വിശ്വാസം @കണിമംഗലം ഇന്നലെ ആണ് കാണാൻ സാധിച്ചത് .. സിനിമ ഒരു വിനോദമായി , നേരംകൊല്ലി ഉപാധി ആയി കാണുന്ന മാസ്സ് എന്റെർറ്റൈനെറുകളുടെ ആരാധകർക്ക് ആഘോഷമായി കാണാവുന്ന സിനിമ... അജിത് - ശിവ കോംബോയുടെ മുൻകാല ചിത്രങ്ങളേക്കാൾ മികച്ചതായി അനുഭവപെട്ടു . ഇടയ്ക്കിടെ ഉള്ള ഗാനങ്ങൾ ഒരു കല്ലുകടി ആണെങ്കിലും "അടിച്ചു തൂക്കു " എന്ന പാട്ടു നന്നായിട്ടുണ്ട്. അജിത്തിന്റെ സ്ക്രീൻ പ്രെസൻസും ആക്ഷൻ രംഗങ്ങളിലെ മാസ്സ് പരിവേഷവും ശിവ ഇത്തവണ നന്നായി എടുത്തിട്ടുണ്ട്. സ്ഥിരം ക്ലിഷേ സെറ്റ് അപ്പ് ആയിട്ടുകൂടി ഒരു സ്ഥലത്തും എനിക്ക് ബോറടിച്ചില്ല . വിവേക് - കോവൈ സരള എന്നിവർ കുറെ കാലങ്ങൾക്കു ശേഷം ഞെട്ടിച്ചു , ചില കോമഡി നമ്പറുകൾ ശരിക്കും ഏറ്റു. റോബോ ശങ്കർ - തമ്പി രാമയ്യ അത്ര പോരാ . നയൻതാരക്കു അങ്ങനെ കാര്യമായി ഒന്നും ചെയ്യാനില്ല . ജഗപതി ബാബു തരക്കേടില്ല . ഇമോഷണൽ രംഗങ്ങൾ മികച്ചതാക്കാൻ ശിവ കു സാധിച്ചു . അജിത് - അനിഖ രംഗങ്ങളൊക്കെ നന്നായി . ക്ലൈമാക്സ് ഒന്നുടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. ആ ഭാഗങ്ങൾ ക്ലിഷേകളുടെ അയ്യര് കളി ആണേലും മൊത്തത്തിൽ ഒരു ഫെസ്റ്റിവൽ സിനിമ എന്ന നിലക് വിശ്വാസം പേര് പോലെ വിശ്വാസം കാത്തൂ....