'മീശമാധവൻ' സിനിമയ്ക്ക് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് ആദ്യം നിര്‍ദേശിച്ച പേര് 'മീശ' എന്നായിരുന്നു. അപ്പോൾ യൂണിറ്റിലുള്ള ആരോ മുഖ്യകഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്തു പറഞ്ഞു - മീശ മാധവന്. രഞ്ജനും, ക്യാമറമാൻ എസ് കുമാറിനും ആ പേര് ഇഷ്ടപെട്ടില്ല. ഈ സമയം അടുത്ത റൂമിലുണ്ടായിരുന്ന ബാബു ജനാര്ദ്ദനൻ മീശ മാധവൻ എന്ന പേര് ഒരു പ്രത്യേക ഡിസൈനിൽ എഴുതി. അത് കണ്ടിഷ്ടപെട്ട എല്ലാവരും ആ പേരു തന്നെ മതിയെന്ന് തീരുമാനിച്ചു. ബാബു ജനാര്ദ്ദനൻ മീശ മാധവൻ എന്നെഴുതിയ അതേ രീതിയിൽത്തന്നെ ഈ ചിത്രത്തിന് പോസ്റ്ററിൽ പേര് ഡിസൈൻ ചെയ്തു.
*'മീശമാധവനി'ൽ ജഗതി ശ്രീകുമാർ ചെയ്ത റോളിലേയ്ക്ക് ആദ്യം ആലോചിച്ചത് നെടുമുടിയെ ആയിരുന്നുവത്രേ. അവസാനം ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിൽ ആ കഥാപാത്രം ജഗതിയിൽ എത്തുകയായിരുന്നു. *സിനിമയുടെ കഥയ്ക്ക് നിലമ്പൂരിലെ ഒരു കള്ളന്റെ കഥയുമായി ഏകദേശം സാമ്യമുണ്ട്. നിലമ്പൂരെ പുഴയിൽ മുങ്ങാം കുഴിയിട്ട് അക്കരെ കടക്കുന്ന ഒരു കള്ളന്. സഹോദരങ്ങളെ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു അയാൾ കള്ളനായത്. പക്ഷെ, സഹോദരങ്ങളെല്ലാം വളര്‍ന്നു നല്ല നിലയിലായതോടെ കള്ളൻ സഹോദരനാണെന്ന് പറയാൻ അവര്‍ക്ക് നാണക്കേടായി. ഒടുവിൽ ആ മനുഷ്യൻ തൂങ്ങി മരിച്ചു. ഈ ത്രെഡിൽ നിന്നാണ് മീശ മാധവൻ എന്ന ചിത്രത്തിന്റെ തുടക്കം.
*ശ്രീനിവാസന്റെ തന്നെ ജീവിതാംശം കലർന്ന ചിത്രമാണ് 'വരവേല്‍പ്പ്'. ശ്രീനിയുടെ അച്ഛന് ഒരു ബസ്സ് ഉണ്ടായിരുന്നു, അത് കട്ടപ്പുറത്ത് കയറ്റിയത് തൊഴിലാളി സംഘടനകള്‍ ആയിരുന്നുവത്രേ. *പാലക്കാടും, പരിസരങ്ങളിലുമായിട്ടയിരുന്നു സിനിമ ഷൂട്ട് ചെയ്തത്. പാലക്കാട്ടെ അന്നത്തെ പ്രസ്തമായ നിഷ ഡ്രൈവിംഗ് സ്കൂളിന്റെ ബസിന്റെ നിറം മാറ്റിയാണ് ഗള്‍ഫ് മോട്ടോർ എന്ന പേരിൽ ചിത്രത്തിൽ ഉപയോഗിച്ചത്.
*'വരവേല്‍പ്പ്' സിനിമയിൽ കാണുന്ന പൂരം കൃത്രിമമായി ഉണ്ടാക്കിയതാണ്. പാലക്കാട്ടെ പ്രശസ്തമായ മണപ്പുള്ളി കാവിലാണ് ഈ പൂരം ചിത്രീകരിച്ചത്. *ബസ് സ്റ്റാന്റ് ആയി ചിത്രീകരിച്ചത് പാലക്കാട് മുന്‍സിപ്പൽ സ്റ്റാന്റ് തന്നെയായിരുന്നു.
Athaaa njanum aneshikune... Diarykurup wikil onum nokit engane oru peru kanunila CPCil kandathanu post .. avide onn aski nokate Sent from my ASUS_T00J using Tapatalk