രങ്ങള് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഭാവി തലമുറക്ക് പകര്ന്നു കൊടുക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 70 വര്ഷം മുന്പുവരെ മലയാളികള് മാറുമറക്കുന്ന ഏര്പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്വ്വികര് കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനപ്രിയ മുഖമായി വിശേഷിപ്പിക്കാവുന്ന ശ്രീ നാരായണ ഗുരുവെക്കുറിച്ചാണ് കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 ആം അദ്ധ്യായം പ്രതിപാദിക്കുന്നത്. ഇന്ത്യയൊട്ടുക്ക് സഹ്സ്രാബ്ദങ്ങളോളം ബ്രാഹ്മണ്യം പരത്തിയ ജാതി വിഷ സവര്‍ണ്ണരോഗത്തിന്റെ തിക്തഫലങ്ങളില്‍ നിന്നും രക്ഷനേടാനായി ഉയിരെടുത്ത സാംസ്ക്കാരിക മുന്നേറ്റത്തിന്റെ എതിര്‍ക്കാനാകാത്ത നേതൃത്വമായിരുന്നു ശ്രീ നാരായണ ഗുരു.ശ്രീ നാരായണ ഗുരുവിന് സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കള്ള ചരിത്രങ്ങളുടേയും, മയക്കുമരുന്ന് പോലുള്ള വൈദികസാഹിത്യപാണ്ഢിത്യപശയില്‍ നിന്നും പുറത്തുകടക്കാനുള്ള ചരിത്രാവഗാഹം അന്നു ലഭ്യമല്ലായിരുന്നെങ്കിലും തന്റെ കണ്മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വഹീനമായ സവര്‍ണ്ണജാതിയതയുടെ ക്രൂര താണ്ഡവത്തിനെതിരെ നന്മയുടേയും മാനവിക സ്നേഹത്തിന്റേയും പ്രകാശം ചൊരിയാനായി. കേരളത്തിലെ അവര്‍ണ്ണര്‍ക്ക് സര്‍വ്വാദരണീയമായ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പൈതൃകമുണ്ടെന്ന സത്യമാണ് ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിലൂടെ ലോകത്തോട് സൌമ്യമായി പ്രഖ്യാപിച്ചത്.അതിന്റെ ഫലമായുണ്ടായ സാംസ്ക്കാരിക ഉണര്‍വ്വ് കേരളത്തിലെ അവര്‍ണ്ണരില്‍ മാത്രമല്ലാ, സവര്‍ണ്ണരിലും കൃസ്ത്യന്‍ മുസ്ലിം മതസ്തരായ ജനങ്ങളിലും വരെ ക്രിയാത്മകവും മതേതരവുമായ മാനവികബോധത്തിന്റെ വിശാല ചക്രവാളം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്നു പറയണം. ജനാധിപത്യഭരണത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ താമര വിരിയാതിരിക്കാന്‍ കാരണമായി നില്‍ക്കുന്ന ഘടകം കേരളത്തിലെ ജാതിരഹിത/അവര്‍ണ്ണ സമൂഹത്തിന് ശ്രീ നാരായണ ഗുരുവിനെ മുന്‍നിര്‍ത്തിയുണ്ടായ സാംസ്ക്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രബുദ്ധതയും അതുപോലെ ഇടതുപക്ഷ പുരോഗമന കഷികളുടെ നിരന്തരമായ ഇടപെടലുകളും മൂലമാണ് എന്നത് ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല.