ചെന്ന കേശവ_ക്ഷേത്രം - : ഹൊയ്സാല രാജവംശ കരിങ്കല്ലിൽ കൊത്തിയെടുത്ത അത്ഭുതം...!! 12മാതു നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം വിജയ നാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ യാഗചി നദീ തീരത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത്. ഹൊയ്സാല രാജവംശമാണ് ഈ ക്ഷേത്രം നിർമിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഹൊയ്സാല രാജ വംശത്തിലെ പേരുകേട്ട രാജാവായ വിഷ്ണു വർദ്ധനൻ ആണ് നിർമാണത്തിന് നേതൃത്വം നിർവഹിച്ചത്. ബേലൂർ എന്ന ഈ പ്രദേശം ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഒരു കാലത്ത്. ചെന്ന കേശവ എന്നാൽ സുന്ദരനായ വിഷ്ണു എന്നാണ് അർഥം. ചാലൂക്യന്മാരെ യുദ്ധത്തിൽ തോല്പിച്ചതിന്റെ ഓർമ്മക്കായാണ് വിഷ്ണു വർദ്ധൻ ഈ ക്ഷേത്രം നിർമിച്ചത് എന്നാണ് ഐതീഹ്യം. ഏതാണ്ട് 103 വർഷങ്ങൾ വേണ്ടി വന്നു ഈ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകാൻ. ഹൊയ്സാല രാജവംശം പണികഴിപ്പിച്ച എല്ലാ ക്ഷേത്രങ്ങൾക്കും അടിസ്ഥാനമായി ഒരു പ്രത്യേകത ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ അടിത്തറ നക്ഷത്ര ആകൃതിയിൽ ആയിരിക്കും എന്നുള്ളതാണ് അത്. ഇവിടെയും അതേ നക്ഷത്ര ആകൃതിയിൽ തന്നെയാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ഈ ക്ഷേത്ര ഭൂമി ഏക കുട ക്ഷേത്രമാണ്. ഒരൊറ്റ വിമാനം മാത്രം ഉയർന്നു കാണുന്ന ക്ഷേത്രത്തെ ആണ് ഏക കുടം എന്നു പറയുന്നത്. Soap stone എന്ന കല്ലുപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പത്തു വർഷത്തിൽ ഒരിക്കൽ ക്ഷേത്രം ചില രാസ വസ്തുക്കൾ ഉപയോഗിച്ചു കഴുകി മെഴുകു പുരട്ടി മോഡി പിടിപ്പിക്കാറുണ്ട്. ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണാൻ കഴിയുന്നത് കേഷത്ര സന്നിധിയെ അഭിമുകീകരിച്ചു നില കൊള്ളുന്ന ഗരുഡനെയാണ്. രാജ വംശത്തിന്റെ രക്ഷകനായിട്ടാണ് ഗരുഡനെ കണക്കാക്കിയിരുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു വലതു വശത്തായാണ് പുഷ്കർണി (ക്ഷേത്ര കുളം) സ്ഥിതി ചെയുന്നത്. ക്ഷേത്ര ആചാരങ്ങൾക്ക് ആവിശ്യമായ വെള്ളം ഇതിൽ നിന്നുമായിരുന്നു എടുത്തിരുന്നത്. പൂജകൾ നിർവഹിക്കുന്നതിന് മുൻപ് കുളിച്ചു ദേഹശുദ്ധി വരുത്താനും ഈ ക്ഷേത്ര കുളം ഉപയോഗിച്ചിരുന്നു. നക്ഷത്ര ആകൃതിയിലുള്ള തറയിലാണ് 42 മീറ്റർ ഉയരമുള്ള ഒറ്റ കല്ലിൽ തീർത്ത ഈ സ്തംഭം നില്കുന്നത്. യാതൊരുവിധ പിന്തുണയും കൂടാതെയാണ് ഈ തൂൺ ഇങ്ങനെ നില്കുന്നത് എന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്. മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി കഥകൾ ശില്പ രൂപത്തിൽ കൊത്തി വെച്ചിട്ടുണ്ട് ഈ ക്ഷേത്രത്തിൽ. എല്ലാ ശിൽപ രൂപങ്ങൾക്കുമൊപ്പം പ്രത്യേകതയയോടെ ശ്രദ്ധിക്കപ്പെടുന്ന ചില ശിൽപ രൂപങ്ങൾ ഉണ്ട്. നർത്തകിമാരുടെ ശിൽപ രൂപങ്ങൾ തന്നെയാണ് അത്. ഇത്തരം അനേകം ശിൽപങ്ങളിൽ അതി മനോഹരമായ ഒരു ശിൽപമാണ് ദർപ്പണ സുന്ദരി എന്നറിയപ്പെടുന്ന ഈ ശിൽപം. ഗഗന ചാരിയാണ് ഇതിന്റെ ശിൽപി. ഇത്രയും മനോഹരമായ ശിൽപം ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിൽപിയുടെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതി വരില്ല. ക്ഷേത്രത്തിന്റെ അടിത്തറ ശിൽപ നിർമിതികളാൽ മനോഹരമാണ്. ഇതിൽ എന്നെ കൂടുതൽ അതിശയിപ്പിച്ചത് ഏറ്റവും താഴെയായി കാണുന്ന ഗജ വീരന്മാരുടെ ശിൽപ ങ്ങളാണ്. ആകെ 650 ഗജ വീരന്മാരുടെ ശിൽപങ്ങളാണ് കൊത്തി വെച്ചിരിക്കുന്നത്. ഈ 650 ആനകളും അതിന്റെ രൂപം കൊണ്ട് വ്യത്യസ്തമാണ്. സംശയമുണ്ടെങ്കിൽ ചിത്രത്തിൽ നിങ്ങൾക്കു സൂക്ഷിച്ചു നോക്കാവുന്നതാണ്. ആനകളുടെ ഈ നീണ്ട നിര രാജ വംശത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. അതിനു മുകളിലായി സിംഹങ്ങളുടെ ശിൽപമാണ്. ഇത് രാജ വംശത്തിന്റെ ധീരതയെ കാണിക്കുന്നു. അതിനും മുകളിലായി കുതിരകളുടെ നിരയാണ്. രാജവംശത്തിന്റെ വേഗതയെയാണ് ഇത് പ്രധിനിധീകരിക്കുന്നത്. ക്ഷേത്ര ഭിത്തിയിൽ ആകമാനം പുരാണങ്ങളിലെ പല രംഗങ്ങളും ആവിഷ്കരിച്ചു വെച്ചിരിക്കുന്നത് കാണാൻ കഴിയും. കൂടാതെ പടയാളികൾ, നർത്തകിമാർ, സംഗീതജ്ഞർ എന്നിവയുടെയും ശിൽപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ഇതൊന്നും കാര്യമായ കേടു കൂടാതെ നിലനിൽക്കുന്നത് ആശ്ചര്യം തന്നെയാണ്. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നിടത്തു ഇരു ഭാഗങ്ങളിലുമായി കാണുന്നത് രാജ മുദ്രയാണ്. തപസു ചെയ്യുകയായിരുന്ന ഒരു യോഗിയെ കടുവയുടെ ആക്രമണത്തിൽ നിന്നും രാജ വംശത്തിലെ ഒരു പൂർവികൻ രക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ ധീര പ്രവർത്തിയാണ് രാജവംശത്തിനു ഹൊയ്സാല എന്ന പേര് വരൻ കാരണം. ഹൊയ്സാല എന്നാൽ Strike sala എന്നാണ് അർഥം. മൊത്തം 42 കൽത്തൂണുകളാണ് ക്ഷത്രത്തിനകത്തുള്ളത്. ശിൽപ ചാതുര്യം കൊണ്ടും നിർമാണ വൈവിധ്യം കൊണ്ടും ഓരോ കൽത്തൂണും ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാണ്. ക്ഷേത്രത്തിനകത്തുള്ള എല്ലാ കൽത്തൂണുകളും തന്നെ കൊത്തു പണികളാൽ മനോഹരമാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. പക്ഷെ ഇതിൽ നിന്നെല്ലാം നരസിംഹ തൂണിനു ചില പ്രത്യേകതകൾ ഉണ്ട്. ഒരു കാലത്തു കൈ കൊണ്ട് തിരിക്കുവാൻ സാധിക്കുന്നതായിരുന്നു ഇത്. ഇതിന്റെ നിർമാണത്തിൽ പങ്കാളികളായ ശിൽപികളുടെ പേര് വിവരങ്ങൾ ഇതിൽ ആലേഖനം ചെയ്തു വെച്ചിരിക്കുന്നത് കാണാവുന്നതാണ്. രസകരമായ മറ്റൊരു കാര്യം ഈ കൽത്തൂണിന്റെ ചെറിയ ഒരു ഭാഗം കൊത്തു പണികൾ ഒന്നും ചെയ്യാതെ ശൂന്യമായി ഇട്ടിരിക്കുന്നു എന്നതാണ്. ഇത് പോലെ ഇത്രയും സൂക്ഷ്മമായ കൊത്തുപണി ആർകെങ്കിലും ചെയാന് പറ്റുമെങ്കിൽ അവരെ വെല്ലുവിളിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒറ്റ കല്ലിൽ കടഞ്ഞെടുത്ത മോഹിനി ശിൽപത്തിന്റെ സൗന്ധര്യം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ മോഹിനി സൗന്ധര്യത്തിന്റെ മൂർത്തി ഭാവമാണ്. പദ്മിനി ശില്പ ശൈലിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ശിൽപ മുഖം നെറ്റി, മൂക്ക്, താടി എന്നീ മൂന്ന് സമ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിരസ്സിൽ അതി മനോഹരമായ കൊത്തു പണികളാൽ അലംകൃതമായ കിരീടവും കഴുത്തിൽ അതിമനോഹരമായ മാലകളും അണിഞ്ഞിരിക്കുന്നു. ഒറ്റക്കല്ലിൽ തീർത്ത ഈ ശിൽപം ഒരു അത്ഭുതം തന്നെയാണ്. വിഷ്ണു വർദ്ധൻ രാജാവിന്റെ പ്രഥമ പത്നി ആയിരുന്നു ശാന്തളാ ദേവി. മികച്ച ഒരു നർത്തകി കൂടിയായിരുന്നു ഇവർ. ക്ഷേത്രത്തിൽ കാണുന്ന പല മാധനിക ശില്പങ്ങളും ഇവർക്കു വേണ്ടിയാണു പണികഴിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ 42 ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും. ക്ഷേത്രത്തിനകത്തു നടു ഭാഗത്തായി വൃത്താകൃതിയിൽ ഒരു കൽ മണ്ഡപം ഉണ്ട്. ഒരു കാലത്തു ശാന്തളാ ദേവി ഇവിടെ നൃത്തം ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. വളരെ സൂക്ഷ്മവും മനോഹരവുമായ അനേകം കൊത്തു പണികളാൽ അലംകൃതമായ ഈ വിമാനം ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നിർമിതികളിൽ ഒന്നാണ്. ഇതിന്റെ കേന്ദ്ര ഭാഗത്തായി നരസിംഹ അവതാരത്തിന്റെ ശിൽപം കാണാവുന്നതാണ്. രാവിലെ 7.30 മുതൽ വൈകുനേരം 7.30 വരെയാണ് ക്ഷേത്ര സമയം. രാവിലെ 10 മുതൽ 11 വരെ പൂജ ആവിശ്യങ്ങൾക്കു വേണ്ടി നടയടക്കുന്നതായിരിക്കും. എന്നാലും സന്ദർശകർക്ക് ഈ സമയത് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഉചിതം. താമസിക്കാനുള്ള സൗകര്യങ്ങൾ ബേലൂരിൽ പരിമിതമാണ്. കർണാടക സർക്കാരിന്റെ കീഴിലുള്ള ഒരു ഹോട്ടൽ ഇവിടെ ക്ഷേത്രത്തിനു അടുത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ താമസ സൗകര്യം ലഭ്യമാണ്. മൈസൂരിൽ നിന്നും ഇവിടെക് നേരിട്ട് ബസ് സർവീസുകൾ ലഭ്യമാണ്. മൈസൂരിൽനിന്നും 149 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇവിടെക് എത്തി ചേരാൻ. അരിസിക്കരെ ആണ് അടുത്തുള്ള ഏക റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും ബസ് സർവീസുകൾ സുലഭമാണ്.
namuude tourism meghala ippozhum valiya mechamilla.... sarkar thalathil oru tourism development programes oke arrange cheyyendath anivaryam aanu..aaridu parayan aanu ithoke santhosh geirge kulangaraye pole arivullavare athinte mukhya upadeshtavu aakkanam
enikum thonitula karyam aanu santhosh george kulangara nala vision ula aal aanu..pulliye epichal oru 10 yrs inte ullil thane tourism diptmnt kidu aaki tharum..