മോഹൻലാൽ – രഞ്ജിനി – പ്രിയദർശൻ ടീമിന്റെ ചിത്രം സിനിമ 1988 , ഡിസംബർ 26 നാണ് റിലീസാകുന്നത്. വൻ പ്രതീക്ഷയിൽ ഇറങ്ങിയ ചിത്രത്തിന് പക്ഷെ, ആളു കയറുന്നില്ല ! ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു രക്ഷയും ഇല്ല, എന്താവും കാരണം ? 1988 , ഡിസംബർ 9-ന് റിലീസായ മറ്റൊരു മോഹൻലാൽ പ്രിയദർശൻ ചിത്രമായ വെള്ളാനകളുടെ നാട് ആണ് അതിനു കാരണം. സൂപ്പർ ഹിറ്റായ വെള്ളാനകളുടെ നാട് മറ്റെല്ലാ ചിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തീയ്യറ്ററുകളെ കുത്തിനിറച്ച് മുന്നേറുകയായിരുന്നു . അതു കൊണ്ട് തന്നെ , 14 ദിവസങ്ങൾക്കു ശേഷം റിലീസായ ചിത്രം തീയറ്ററിൽ പ്രേക്ഷകരുടെ തിരക്കില്ലാതെയാണ് ആദ്യത്തെ ഒരാഴ്ച ഓടിച്ചത്. എന്നാൽ രണ്ടാം ആഴ്ചമുതൽ പ്രേക്ഷകാഭിപ്രായത്തിൽ ചിത്രം മുന്നേറിയതോടെ, പിന്നങ്ങോട്ട് സിനിമക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല . പിന്നങ്ങോട്ട് നടന്നത് ചരിത്രമാണ്. ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ചിത്രമായി ചിത്രം മാറി. കടപ്പാട് - സിനിമ പ്രാന്തൻ
Very surprising anu jijo punnoosinte karyam.Malayalathile first 70mm film padayottam,First 3D film Kuttichathan.Ennittum 99% malayalikalkkum jijoye ariyilla,oru photo polum aarum kandittilla,ippolathe online yugathil polum
Aalum film fieldil ninnilla businessilek thirinjallo.. Padayottathil use cheytha technologye patti rasool pookkuti oke parayunnath kelkumpo albutham anu..
2 fimse direct cheythittullu enkil polum athu randum malayala films charithrathil ekkalavum nilanilkkunna films,kuttichathan okke big blockbusterum ayirunnu.Ennittum film field quit cheythathu enthinavo,pinne oru arivum illa.ippolathe generationile aalukalkku venel Jijo punnoosine kurichu oru gaveshanam nadathamennu thonnunnu vigathakumaran filmnekurichum JC danielne kurichum pinnedulla thalamurakkar kandethiyathu pole
മോഹൻലാൽ അഭിനയിച്ച സിനിമകളിൽ വസന്തസേന യിൽ സ്വന്തം ശബ്ദം അല്ല ഉപയോഗിച്ചിരിക്കുന്നത് . മോഹൻലാൽ ഡബ്ബ് ചെയ്യാത്ത അപൂർവം സിനിമ.
yodha എന്ന സിനിമയിൽ ഈ "ഫോറെസ്റ് മുഴുവൻ കാടാണല്ലോ " എന്ന ഡയലോഗ് ജഗതി കയ്യിന്നു ഇട്ടതാണ് . അതുപോലെ മോഹൻലാൽ ജഗതി പാടുമ്പോൾ സൈക്കിൾ വിറപ്പിക്കുന്ന രംഗം മോഹൻലാലിന് അപ്പോൾ തോന്നിയ ഐഡിയ ആയിരുന്നു .
ബാലുമഹേന്ദ്ര മോഹൻലാലിനെ വെച്ച് സിനിമ പലപ്പോഴായി പ്ലാൻ ചെയ്തിരുന്നതായി ജോൺപോൾ സ്‌മൃതി എന്ന പരിപാടിയിൽ പറയുകയുണ്ടായി . ലാലിനെ ആദ്യം ബാലു മഹേന്ദ്ര ഒരു മോശം നടനായി ആണ് വിലയിരുത്തിയത്...പിന്നീട് ആ നടന്റെ വളർച്ച കണ്ടു അത്ഭുദപ്പെട്ടു. പില്കാലത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്ന മോഹൻലാൽ ചിത്രം സഫലമായിട്ടില്ല മരിക്കുന്നതു വരെയും .
കന്യാകുമാരി TO കശ്മീർ എന്ന പേരിൽ ഒരു ചിത്രം മോഹൻലാലിനെ നായകനാക്കി പ്രേംനാസിർ നിർമിച്ചു സംവിദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. കടത്തനാടൻ അമ്പാടിയുടെ ഷൂട്ടിംഗ് വേളയിൽ വെച്ച് ഡിസ്കഷൻ നടന്നിരുന്നു എങ്കിലും ചിത്രം കടലാസ്സിൽ ഒതുങ്ങി.
അടൂർ ഭാസി എല്ലാ നടന്മാരെയും മിസ്റ്റർ എന്ന വാക്കോട് കൂടിയാണ് പേര് വിളിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട് .