വിദ്യാസാഗർ ആദ്യമായി മറ്റൊരു സംഗീതസംവിധായകന്റെ കീഴിൽ പാടിയ പാട്ടാണ് '101 വെഡ്ഡിങ്സി'ലെ ചങ്ങാതീ എന്ന പാട്ട്.
അഴകിയ രാവണനിലേയ്ക്ക് വിളിച്ചപ്പോൾ കമലിനോട് വിദ്യാസാഗർ പറഞ്ഞത് ഈണങ്ങൾ കേട്ട ഉടൻ ഇത് കൊള്ളാം എന്ന് തോന്നിയാൽ അത് റിജക്ട് ചെയ്യണം എന്നാണ്. കാരണം, അതേ ഈണം മുമ്പെവിടെയോ കേട്ടത് മനസ്സിൽ കിടക്കുന്നതുകൊണ്ടാണ് ആദ്യകേൾവിയിൽ തന്നെ ഇഷ്ടം തോന്നുന്നതത്രേ.
'ക്ലാസ്മേറ്റ്സി'ന്റെ കഥ ജയിംസ് ആൽബർട്ട് ആദ്യം തയ്യാറാക്കിയത് ബാംഗ്ലൂരിലെ ഒരു ഹൈടെക് ക്യമ്പസിന്റെ പശ്ചാത്തലത്തിലായിരുന്നു. ഒന്നരവർഷം കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. ഈ കഥ ലാലിനോട് പറഞ്ഞപ്പോൾ കഥയിൽ ലൈഫ് ഫീൽ ചെയ്യുന്നില്ലെന്നും, നമുക്കറിയാവുന്ന ഒരു ക്യാമ്പസിന്റെ കഥ പറയുന്നതല്ലേ നല്ലതെന്നും ലാൽ ചോദിച്ചു. ഒന്നര വർഷത്തെ കഷ്ടപ്പാടൊക്കെ മറന്ന് ജയിംസ് പുതിയ വൺലൈനെഴുതി. അതാണ് സിനിമയായത്.
നെടുമുടി വേണു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് 'ഒരു സുന്ദരിയുടെ കഥ' എന്ന ചിത്രത്തിലാണ്. നസീർ അഭിനയിച്ച ''ഭാവനമധുരനിലയേ'' എന്ന ഗാനരംഗത്തിൽ ഓടിപ്പോകുന്ന 2 ചെറുപ്പക്കാരിൽ ഒരാളായി സൂക്ഷിച്ചുനോക്കിയാൽ കാണാം വേണുവിനെ. കൂടെയുള്ള ചെറുപ്പക്കാരൻ ഫാസിൽ ആണ്.
Aa kashtapaadinu falam undayi... Colctnilum kalamoolyathilum orupole mikachu ninnu.. Annu tharangamayirunnallo...