പ്രേം നസീര്‍- ഷീല ജോടികളുടെ വിഖ്യാതമായ സൗന്ദര്യപിണക്കം മാറിയതിനു ശേഷം ഇരുവരും ഒന്നിച്ച സിനിമ എന്നതായിരുന്നു 'തുമ്പോലാര്‍ച്ച'യുടെ ഏറ്റവും വലിയ സവിശേഷത.. മാത്രമല്ല ഇരുവരും ജോഡികളായി അഭിനയിച്ച ആദ്യ കളര്‍ സിനിമയും തുമ്പോലാര്‍ച്ച ആയിരുന്നു. തുമ്പോലാര്‍ച്ചയിൽ പ്രേംനസീർ വാങ്ങിയതിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയാണ് ഷീല അഭിനയിച്ചത്.
'ഷോലേ' സിനിമയിൽ നിന്നും ഒരുപാട് പ്രചോദനം കൊണ്ട് എടുത്ത സിനിമയായിരുന്നു 'ബ്ലാക്ക് ബെൽറ്റ്' .. അംജദ് ഖാൻ ചെയ്ത വേഷത്തിൽ ബാലൻ കെ നായർ ആയിരുന്നു. ഗബ്ബാർ സിംഗ് എന്ന പേരിനു പകരമായി ഫ്രാങ്കോ.. നായകന്മാരായി വിൻസെന്റ്, രവികുമാർ എന്നിവർ. ബാലന്‍ കെ നായരുടെ വില്ൻ കഥാപാത്രമായ ഫ്രാങ്കോ ഷോലെയിലെ അംജദ്ഖാനെ പോലെ പാറകെട്ടുകള്‍ക്കിടയിലാണ് താവളം.. ഷോലെയുടെ ക്ലൈമാക്സില്‍ ധര്‍മേന്ദ്രയുടെ വിഖ്യാതമായ ” MAIN AA RAHA HOON GABBAARRR.. ” എന്ന അലര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന പോലെ ഈ സിനിമയിൽ വിൻസെന്റ് ആണ് അലറുന്നത് ... ” ഞാന്‍ വരുന്നെടാ... ഫ്രാങ്കോ.....” എന്നും പറഞ്ഞു കുതിരപുരത്ത് കയറി മലനിരകളിൽ ചെന്ന് ബാലൻ കെ നായരുമായി നടത്തുന്ന സംഘട്ടനം അന്നത്തെ കാലത്ത് വിൻസെന്റിന്‍റെ ആരാധകര്‍ക്കു ആര്‍പ്പൂ വിളിക്കാനുള്ള സീനുകളിൽ പ്രധാനപെട്ടതായിരുന്നു.
മലയാള സിനിമയ്ക്കു വേണ്ടി ആദ്യമായി ഒരു ഹിന്ദി ഗാനം ഉള്‍പ്പെടുത്തിയത് 'മനസ്സൊരു മയിൽ' എന്ന സിനിമയിലാണ്.. (മുമ്പ് 'തസ്കരവീരന്‍' എന്ന സത്യൻ ചിത്രത്തിൽ 2 ഹിന്ദി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടും ആ സിനിമയിലേത് ആയിരുന്നില്ല)
ഒരേ സിനിമയുടെ തന്നെ വ്യത്യസ്ത പതിപ്പുകളിൽ ഒന്നിൽ നായകവേഷവും, മറ്റേതിൽ പ്രതിനായകവേഷവും ഒരേ നടൻ തന്നെ ചെയ്യുക എന്നത് ഒരു അപൂർവ്വതയാണ്. കമലഹാസൻ വില്ലനായി അഭിനയിച്ച മലയാളസിനിമയായിരുന്നു 'മറ്റൊരു സീത'. വിൻസെന്റ് ആയിരുന്നു നായകൻ. അതേ സിനിമ 'മൂണ്ട്രു മുടിച്ച്' എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ കമലഹാസൻ ചെയ്തത് നായകവേഷമാണ്. വില്ലൻവേഷം ചെയ്തത് രജനീകാന്തും.
താൻ സംവിധാനം ചെയ്ത 'ഇഷ്ട്ടമാണ് പക്ഷെ' എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു കൊച്ചു സംഭവം ബാലചന്ദ്രമേനോൻ ഓർമ്മിക്കുന്നു. തിരക്കിട്ട് അടുത്ത ഷോട്ട് പ്ലാന്‍ ചെയ്യുന്ന വേളയില്‍ ചിന്താമഗ്നനായി കസേരയിലിരിക്കുന്ന ഉമ്മുക്കാനെ(കെ പി ഉമ്മർ) ശ്രദ്ധിച്ചു. ഉമ്മുക്ക വേറെ ഏതോ ഒരു ലോകത്തില്‍ മുഴുകിയിരിപ്പാണെന്ന് കണ്ട ഞാൻ ഉമ്മുക്കയോട് കാര്യം തിരക്കി... ഉമ്മുക്ക തന്‍റെ ഗാംഭീര്യ ശബ്ദത്തില്‍ ഇപ്രകാരം മറുപടി നല്കി... “” മിസ്റ്റര്‍ മേനോന്‍... എന്താണ് ഈ ലോകത്തിനു സംഭവിച്ചിരിക്കുന്നത്!! എന്താണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്!! ഈ ലോകം ഇത്രമാത്രം അധപതിക്കാന്‍ കാരണം എന്താണെന്ന് മേനോന്‍ ചിന്തിച്ചിട്ടുണ്ടോ!!!”” ഉമ്മുക്ക പറഞ്ഞത് മനസ്സിലാകാതെ ഞാൻ നിന്നപ്പോള്‍ ലോകത്തിന്‍റെ ദയനീയ അവസ്ഥയില്‍ പരിതപിച്ചുകൊണ്ട് രണ്ടു വരി സംസ്കൃത ശ്ലോകം ചൊല്ലികൊണ്ട് ഉമ്മുക്ക എഴുന്നേറ്റു പോയി. ഈ സമയത്ത് തന്‍റെ ട്രേഡ്മാര്‍ക്ക് വേഷമായ കള്ളിമുണ്ട് ചുറ്റി ചുണ്ടില്‍ മുറിബീടിയുമായി ശങ്കരാടി ചേട്ടന്‍ അങ്ങോട്ട് വന്നു. ഞാൻ അപ്പോള്‍ നടന്ന സംഭവം ശങ്കരാടി ചേട്ടനെ ധരിപ്പിച്ചു.. ഉമ്മുക്ക അഭിനയത്തില്‍ മാത്രമല്ല സംസ്കൃതത്തില്‍ പോലും പ്രാഗല്ഭ്യം നേടിയ ഒരു ബഹുമുഖ പ്രതിഭയാണെന്നും ഇത്രമാത്രം ജ്ഞാനിയാണെന്നും അറിഞ്ഞില്ലെന്നും ഞാൻ പറഞ്ഞത് കേട്ടപ്പോള്‍ ശങ്കരാടി ചേട്ടന്‍ പൊട്ടിച്ചിരിച്ചു. ഒപ്പം ഇതല്ലേ അവന്‍ പാടിയ സംസ്കൃത ശ്ലോകം എന്നും ചോദിച്ചു കൊണ്ട് ഉമ്മുക്ക ചൊല്ലിയ രണ്ടു വരി സംസ്കൃത ശ്ലോകം ശങ്കരാടി ചേട്ടന്‍ ചൊല്ലി കേള്‍പ്പിച്ചു.. എന്നിട്ട് ശങ്കരാടി ചേട്ടന്‍ പറഞ്ഞു.. ''ടോ.. ഈ രണ്ടു വരി ശ്ലോകം കഴിഞ്ഞ പത്ത് കൊല്ലമായി പലരുടെ മുന്നിലും ചെന്ന് ലോകത്തിനെന്ത് പറ്റി എന്നും പറഞ്ഞു കൊണ്ട് അവന്‍ പാടി നടക്കുന്നു.. ഇതിന്‍റെ ബാക്കി ആരോടെങ്കിലും അവന്‍ ചൊല്ലി കേള്‍പ്പിക്കുകയാണെങ്കില്‍ താന്‍ എന്നെ ഒന്ന് അറിയിക്കണം..'' പൊട്ടിച്ചിരിച്ചു കൊണ്ട് നിന്ന എന്നെയും കടന്നു ഗൗരവത്തില്‍ ബീഡിയും ഊതി ശങ്കരാടി ചേട്ടന്‍ നടന്നു പോയി..
oru doubt,lalettante first film thiranottam,athu release ayilla,athu 1978il ayirunnu.lalettante first film manjil virinja pookkal,athu 1980 xmas release ayirunnu.ithinidayil ano sanchari enna film shoot cheythathu,athil jayanum,nazeerum lalettanum undu,jayan 1980 novemberil anu marikkunnathu.manjil virinja pookkal enna filminekkal munbe ayirikkumallo sanchari finish cheythathu