തമിഴകത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ‘ബോംബെ’. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും ജോഡിയായ ഈ മണിരത്നം ക്ലാസിക് ആദ്യം എടുക്കാനിരുന്നത് മലയാളത്തിലാണ് എന്നറിയാമോ? അതേ, അതാണ് സത്യം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങാനിരുന്നത് എന്നതും യാഥാർത്ഥ്യം. ഒരു കലാപത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടിയുടെ കാഴ്ചപ്പാടിൽ കലാപവും അതിന്‍റെ പിന്നാമ്പുറസംഭവങ്ങളും വെളിച്ചത്തുകൊണ്ടുവരുന്ന രീതിയിലായിരുന്നു ‘ബോംബെ’ ആദ്യം പ്ലാൻ ചെയ്തത്. ഇതിനായി എം ടിയും മണിരത്നവും ചർച്ചകൾ ഏറെ നടത്തിയതാണ്. എന്നാൽ ഒരു മെട്രോപൊളിറ്റൻ നഗരത്തിൽ നടക്കുന്ന കഥയായതിനാൽ ചിത്രത്തിന് വൻ മുതൽ മുടക്കുവേണ്ടിവരും എന്നത് വലിയ തടസമായി. ഒരു കുട്ടി പ്രധാന കഥാപാത്രമാകുന്ന മലയാളചിത്രത്തിന് അത്രയും മുതൽ മുടക്കാൻ നിമ്മാതാവ് തയ്യാറായില്ല. അതോടെ ചിത്രം തമിഴിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സത്യൻ, പ്രേംനസീർ, മധു, ഉമ്മർ ഇവരെല്ലാം ഒരുമിച്ച് അഭിനയിച്ച 2 സിനിമകളേ ഉള്ളൂ. 1967ൽ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ', 'ഒള്ളതു മതി' എന്നീ സിനിമകൾ.
Athokke oru kaalam! Ippo angerde padangal kandal aarenkilum vishwasikkumo oru kaalathu malayalthile ettavum sought after superstar aayirunnu ennu!
'ചെമ്മീൻ' സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി തനിയെ കാറോടിച്ച് പോവുകയായിരുന്നു സത്യൻ മാഷ്. അല്പം മയങ്ങിപ്പോയതുകൊണ്ടാവാം ഒരു ഇലക്ട്രിക് പോസ്റ്റിൽ വണ്ടിയിടിച്ചു. വലിയ അപകടമായിരുന്നു. വണ്ടി പൂർണ്ണമായും തകർന്നു. ആ പ്രദേശത്ത് ആളനക്കമുണ്ടായിരുന്നില്ല. ആരെയും കാണാതായപ്പോൾ വേദന സഹിച്ച് വേച്ചുവേച്ച് ഒരു കടത്തിണ്ണയിലേയ്ക്ക് സത്യൻ മാഷ് കയറിക്കിടന്നു. ഏറെ നേരം കഴിഞ്ഞ് അതുവഴി കടന്നുപോയ ഏതോ യാത്രക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വീണ്ടും വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ അന്ന് സത്യൻ മാഷിനെ മലയാളത്തിന് നഷ്ടമാകുമായിരുന്നു.
ആരുടെയും മുഖത്ത് നോക്കി എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു കെ.പി. ഉമ്മർ. തന്നേക്കാൾ ജൂനിയറായ ഒരാളെ അവാർഡിന് പരിഗണിച്ചതിൽ പ്രതിഷേധിച്ച് തന്നെ സിനിമാ അവാർഡിന് പരിഗണിക്കേണ്ടെന്ന് ഒരിക്കൽ അദ്ദേഹം ബന്ധപ്പെട്ടവർക്ക് കത്തെഴുതി. എന്നാൽ ഇദ്ദേഹത്തോട് ദേഷ്യമുള്ള ഒരുദ്യോഗസ്ഥൻ പിന്നീട് എല്ലാ അവാർഡ് കമ്മിറ്റിക്ക് മുമ്പിലും ഉമ്മറിനെ പരിഗണിക്കുമ്പോൾ ഈ കത്തെടുത്ത് കാണിച്ച് അവാർഡ് നൽകിയാലും അദ്ദേഹം നിരസിക്കുമെന്ന് പറഞ്ഞ് അംഗങ്ങളെ പിന്തിരിപ്പിച്ചതിനാൽ 4 പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായിരുന്നിട്ടും സർക്കാരിന്റെ ഒരവാർഡും അദ്ദേഹത്തെ തേടിയെത്തിയില്ല.
കാണുന്നവരെയെല്ലാം സ്നേഹത്തോടെ മച്ചാനേ എന്ന് നീട്ടിവിളിക്കുന്ന പതിവുണ്ടായിരുന്നതുകൊണ്ടാണ് എം.എൽ വർഗ്ഗീസ് പിന്നീട് മച്ചാൻ വർഗ്ഗീസ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്.
ലോഹിതദാസ് കിരീടം സ്ക്രിപ്റ്റിനെപ്പറ്റി പറഞ്ഞത്.. ഞാനെഴുതിയ തിരക്കഥകളിൽ ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കിയ തിരക്കഥ കിരീടമാണ്. വെറും അഞ്ചു ദിവസം മാത്രമാണ് കിരീടം എഴുതിത്തീർക്കാൻ ഞാനെടുത്തത്.