ഭരതൻ സംവിധാനം ചെയ്തു മമ്മൂട്ടി -സുഹാസിനി എന്നിവർ പ്രധാന വേഷം ചെയ്തു പുറത്തിറങ്ങിയ "എന്റെ ഉപാസന " ആദ്യം ഐ .വി ശശി ക്കു ലഭിച്ച പ്രൊജക്റ്റ് ആണ് .. നിർമാതാവ് ജൂബിലി തോമസ് അഡ്വാൻസ് വരെ നൽകി എങ്കിലും പിന്നീട ഭരതൻ എത്തുകയായിരുന്നു . പതിവ് ഭരതൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തവും ആയിരുന്നു എന്റെ ഉപാസന .
മലയാളത്തിന്റെ ഇന്ദ്രനീലം സിനിമയിൽ വരുന്നതിനു മുൻപ് ഒരു തയ്യൽക്കാരനായിരുന്നു. സുരേന്ദ്രൻ എന്നാണ് യഥാർത്ഥ പേര്. തയ്യൽ തന്നെ ആണ് സിനിമയിലേക്കുള്ള വഴി തുറന്നതും. ചൂതാട്ടം എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരകനായും നടനായും തുടക്കം കുറിച്ചു. പിന്നീട് പദ്മരാജൻ അടക്കമുള്ള പലരുടെയും കീഴിൽ വസ്ത്രാലങ്കാരകൻ ആയി പ്രവർത്തിച്ചു. 22 വർഷങ്ങൾക്കുമിപ്പുറം മലയാളികൾ കൊണ്ടാടുന്ന സാക്ഷാൽ ആട് തോമയുടെയും (സ്പടികം) വസ്ത്രാലങ്കാരം നിർവഹിച്ചത് ഇദ്ദേഹമായിരുന്നു.
ന്യൂ ഡൽഹി എന്ന സിനിമയി ഗാനങ്ങൾ ഇല്ല എന്നത് ഒരു സവിശേഷത ആണ് . പക്ഷെ ചിത്രത്തിനായി sp ബാലസുബ്രഹ്മണ്യം പാടിയ ഒരു ഗാനം റെക്കോർഡ് ചെയ്തെങ്കിലും ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല .
ന്യൂ ഡൽഹി എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി - സുമലത എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ച ജൂബിലി നിർമിച്ച "വെൺമേഘ ഹംസങ്ങൾ " എന്ന ചിത്രം മൂന്നു നാല് ദിവസം ഷൂട്ട് ചെയ്ത ശേഷം ഉപെക്ഷ്ച്ചു . രജനികാന്തും ഈ ചിത്രത്തിൽ അഭിനയിക്കാനിരുന്നതാണ് . ഒരു പക്ഷെ നടന്നിരുന്നെങ്കിൽ ദളപതി എന്ന സിനിമക്കും മുൻപ് മമ്മൂട്ടി - രജനി ഒന്നിക്കുമായിരുന്ന സിനിമ ആണിത് .
ആട്ടക്കലാശം എന്ന സിനിമയി മോഹൻലാൽ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആണ് . പക്ഷെ മമ്മൂട്ടിയും ചിത്രത്തിലെ നായികാ ലക്ഷ്മിയും അത്ര രസത്തിലല്ലാത്ത [ മുൻപ് ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ ലക്ഷ്മിയും മമ്മൂട്ടിയും തമ്മിൽ ചെറിയ ഉരസൽ ഉണ്ടായിരുന്നു ] കാരണം ജൂബിലി ജോയ്തോമസ് ഉം ശശികുമാറും ചേർന്ന് ലാലിനെ തിരഞ്ഞെടുക്കുക ആയിരുന്നു .
അതിനുമപ്പുറം, അധോലോകം, വൈസ്ചാൻസലർ അർജുൻഡെന്നീസ് തുടങ്ങിയ പടങ്ങൾ സംവിധാനിച്ച ചെല്ലപ്പൻ പിന്നീട് നഗരത്തിൽ സംസാരവിഷയം ഉൾപ്പെടെയുള്ള പടങ്ങൾ ചെയ്തപ്പോൾ പ്രശാന്ത് എന്നു പേരുമാറ്റി!