പി - മാധുരി മലയാളി അല്ലാതിരുന്നിട്ടു കൂടി ,മലയാളം നന്നായി എഴുതാനും വായിയ്ക്കാനും സംസാരിയ്ക്കാനും പഠിച്ച ഗായിക! ദേവരാജൻ മാസ്റ്ററുടെ കൂടുതൽ ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ച ഗായിക! ജയഭാരതിയ്ക്കു വേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയ ഗായിക!
പ്രേം നവാസും അംബികയും മുഖ്യ വേഷങ്ങൾ ചെയ്ത നാടോടി എന്ന സിനിമ. പ്രേം നവാസിന് ആക്സിഡന്റ് പറ്റിയതിനെ തുടർന്ന് ചിത്രം പൂർത്തിയാക്കാൻ വേണ്ടി ചില സീനുകളിൽ അംബികയുമൊത്ത് പ്രേം നസീർ ഡ്യൂപ്പായി !
നാടകത്തിൽ അഭിനയിച്ചിട്ട് പണം കൊടുക്കാതിരുന്ന നാടകമുതലാളിയുടെ വീട്ടിലെ പശുവിനെ അഴിച്ചു കൊണ്ടു പോയി! മീനാമ്മ ആണ് ആ നടി
മമ്മുട്ടിയും വേഷവും: സിനിമയിൽ വന്നിട്ട് ആദ്യകാലത്ത് വേഷത്തിൽ ഒട്ടും ശ്രദ്ധിക്കാത്ത ആളായിരുന്നു മമ്മുട്ടി. എയർ പോറ്ടിൽ കൈലി ഉടുത്ത് നടന്നതായി പോലും കണ്ടിട്ടുണ്ട്. ബീഡി/സിഗററ്റ് വലിയും. പിന്നീട് ആൾ നേരേ തിരിഞ്ഞു. വേഷം ഒബ്സഷൻ ആയി. ബ്രാൻഡ് ഷർടുകൾ തന്നെ വേണമെന്ന് കോസ്റ്റ്യൂം കാരോട് നിർബ്ബന്ധം പിടിച്ചു. ഇന്ദ്രൻസ് വലഞ്ഞുപോയതായി പറഞ്ഞിട്ടിട്ടുണ്ട്. ഒരു തവണ ഇന്ദ്രൻസ് പണി പറ്റിയ്ക്കുകയും ചെയ്തു. ബ്രാൻഡ് ഷർടുകൾ പോലെ ഒക്കെ തയ്ക്കാൻ ഇന്ദ്രൻസ് മിടുക്കനാണ്. ഷർട് സ്വന്തമായി തയ്ച്ച് പഴേ ഒരു ഷർടിന്റെ സ്റ്റിക്കർ അഴിച്ചെടുത്ത് തയ്ച്ചു വച്ചു. മമ്മുട്ടി ഹാപ്പി!
മോഹൻലാലും ആദ്യ യുഗ്മ ഗാനവും ..തർക്കങ്ങളും.... മോഹൻലാലിൻറെ ആദ്യ യുഗ്മ ഗാന രംഗം ആയി പൊതുവെ പറയപ്പെടുന്നത് "തേനും വയമ്പും " എന്ന ചിത്രത്തിലെ "വാനിൽ പായും " എന്ന ഗാനരംഗം ആണ് . എന്നാൽ ബാലചന്ദ്ര മേനോൻ പറയുന്നത് , മേനോന്റെ "കേൾക്കാത്ത ശബ്ദം " എന്ന ചിത്രത്തിലെ "നാണം നിൻ കണ്ണിൽ " എന്ന ഗാനരംഗം ആണെന്നാണ് .മേനോൻറെ" ഇത്തരിനേരം ഒത്തിരിക്കാര്യം എന്ന ബുക്കിൽ ലാലും അത് സമ്മതിക്കുന്നു. ഉണ്ണിമേനോൻ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത് ,ഉണ്ണിമേനോന്‍, അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് പ്രോഗാമിനിടയില്‍ ( മോഹന്‍ലാലിന്‍റെ 25 years stage show ) ലാലിന് വേണ്ടി ആദ്യം പിന്നണി പാടിയത് താനാണെന്ന് പറയുന്നുണ്ട്..
സത്യത്തിൽ അങ്ങാടിയിലെ നായകനായി സോമനെ ആയിരുന്നു നിശ്ച്ച്ചയിച്ച്ചിരുന്നത് എന്നാൽ അതിനു മുൻപ് ഇറങ്ങിയ ഒരു ചിത്രത്തിൽ നായകനും നായികയും ആയിരുന്ന സോമന്റെയും ജയഭാരതിയുടെയും പ്രാധാന്യം ഐ വി ശശി കുറച്ചു പകരം സുകുമാരന്റെയും സീമയുടെയും ഭാഗങ്ങൾ കൂട്ടി എന്ന് ആരോപിച്ചു സോമനും ജയഭാരതിയും ശശിയുമായി ഇടഞ്ഞു .അങ്ങനെയാണ് ജയന് ആ റോൾ കിട്ടിയത് .
'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ പ്രമദവനം... ഗാനത്തെ കുറിച്ച് യേശുദാസ് പറയുന്നത് ഇങ്ങനെ : ഒരു ദിവസം കാലത്ത് രവി എന്നെ കാണാന്‍ വന്നു. പുതിയൊരു പടത്തിന്‍റെ വര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നറിയിക്കാനായിരുന്നു. തെളിഞ്ഞ മുഖവുമായുള്ള ആ വരവ്. സിബി മലയിലിന്‍റെ സംഗീതപ്രധാനമായ ചിത്രം. എന്നെ ഉദ്ദേശിച്ച് ഒന്ന് രണ്ടു പാട്ടുകള്‍ കമ്പോസ് ചെയ്തു വെച്ചിട്ടുണ്ടെന്നും അത് ഞാന്‍ തന്നെ പാടണമെന്നുമായിരുന്നു ആവശ്യം. സത്യത്തില്‍ സിനിമാസംഗീതത്തോട് എനിക്ക് വിരക്തി തോന്നിതുടങ്ങിയിരുന്ന നാളുകളായിരുന്നു അവ. ഇഷ്ടപ്പെടാത്ത പാട്ടുകള്‍ പാടാന്‍ നിര്‍ബന്ധിതനായിരുന്ന ഘട്ടം. മെലഡിയുടെ കാലം ഇനി തിരിച്ചുവരാത്തവിധം അസ്തമിച്ചുവേന്നുപോലും തോന്നി. പാടുന്ന പാട്ടുകളുടെ എണ്ണം അതുകൊണ്ട് തന്നെ ബോധപൂര്‍വ്വം കുറച്ചുവരികയായിരുന്നു. എന്‍റെ തണുപ്പന്‍ പ്രതികരണം രവിയെ സ്പര്‍ശിച്ചുവെന്നു തോന്നി. "ദാസേട്ടനെ പോലൊരാള്‍ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്. ഒന്നോ രണ്ടോ പാട്ടുകള്‍ മോശമായെന്നു കരുതി മലയാളികള്‍ മെലഡി അപ്പടി തള്ളിക്കളഞ്ഞു എന്ന് കരുതാമോ? ഈ ചിത്രത്തില്‍ ഞാന്‍ ദാസേട്ടന് വേണ്ടി ഒരു ഈണം സൃഷ്ടിച്ചിട്ടുണ്ട്. അത് നിങ്ങള്‍ പാടിയാലേ ശരിയാകൂ. മലയാള സിനിമയില്‍ മെലഡിയുടെ ശക്തമായ തിരുച്ചുവരവ് കുറിക്കുന്ന ഗാനമായിരിക്കും അത്. എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്” മനസ്സില്ലാമനസ്സോടെയെങ്കിലും ആ ഗാനം പാടാന്‍ തന്നെ തീരുമാനിച്ചു ഞാന്‍. സ്റ്റുഡിയോവില്‍ വെച്ച് രവി ആ വരികള്‍ പാടിതന്നപ്പോള്‍ വിസ്മയത്തോടെ ഞാന്‍ കേട്ടിരുന്നു. ഇതുവരെ കേള്‍ക്കാത്ത ഒരു ഈണം. “ഈ ഗാനം നിങ്ങളുടെ ഹൃദയത്തില്‍ നിന്നൊഴുകിവരണം. ” രവി പറഞ്ഞു. മൈക്രോഫോണിനു മുന്നില്‍ നിന്ന് ഞാന്‍ എല്ലാം മറന്നു പാടി. 'പ്രമദവനം' ആയിരുന്നു ആ ഗാനം. അത് റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തോന്നിയ ആത്മസംതൃപ്തി സംഗീത ജീവിതത്തില്‍ അപൂര്‍വ്വമായേ ഞാന്‍ അനുഭവിച്ചിട്ടുളൂ. ആ ഗാനം എന്‍റെ സംഗീതജീവിതത്തില്‍ തന്നെ ഒരു നാഴികക്കല്ലായി.. മലയാളസിനിമാസംഗീതത്തിലും നഷ്ടപ്പെട്ടുവെന്നു നമ്മളെല്ലാം കരുതിയ മെലഡിയുടെയും ശുദ്ധസംഗീതത്തിന്‍റെയും വസന്തകാലം തിരിച്ചുവരികയായിരുന്നു. 'ഹിസ് ഹൈനെസ് അബ്ദുള്ള'യിലെ 'ദേവസഭാതലം' എന്ന ജുഗല്‍ബന്ദി ഗാനത്തിന് പ്രേരകമായി തീര്‍ന്നതും യേശുദാസ് ആയിരുന്നു. യേശുദാസിന് തന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ റിഹേഴ്സല്‍ വേണ്ടിവന്ന1978-ല്‍ രവീന്ദ്ര ജയിനിന്‍റെ സംഗീതത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട 'താന്‍സെന്‍' എന്ന റിലീസ് ചെയ്യാത്ത ഹിന്ദി ചിത്രത്തിലെ രാഗ വര്‍ണ്ണനയോക്കെയുള്ള 13 മിനിട്ടുള്ള 'ഷടജ്നെ പായ യേ വര്‍ദാന്‍' പോലെയുള്ള ഒരു പാട്ട് ചിട്ടപ്പെടുത്താന്‍ യേശുദാസ് രവീന്ദ്രനോട് പറയുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ 'താന്‍സെന്‍' സിനിമയും ഗാനവും റിലീസ് ചെയ്യപ്പെടാതെ പോയെങ്കിലും 'ദേവസഭാതലം' സംഗീതപ്രേമികളുടെ മനസ്സുകളില്‍ ശുദ്ധസംഗീതത്തിന്‍റെ കുളിര്‍മഴ ചൊരിയിച്ചു.. ഇപ്പോള്‍ ഷടജ്നെ പായ... യുട്യൂബില്‍ ലഭ്യമാണ്.
സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പ് തന്നെ ഗിന്നസ് ബുക് ഒാഫ് റെക്കോര്‍ഡ്സില്‍ കയറിപ്പറ്റിയ മലയാളി നടി.. സ്കൂൾ സ്റ്റുഡന്റ് ആയിരിക്കെ ലോകതിലെ ഏറ്റവും നീളം കൂടിയ പെയ്ന്റിംഗ് വരച്ച ടീമിലെ അംഗം ആയതിനു ഗിന്നസ് സർറ്റിഫികേറ്റ് ലഭിചു. parvathi nair