കുറച്ചു വര്‍ക്ഷങള്‍ക്കു മുബാണ് പത്രത്തി ഒരു വാര്‍ത്ത വന്നു. ബ്രസീലില്‍ നിന്ന് ഒരല്‍ബുദ്ധ ബാലന്‍ വരുന്നു. സാക്ഷാല്‍ പെലെ തന്‍റെ പിന്‍ഗാമിയായി അവനെ നോക്കി കാണുന്നു. അതോടെ ആ ബാലന്‍റെ കളി കാണാന്‍ തിടുക്കമായി. യുട്യൂബ് ഇരുന്നു തപ്പി , പയന്‍റെ സ്കില്‍സ് കണ്ട് അല്‍ഭുത പെട്ടു. അവന്‍ ബാഴ്സയില്‍ എത്തിയെങ്കില്‍ എന്ന് ആഗ്രഹിച്ചു. പിന്നീട് എവിടെയോ വായിച്ചു അവനു മെസ്സിയുടെ കൂടെ കളിക്കാന്‍ ആണ് ആഗ്രഹം എന്നും അതു കൊണ്ട് ബാഴ്സയില്‍ വരുമെന്നും. എന്നാല്‍ ആ വര്‍ക്ഷം സാന്‍റോസില്‍ തുടരാന്‍ ആയിരുന്നു തിരുമാനം. അടുത്ത സീസണ്‍ കണ്ടത് നെയ്മര്‍ക്കു വേണ്ടി റയലും ബാഴ്സയും രംഗത്ത് ഇറങിയതാണ്. ഞാനും സുഹ്രത്തും റയല്‍ ഫാനുമായ റിഷാദും നെയ്മര്‍ ബാഴ്സയില്‍ വരുമേൊ റയലില്‍ വരുമോ എന്ന് ബെററ് വരെ വച്ചു . ഓരോ ദിവസവും രാവിലെ ഞങള്‍ രണ്ടു പേരും കൂടി സകല വെബ് സൈററുകളും പരതും.നെയ്മര്‍ എങ്ങോട്ടു പോകും എന്നറിയാന്‍. ഒടുവില്‍ എന്‍റെ മോഹങള്‍ പൂവണിച്ചു കൊണ്ട് അദ്ദേഹം ബാഴ്സയില്‍ എത്തി. എന്നാല്‍ ആദ്യ സീസണില്‍ നെയ്മര്‍ടെ പ്രകടനം കണ്ടപ്പോള്‍ നെയ്മര്‍ ഒരു ഫ്ളോപ്പ് ആകും എന്ന് ഒരു ആശങ്ക ഉണ്ടായി. 157 ഷോട്ട്സ് ഉതിര്‍ത്തെങ്കിലും 15 ഗോളുകള്‍ മാത്രം ആണ് അദ്ദേഹത്തിനു നേടാന്‍ ആയത്. എന്നാല്‍14-15 സീസണില്‍ കളി മാറി. അദ്ദേഹത്തിന്‍റെ ഉയര്‍ച്ച ആണ് പിന്നീട് കണ്ടത് . 39ഗോളുകള്‍ സീസണ്‍ മൊത്തം നേടിയ അദ്ദേഹം മികച്ച കളിമെനയലും പടുത്തയര്‍ത്തി. ബാലന്‍ ഡി ഓറില്‍ മൂന്നാം സ്ഥാനവും നേടി . 15-16 ല്‍ ആയപ്പോളേക്കും ലോകത്തെ ഏററവും മികച്ച താരം ആയി മാറുന്നതാണ് കണ്ടത് . ഈ സീസണില്‍ ഇതു വരെ അദ്ദേഹത്തെ അതിശയിക്കാന്‍ മറ്റൊരു കളികാരനും ആയിട്ടില്ലന്നതാണ് സത്യം നാളെ 24-ാം പിറന്നാള്‍ ആഘോഷിക്ുന്ന നെയ്മര്‍ക്കു ഒരായിരം ജന്മ ദിനാശംസകള്‍
വര്‍ക്ഷം 1994. അര്‍ജന്‍റെിനയുടെ കടുത്ത ആരാധകനായ ഞാന്‍ അര്‍ജന്‍റെനയും റുമാനിയയും തമ്മിലുളള പ്രീക്വര്‍ട്ടര്‍ മല്‍സരം കാണാന്‍ ഇരിക്കുകയാണ്. മറഡോണ ഉത്തേജകമരുന്നുയോഗിച്ചതിനു പുറത്തായതിന്‍റെ മാനസ്സികാഘാതത്തില്‍ ആയിരുന്നു എങ്കിലും കനീജയയും ബാററിയും അടങിയ ടീമിനു റുമാനിയ ഒരു എതിരാളിയേ അല്ലന്നായിരുന്നു എന്‍റെ വിലയിരുത്തല്‍. എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ട് റുമാനിയ തുടര്‍ച്ചയായി അക്രമണങള്‍. അതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഹാഗി എന്ന കളികാരനും. തുടക്കത്‌തില്‍ തന്നെ ഡുമിസ്ററാസ്ക്കു റുമാനിയക്ായി ഫ്രീകിക്ക് ഗോള്‍ നേടി . എന്നാല്‍ 4 മിനിററ് കഴിഞ്ഞപ്പോള്‍ കിട്ടിയ പെനാല്‍ററിയിലൂടെ ബാററി അര്‍ജന്‍റെനക്കു വേണ്ടി തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് ഹാഗി കളം നിറയുന്നതാണ് കണ്ടത്. 2 മിനിററുനുളളില്‍ ഹാഗിയുടെ പാസ്സില്‍ ഡുമിസ്ററാസ്കു ഗോള്‍. 58 മിനിററില്‍ ഹാഗി ഒരു പ്രത്യക്രമണത്തില്‍ നിര്‍ണായകം ആയ മൂന്നാം ഗോളും നേടി . ആല്‍ബയിലൂടെ ഒരു ഗോള്‍ തിരീച്ചു അടിച്ചെങ്കിലും അര്‍ജന്‍റെീന തോററു പുറത്തായി അന്ന് മനസ്സില്‍ കുടിയേറിയ കളികാരന്‍ ആണ് ഹാഗി . അയാള്‍ക്കു മുന്നോ അയാള്‍ക്കു ശേക്ഷമോ അതു പോലൊരു പ്രതിഭയെ റുമാനിയ സ്രഷ്ടിച്ചിട്ടില്ല.അയാളുടെ കാലത്തിനു ശേഷം അവര്‍ ലോക കപ്പ് കളിച്ചിട്ടില്ല. റുമാനിയടെയും ബാഴ്സയുടയും ലോക ഫുട്ബോളി ലെയും എക്കാലത്തെയും മികച്ച താരങളിലൊരാളായ ഹാഗിക്ക് ജന്മ ദിനാശംസകള്‍ നേരുന്നു