ithu doubt undallo,kelkkatha sabtham release akunnathu 1982 il anu,Thenum Vayambum 1981 november releasum.pinne Unnimenon thanneyanu e randu songsum padiyathu,athu kondu ithil ethayalum lalettanu vendi first padiyathu unnimenon thanne
pakshe menon parayunnath kelkkatha sabdam anennanu.. oru pakshe adhyam thudangiyath ini kelkkatha sabdam ano ennariyilla.. pakshe lalinte look vech nokkumbol thenum vayambum thanne akanam
തമിഴ് നടി കോവൈ സരള : തൃശ്ശൂരില്‍ വേരുകളുള്ള മലയാളി മാതാപിതാക്കളുടെ മകളായി കോയമ്പത്തൂരില്‍ ജനിച്ച സരള സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ കലാരംഗത്ത് തിളങ്ങിയിരുന്നു. കുട്ടിയുടെ മിടുക്ക് കണ്ട എം ജി ആര്‍ പ്രത്യേകമായി അനുവദിച്ച സ്കോളര്‍ഷിപ്പിലായിരുന്നു തുടര്‍ പഠനം. 'മുന്താണൈ മുടിച്ച്" എന്ന ഭാഗ്യരാജ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സരള പിന്നീട് മനോരമയുടെ പിന്‍ഗാമിയായി അറിയപ്പെട്ടു. മലയാളത്തില്‍ നിറം, പൂമരത്തണലില്‍, മാഡ് ഡാഡ്, കേരളാ ഹൗസ് ഉടന്‍ വില്പനയ്ക്ക് എന്നീ സിനിമകളില്‍ അഭിനയിച്ചു. കമല്‍ഹാസന്റെ നായികയായി "സതിലീലാവതി" എന്ന ബാലുമഹേന്ദ്ര ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു.
നിത്യാ മേനോന്‍...രാജീവ് നാഥിന്റെ ആകാശഗോപുരത്തില്‍ നായികയാവുന്നതിനു മുമ്പ് "Choti Maa - Ek Anokha Bandhan" എന്ന Zee TV ഹിന്ദി സീരിയലില്‍ അഭിനയിച്ചിരുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ "ചിത്തി"-യുടെ ഹിന്ദി version ആയിരുന്നു ഈ സീരിയല്‍.
തന്റെ ഒരു കഥ ഒരു സംവിധായകൻ സിനിമ ആക്കുന്നു. സിനിമയ്ക്കായി ചില മാറ്റങ്ങൾ വരുത്തി കഥാകാരൻ. കൂടാതെ തിരകഥയും എഴുതി ഈ കഥാകാരൻ. ഒരു പേരും ഇട്ടു. അപ്പോൾ സംവിധായകനു ചില ഇഷ്ടങ്ങൾ/ചില ചിന്തകൾ... പേര് മാറ്റണം എന്ന് ഒരു അഭിപ്രായം. സമര്ഥനായ കഥാകാരൻ തന്റെ തന്നെ ഒരു കൃതിയുടെ പേര് നിർദേശിച്ചു ടൈറ്റിൽ ആയി... സംവിധായകൻ ഡബിൾ ഓക്കേ... ആ പേരിൽ ആ സിനിമ ഇറങ്ങി...!! ആൾക്കൂട്ടത്തിൽ തനിയെ സംവിധാനം: ഐ വി ശശി കഥ, തിരക്കഥ, സംഭാഷണം : എം ടി വാസുദേവൻ നായർ എം. ടി. യുടെ ചെറുകഥയായ "സ്വർഗം തുറക്കുന്ന സമയം" ആണ് ഈ സിനിമയുടെ ത്രെഡ്. "അ” കാരത്തിൽ സിനിമ പേരു ഇഷ്ട്ടപെടുന്ന ഐ വി ശശി ആവശ്യ പ്രകാരം അങ്ങിനെ എം. ടീ.തന്റെ തന്നെ ആൾക്കൂട്ടത്തിൽ തനിയെ എന്ന പേരിൽ ഉള്ള യാത്രാവിവരണത്തിന്റെ പേര് ഈ ചിത്രത്തിന് നല്കി സമർത്ഥമായി ശശിയുടെ ആവശ്യം സോൾവ് ചെയ്തു.
അടൂര്‍ ഗോപാലകൃഷ്ണന്‍ 'മതിലുകള്‍' സിനിമയാക്കുന്നതിനും വളരെ മുമ്പ് ജനറല്‍ പിക്ചേഴ്സ് 'മതിലുകള്‍' സിനിമയാക്കാന്‍ തീരുമാനിക്കുകയും നായകനെയും നായകിയെയും അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ പ്രോജക്റ്റിനു വേണ്ടി സെലക്റ്റ് ചെയ്യപ്പെട്ടിരുന്ന നായകനും നായകിയും ആയി നിശ്ചയിച്ചിരുന്നത് പ്രേം നസീറിനെയും ലക്ഷ്മിയെയും ആയിരുന്നു . പിന്നീട മതിലുകൾ സിനിമ ആയപ്പോൾ ശബ്ദം മാത്രം ഉപയോഗിക്കുക എന്നത് അടൂരിന്റെ മാത്രം ചിന്തയായിരുന്നു