1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    മലയാള നടന്മാരും, യഥാർഥ നാമവും

    അബ്ദുൽ ഖാദർ - പ്രേം നസീർ
    സത്യനേശൻ നാടാർ - സത്യൻ
    മാധവൻ നായർ - മധു
    കൃഷ്ണൻ നായർ - ജയൻ
    സുകുമാരൻ നായർ - തിക്കുറിശി / തിക്കുറിശി സുകുമാരൻ നായർ
    ചന്ദ്രശേഖര മേനോൻ - ശങ്കരാടി
    ഏലിയാസ് - രവീന്ദ്രൻ
    മുഹമ്മദ്‌ കുട്ടി - മമ്മൂട്ടി / സജിൻ
    ശങ്കർ പണിക്കർ - ശങ്കർ
    സോമശേഖരൻ നായർ - സോ
    റഷീൻ - റഹ്മാൻ
    ജയറാം - ജയറാം / ജയരാമൻ
    മുകേഷ് ബാബു / ജോയ് - മുകേഷ്
    ജഗദീഷ് കുമാർ - ജഗദീഷ്
    സുധീർ കുമാർ - മണിയൻ പിള്ള / മണിയൻ പിള്ള രാജു / രാജു
    അശോക്‌ - അശോക് / അശോകൻ
    ഗണേഷ് കുമാർ - ഗണേഷ് കുമാർ / ഗണേശൻ / ഗണേഷ്
    ഗോപിനാഥൻ നായർ - ഗോപി / ഭരത് ഗോപി
    സുരേന്ദ്രനാഥ തിലകൻ - തിലകൻ
    വേണുഗോപാൽ - നെടുമുടി വേണു
    വേണുഗോപാൽ - വേണു നാഗവള്ളി
    പദ്മദളാക്ഷൻ - കുതിരവട്ടം പപ്പു / പപ്പു
    അരവിന്ദൻ - മാള അരവിന്ദൻ / മാള
    ശ്രീകുമാർ ആചാരി - ജഗതി ശ്രീകുമാർ / ജഗതി / അമ്പിളി
    ബാബു ആന്റണി - ബാബു ആന്റണി / ബോബ് ആന്റണി
    മോഹൻ രാജ് - മോഹൻ രാജ് / കീരിക്കാടൻ ജോസ്
    ഗോപാല കൃഷ്ണൻ - ദിലീപ്
    പോൾ മൈക്കിൾ - ലാൽ
    സിബി വർഗീസ്‌ - കൈലാഷ്
    സുരേന്ദ്രൻ - ഇന്ദ്രൻസ്
    അജയ കുമാർ - ഉണ്ട പക്രു / ഗിന്നസ് പക്രു
     
    Last edited: Mar 3, 2016
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    മലയാള നടിമാരും, യഥാർഥ നാമവും

    ശാന്ത കുമാരി / ശാന്തി - സീമ
    സരസ്വതി ദേവി - ശാരദ
    മഹേശ്വരി - ലളിത/ കെ പി എ സി ലളിത
    വിജയ ലക്ഷ്മി - മാധവി
    ആശ കേളുണ്ണി - രേവതി
    ശ്രി വള്ളി - രഞ്ജിത
    കവിത രഞ്ജിനി - ഉർവശി
    അശ്വതി കുറുപ്പ് - പാർവതി
    മധുബാല - മധുബാല / മധു
    വിജയ ലക്ഷ്മി - അമൃത / രംഭ
    കവിത - നന്ദിനി / കൗസല്യ
    ധന്യ നായർ - നവ്യ നായർ
    ജാസ്മിൻ മേരി ജോസഫ്‌ - മീര ജാസ്മിൻ
    ഡയാന മറിയം കുര്യൻ - നയൻതാര
    ബ്രെറ്റി ബാലചന്ദ്രൻ - മൈഥിലി
    ലിഡിയ ജേക്കബ് - കാർത്തിക(new)
    സുനന്ദ - കാർത്തിക
    രകിത - ഭാമ
    കാർത്തിക മേനോൻ - ഭാവന / ഭാവന മേനോൻ
    ദിവ്യ - അഭിരാമി
     
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'മിഴി രണ്ടിലും' എന്ന ചിത്രത്തിൽ കാവ്യാ മാധവനു വേണ്ടിയും, 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിൽ ജ്യോതിർമയിക്കു വേണ്ടിയും ഡബ് ചെയ്തത് നടി പ്രവീണ ആണ്.
     
    Mayavi 369 and Mark Twain like this.
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    കൗതുകകരമായ മറ്റൊരു കാര്യം ശ്രീനിവാസനാണ് 'ഒരു മുത്തശ്ശി കഥ' എന്ന ചിത്രത്തിലെ ത്യാഗരാജനും, 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തിലെ ഒരു സീനിൽ വന്നു പോകുന്ന മമ്മൂട്ടിക്കും ശബ്ദം കൊടുത്തത്. ("ഹലോ ഹലോ" എന്ന് മാത്രം പറഞ്ഞു കൊണ്ട് അവസാനത്തെ കൂട്ട അടി സീനിൽ മമ്മൂട്ടി വന്നു പോകുന്നുണ്ടല്ലോ)
     
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    *ഷമ്മി തിലകൻ 'കടത്തനാടൻ അമ്പാടി'യിൽ പ്രേം നസീറിനു വേണ്ടിയും, പല ചിത്രങ്ങളിൽ രഘുവരന് വേണ്ടിയും, 'ഡാഡി' എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക് വേണ്ടിയും, സ്ഫടികത്തിൽ സ്ഫടികം ജോർജ്ജിനു വേണ്ടിയും, 'ദേവാസുര'ത്തിൽ നെപ്പോളിയന് വേണ്ടിയും ശബ്ദം കൊടുത്തു.

    *സീരിയൽ നടൻ കുമരകം രഘുനാഥ് ആണ് 'ദേവരാഗം' എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക് വേണ്ടി ശബ്ദം കൊടുത്തത്.

    *നരേന്ദ്ര പ്രസാദ്‌ 'വൈശാലി'യിൽ ബാബു ആന്റണിക്ക് , 'ചിത്ര'ത്തിൽ പൂർണ്ണം വിശ്വനാഥന്‍, 'ഞാൻ ഗന്ധര്‍വ്വൻ' എന്ന ചിത്രത്തിൽ ആ ആശരീരിക്കും ശബ്ദം കൊടുത്തു.
     
    Last edited: Mar 5, 2016
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Narendra prasad ayiruno ath :)

    Thanks kidu infoos :)
     
    Nischal likes this.
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    *1970കളിലെ പ്രശസ്തനായ നടൻ രവികുമാറിനു വേണ്ടി മിക്കവാറും സിനിമകളിൽ ഡബ് ചെയ്തിട്ടുള്ളത് സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ്.

    *സംവിധായകനും, നടനുമായ വേണു നാഗവള്ളി 'സുഖമോ ദേവി','കിഴക്കുണരും പക്ഷി' ഈ സിനിമകളിൽ ശങ്കറിനു വേണ്ടിയും , 'സ്വാതിതിരുനാളി'ൽ അനന്ത്നാഗിനു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്.

    *നടി ശാരദയ്ക്കു വേണ്ടി ശബ്ദം നൽകിയിരുന്നത് ടി.ആർ. ഓമന ആണ്.
     
    Mayavi 369 likes this.
  8. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    1939ലെ ഹിന്ദി ചിത്രമായ കാപാലകുണ്ഠലയിൽ പങ്കജ് മല്ലിക് ചിട്ടപ്പെടുത്തി പാടിയ ‘പിയാ മിലന്‍ കോ ജാനാ’ 5 പതിറ്റാണ്ടുകൾക്ക് ശേഷം ബേണി - ഇഗ്നേഷ്യസ് കൂട്ടുകെട്ട് 'എന്തേ മനസ്സിലൊരു നാണം' എന്ന ഗാനമാക്കി മലയാളത്തിലേക്ക് പുനരവതരിപ്പിച്ചു. ആദ്യവരികളുടെ ഈണം പഴയതിന്റേതു തന്നെയാണ്.

     
    Mayavi 369 and Mark Twain like this.
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    1960ലെ 'സീത' എന്ന ചിത്രത്തിൽ 'പാട്ടുപാടി ഉറക്കാം ഞാൻ' എന്ന താരാട്ടുപാട്ട് പാടിയാണ് പി.സുശീല മലയാളത്തിലേയ്ക്ക് കടന്നുവരുന്നത്. മലയാളം ഉച്ചാരണത്തിലുള്ള ബുദ്ധിമുട്ട് കാരണം തനിയ്ക്ക് മലയാളത്തിൽ പാടാൻ സാധിക്കില്ലെന്ന് തീർത്തുപറഞ്ഞ് ഒഴിഞ്ഞുമാറിയ സുശീലയെ ദക്ഷിണാമൂർത്തി ആത്മവിശ്വാസം നൽകി പാടിക്കുകയായിരുന്നു.
     
    Mark Twain likes this.
  10. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    നാടോടിക്കാറ്റ് ഹിറ്റ്‌ ആയ സമയം :
    ശ്രീനിവാസനും, സത്യൻ അന്തിക്കാടും, മോഹൻലാലും കൂടി സീക്വലിനെ കുറിച്ച് ആലോചിക്കുന്ന സമയം.
    ശ്രീനിക്ക് ഒരു കഥ കിട്ടി.പുള്ളി സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി.പേരും ഇട്ടു "പട്ടണപ്രവേശം"
    പക്ഷേ കഥ മാത്രം ആരോടും പറഞ്ഞില്ല...മോഹൻലാൽ കുറേ ചോദിച്ചു . അപ്പോൾ ശ്രീനി പറഞ്ഞു സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞ് വായിച്ചു കേൾപ്പിക്കാം, അപ്പൊ കേട്ടാ മതിയെന്ന്.
    പട്ടണപ്രവേശം എന്ന പേരിൽ ഒരു തമിഴ് ഫിലിം നേരത്തെ ഇറങ്ങിയിരുന്നു...ഒരു ദിവസം ശ്രീനിക്ക് ഒരു കാൾ തമിഴിൽ "ഞാൻ ഹീറോ(തമിഴ് പ്രൊഡക്ഷൻ കമ്പനി ) യിൽ നിന്നാണ് വിളിക്കുന്നത്‌. നിങ്ങൾ പട്ടണപ്രവേശം എന്ന സിനിമ പ്ലാൻ ചെയ്യുന്നു എന്ന് കേട്ടല്ലോ. അത് ഞങ്ങൾ ചെയ്ത പടത്തിന്റെ കഥയോട് സാമ്യമുണ്ടല്ലേ..? ഞങ്ങൾ കേസ് കൊടുക്കാൻ പോവുകയാണ്".
    അപ്പോ ശ്രീനി : " അയ്യോ സാർ അങ്ങനെ ഒന്നും ഇല്ല...ഇത് വന്ത് 2 CID..." അങ്ങനെ പുള്ളി ഫുൾ കഥ പറഞ്ഞു. കഥ തീർന്നതും അപ്പുറത്ത് ഒരു പൊട്ടിച്ചിരി...അത് മോഹൻലാൽ ആയിരുന്നു വിളിച്ചത്.
     

Share This Page