ബാബു നമ്പൂതിരി വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം കുറവിലങ്ങാട് ദേവമാതാ കോളേജിലെ രസതന്ത്ര അധ്യാപകൻ കൂടി ആയിരുന്നു.
ടി.ദാമാദരന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് കാശ്മീർ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം. ഹിന്ദി സിനിമാ യദൂൻ കി ഭാരത് (1973)ന്‍റെ മലയാളം റീമേക്ക് ആണ് "ഹിമം".
ഒരേ വാനം ഒരേ ഭൂമി എന്ന പേരിൽ ഐ വി ശശി തമിഴിൽ സംവിധാനം ചെയ്ത സിനിമയുടെ മലയാളം പതിപ്പാണ് "ഏഴാംകടലിനക്കരെ " . മലയാളം പതിപ്പും ശശി തന്നെയാണ് സംവിധാനം .
ശശി തമിഴിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രങ്ങളാണ് . അലാവുദീനും അർപുത വിളക്കും[1979] ഗുരു[1980] കാളി [1980] പകലിൽ ഒരു ഇരവ് [1979] ഒരേ വാനം ഒരേ ഭൂമി [1979] ഇല്ലം [1987] കോലങ്ങൾ [1995 ]
ഐ വി ശശി ഹിന്ദിയിൽ മൂന്നു ചിത്രങ്ങൾ സംവിധനം ചെയ്തിട്ടുണ്ട് അതിൽ anokha rishta എന്ന ചിത്രം "കാണാമറയത്" എന്ന മലയാള ചിത്രത്തിന്റെ റീമെയ്ക് ആണ് . രാജേഷ് ഖന്ന , സ്മിത പാടീൽ എന്നിവരാണ് മുഖ്യ വേഷത്തിൽ അഭിനയയിച്ചത് . മറ്റൊരു ചിത്രമായ "കരിഷ്മ " കമൽ ഹസൻ നായകനായി അഭിനയിച്ചു . ഭാരതിരാജ കമലിനെ വെച്ച് തന്നെ തമിഴിൽ നിർമിച്ച "ടിക് ടിക് ടിക് " എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു "കരിഷ്മ " patita എന്ന ശശിയുടെ ചിത്രത്തിൽ "മിഥുൻ ചക്രവർത്തി " ആയിരുന്നു നായകനായത് .
ജോഷി യുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആണ് പതിനാറു ചിത്രങ്ങൾ . 4 ഭാഷകളിൽ ചെയ്ത "ന്യൂഡൽഹി " യുടെ പതിപ്പുകൾ അടക്കം . കലൂർ ഡെന്നിസ് ജോഷിക്ക് വേണ്ടി പതിനഞ്ചു ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കി .