ദക്ഷിണാമൂർത്തിയുടെ പ്രസിദ്ധഗാനമായ “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”അദ്ദേഹം ഏറ്റവും വേഗം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളിലൊന്നാണ്.ഒന്നര മണിക്കൂർ കൊണ്ട്.
“വികാരനൌകയുമായ്”എന്ന അമരത്തിലെ യേശുദാസിന്റെ അവാർഡ്ഗാനം പാടാൻ ആദ്യം ഭരതനും രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു.ബാലമുരളീകൃഷ്ണ തന്നെയാണ്, “ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്”എന്നു പറഞ്ഞ് തിരിച്ചയച്ചത്.
അരമണിക്കൂര്‍കൊണ്ട് സംഗീതവും പാട്ടെഴുത്തും കഴിഞ്ഞൊരു ഹിറ്റുണ്ട്: 'ചന്ദന മണിവാതില്‍'. രവീന്ദ്രന്‍ വെറുതേ മൂളിയ ഒരീണത്തിന് ഏഴാച്ചേരി അരമണിക്കൂര്‍കൊണ്ട് പാട്ടെഴുതിക്കളഞ്ഞത്രെ.
താഴ്വാരത്തിന്റെ ടൈറ്റിൽ 3D എഫ്ഫക്റ്റ് കിട്ടാൻ വേണ്ടി, സംവിധയകാൻ ഭരതൻ "മണ്ണ് കുഴച്ചു ചെളി" കൊണ്ടാണ് മോഡൽ ചെയ്തിരിക്കുന്നത്
ഗുരു സിനിമയിൽ പ്രത്യേക പഴം ആയി കാണിച്ചത് പപ്പായ/കപ് ളിങ്ങ ചെത്തി എടുത്താണ്. രാജീവ് അഞ്ചൽ ഇത്തരം പുതുമകൾക്ക് മിടുക്കനാണ്. പിന്നെ അതിന്റെ കായ് (വെളുത്തഒരു കുരു) പിഴിഞ്ഞ് പാൽ എടുക്കുന്നതായി കാണിയ്ക്കുന്നത് കപ്പ/മരച്ചീനി ചെത്തി കുരുവിന്റെ ഷെയ്പ്പിൽ ആക്കി എടുത്താണ്. ചതയ്ക്കുമ്പോൾ വെളുത്ത ഒരു ചാറ് വരികയും ചെയ്യും.
iruvar ! ചിത്രത്തിലുട നീളം real time lapse ഉം മൂവി ടൈം lapse ഉം ഒന്നായിട്ടാണ് കാണിച്ചിരിക്കുന്നത്. അതായത് ഒരു character മറ്റൊരു character നെ നടന്നു വന്നു കാണുന്ന sequence . അയാൾ realtime ഇൽ നടന്നു വരാനെടുക്കുന്ന ടൈം ഉണ്ടല്ലോ അത് സ്ക്രീനിലും കാണിക്കും . വളരെ effortful ആണിത് . ഇരുവറിലെ ഏതെങ്കിലും sequence കണ്ടാൽ ആർക്കുമിതു മനസ്സിലാക്കാവുന്നതെ ഉള്ളൂ.
രതി അന്ധർധാര ആയ ഒരു മികച്ച ചിത്രം. പക്ഷെ നായികക്ക് ലഭിച്ചത് ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്കാരം!. ഇളക്കങ്ങൾ ആണ് ആ ചിത്രം !