'പ്രണയം' സിനിമയിൽ അനുപം ഖേർ അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര പറയുന്നു. 1980ല്‍ താന്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. സംഗീതമായിരുന്നു തങ്ങളെ തമ്മിൽ അടുപ്പിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്പോള്‍ ഗര്‍ഭിണിയായിരുന്ന ആ പെണ്‍കുട്ടിയെ പിതാവ് തന്റെയടുക്കൽ നിന്ന് ബലമായി പിടിച്ചെടുത്തുവെന്ന് സിത്താര പറയുന്നു. പിന്നീട് തന്റെ പിതാവ് തന്നെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയമാക്കിയെന്ന് പെണ്‍കുട്ടി തന്നെ അറിയിച്ചുവെന്നും, പിൽക്കാലത്ത് സിനിമയിലെത്തി പ്രശസ്തനായതിന് ശേഷവും തങ്ങൾ തമ്മിൽ ഫോൺ വഴി ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം പറയുന്നു. ബ്ലസി പ്രണയം ഒരുക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍സിത്താര തന്റെ ഈ അനുഭവം ഒരു തിരക്കഥയാക്കിയിരുന്നത്രേ. പക്ഷേ, അത് സിനിമയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
'മഴയെത്തും മുന്‍പേ' എന്ന ചിത്രത്തിലെ "എന്തിനു വേറൊരു സൂര്യോദയം" എന്ന ഗാനത്തെ കുറിച്ച് കൈതപ്രം പറയുന്നു.. സംവിധായകന്‍ ജയരാജ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ഇതാണെന്ന് പല തവണ കൈതപ്രത്തോട് പറഞ്ഞിട്ടുണ്ടത്രേ.. ആദ്യം ഈ ട്യൂണിലോ വരികളിലോ ആയിരുന്നില്ല ഈ ഗാനം രൂപപ്പെടുത്തിയത്.. സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് മദ്രാസില്‍ വച്ചു എഴുതിയ ഗാനത്തില്‍ കൈതപ്രമോ സംഗീത സംവിധായകന്‍ രവീന്ദ്രനോ തൃപ്തരായിരുന്നില്ല.. കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ച് ഇതൊന്നു മാറ്റി ചെയ്താലോ എന്ന് രവീന്ദ്രന്‍ കൈതപ്രത്തോട് ചോദിക്കുന്നു.. സന്തോഷത്തോടെ കൈതപ്രം സമ്മതം മൂളി.. ക്ലാസിക്കല്‍ മുസിക്കും അല്പം വെസ്റ്റേണ്‍ ടച്ചും ചേര്‍ത്ത് ഇന്നു കേള്‍ക്കുന്ന ഈണത്തില്‍ ഗാനം ചിട്ടപ്പെടുത്തി.. ബാക്ക്ഗ്രൌണ്ട് മുസിക്കില്‍ വെസ്റ്റേണ്‍ ടച്ചുണ്ട്.. അതേ സമയം വളരെ മെലോഡിയസും ആണീ ഗാനം.. ഈണം കേട്ടപ്പോള്‍ തന്നെ കൈതപ്രത്തിന്റെ മനസ്സില്‍ വരികളും ഓരോന്നായി വന്നു.
Padmarajan padangalil Njan Gandharvan maathramalle naayakan paadunnullu? Athil pinne gandharvan ayathu kondu nannaayi paadam.
ഇതിൽ മാലിനി ആയി ആദ്യം നിശ്ചയിച്ചത് സുകന്യയെ ആയിരുന്നു. അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയതുമാണ്. പക്ഷേ, അത് ശരിയാകില്ലെന്ന് തോന്നി.അങ്ങനെയാണ് ഗൗതമിയെ അന്വേഷിച്ചത്.