സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിന് പേര് ഇടുന്നത് അവസാന ഘട്ടത്തിൽ ആണ് . ചിത്രത്തിന്റെ നിർമാതാക്കളിൽ പങ്കാളികൾ കൂടിയായ ഐ .വി .ശശി എത്ര നിർബന്ധിച്ചിട്ടും "ഗാന്ധി " എന്ന പേര് വെക്കാൻ സമ്മതിച്ചില്ല. മമ്മൂട്ടി - സീമ - സത്യൻ അടക്കം എല്ലാവരും നിർബന്ധിച്ചിട്ടും വഴക്കിട്ടിട്ടും ശശി സമ്മതിച്ചില്ല . ഒടുക്കം മോഹൻലാൽ ഐ .വി .ശശിയെ മാറ്റിനിർത്തി സംസാരിച്ചു പുള്ളിയെ കൊണ്ട് സമ്മതിപ്പിച്ചു. അവർ തമ്മിൽ സംസാരിച്ചത് എന്താണെന്നു ഇപ്പോഴും മോഹൻലാലിനും നമ്മളെ വിട്ടുപിരിഞ്ഞ ശശി സാർക്കും മാത്രമേ അറിയൂ . സത്യൻ അന്തിക്കാട് പറഞ്ഞത് .....
മുൻപ് ഇറങ്ങിയ ഏതോ പടവുമായി സാമ്യം ഉണ്ടെന്നു കണ്ടു ലോഹി ആദ്യം തയ്യാറാക്കി വെച്ച സ്ക്രിപ്റ്റ് വേണ്ടെന്നു വെച്ചാണ് ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്ന് തൊട്ടു സ്ക്രിപ്റ്റ് മാറ്റിയെഴുതി "ഭരതം" ജനിക്കുന്നത് . ലോഹി അന്ന് ഉപേക്ഷിച്ച സ്ക്രിപ്റ്റ് തന്നെ വീണ്ടും ചെറിയ മാറ്റങ്ങളോടെ പുറത്തിറങ്ങി വലിയ വിജയം നേടി..ഏതാണ് എന്നല്ലേ... വീണ്ടും ചില വീട്ടു കാര്യങ്ങൾ !
ജഗതി ശ്രീകുമാർ ന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായ ബലൂണ് എന്ന ചിത്രത്തിലെ ഇമ്പിച്ചി എന്ന കഥാപത്രം സംസഥാന അവാർഡിന് അയക്കാൻ നിർമാതാവ് വിസമ്മതിച്ചു . കാരണം അന്ന് സിനിമ സമർപ്പിക്കുമ്പോൾ എൻട്രൻസ് ഫീസ് നിർമാതാവ് തന്നെ കൊടുക്കണം എന്ന നിയമം ഉണ്ടായിരുന്നു. ജഗതിയോടു സ്വന്തം പണം കൊണ്ട് അയച്ചുകൂടെ എന്ന് നിർമാതാവ് പറഞ്ഞപ്പോൾ ഞാൻ അവാർഡിന് വേണ്ടിയല്ല ജീവിക്കാൻ കാശിനു വേണ്ടിയാണു അഭിനയിക്കുന്നത് എന്നായിരുന്നു മറുപടി .
ഹരിമുരളീരവം എന്ന ഗാനം 10 -15 മിനിറ്റുകൾക്കുള്ളിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി തീർത്തു എന്ന് ഒരു വാരികയിൽ വായിച്ചിട്ടുണ്ട്.
ഒരൊറ്റ ചിത്രത്തിൽ അഭിനയിക്കാൻ തമിഴ് സിനിമയിലേക്ക് പോയ പ്രേം നസിറിന്റെ മുപ്പതിലേറെ തമിഴ് ചിത്രങ്ങൾ റിലീസ് ആയി . ഇരുപതോളം ചിത്രങ്ങൾ പുറത്തിറങ്ങിയില്ല . എം .ജി .ആർ ന്റെ നിർദേശ പ്രകാരം ആണ് നസീർ തമിഴിൽ സജീവമായത് . ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു .
വൈശാലി ഭരതന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ നിര്‍മ്മാതാവാണ് M.M. രാമചന്ദ്രന്‍. പക്ഷെ ഈ M.M. രാമചന്ദ്രന്‍ ആരാണെന്ന് അറിയാമോ ? സാക്ഷാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍.
ശ്രീ എം ആർ ഗോപകുമാർ,....... സീരിയലിലും സിനിമയിലും ഒക്കെ ചെറിയ ചെറിയ വേഷങ്ങൾ ഒക്കെ അഭിനയിക്കുന്ന ആൾ അല്ലെ എന്നായിരിക്കും കൂടുതൽ പേരും ചിന്തിക്കുന്നത്. പക്ഷെ ഇദ്ദേഹം ഇങ്ങനെ അറിയപ്പെടെണ്ട ഒരാളല്ല. കാരണം, 1996 ഇൽ ഹോളിവുഡിലെ പ്രശസ്ത സംവിധയകാൻ സ്റ്റീഫെൻ സ്പീൽ ബെർഗ് ജുറാസ്സിക് പാര്ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേൾഡ് നു വേണ്ടി ഒരു ഇന്ത്യൻ നടനെ അന്വേഷിച്ചു നടക്കുന്നകാലം. ഇന്ത്യയിലെ സ്പീൽ ബെർഗ്ഗിന്റെ കാസ്റിംഗ് ക്രൂ ശ്രീ അടൂർ ഗോപലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം അദ്ധേഹത്തിന്റെ നിർദേശപ്രകാരം എം ആർ ഗോപകുമാറിനെ സെലക്ട് ചെയ്യുകയായിരുന്നു. എം ആർ ഗോപകുമാർ അഭിനയിച്ച പല ചിത്രങ്ങളുടെയും ക്ലിപ്പിങ്ങ്സ് കണ്ട ശേഷം അദ്ധേഹത്തെ കാസ്റിംഗ് ക്രൂ ലോസ്റ്റ് വേൾഡി നു വേണ്ടി ഫൈനലൈസ് ചെയ്തു.. എന്നാൽ വർക്ക് പെർമിറ്റു യഥാസമയം തയ്യാറാവാത്തത് കാരണം ലോസ് ഏൻജൽസിലെ പ്രൊഡക്ഷൻ യൂണിറ്റിൽ കൃത്യ സമയത്ത് എത്തിച്ചേരാൻ അദ്ധേഹത്തിനു കഴിഞ്ഞില്ല. ദൗർഭാഗ്യം എന്നാ ഒറ്റകാരണം കൊണ്ട് മാത്രം അത് സാധിക്കാതെ പോയ അസാമാന്യ അഭിനയശേഷിയുള്ള ഒരു കലാകാരനാണ് അദ്ധേഹം. വിധേയൻ എന്നാ ഒറ്റച്ചിത്രം മതി അദ്ധേഹത്തിന്റെ കാലിബർ മനസിലാക്കാൻ .ഒരു പക്ഷെ ലോസ്റ്റ് വേൾഡ് ഇൽ അഭിയചിരുന്നു എങ്കിൽ നാളെ ഇന്ത്യൻ സിനിമ ഇദ്ദേഹത്തിന്റെ പേരിലും കൂടി അറിയപ്പെടുമായിരുന്നു.