നടൻ സുരേഷ് ഗോപി ഗായകൻ ആയി പിന്നണി പാടിയ സിനിമകൾ ആണ് പ്രണയവർണങ്ങൾ - സത്യമേവ ജയതേ - പൈലറ്സ് - കന്യാകുമാരി എക്സ്പ്രസ്സ് - തില്ലാന തില്ലാന - മഷിത്തണ്ട് .
സാന്ദ്രം - ഗജകേസരി യോഗം - മിസ്റ്റർ ബട്ലർ - കല്യാണരാമൻ - ഡോക്ടർ ഇന്നസെന്റ് ആണ് എന്നീ ചിത്രങ്ങളിൽ ഇന്നസെന്റ് പിന്നണി പാടുകയും അതെ ഗാന രംഗത്ത് അഭിനയിക്കുകയും ചെയ്തു .
സംഗീത സംവിധായകൻ ശ്യാം സാർ അഭിനയിച്ച ചിത്രം "എന്ന് നാഥന്റെ നിമ്മി" മ്യൂസിക് ഡയറക്ടർ ആയിട്ട് തന്നെ ആണ് ചിത്രത്തിൽ
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ കണ്ണൂർ രാജൻ "നാദങ്ങളായ് നീ വരൂ " എന്ന ഗാനരംഗത് പ്രത്യക്ഷപെടുന്നുണ്ട്
മലയാള സിനിമയ്ക്കായി പാട്ടെഴുതിയിട്ടുള്ള ചില നടി നടന്മാർ പ്രണവ് മോഹൻലാൽ - ആദി' ഉണ്ണി മുകുന്ദൻ - അച്ചായൻസ് ജഗതി ശ്രീകുമാർ - മലയാള സിനിമയിൽ എണ്ണമറ്റ ഗാനങ്ങൾ എഴുതി പാടിയിട്ടുള്ള നടനാണ് ജഗതി ശ്രീകുമാർ. അദ്ദേഹം എഴുതിയ 'പിസ്താ സുമാക്കിറ' എന്ന പാട്ട് 2013 ൽ റിലീസായ 'നേരം' എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കാവ്യാ മാധവൻ - വൺവേ ടിക്കറ്റ് , ആകാശവാണി. ഒരു നടി എന്നതിലുപരി നല്ലൊരു കവയിത്രി കൂടിയാണ് കാവ്യാ മാധവൻ. വിനീത് ശ്രീനിവാസൻ - ഗായകൻ, നടൻ, സംവിധായകൻ എന്നെ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിനീത് ശ്രീനിവാസൻ അനവധി ചിത്രങ്ങൾക്കായി ഗാനരചയിതാവായിട്ടുണ്ട്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലെ എല്ലാ ഗാനങ്ങളും എഴുതിയത് അദ്ദേഹം തന്നെയാണ്. പിന്നീട് ആനന്ദം, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലും ഗാനരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട്. അടൂർ ഭാസി - അനശ്വര നടൻ അടൂർ ഭാസിയും സിനിമയ്ക്കായി പാട്ടെഴുതിയിട്ടണ്ട്. 1976 ൽ റിലീസായ 'അമൃതവാഹിനി' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനരചയിതാവായത്. "അങ്ങാടി മരുന്നുകൾ ചൊല്ലിത്തരാമോരോന്നായ്" എന്ന ആ ഗാനം തമാശയ്ക്ക് പ്രാധാന്യ നൽകി എഴുതിയതാണ്. നടിയായ ശ്രീലത നമ്പൂതിരിയോടൊപ്പം ആ പാട്ട് പാടിയതും അദ്ദേഹം തന്നെയാണ്.
മുപ്പത്തിഅഞ്ചിലേറെ സിനിമകളിൽ ഐ വി ശശി - ശ്യാം എന്ന സംവിധായക - മ്യൂസിക് ഡയറക്ടർ കോംബോ ആവർത്തിച്ചു . ശശിയുടെ തന്നെ വേറെയും ചിത്രങ്ങളിൽ പശ്ചാത്തല സംഗീതവും ശ്യാം ഒരുക്കിയിട്ടുണ്ട് .
ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനും ഗാനരചയിതാവും നടനും സംവിധായകനുമെല്ലാമായ ഗംഗൈ അമരൻ, പ്രേമാഭിഷേകം , ഹലോ മദ്രാസ് ഗേൾ , ജസ്റ്റിസ് രാജ , സ്നേഹബന്ധം , അലകടലിനക്കരെ , ജീവിതം , അനുരാഗി , മിഴിയോരങ്ങളിൽ എന്നീ മലയാള സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് .
പദ്മരാജന്റെ മൂന്നാം പക്കം എന്ന സിനിമയിൽ ഒരപൂർവത ഉണ്ട്. മൂന്നു തലമുറയിൽ പെട്ടവരുടെ സംഗമം ആണ് ചിത്രം ! ജഗതി എൻ . കെ ആചാരി - ജഗതി ശ്രീകുമാർ - ജഗതിയുടെ മകൻ രാജ്‌കുമാർ [ ചിത്രത്തിൽ ജയറാമിന്റെ ചെറുപ്പം ]
ഏപ്രിൽ പത്തൊൻപത് എന്ന സിനിമയിൽ ബാലചന്ദ്ര മേനോന്റെ ചെറുപ്പം അഭിനയിച്ചത് നടൻ ജഗതി ശ്രീകുമാറിന്റെ മകനായ രാജ്‌കുമാർ ആണ്
മിമിക്സ് പരേഡ് എന്ന സിനിമയിൽ നായകനായി ആദ്യം പരിഗണിച്ചത് ജയറാമിനെ ആണ്. തിരക്ക് മൂലം ജയറാമും പിന്നീടു മുകേഷും പിന്മാറിയ ശേഷം ആണ് ജഗദീഷ് ചിത്രത്തിൽ നായകൻ ആകുന്നത് . മുകേഷ് ആണ് തുളസീദാസിനോട് ജഗദീഷിനെ വെച്ച് ചെയ്യാൻ നിർദേശിച്ചത് .