1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Maria Rose

    ആഗസ്റ്റ് 1...?: എന്ത് കൊണ്ട് കോപ്പി അല്ല ?


    [​IMG]

    ജനത്തിന് എപ്പോഴും അവരുടെമുന്‍വിധികളെതൃപ്തിപ്പെടുത്തുന്നവ്യാഖ്യാനത്തോടാണ്താല്‍പര്യം. അത്അസത്യമായാല്‍പോലും. ഒരുസംഘത്തിലെതൊണ്ണൂറ്റഞ്ചുപേരുംആഅഭിപ്രായംതന്നെപങ്ക് വയ്ക്കുന്നുവെങ്കില്‍അതാണ്‌സത്യംഎന്നൊരുവ്യാജപ്രതീതിരൂപപ്പെടും. അതില്‍അഭിരമിച്ച് ജീവിതംസാധ്യമാകും.പൊതുജനംകൊലയാളിയെന്ന്‍ കരുതുന്നവ്യക്തിഅല്ല യഥാര്‍ത്ഥത്തില്‍കൊലയാളിഎന്ന്‍ തെളിഞ്ഞാലുംഅത്ജനങ്ങളെഅറിയിക്കുമ്പോള്‍അന്വേഷകരുംസര്‍ക്കാരും ജാഗരൂകരാകുക പതിവാണ്. നിഷ്പക്ഷമായിതിരഞ്ഞുപോകുന്നവര്‍ക്കല്ലാതെജനംഎന്ന Mass ന് സത്യവുംനീതിയുംഒരു“ഒബ്സെഷനും” അല്ല .


    [​IMG]


    പ്രിയദര്‍ശന്‍റെ സിനിമകളുടെകോപ്പിരാഷ്ട്രീയത്തെപറ്റിപറയാംഎന്നാണുഞാന്‍പറഞ്ഞിരുന്നത്.എങ്കിലുംഅതിനുമുന്‍പ്ചിലത്പറയാനുണ്ട്,കൂടുതല്‍വ്യക്തമാകുന്നതിനായി . കോപ്പിയടിയെക്കുറിച്ചുള്ളലേഖനംഎന്ന്പറഞ്ഞപ്പോള്‍തന്നെമലയാളസിനിമയിലെകൊപ്പിയടിക്കാരുടെകള്ളിവെളിച്ചത്താക്കുന്നലേഖനമാണെന്ന് ചിലരെങ്കിലുംകരുതിയിരുന്നു. പക്ഷെഞാന്‍തിരയാന്‍ശ്രമിക്കുന്നത്ഇവിടെഎത്രപേര്‍സര്‍ഗാത്മകമായിഈപ്രക്രിയയെസമീപിച്ചിട്ടുണ്ട് എന്നാണ്. അതിനര്‍ത്ഥം കോപ്പിയടിയെസൈദ്ധാന്തികമായിന്യായീകരിക്കുകഎന്നല്ല . കോപ്പിയടിഎന്നപേരല്ലാതെമറ്റൊന്നുമില്ലാത്തതിനാല്‍ക്രിയേറ്റീവ് ആയപലശ്രമങ്ങളുംആഗണത്തില്‍പരിഗണിച്ചുപോരുന്നു.ഗൌരവമായിലോകസിനിമകാണുന്നപലരുംമലയാളസിനിമയെപുച്ചത്തോടെവീക്ഷിക്കുന്നത്ഞാന്‍ശ്രദ്ധിക്കാനിടവന്നിട്ടുണ്ട് . സിനിമയുടെസാങ്കേതികതയെപ്പറ്റിപ്പോലുംഅറിവുള്ള അവര്‍കോപ്പിലിസ്റ്റ്ഉയര്‍ത്തിപ്പിടിച്ച് ഇനിയിവിടെഎന്ന്‍ ഒറിജിനല്‍സിനിമവരുംഎന്ന്‍ പുച്ചിക്കാറുണ്ട്.“ഒറിജിനല്‍” എന്നാല്‍ “വിശുദ്ധമാണ്”എന്നഅന്ധമായമുന്‍വിധിയില്‍നിന്നുംവിശ്വാസത്തില്‍നിന്നുമാണ്ആചിന്തവരുന്നത് .



    [​IMG]


    Adaptation മേഖലയിലെപഠനങ്ങളില്‍ 1980 കള്‍ മുതല്‍ശക്തമായിഉന്നയിക്കപ്പെട്ടിട്ടുള്ളഒരുചോദ്യമാണ്“HOW ORIGINAL IS THE ORIGINAL??” എന്നത് .എത്രത്തോളംഒറിജിനല്‍ആണ്ഒറിജിനല്‍.ഒരെഴുത്തുകാരനുംഇന്നേവരെഇല്ലാതിരുന്നഒന്ന്സൃഷ്ടിച്ചെടുക്കുന്നില്ല . അയാള്‍മറ്റൊരുടെക്സ്റ്റ്‌നെഅല്ലെങ്കില്‍ഒരുകൂട്ടംടെക്സ്റ്റ്കളെതന്‍റെ അര്‍ത്ഥം ഉല്‍പാദിപ്പിക്കാനായിആശ്രയിക്കുന്നുണ്ട് . ജൂലിയക്രിസ്റ്റെവമുന്നോട്ടുവച്ചപാഠാന്തരത (Intertextuality)എന്നആശയത്തിലാണ് Adaptation Studies ഇപ്പോള്‍നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 30വര്‍ഷത്തിലേറെയായിഒറിജിനല്‍ / കോപ്പിഎന്നവൃഥാകലാപംലോകഅക്കാദമികരംഗത്ത്അവസാനിച്ചിട്ട്. എന്നിട്ടുംനമ്മള്‍അത്ഉപേക്ഷിച്ചിട്ടില്ല. ഒന്നുംമനസ്സിലാക്കാന്‍ശ്രമിക്കാനുള്ളക്ഷമപോലുമില്ലാത്തനമ്മള്‍ആക്ഷേപിക്കാനുംവ്യക്തിഹത്യയ്ക്കുംചുമ്മാചുമ്മാപുച്ചിക്കാനും ഒറിജിനലിനെമഹത്വവല്‍ക്കരിക്കുകയും “കള്ളന്‍കള്ളന്‍” എന്ന്‍ വിളിച്ചുപറയുകയും ചെയ്യുന്നു.


    [​IMG]


    ഒരുകഥാകാരന്‍നമ്മുടെഇഷ്ടംനേടിഎടുക്കുന്നത്“എന്ത്കഥപറയുന്നു” എന്നത്കൊണ്ടല്ല , മറിച്ച് “അത്എങ്ങനെരസകരമായിപറയുന്നു” എന്നത്കൊണ്ടാണ്.അത്ആകഥാകാരന്‍റെ ക്രാഫ്റ്റ് ഉംപ്രതിഭയുമാണ്. ആക്രാഫ്റ്റ് ഉംപ്രതിഭയുംഇല്ലാത്തവന് അതേ കഥകിട്ടിയിട്ട്ഒരുപ്രയോജനവുമില്ല . ഈവസ്തുതഉദാഹരിക്കാന്‍Adaptation Studies ഉപയോഗിക്കുന്നക്ലാസിക്ഉദാഹരണംഷെക്സ്‌പിയര്‍തന്നെ . കഥയുടെഇതിവൃത്തത്തിന്‍റെ കാര്യത്തില്‍

    അദ്ദേഹത്തിന്‍റെ ഒരുകൃതിപോലുംഅദ്ദേഹത്തിന്‍റെ സ്വന്തംഅല്ല.മറിച്ച്അക്കാലത്ത്

    പ്രചാരത്തിലുണ്ടായിരുന്നചില കഥകളുംചിലചരിത്രപുസ്തകങ്ങളുംആശ്രയിക്കുകയായിരുന്നുഅദ്ദേഹം . എന്നാല്‍ആകൃതികള്‍ക്ക് IDENTITYനല്‍കിയത്ഷേക്സ്പിയരുടെ തികച്ചുംമൌലികമായട്രീറ്റ്മെന്‍റ് തന്നെ .ഓരോഒറിജിനല്‍സൃഷ്ടിയുടെവേര്തേടിപ്പോകുമ്പോഴും അത് മറ്റൊരുകൃതിയിലേയ്ക്ക്,കൃതികളിലെയ്ക്ക് , ആശയസംഹിതകളിലെയ്ക്ക് ,സാഹിത്യവിഭാഗത്തിലെയ്ക്ക് ,കലാരൂപങ്ങളിലെയ്ക്ക്ഒക്കെനയിക്കുന്നത്കാണാം.ഇപ്പറഞ്ഞ “ഒറിജിനല്‍”സൃഷ്ടാവ്ഇത്രയുംവസ്തുതകളെആശ്രയിച്ചാണ്‌ “ഒറിജിനല്‍” കൃതിസൃഷ്ടിച്ചതെങ്കില്‍, അതില്‍നിന്ന്‍മറ്റൊരുകൃതിയുണ്ടാക്കുന്നവന്‍മാത്രംഎങ്ങനെ“കോപ്പിയടിക്കാരനാകും”??? അതാണ്‌ ചോദ്യം.



    [​IMG]


    ഷേക്സ്പിയരുടെവിഖ്യാതമായഹാംലെറ്റിന്‍റെ ഇതിവൃത്തംഅദ്ദേഹം “കോപ്പിയടിച്ചത്” എവിടെനിന്നെല്ലാമാണ് എന്ന്‍ നോക്കുക: 1)“വിഡ്ഢിയായനായകന്‍” (Hero-as-Fool) എന്ന പ്രാചീനനാടന്‍കഥാപ്രമേയത്തില്‍നിന്ന് 2)സാക്സോഗ്രമാറ്റിക്കസ് പന്ത്രണ്ടാംനൂറ്റാണ്ടില്‍എഴുതിയ“ആംലെത്” 3). ഐസ് ലാണ്ടിലെ നാടോടിക്കഥയുടെവിഭാഗത്തില്‍പെടുന്നസാഗാ ഓഫ് ഹ്രോള്‍ഫ്ക്രാക്കി എന്നകഥയില്‍നിന്ന് 4) ബ്രൂട്ടസിനെക്കുറിച്ചുള്ള ഒരുറോമന്‍ ഐതിഹ്യത്തില്‍നിന്ന് (രണ്ടിലുമുണ്ട്പ്രതികാരംചെയ്യാന്‍വേണ്ടിഭ്രാന്ത്അഭിനയിക്കുന്നനായകന്മാര്‍ )5) മേല്‍പ്പറഞ്ഞസാക്സോഎഴുതിയകഥ 1570 ഫ്രെഞ്ചിലേയ്ക്ക്വിവര്‍ത്തനംചെയ്യപ്പെട്ടപ്പോള്‍വിവര്‍ത്തകന്‍ഫ്രാന്‍സ്വാഅതില്‍ഏറെകൂട്ടിച്ചേര്‍ക്കുകയുണ്ടായി , ഏതാണ്ട്കഥയുടെവലിപ്പംരണ്ടിരട്ടിവര്‍ദ്ധിപ്പിക്കുകയുംചെയ്തു .നായകന്‍റെ വ്യഥയുംമറ്റും ക്കൂട്ടിച്ചെര്‍ത്തത്ഫ്രാന്‍സ്വാആണ് . അതില്‍നിന്ന്‍പിന്നീട്‌ ഷേക്സ്പിയര്‍ “TO BE OR NOT TO BE” എന്നപ്രസിദ്ധസംഭാഷണംഎഴുതി എന്നോര്‍ക്കുക6) തോമസ്‌കിഡ് ന്‍റെ ഉര്‍-ഹാംലെറ്റ് എന്നനാടകം ( കഥയില്‍പ്രേതത്തിന്‍റെ സാന്നിധ്യംഷേക്സ്പിയര്‍കൂട്ടിച്ചെര്‍ക്കുന്നത് ഇതില്‍നിന്ന്) , 7) REVENGE TRAGEDY എന്നഅക്കാലത്ത് നിലവിലിരുന്നനാടകരൂപത്തിന്‍റെ ശൈലികളില്‍നിന്ന്‍.ഇത്രയുംഇതിവൃത്തത്തിന്‍റെ മാത്രംകാര്യം. ഇനിനാടകത്തിലെ സംഭാഷണങ്ങളില്‍ഉള്ളവിവിധകൃതികളിലെക്വട്ടെഷനുകള്‍വേറെയും. ഇതെല്ലാംചേര്‍ന്നാണ്വിഖ്യാതമായഹാംലെറ്റ് ഉണ്ടായത്. ഷേക്സ്പിയറുടെവിദഗ്ധമായകൂട്ടലുകള്‍ ,കുറയ്ക്കലുകള്‍, ഭാഷ , കാവ്യബോധംഇതെല്ലാംനിമിത്തംആകഥഷേക്സ്പിയറുടെമാത്രംആയി .ഇതിവൃത്തംകൊണ്ട്ഷേക്സ്പിയറെ ഇനിയുംവിലയിരുത്തണോ ചങ്ങാതിമാരേ??(പേര്പോലുംമാറ്റാതെ ഷേക്സ്പിയര്‍ ചേട്ടനും കോപ്പിയടിച്ചു,പ്രിയദര്‍ശന്‍ ചേട്ടന്‍മാത്രമല്ല )



    [​IMG]
    ഇനി So Called കോപ്പിയടിസിനിമSo Calledഒറിജിനല്‍സിനിമയില്‍നിന്ന്മാത്രമാണോഅതിന്‍റെTOTAL അര്‍ത്ഥം രൂപീകരിച്ചെടുക്കുന്നത്? മറ്റെന്തൊക്കെഘടകങ്ങള്‍അതില്‍വരുന്നു. ? നമ്മുടെനാട്ടിലെഭൂപ്രകൃതി , രാഷ്ട്രീയം , സംസ്കാരം ,സംഭാഷണം,ശരീരഭാഷഇതെല്ലാംഎത്ര CONVINCINGആയിഉപയോഗിക്കുന്നുഎന്നതെല്ലാംനമ്മള്‍നിരാകരിക്കുകയാണ് “കോപ്പിയടി” എന്ന്മാത്രംവിളിച്ച്നമ്മള്‍അതിനെഒരരുകിലാക്കുമ്പോള്‍. എനിക്ക്വ്യാഖ്യാനിക്കേണ്ടത്കോപ്പിയടിലിസ്റ്റ്ല്‍ പണ്ട്മുതലേകാണുന്നഒരുസിനിമയാണ്. എന്നാല്‍ഒരിക്കലുംകോപ്പിയടിഅല്ലാത്തഒരുസിനിമ. അതേ സമയംഅതിന്‍റെ ‘ഒറിജിനലിനോട്’ ചേര്‍ത്ത് തന്നെആസിനിമയെഏറ്റവുംഅര്‍ത്ഥവത്തായിവിലയിരുത്താനാകും . 1973 ല്‍ പുറത്തിറങ്ങിയ ,ഫ്രെഡ്സിന്നമാന്‍ സംവിധാനംചെയ്ത DAY OF THE JACKAL ഉം 1988 പുറത്തിറങ്ങിയ എസ് എന്‍ സ്വാമി എഴുതിസിബിമലയില്‍സംവിധാനംചെയ്ത “ആഗസ്റ്റ്‌1….?” മാണ് ആചിത്രങ്ങള്‍. ചരിത്രപാരമ്പര്യവുംസാഹിത്യപാരമ്പര്യവുമുണ്ട് ഈകഥയ്ക്ക്.


    [​IMG]



    അള്‍ജീരിയന്‍യുദ്ധകാലത്തെഒരുരഹസ്യസംഘടനയായിരുന്ന OAS ഫ്രഞ്ച്പ്രസിഡന്റ്‌ ആയിരുന്നഡീ ഗോളിനെവധിക്കാന്‍ 1962 ല്‍ നടത്തിയശ്രമമാണ്ഫ്രെഡറിക്ക്ഫോര്സിത്ത് എഴുതിയDAY OF THE JACKALഎന്നനോവലിന്‍റെ പ്രമേയം. നോവലിനെ ആസ്പദമാക്കിയസിനിമ 1973 ല്‍ പുറത്തിറങ്ങി .1962 ല്‍ നടത്തിയവധശ്രമംപരാജയപ്പെട്ടതിനെതുടര്‍ന്ന്‍പിന്നീട്‌ OAS അതിന് വേണ്ടിജക്കാള്‍എന്നവാടകക്കൊലയാളിയെനിയോഗിക്കുന്നതുംഅയാളുടെസൂക്ഷ്മമായ നീക്കങ്ങളും ക്ലോഡ് ലേബേല്‍ എന്നപോലീസ്ഉദ്യോഗസ്ഥന്‍ആശ്രമത്തെപരാജയപ്പെടുത്തുന്നതുമാണ്നോവലിന്‍റെയുംസിനിമയുടെയുംഅടിസ്ഥാനപ്രമേയം.


    സാധാരണ ‘MAN HUNTING’ സിനിമകള്‍ അന്വേഷകനെപിന്തുടരുകയാണ്പതിവ്. നേരെമറിച്ച്DAY OF THE JACKAL വാടകക്കൊലയാളിയുടെസൂക്ഷ്മമായചലനങ്ങളെപിന്തുടരുന്നു . അയാളുടെതയ്യാറെടുപ്പുകള്‍ , ആയുധശേഖരണം ,പ്രതിയോഗിയെക്കുറിച്ചുള്ള ഗവേഷണം , അയാളുടെCharacter Study , പ്രവര്‍ത്തനശൈലിഅങ്ങനെ.ക്ലോഡ് ലെബേല്‍ എന്നപോലീസ്ഉദ്യോഗസ്ഥനെക്കാള്‍സ്ക്രീന്‍ടൈമും ഫോക്കസുംഎഡ്വേര്‍ഡ് ഫോക്സ് അവതരിപ്പിക്കുന്നകില്ലര്‍ക്ക് തന്നെ.സ്വാതന്ത്ര്യദിനത്തിന്‍റെ ദിവസംജക്കാള്‍നടത്തുന്നവധശ്രമത്തെലെബേല്‍ നിര്‍വീര്യമാക്കുന്നതോടെ ചിത്രം അവസാനിക്കുന്നു . ഹീറോയിസം കൊണ്ട്ആറാടാവുന്നപ്രമേയമാണ് ചിത്രത്തിന്‍റെത്. പക്ഷെവളരെവളരെ റിയലിസ്റ്റിക് ആയകഥനശൈലിയാണ്സംവിധായകന്‍പിന്തുടരുന്നത്.


    [​IMG]



    എസ് എന്‍ സ്വാമിക്ക്അമേരിക്കന്‍ഇംഗ്ലീഷ്ജനപ്രിയനോവലുകളില്‍നല്ലപ്രാവീണ്യം ഉണ്ടായിരുന്നുവെന്ന്‍ അക്കാലത്ത്അദ്ദേഹംഎഴുതിയിരുന്നക്രൈം സിനിമകളില്‍നിന്നറിയാന്‍കഴിയും. പക്ഷെകേരളത്തില്‍ഒരുഅസ്സാസ്സിനേഷന്‍കഥയ്ക്ക്ഒരുസാധ്യതയുംഇല്ല.ഭീഷണിനേരിടുന്നഒരുദേശീയനേതാവ്ഉണ്ടായിരുന്നു. രാജീവ്ഗാന്ധി . പക്ഷെ ദേശീയതലത്തില്‍പറയാനുള്ളബഡ്ജറ്റും എം മണിയുടെപ്രോജക്ടിന് ഉണ്ടായിരുന്നില്ലെന്ന്‍ വേണംകരുതാന്‍. അതിനാല്‍ഒരുഅസ്സാസ്സിനേഷന്‍സാധ്യതയുള്ളഒരുരാഷ്ട്രീയസാഹചര്യംസിനിമയില്‍ഉണ്ടാക്കിയെടുക്കേണ്ടിവന്നു.മികച്ചജനപിന്തുണയുള്ളകെ ജീആര്‍എന്നയുവനെതാവിനെയാണ് പാര്‍ട്ടിമുഖ്യമന്ത്രിസ്ഥാനത്തെയ്ക്ക്നിര്‍ദേശിച്ചത്. എന്നാല്‍കെജീആറിന്‍റെ ജനകീയഭരണപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍തന്നെയുള്ളവരുടെസ്ഥാപിതതാല്‍പര്യങ്ങളുമായിഇടയുമ്പോള്‍അവര്‍ഒരുവാടകക്കൊലയാളിയുടെസഹായംതേടുന്നു.ക്രൈംബ്രാഞ്ച്ഡിവൈ എസ്പിപെരുമാള്‍കൊലയാളിയെതിരയുന്നു. ഇരയുംവേട്ടക്കരനുമായിക്യാപ്റ്റന്‍ രാജുവുംമമ്മൂട്ടിയുംഎത്തുന്നു.



    [​IMG]


    ഇതിവൃത്തങ്ങള്‍തമ്മിലുള്ളസാമ്യതവളരെ വ്യക്തമാണ്. എങ്കിലുംവെറുതെകോപ്പിയടിക്കാവുന്നചിലസംഗതികളില്‍അകലംപാലിക്കുന്നതിനാല്‍ആണ്ആഗസ്റ്റ്‌ 1..? മലയാളജനപ്രിയസിനിമയിലെമികച്ചനിര്‍മ്മിതികളിലോന്നാകുന്നത്.ഡി ഗോളിനെതിരെ1962 ല്‍ OAS നടത്തിയഒരുവധശ്രമത്തിന്‍റെ ചിത്രീകരണത്തോടെയാണ്സിനിമആരംഭിക്കുന്നത്.അത്ചരിത്രസംഭവമാണ്. എന്നാല്‍വാടകക്കൊലയാളിയെഅവതരിപ്പിക്കാനാണ് മലയാളത്തില്‍ആരംഗങ്ങള്‍ഉപയോഗപ്പെടുത്തുന്നത്.തുടര്‍ന്ന്അസ്സാസ്സിനേഷന്‍പ്ലോട്ട് ഒരുങ്ങാനുള്ളരാഷ്ട്രീയസാഹചര്യങ്ങളാണ്. എന്ന്‍ വച്ചാല്‍“ജക്കാളില്‍” ആദ്യരംഗംകൊണ്ട്ഫ്രാന്‍സിലെരാഷ്ട്രീയസാഹചര്യംചിത്രീകരിക്കുമ്പോള്‍മലയാളത്തില്‍അതിന് സിനിമയുടെആദ്യപകുതിയില്‍വലിയൊരുഭാഗമെടുക്കുന്നു. കാരണംവ്യക്തമാണ്. ’ജക്കാളില്‍’അത്ചരിത്രവുംആഗസ്റ്റ്‌ 1…? ല്‍ അത്ഫിക്ഷനുമാണ്. ഗൂഡാലോചകരില്‍നിന്ന്തന്നെപദ്ധതിയുടെരഹസ്യംപോലീസിന് വീണുകിട്ടുന്നയിടത്ത് ആഗസ്റ്റ്‌1…? വീണ്ടുംജക്കാള്‍പ്ലോട്ടിലേയ്ക്ക് തിരിച്ചെത്തുന്നു.


    [​IMG]



    എന്നാല്‍ക്യാപ്റ്റന്‍ രാജുവിന്‍റെ കില്ലറിന് എഡ്വേര്‍ഡ് ഫോക്സിന്‍റെ ജക്കാളിന് ലഭിക്കുന്നത്രസ്ക്രീന്‍ടൈം ഇവിടെലഭിക്കുന്നില്ല. അത്കൊടുക്കാന്‍സിനിമയ്ക്ക്സമയവുമില്ല . എന്നാല്‍വാടകക്കൊലയാളിയുടെപാത്രസൃഷ്ടിയുംക്യാപ്റ്റന്‍രാജുഎന്നനടന്‍റെ മികച്ചപ്രകടനവുംകൊണ്ടാണ് സിനിമഅത്മറി കടക്കുന്നത്.കുറഞ്ഞസമയംകൊണ്ട്ക്യാപ്റ്റന്‍ കില്ലറുടെ ആഴങ്ങള്‍വിനിമയംചെയ്യുന്നുണ്ട്.ലെബേല്‍എന്നകഥാപാത്രത്തെക്കാള്‍മികച്ചതാണ്പെരുമാളിന്‍റെ പാത്രസൃഷ്ടി. “ജക്കാളില്‍” ഡീഗോള്‍ ഏതാണ്ട് അദൃശ്യനാണ്. എന്നാല്‍കെജീആറും പെരുമാളുംതമ്മിലുള്ളവ്യക്തിബന്ധം, ഗൂഡാലോചകര്‍—-കഴുത്തുമുട്ടംവാസുദേവന്‍‌പിള്ള , എരഞ്ഞോളിഅബൂബക്കര്‍, മത്തായിതോമസ്‌പാപ്പച്ചന്‍, വിശ്വം —ഇവയെല്ലാംസ്വാമിവിടഗ്ദ്ധമായും convincing ആയുംകൈകാര്യംചെയ്യുന്നുണ്ട്.



    [​IMG]



    ഇരുസിനിമകളുടെയുംരണ്ടാംപകുതിഇരയുംവേട്ടക്കാരനുംതമ്മിലുള്ള “എലിയുംപൂച്ചയും”കളിയാണ് . താരതമ്യപ്പെടുത്തുമ്പോള്‍രണ്ട് വ്യത്യസ്ത TERRAIN നുകളില്‍നടക്കുന്നവേട്ട .കില്ലറുടെ ക്യാരക്ടരിലെയ്ക്ക് വെളിച്ചംവീശുന്നമികച്ചചിലസിറ്റ്വേഷനുകള്‍സ്വാമിഒരുക്കിയിട്ടുണ്ട്.റെയില്‍വേ പാലത്തിന്‍റെ ഗര്‍ഡരിനുള്ളിലെ അയാളുടെഇരിപ്പുംനഷ്ടപ്പെട്ടുപോകുന്നഒരുഅവസരവുംഅയാളുടെഏകാന്തതയുംപ്രവര്‍ത്തനശൈലിയുംവെളിവാക്കുന്നുണ്ട്.വേട്ടയ്ക്കൊടുവില്‍ അന്വേഷകന്തന്‍റെ എതിരാളിയോട്തോന്നുന്നബഹുമാനവുംമറ്റുംജക്കാളില്‍ഇല്ലാത്തഘടകങ്ങളാണ്. ഐ ജി പെരുമാളിനോട്ചോദിക്കുന്നു: “ കേരള പോലീസിന്‍റെ ചരിത്രത്തില്‍ഒരുമനുഷ്യന്വേണ്ടിഇത്രയുംവിപുലമായവേട്ടനടക്കുന്നത്ഇതാദ്യമാണ്. ഇനിയുംസ്വന്തംജീവന്‍പണയപ്പെടുത്തിഅയാള്‍ഒരുശ്രമംകൂടിനടത്തുമോ”? പെരുമാള്‍പറയുന്നു : “ Determinationഎന്ന വാക്കിന്‍റെ അര്‍ത്ഥം സാറിന് ശരിക്കുംമനസ്സിലാകാഞ്ഞിട്ടാണ്‌”.


    രാജീവ്ഗാന്ധിയുടെശ്രീലങ്കസന്ദര്‍ശനവേളയില്‍ പരേഡ് ഗ്രൗണ്ടില്‍ വച്ച്അദ്ദേഹത്തിന്നേരെഒരുവധശ്രമമുണ്ടായിരുന്നു. ആസന്ദര്‍ഭമാണ് സിനിമയുടെക്ലൈമാക്സിന്പ്രേരകമായത്.രണ്ട് സിനിമകളിലുംഒരുപോലെആവര്‍ത്തിക്കുന്നഒരുസീക്വന്‍സ്ഉണ്ട്. കില്ലറുടെ ഒരുസുഹൃത്ത്അയാളെതന്‍റെ വീട്ടിലേയ്ക്ക്ക്ഷണിക്കുന്നു. വീട്ടില്‍വച്ച് കൊലയാളിയെക്കുറിച്ചുള്ളപരസ്യംടീവിയില്‍കാണുമ്പോള്‍സുഹൃത്തിനെകൊന്ന് അയാള്‍രക്ഷപെടുന്നു .DAY OF THE JACKAL നോടുള്ളപ്രമേയസാദൃശ്യമുണ്ടെന്നോഴിച്ചാല്‍ അതില്‍നിന്ന്‍നേരിട്ട്ലിഫ്റ്റ്‌ ചെയ്തഒരേഒരുരംഗംഇതാണ് . രണ്ട്സിനിമകളിലെയുംഈരംഗത്തിന്‍റെയും Obejctive ഒന്ന്തന്നെ . രംഗസംവിധാനങ്ങള്‍വ്യത്യസ്ഥമാണെങ്കിലും.


    [​IMG]


    ചിത്രത്തിന്‍റെ പേര് പലരുംകരുതുംപോലെ “ആഗസ്റ്റ്‌ ഒന്ന്‍” എന്നല്ല . മറിച്ച് വധംനടക്കാനിടയുള്ളതിയതി“ആഗസ്റ്റ്‌ 10 മുതല്‍ 19 വരെയുള്ളദിവസങ്ങളില്‍എന്ന്‍?”എന്ന്സൂചന. ( WHEN IN AUGUST from 10 –19)


    ആഗസ്റ്റ്‌ 1….? എന്നചിത്രത്തിന്‍റെ ഫിലിമോഗ്രഫിയില്‍പ്രധാനപ്പെട്ടഒരുടെക്സ്റ്റ്ആണ്ഫ്രെഡറിക്ക് ഫോര്സിത്ത് രചിച്ചനോവലുംഫ്രെഡ് സിന്നമാന്‍സംവിധാനംചെയ്തസിനിമയും.സിന്നമാന്‍ഒരുറിയലിസ്റ്റിക്സിനിമയുടെശൈലിയാണ്പിന്തുടരുന്നത്. ആഗസ്റ്റ്‌ 1…? ഉംഅതെസമീപനംതന്നെതുടരുന്നു. കേരളരാഷ്ട്രീയം, POLICE PROCEDURE,

    BUREAUCRACY തുടങ്ങിയവയുടെയഥാതഥചിത്രീകരണമാണ്ചിത്രത്തെഒരുമലയാളസിനിമയായിത്തന്നെആസ്വദിക്കാന്‍പര്യാപ്തമാകുന്നത്. നമ്മുടെഅന്വേഷണാത്മകസിനിമകളില്‍പ്രധാനമാണ്യവനിക . അത്പില്‍കാലചിത്രങ്ങളില്‍സ്വാധീനം ചെലുത്തിയിട്ടുണ്ട്.രംഗസംവിധാനത്തില്‍ ( Mise-en-scene)അക്കാലത്തെമലയാളസിനിമതുടര്‍ന്നിരുന്നശൈലിയാണ്സംവിധായകന്‍തുടരുന്നത് . ഒരുSub-Standardനിലവാരത്തിലേയ്ക്ക്സിനിമതാഴുന്നഒരുഎപിസോഡ് ഹോട്ടലില്‍മോഷണത്തിനെത്തുന്നരണ്ടുകള്ളന്മാരുടെഭാഗമാണ് . അതാകട്ടെജക്കാളില്‍ഇല്ലതാനും .


    വസ്തുതകളാണ്ഈതാരതമ്യപഠനത്തിന്‍റെ DATAയായിഞാന്‍സ്വീകരിച്ചിരിക്കുന്നത് . ആര്‍ക്കുംനിരീക്ഷിക്കുകയുംതിരഞ്ഞുപോവുകയുംചെയ്യാവുന്നവസ്തുതകള്‍. ആഗസ്റ്റ്‌ 1…? Day of the Jackal ല്‍ നിന്നുംപ്രചോദനംഉള്‍ക്കൊണ്ടുനിര്‍മ്മിച്ചഒരു "ഒറിജിനല്‍"മലയാളസിനിമയാണ് . അത്പൂര്‍വകൃതിയുടെഅനുകരണംഅല്ലഎന്നതാണ വായന സൂചിപ്പിക്കുന്നത്.


    സൂചിക


    Sanders, Julie. Adaptation and Appropriation. New York: Routledge, 2006


    Allen, Graham. Intertextuality. London. Routledge, 2006.


    Day of the Jackal. Dir. Fred Zinnaman. Per.Edward Fox. 1973.


    August 1…?.Dir. Sibi Malayail. Perf.Mammootty. 1988.
     
    Mayavi 369 likes this.
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Mayavi 369 likes this.
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    mam dq combo surprise project undenn dulquer paranjirunnallo...lingu aavan chance illa
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Anto anwarinod cheyyamo enn chotichirunu oru pjct
     
    Mannadiyar likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Mannadiyar likes this.
  7. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Yes ennu paranjaal boxoffice thakarnnu tharippanam aavum:bdance:
     
    VivekNambalatt likes this.
  8. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Yes. DQ vere level aanu ippo :chori:
     
  9. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    റാഗിംഗ് and സ്നേഹം മമ്മുക്ക ലെവല്‍..!

    ആര്‍ട്ടിസ്റ്റുകളോട് കഥ പറയുക എന്നത്, സിനിമാ രംഗത്ത് ബന്ധങ്ങളും മുന്പരിചയങ്ങളും ഇല്ലാത്ത തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അല്പ്പം പ്രയാസമുള്ള കാര്യമാണ്. എല്ലാവരുടെയും തിരക്കും commitmentകളും ഒക്കെത്തന്നെ കാരണം. എന്നാല്‍ മമ്മുക്കയുടെ അടുത്തു കഥ പറയുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പോകുക, കയ്യില്‍ കഥാഫയലുമായി കാരവന്റെ മുന്നില്‍ ആള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും കാണത്തക്ക രീതിയില്‍ നില്ക്കുക. മിക്കവാറും അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേന്ന് എഴുത്തുകാരന്‍ ആളുടെ കണ്ണില്‍ പെടും. പിന്നെ നടക്കുന്നത് ഇപ്രകാരം ആയിരിക്കും..സ്വതസിദ്ധമായ തലയെടുപ്പും ഗൌരവവും ഒന്നൂടെ കൂട്ടിപ്പിടിച്ചു മമ്മൂട്ടി പാവം എഴുത്തുകാരനെ സമീപിക്കുന്നു. ഈ സമീപിക്കലിനു ഒരു പ്രശ്നമുണ്ട്..ആള്‍ നമ്മുടെ നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ മന്നാടിയാര്‍, ജൊസഫ് അലക്സ് തുടങ്ങി ഒരു പത്തുനൂറു കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ പായും..അതൊടുക്കം അഹമ്മദ് ഹാജിയില്‍ എത്തി നില്‍ക്കും..!

    മമ്മുക്ക : (ഫുള്‍ ബാസ്) എന്താണ്? ആരാണ്?

    എഴുത്തുകാരന്‍ : ഞാന്‍ ..പിന്നെ ..കഥ പറയാന്‍..(വിക്കല്‍ ആരംഭം)

    മമ്മുക്ക : (കൂടുന്ന ബാസ്സ് ലെവല്‍) കഥയോ? എന്ത് കഥ? പുസ്തകം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

    ഇപ്പോള്‍ മുതല്‍ എഴുത്തുകാരന്റെ ചാര്ജ് പോകാന്‍ തുടങ്ങുന്നു. അയാള്‍ക്ക് ‌ വിക്കല്‍ കൂടാന്‍ തുടങ്ങുന്നു.

    എഴു : ഇല്ല..പുസ്തകം ..ഒന്നും എഴുതീട്ടില്ല..
    മമ്മുക്ക : ഓ..അപ്പൊ ആനുകാലികങ്ങളില്‍ ആരിക്കും കഥകള്‍ വന്നിട്ടുള്ളത് ല്ലേ..?
    എഴു : അങ്ങനേം ..ഇ ..ഇല്ല..

    മമ്മുക്ക : (ബാസ്, തുറിച്ചുനോട്ടം എന്നിവ ഉച്ചസ്ഥായിയില്‍) ഓഹോ..പിന്നെ താന്‍ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്?..അമ്മയോ? അതോ അനിയനോ? അതോ സ്വയോ?

    മറുപടി സ്വാഭാവികമായും നഹി..എന്ത് പറയാന്‍..?കൂടം കൊണ്ട് അടി കിട്ടിയത് പോലെ എഴുത്ത്കാരന്‍ നില്ക്കുമ്പോള്‍ മമ്മൂട്ടി കാരവന്റെ ഉള്ളിലേയ്ക്ക് നിഷ്ക്രമിക്കുന്നു. നില്ക്കണോ പോണോ എന്ന confusion പോലുമില്ലാതെ എഴുത്തുകാരന്‍ ജീവനും കൊണ്ട് ഓടാന്‍ തിരിയുമ്പോള്‍ മമ്മുക്കയുടെ സ്റാഫ് വാതില്‍ തുറന്നു വിളിക്കുന്നു. ‘സാറ് വിളിക്കുന്നു..!!’

    'ഇതുവരെ കൊന്നത് പോരേ' എന്ന ഭാവവും പേറി കാരവാനില്‍ കയറിയാല്‍ അകത്തെ രംഗം മറ്റൊന്നാണ്..പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു ഇരിക്കുന്ന മമ്മൂട്ടി.

    മമ്മുക്ക : ചായ ?
    എഴു : വേണ്ടാ..വേണ്ടാത്തോണ്ടാ..!

    മമ്മുക്ക : ആ..വേണ്ടേല്‍ വേണ്ട..ഞാനൊരെണ്ണം കുടിക്കാന്‍ പോകുവാ..അപ്പൊ വേണം എന്ന് തോന്നിയാല്‍ പറഞ്ഞാലും മതി..
    എഴുത്തുകാരന് ഒന്നും പിടികിട്ടുന്നില്ല.

    മമ്മുക്ക : ആ..എന്താ പേര്? താന്‍ എവിടുന്നാ?
    എഴുത്തുകാരന്‍ പേര് പറയുന്നു.. നാട് പറയുന്നു..

    മമ്മുക്ക : ആ..എന്നാ കഥ തുടങ്ങിക്കോ..ഇടയ്ക്ക്ചായ വേണേല്‍ പറഞ്ഞാല്‍ മതി..!! :) :)

    ഡേറ്റ് കിട്ടുക, സിനിമ നടക്കുക എന്നത് കഥയുടെ യോഗം പോലിരിക്കും..പക്ഷെ മമ്മുക്ക, അങ്ങേരെപ്പോലെ അങ്ങേര്‍ മാത്രമേ ഉള്ളൂ..! :) :)

    A different but genuinely genuine human being i have ever met..Happy birth day megastar..! :) :)

    P.S : അതേയ്, മിഷ്ടര്‍ മമ്മൂട്ടി..കോളേജില്‍ പഠിക്കാന്‍ പോയപ്പോ നാടകം, അഭിനയം എന്നൊക്കെ പറഞ്ഞു നടക്കാതെ juniors വരുമ്പോ ഒന്ന് റാഗ് ചെയ്യാനൊക്കെ പോണാരുന്നു..എന്നാ ഇപ്പൊ ഞാനടക്കം കുറേ പാവങ്ങള്‍ക്ക് വിക്ക് പിടിക്കില്ലാരുന്നു.. ! :) :)

    [​IMG]
     
    Mayavi 369 and Safari like this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pinnalla:clap:
     

Share This Page