ദേവാസുരം ആദ്യം മമ്മൂട്ടിയെ വെച്ചും പിന്നീട് മുരളിയെ വെച്ചും പ്ലാൻ ചെയ്തെങ്കിലും മംഗലശ്ശേരി നീലകണ്ഠൻ ആവാൻ നിയോഗം മോഹൻലാലിന് ആയിരുന്നു . മോഹൻലാലിൻറെ നിര്ബന്ധ പ്രകാരം ആണ് ഇന്നച്ചൻ വാര്യർ എന്ന കഥാപാത്രം ആയി അഭിനയിക്കാൻ തയ്യാറാകുന്നത് . ചിത്രത്തിന്റെ കഥ വായിച്ചാ ഇന്നസെന്റ് രഞ്ജിത്തിനോട് "നീ ഇത് എം .ടി വാസുദേവൻ നായരുടെ വീട്ടിനു അടിച്ചു മാറ്റിയതൊന്നും അല്ലല്ലോ " എന്നായിരുന്നു ചോദിച്ചത് .
സ്പടികം സിനിമയിൽ നായികയായി ആദ്യം നിശ്ചയിച്ചത് ശോഭനയെ ആയിരുന്നു. മറ്റു ചിത്രങ്ങളുടെ തിരക്ക് മൂലം ശോഭന പിന്മാറുകയും പകരം ഉർവശ്ശി എത്തുകയുമായിരുന്നു .
"പൊൻമന സെൽവൻ" എന്ന വിജയകാന്ത് ചിത്രത്തിലെ "സരിയോ സരിയോ നാൻ കാതലിത്ത്‌തു " എന്ന ഗാനത്തിന്റെ അതെ ട്യൂൺ ആണ് അതെ വര്ഷം മലയാളത്തിൽ പുറത്തിറങ്ങിയ " അഥർവ്വം" എന്ന ചിത്രത്തിലെ "പുഴയോരത് പൂന്തോണി എത്തീല " എന്ന പാട്ടിനു ഇളയരാജ ഉപയോഗിച്ചത് .
സുഹാസിനിയുടെ ചെറിയച്ഛൻ [സിത്തപ്പ ] ആയതുകൊണ്ട് ആണോ എന്നറിയില്ല കമൽഹാസനും സുഹാസിനിയും അതികം ചിത്രങ്ങളിൽ ഒന്നിച്ചിട്ടില്ല... ജോഡികൾ ആയിട്ട് ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് അറിവ് !
അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. 1975-ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‘ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986-ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. പക്ഷാഘാതത്തെത്തുടർന്ന് കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം പാഥേയം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.
ഭാരത് ഗോപി സംവിധാനം ചെയ്ത ചിത്രങ്ങൾ ആണ് ഞാറ്റടി . ഉത്സവപ്പിറ്റേന്ന് , യമനം , എന്റെ ഹൃദയത്തിന്റെ ഉടമ ....എന്നിവ ഇതിൽ ഞാറ്റടി റിലീസ് ആയില്ല .
അന്തരിച്ച നടൻ സുകുമാരന്റെ കസിൻ ആണ് നടൻ രാമു . പൂർണിമ ഇന്ദ്രജിത്തിന്റെ അനിയത്തി പ്രിയ മോഹന്റെ ഭർത്താവു ആയ നിഹാൽ പിള്ള ആണ് "മുംബൈ പോലീസ് " എന്ന ചിത്രത്തിലെ ഗേ കാരക്ടർ .