Amal Lal ഇനിയും ബി.ജെ.പിയുടെ (സംഘപരിവാറിന്‍റെ) പ്രത്യേയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന, മോദിയിൽ പ്രതീക്ഷയുള്ള ആരെങ്കിലും എന്റെ Friends List ൽ ഉണ്ടെങ്കിൽ ഒഴിഞ്ഞ് പോണം. പേടി കൊണ്ടാണ്. അറപ്പ് കൊണ്ടാണ്. അത്രമേൽ സങ്കടം വരുന്നതിനാലാണ്. ചില കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു പറയുന്നു. ചിലസിനിമാ താരങ്ങള്‍ക്കും, ശബ്ദത്തിനു റീച്ച് ഉള്ള വലിയ വാ മനുഷ്യര്‍ക്കും ആ കുട്ടിയെ പീഡിപ്പിച്ചവരോടും, ആ പീഡിപ്പിച്ച മനുഷ്യരെ പുറത്തിറക്കാന്‍ വേണ്ടി പരസ്യമായി രംഗത്ത് വന്ന ബി ജെ പിയോടും തോന്നുനതിനേക്കാള്‍ അമര്‍ഷം ഇത് രാഷ്ട്രീയമാണ് എന്നു സംസാരിക്കുന്നവരോടാണ് തോന്നുന്നത് എങ്കില്‍. വലിയ രാഷ്ട്രീയതിന്‍റെ ഗൂഡാലോചന കാണാതെ ചെറുതായെങ്കിലും പലവിധ ഒച്ചയില്‍ ഇത് നീതികേടാണ് എന്ന് പറയുന്നവരേ കുറിച്ചാണ് നിങ്ങളുടെ പരാതിയെങ്കില്‍. നിങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനായാലും അല്ലെങ്കിലും നിങ്ങള്‍ എത്ര സ്ത്രീരാഷ്ട്രീയം പറഞ്ഞവന്‍ ആണെങ്കിലും, എത്രമാത്രം ഇമോഷണലായാലും വൃത്തിക്കേടും, വഞ്ചനയും, കൊലപാതകത്തിന് കയ്യടിയുമാണ്. 1- ഈ നടന്നത് ഒരു റേപ്പ് ടെററിസമാണ്. 2 - മുസ്ലീം മനുഷ്യര്‍ അപരരാണ്. അവരിതാ പെറ്റുപെരുകുന്നു. അവരെ കൊന്നു കളയണം എന്നുവരെ പരസ്യമായി ഉറക്കെ വിളിച്ചു പറയുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ കൊലപാതകമാണ്. 3 - സംഘപരിവാര്‍ ആശയം എത്രമാത്രം ക്രൂരമാണ് എന്നതിന്‍റെ നേര്‍സാക്ഷ്യമാണ്. അത് മനുഷ്യരെ എത്രത്തോളം ഇന്‍സെന്‍സിറ്റീവയ്ക്കുമെന്നതിന്‍റെ ഉദാഹരണമാണ്. ഇതിനൊക്കെ അപ്പുറം പരസ്യമായാണ് സംഘപരിവാര്‍ ഭരണകൂടവും, ഭരണം നിര്‍വഹിക്കുന്നവരും ആ പ്രതികളോട് കൂടെ നിന്നത് എന്നും ഓര്‍ക്കുക 4 - അത് കൊണ്ടൊക്കെ തന്നെ ബി ജെ പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍, അവരില്‍ വിശ്വാസമുള്ളവര്‍, പ്രതീക്ഷയുള്ളവര്‍, മോഡിക്കൂട്ടങ്ങള്‍ക്ക് വോട്ട് ചെയ്തവര്‍, ഇനിയും ചെയ്യാനിരിക്കുന്നവര്‍. നിങ്ങളുടെ കയ്യില്‍ ആ കുട്ടിയുടെ രക്തമുണ്ട്. കഴുകിയാലും മായാത്ത രീതിയില്‍ ആ രക്തക്കറയുണ്ട്. 5 - ഈ കൊലപാതകം, റേപ്. അതില്‍ രാഷ്ട്രീയമുണ്ട്, മതമുണ്ട് - സംഘപരിവാര്‍ രാഷ്ട്രീയ ആശയത്തിന്‍റെ മറനീക്കിയുള്ള പുറത്തുവരവാണ്. മുസ്ലീം ജനതയോട്, കാശ്മീരി മുസ്ലീം ജനതയോട് കാണിക്കുന്ന നീതികേടുകളുടെ ഏറ്റവും കൂടിയ രൂപമാണ്. 6 - ഇനിയും നിങ്ങള്‍ ബി ജെ പിയ്ക്കാണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നതെങ്കില്‍, ബി ജെ പി യില്‍ ഏതെങ്കിലും നേതാവില്‍ പ്രതീക്ഷയുണ്ടെങ്കില്‍, സംഘപരിവാര്‍ പ്രവര്‍ത്തകനാണെങ്കില്‍, ബി ജെ പി പ്രവര്‍ത്തകന്‍ ആണെങ്കില്‍, മാനസികമായെങ്കിലും നിങ്ങള്‍ക്ക് ബി ജെ പിയെ പിന്തുണയ്ക്കാന്‍ തോന്നുണ്ടെങ്കില്‍ ഇറങ്ങി പോണം. എന്‍റെ ഈ സ്പേസ് നിങ്ങള്‍ക്കുള്ളതല്ല. നിങ്ങളുടെ ചിന്തകള്‍ എത്രത്തോളം ദുഷിച്ചുവരുന്നുവെന്നും, നിങ്ങളുടെ നീക്കങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കണമെന്നുമറിയാം. പക്ഷെ പുറത്തു നിന്ന് നോക്കികാണാവുന്നതാണ് അത്. നിങ്ങളുടെ ഒച്ചയും, വളര്‍ച്ചയും എന്‍റെ സൗഹൃദത്തിന്‍റെ തണലിലാവരുതെന്നും, ചെറുതാണെങ്കിലും എന്‍റെ സ്പേസിന്‍റെ ഇട്ടാവട്ടത്തില്‍ നിന്നാവരുതെന്നും ഉറച്ചബോധമുണ്ട്
njn paranjathinu nere thirichu sambavikuvanalo..ella pravasyavum bjp kalikuna kali (chilarude so called "kuthira kachavadam "panadipadyam") ipravasyam cong kalikunu..nice move..
adyamayitt kazhjnja 5 varshathil modikku melil rahul score cheythu...chekkan rashtreeyam padichu thudangi,