കിരീടം തുടക്കത്തിൽ ഈ ചിത്രത്തിന്റെ സംവിധായകനായ് സിബി മലയിലിനെ ആയിരുന്നില്ല തീരുമാനിച്ചിരുന്നത്. നിർമ്മാതാക്കളായ ദിനേശ് പണിക്കരും കൃഷ്ണകുമാറും ഈ ചിത്രത്തിന്റെ സംവിധായകനായ് ആദ്യം ഉറപ്പിച്ചത് വേറൊരു ആളിനെ ആയിരുന്നു.മോഹൻലാലിനെ കണ്ട് ചിത്രത്തെ കുറിച്ച് പറഞ്ഞ് അഡ്വാൻസ് കൊടുത്തപ്പോഴും സംവിധായകൻ വേറൊരാൾ ആയിരുന്നു.അപ്പോൾ 14 പടങ്ങൾ കമിറ്റ് ചെയ്തിരുന്ന ലാൽ 15-ആം പടമായിട്ട് ആണത്രേ കിരീടത്തിനെ കണ്ടത്. ഈ കാലയളവിനിടയിൽ മാസങ്ങൾ മാറിയത് പോലെ സംവിധായകനും മാറി.ആരായിരുന്നു ആ ആദ്യ സംവിധായകൻ ? സാക്ഷാൽ വേണു നാഗവള്ളി ചിത്രത്തിന്റെ നിർമാതാവ് ദിനേശ് പണിക്കർ പറഞ്ഞത് ...
മനസിനക്കരെയുടെ ലാസ്റ് ഷോട്ട് സൂര്യൻ ഉദിക്കുന്ന സമയത്താണ് . ഷീലാമ്മ ആറ് മണിക്ക് ശേഷമേ ലൊക്കേഷനിൽ എത്താറുള്ളു എന്നത് കൊണ്ട് ആ രംഗത്തിൽ ജയറാമിന്റെ പിറകിൽ സൈക്കിളിൽ ഇരുന്നു പോകുന്ന ഷോട്ടിൽ നയൻതാര ആണ് ഷീലയുടെ കോസ്റ്യൂമിൽ അഭിനയിച്ചത് .
ആദ്യകാല നടൻ എസ്.പി പിള്ളയുടെ കൊച്ചുമകൾ ആണ് മഞ്ജു പിള്ള . ക്യാമറാമാൻ സുജിത് വാസുദേവ് ആണ് മഞ്ജുവിന്റെ ഭർത്താവ്
സാധാരണ സിനിമകൾ "ദി ഏൻഡ് " എന്ന വാക്യത്തോടെ ആണ് അവസാനിക്കാറ്. എന്നാൽ ഈ നാട് എന്ന ചിത്രം "ദി ബിഗിനിംഗ് " എന്ന വാക്യത്തോടെ ആണ് അവസാനിക്കുന്നത് . കഥാഗതിയിൽ മാറ്റം ആകാം ഐ .വി .ശശിയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്