'സദയം' സിനിമ വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് സിബി മലയിൽ പറഞ്ഞിട്ടുണ്ട്. ശരിക്കും മമ്മൂട്ടിയെയും, മോഹൻലാലിനെയും വെച്ച് ജൂലിയസ് സീസർ എന്നൊരു സിനിമ ചെയ്യാനാണ് എം.ടി ആ സമയത്ത് പ്ലാൻ ചെയ്തിരുന്നത്. പിന്നീട് അതിന്റെ ചെലവ് ഓര്‍ത്തു മാത്രം ആ സിനിമ ഉപേക്ഷിക്കുകയും 'സദയം' വേഗം ഒരുക്കുകയുമായിരുന്നുവത്രേ. എം ടിയുടെ തിരക്കഥയിൽ സിബി സംവിധാനം ചെയ്ത ഏക ചിത്രവും സദയം തന്നെ.
കടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ വേണമെന്ന് ഭരതൻ ലോഹിതദാസിനോട് പറഞ്ഞപ്പോൾ പല കഥകളും ലോഹി പറഞ്ഞെങ്കിലും ഭരതന് ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരിൽ ചെറിയ ഒരു നീരസമുണ്ടായി. മനസ്സ് ശാന്തമാകുന്നതിന് വേണ്ടി ലോഹി തൃശ്ശൂർ നാട്ടികാ ബീച്ചിൽ പോയി കുറച്ചു സമയം ഇരുന്നു. അവിടെ വച്ച് ഒരു അരയൻ തന്റെ മകളെ തല്ലുന്ന ഒരു കാഴ്ച അദ്ദേഹം കണ്ടു. പഠിക്കാത്തതിനായിരുന്നു ആ ശകാരം. ആ സമയം അദ്ദേഹം ചിന്തിച്ചു, ഇയാൾ ഈ കുട്ടിയെ ഒരു പാട് പ്രതീക്ഷകളുമായി വളര്‍ത്തി വലുതാക്കും. അതിനു ശേഷം ആ കുട്ടി അയാളെ മറന്ന് വേറെ ഒരുവന്‍റെ കൂടെ പോയാൽ അയാളുടെ മനസ്സ് എന്താവും? അവിടെ നിന്നാണ് 'അമര'ത്തിന്‍റെ കഥ ജനിക്കുന്നത്. പിന്നീട് അദേഹത്തിന്റെ കലാലയ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളുമായി കൂട്ടി ചേര്‍ത്താണ് 'അമരം' പൂര്‍ത്തിയാക്കുന്നത്.
'ഭൂതക്കണ്ണാടി'യുടെ കഥ എങ്ങിനെയാണ് രൂപപ്പെട്ടത് എന്ന് ലോഹി പറയുന്നുണ്ട്. ഒരു വൈകുന്നേരം അദ്ദേഹം ചെറുതുരുത്തി ടൗണിലൂടെ നടക്കുകയായിരുന്നു, പെട്ടെന്ന് മഴ വന്നു. അദ്ദേഹം ഓടി ഒരു കടത്തിണ്ണയിൽ കയറി. അത് ഒരു വാച്ച് റിപ്പയററുടെ കട ആയിരുന്നു. കടക്കാരൻ ലോഹിക്ക് ഇരിക്കാൻ കസേര കൊടുത്തു വര്‍ത്തമാനം തുടങ്ങി. ജോലി ചെയ്യുന്നിടക്ക് സംസാരിക്കുമ്പോഴൊക്കെ ആ കടക്കാരൻ ലോഹിയെ നോക്കിയിരുന്നത് കണ്ണിൽ വെച്ച ലെന്‍സിലൂടെ ആയിരുന്നു. മഴ മാറി പുറത്തിറങ്ങിയ ലോഹി പിന്നീട് ആലോചിച്ചത് ലെന്‍സ് കണ്ണിൽ വെച്ച് തന്നെ നോക്കി സംസാരിച്ച ആ മനുഷ്യനെപ്പറ്റി ആണ്. എന്തും വലുതായി മാത്രം കാണുന്ന അയാൾ ലോഹിയുടെ വിദ്യാധരൻ ആവുകയായിരുന്നു. ഇന്നത്തെ കാലത്ത് പെണ്‍മക്കളുള്ള ഒരു അച്ഛന്റെ വ്യാകുലതകൾ കൂടി ലോഹി വിദ്യാധരന് പകര്‍ന്നു.
Premathinte dvd kandappol athil jojo group dance kalikkan cash venamenn parayunna scene onnum illayirunnu.
എം ടി യും,ഹരിഹരനും ചേര്‍ന്ന് വടക്കൻ വീരഗാഥയ്ക്ക് വേണ്ടി ഒരുങ്ങുമ്പോൾ മമ്മൂട്ടിയോ,മലയാളത്തിലെ മറ്റ് താരങ്ങളോ അവരുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല. തീര്‍ത്തും പുതുമുഖങ്ങളെ വെച്ചൊരു വടക്കൻ പാട്ട് ചിത്രമായിരുന്നു അവരുടെ മനസ്സില്‍. പക്ഷെ, തിരക്കഥ എഴുത്തിന്റെ ഒരു ഘട്ടം എത്തിയപ്പോൾ എം ടി പറഞ്ഞു - ഇനി അവൻ വേണം, ഇത് അവനു മാത്രമേ പറ്റുകയുള്ളൂ. എം ടി പറഞ്ഞ ആ അവൻ മമ്മൂട്ടിയായിരുന്നു.
'പഴശ്ശിരാജ'യ്ക്ക് മുന്‍പ് എം.ടിയും,ഹരിഹരനും,മമ്മൂട്ടിയും കൂടി തയ്യാറെടുത്തത് പഴശ്ശിയുടെ അനുചരനായിരുന്ന പയ്യമ്പള്ളി ചന്തുവിന്റെ കഥ പറയാനായിരുന്നു. പക്ഷെ വടക്കൻ വീരഗാഥയിലെ ചന്തുവിനെ ഇനിയും മറന്നിട്ടില്ലാത്ത മലയാളികളുടെ മനസ്സിലേക്ക് മമ്മൂട്ടിയെ വെച്ച് വീണ്ടുമൊരു ചന്തുവുമായി വരാൻ എം.ടിക്കോ,ഹരിഹരനോ ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവിൽ അവര്‍ മമ്മൂട്ടിയെ വെച്ചു പഴശ്ശിരാജ ചെയ്തു.