മാമാട്ടിക്കുട്ടിയമ്മയുടെ വിജയത്തിനുശേഷം ഒരിക്കൽ ഔസേപ്പച്ചനും (നിർമാതാവ്), ഫാസിലും ആലപ്പുഴയിൽ വച്ചുകണ്ടു. അടുത്ത പടം 2 പേർക്കും ചേർന്നെടുക്കാമെന്ന് അവർ തീരുമാനിച്ചു. ഫാസിലിന്റെ അനുജൻ ഖയ്സും, സുഹൃത്ത് ലൂക്കാസും ഒരു പടം ചെയ്യുന്ന കാര്യം നേരത്തെ ഫാസിലുമായി ആലോചിച്ചിരുന്നു. എങ്കിൽ 4 പേരും ചേർന്നു ഒരു ചിത്രം ചെയ്യാമെന്ന് തീരുമാനമായി. അങ്ങനെ ഒരു ബാനർ ഉണ്ടായി - ബോധിചിത്ര. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' ബോധിചിത്രയുടെ ബാനറിൽ ഇവർ 4 പേരും ചേർന്നാണ് നിർമ്മിച്ചത്.
ഒരു പുതുമുഖനായികയെ കൊണ്ടുവന്ന് 'നോക്കെത്താദൂരത്ത്' ഒരുക്കണമെന്നായിരുന്നു ഫാസിലിന്റെ ആഗ്രഹം. അന്ന് നല്ല നടികൾ കുറവായിരുന്നു. ഉള്ളവർക്കൊന്നും ഡേറ്റുമില്ല. ഫാസിലിന്റെ സഹോദരന്റെ ഒരു സുഹൃത്ത് ബോംബെയിലുണ്ട്. ഒരു മൊയ്തു. മൊയ്തുവിന്റെ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട്. ഫാസിൽ ബോംബെയിൽ പോയി കുട്ടിയെ കണ്ടു. ഫാസിലിന്റെ മനസിലുണ്ടായിരുന്ന അതേ രൂപം. അങ്ങനെ ഗേളി ആയി നദിയാ മൊയ്തുവിനെ തെരഞ്ഞെടുത്തു.
നോക്കെത്താദൂരത്തിലെ വല്ല്യമ്മച്ചിയായി ഷൗക്കർ ജാനകിയെ ഫാസിൽ നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്നു. പക്ഷേ, അവരെക്കാണാൻ മദ്രാസിൽ ചെന്നപ്പോൾ അവർ അമേരിക്കയ്ക്ക് പോയിരുന്നു. അപ്പോൾ ആരോ പറഞ്ഞറിഞ്ഞു. 15 വർഷമായി അമേരിക്കയിലായിരുന്ന പദ്മിനി മദ്രാസിൽ വന്നിട്ടുണ്ടെന്ന്. പദ്മിനിയോട് ഫാസിൽ ആവശ്യമറിയിച്ചപ്പോൾ വർഷങ്ങളായി താൻ അഭിനയം വിട്ടിട്ട് എന്നു മാത്രമായിരുന്നു മറുപടി. പക്ഷേ, കഥ കേട്ടപ്പോൾ പദ്മിനിയ്ക്ക് പൂർണ്ണസമ്മതം. അങ്ങനെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം പദ്മിനി അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തിയത്.
'നോക്കെത്താ ദൂരത്ത്' ഇറങ്ങി ആദ്യ എട്ടൊൻപതു ദിവസം പടം പൊട്ടി എന്നായിരുന്നു റിപ്പോർട്ട്. പക്ഷേ, ഇതിലെ ഒരു പാട്ട് പടമിറങ്ങിയതോടെ വൻ ഹിറ്റായി മാറി. ഓഡിയോ കാസറ്റ് നേരത്തെ ഇറങ്ങിയെങ്കിലും പടം ഇറങ്ങിയ ശേഷമാണ് പാട്ട് ഹിറ്റായത്. പടത്തിന്റെ വിജയത്തിന് ഏറ്റവും സഹായകമായതും 'ആയിരം കണ്ണുമായ്' എന്ന പാട്ടാണ്.
'താഴ്വാരം' സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് 'ചമയം' സിനിമയുടെ കാര്യം ഭരതൻ മോഹൻലാലിനോട് പറയുന്നത്. ഭരതന്റെയും, ജോൺപോളിന്റെയും മനസ്സിൽ എസ്തപ്പാൻ ആശാനായി തിലകനും, ആന്റോ ആയി മോഹൻലാലും ആയിരുന്നു. കഥ കേട്ട തിലകനും, മോഹൻലാലിനും ഈ ചിത്രം എത്രയും വേഗം നടന്നുകാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തിരക്കഥയുടെ മിനുക്കുപണികൾ ദീർഘമായി നീണ്ടപ്പോൾ ഇരുവർക്കും ഡേറ്റ് പ്രശ്നമായി. അങ്ങനെ തിലകനു പകരം മുരളിയെയും, ലാലിനു പകരം മനോജിനെയും കാസ്റ്റ് ചെയ്തു.
Venu vinte ee idapedal illayirunnenkil?? Nammal enjoy cheytha pala scenes um ee roopathil nammal kanan idayayarhil nammalariyathe pokunna ethrayo perude contributions und? Fazil eeyide paranjath orma varunnu.... Manichithrathazhu climax il prathima vecha karakkanulla idea suresh gopi de aayirunnu...aa time il anganoru thought pure genius alle??? But athinte credit sg kku orikkalum kittilla..
'ഓർക്കാപ്പുറത്ത്' സിനിമയ്ക്ക് തിരക്കഥ എഴുതുന്ന സമയത്ത് സെക്കന്റ് ഹാഫിനു ശേഷം ഒരു വഴിത്തിരിവ് കിട്ടാത്ത പ്രതിസന്ധി ഉണ്ടായി. സംവിധായകൻ കമൽ കഥയുടെ ആശങ്ക മോഹൻലാലുമായി പങ്കുവച്ചു. ലാൽ ഇക്കാര്യം പ്രിയദർശനോട് പറഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ട പ്രിയനാണ് നിധി പിയാനോക്ക് ഉള്ളിൽ ഒളിപ്പിച്ചുകൊണ്ടുള്ള വഴിത്തിരിവ് കണ്ടെത്തിയത്.