1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    IMG-20170710-WA0015.jpg
     
    nryn likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ടിയാൻ: ‘ഉത്തരേന്ത്യൻ’ മലയാള സിനിമ

    [​IMG]


    സമകാലിക രാഷ്ട്രീയവും സംഭവങ്ങളും വിഷയമാക്കി ചില വ്യക്തികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ടിയാൻ. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഗൗരവതരമായതുകൊണ്ട് സിനിമയുടെ മൂഡ് ഒരു എന്റർടെയ്നറിന്റേതല്ല.


    ആൾദൈവവും ബിസിനസും എന്ന മുഖ്യപ്രമേയത്തോടൊപ്പം ഇന്ത്യയിലെ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യുന്ന പല വിഷയങ്ങളും സിനിമയിൽ കടന്നു വരുന്നുണ്ട്. ഗോമാംസം, ജാതിസ്പർദ്ധ, വിശ്വാസം, മതം, മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനം അങ്ങനെയെല്ലാം. തൊട്ടാൽ പൊള്ളുന്ന വിഷയം ആരെയും പൊള്ളിക്കാതെ അവതരിപ്പിച്ചു എന്നതാണ് ജിയെൻ കൃഷ്ണകുമാറിന്റെ സംവിധാനത്തിലെ വിജയം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനാൽ തന്നെ ചിത്രം വിവാദമാകാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അത്തരം വിവാദങ്ങൾക്ക് സിനിമയിൽ ഇടമില്ല. മതഗ്രന്ഥങ്ങളെ ശരിയായി മനസ്സിലാക്കിയവരും അർധസത്യം മാത്രം മനസ്സിലാകുന്നവരും മതം കച്ചവടം ചെയ്യുന്നവരും മതവും വിശ്വാസവും വാങ്ങാൻ തിരക്കു കൂട്ടുന്നവരുമെല്ലാം ചിത്രത്തിലുണ്ട്.
    [​IMG]


    അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനു ശേഷം പൃഥ്വി–ഇന്ദ്രജിത്ത് സഹോദരങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടിയാൻ. പട്ടാഭിരാമനായി ഇന്ദ്രജിത്തും അസ്*ലൻ മുഹമ്മദ് ആയി പൃഥ്വിരാജും എത്തുന്നു. വേദങ്ങൾ പഠിച്ച്, പഠിപ്പിച്ച് ജീവിക്കുന്ന പട്ടാഭിരാമനും അല്ലാഹുവിന്റെ അനുഗ്രഹം മുതൽക്കൂട്ടായുള്ള അസ്*ലൻ മുഹമ്മദും കലക്കി. എന്നാൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിനുള്ള ഇൻട്രൊഡക്*ഷൻ പഞ്ച് അവസാനം വരെ അങ്ങനെതന്നെ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നില്ല.
    [​IMG]

    മഹാശയ് ഭഗവാൻ എന്ന ഉഗ്രൻ വേഷത്തിലാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി എത്തുന്നത്. പട്ടാഭിരാമന്റെ ഭാര്യ അംബയായി അനന്യയും വസുന്ധരാദേവിയായി പത്മപ്രിയയും വേഷങ്ങൾ നന്നാക്കി. സുരാജ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, രാഹുൽ മാധവ്, രവിസിങ് എന്നിവർ ചെയ്ത ചെറു കഥാപാത്രങ്ങളും ശ്രദ്ധേയമായി.
    [​IMG]


    ഭൂരിഭാഗവും ഉത്തരേന്ത്യയിൽ ചിത്രീകരിച്ച ചിത്രം മനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്തരേന്ത്യൻ പശ്ചാത്തലമായതിനാൽ ഹിന്ദി സംഭാഷണങ്ങൾ ധാരാളമായി കടന്നുവരുന്നു. വേദസൂക്ങ്ങളുടെയും ഉപദേശവാക്യങ്ങളുടെയും ആധിക്യവും പ്രേക്ഷകനെ മടുപ്പിക്കും. ലഡാക്ക്, നാസിക്, പുണെ, മുംബൈ, പ്രയാഗ, രാമോജി ഫിലിംസിറ്റി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. മികച്ച ഒന്നാം പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയും ചേരുന്ന ചിത്രം ചിരിപ്പിക്കാനുള്ളതല്ല, ചിന്തിപ്പിക്കാനുള്ളതാണ്.
     
    nryn likes this.
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ടിയാന്* പറയുന്നത് ശക്തമായ വര്*ത്തമാനകാല രാഷ്ട്രീയം

    മോഹന്*ലാലിന്റെ സ്വരത്തിലാണ് സിനിമയ്ക്ക് തുടക്കമാവുന്നത്.








    [​IMG]

    നിര്*മാണത്തിനു പിന്നിലെ പ്രയത്നത്തെ അഭിനന്ദിക്കാതെ 'ടിയാന്*' എന്ന ചിത്രത്തെ കുറിച്ച് പറയാനാവില്ല. വമ്പന്* താരങ്ങളെ വെച്ച് കാലികപ്രസക്തിയുള്ളൊരു വിഷയം വിശാലമായ ക്യാന്*വാസില്* കൈയടക്കത്തോടെ അവതരിപ്പിക്കുന്നതില്* ജിയാന്* കൃഷ്ണകുമാര്* വിജയിച്ചിട്ടുണ്ട്. എന്നാല്*, പല അടരുകളിലായി പറഞ്ഞുപോകുന്ന കഥയില്* ഒഴിവാക്കാവുന്ന സന്ദര്*ഭങ്ങള്* ഉണ്ടായിരുന്നില്ലേ പ്രേക്ഷകര്* സംശയിച്ചാല്* കുറ്റം പറയാനുമാവില്ല.
    പേരു സൂചിപ്പിക്കും പോലെ തന്നെ മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയാണ് 'ടിയാന്*' സഞ്ചരിക്കുന്നത്. ഉത്തരേന്ത്യ പശ്ചാത്തലമായാണ് ചിത്രം പൂര്*ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഗാഗ്രാവാഡിയെന്ന ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. നാഗരികതയില്* നിന്ന് ഏറെ അകലെ നില്*ക്കുന്ന ഗ്രാമത്തില്* പകുതിയോളം പേര്* മലയാളികളാണ്. ശിവാവതാരമെന്നും ഭഗവാനെന്നും സ്വയം വിശേഷിപ്പിക്കുന്ന മഹാശയ് (മുരളി ഗോപി) എന്ന ആള്*ദൈവത്തിന്റെ ആശ്രമം നിര്*മിക്കാന്* ഇവിടെയുള്ളവരെ ഒഴിപ്പിക്കാന്* ശ്രമിക്കുന്നതും തുടര്*ന്നുണ്ടാകുന്ന സംഘര്*ഷങ്ങളും ആധാരമാക്കിയാണ് ചിത്രം മുന്നേറുന്നത്.
    ഗാഗ്രാവാഡിയിലെ ആദ്യ താമസക്കാരനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമഗിരി എന്ന കഥാപാത്രം. ആദിശങ്കരന്റെ ശേഷിപ്പുകള്* സൂക്ഷിക്കുന്ന ഗിരി പരമ്പരയിലെ കണ്ണിയാണ് പട്ടാഭിരാമന്*. മറ്റുള്ളവര്* വിട്ടുപോകാന്* തയാറായിട്ടും നൂറ്റാണ്ടുകള്* പഴക്കമുള്ള ആശ്രമം കൂടിയായ തന്റെ വീട് വിട്ടുപോകാന്* അദ്ദേഹം തയാറാവുന്നില്ല. തുടര്*ന്ന് മഹാശയും പട്ടാഭിരാമനും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്* ചിത്രത്തെ സംഘര്*ഷത്തിലേക്ക് നയിക്കുന്നു. ആദ്യ പകുതിയില്* ദുരൂഹമായ നിശബ്ദമായ സാന്നിധ്യമായ പൃഥ്വിരാജിന്റെ അസ്ലാന്* മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം രണ്ടാം പകുതിയില്* ചുരുളഴിയുന്നു. ഈ ജന്*മത്തിലെയും മുന്*ജന്*മത്തിലെയും കണക്കുകളും കെട്ടുപാടുകളുമായെത്തുന്ന അസ്ലാനും മഹാശയ്-പട്ടാഭിരാമന്* പോരാട്ടത്തിന്റെ ഭാഗമാകുന്നതോടെ ചിത്രം മായയും യാഥാര്*ത്ഥ്യവും നിറഞ്ഞ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.
    വര്*ഗീയതയും വാണിജ്യ-രാഷ്ട്രീയ താല്*പര്യങ്ങളും സമരസപ്പെടുന്ന കാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ് 'ടിയാന്*'. ഗോമാംസം ഉള്*പ്പെടെയുള്ള വിഷയങ്ങളില്* ചിത്രത്തില്* അങ്ങിങ്ങായി കടന്നുവരുന്നുണ്ട്. ആള്*ദൈവങ്ങളെയും അവരുടെ മുതലെടുപ്പിനെയും ചിത്രം നിശിതമായി വിമര്*ശിക്കുന്നുണ്ട്. ഹിന്ദു-മുസ്ലിം സൗഹൃദം ഉയര്*ത്തിപ്പിടിക്കുന്നതും ജാതീയ വ്യവസ്ഥയെ തള്ളിക്കളയുന്നതുമായ ചിത്രത്തിലെ സീക്വന്*സുകള്* പ്രശംസയര്*ഹിക്കുന്നു. അതേസമയം, ചിത്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോഴുള്ള പട്ടാഭിരാമന്റെ ചില 'പ്രകടനങ്ങളും' ബ്രാഹ്മണ്യത്തോടുള്ള അതിരുകടന്ന വിധേയത്വവും വൈരുദ്ധ്യങ്ങള്* സൃഷ്ടിക്കുന്നുണ്ട്.
    പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. തങ്ങളുടെ കഥാപാത്രങ്ങളെ മൂവരും തങ്ങളുടേതായ ഭാവുകത്വം നല്*കി. ഇന്ദ്രജിത്തിന്റെ പട്ടാഭിരാമന്* പ്രത്യേക മാനറിസങ്ങള്* കൊണ്ട് ചിത്രത്തില്* നിറഞ്ഞപ്പോള്* പാത്ര സൃഷ്ടിയിലെയും പ്രകടനത്തിലെയും കൈയടക്കമാണ് പൃഥ്വിയുടെ പ്ലസ്. രണ്ടു കാലഘട്ടത്തിലായി എത്തുന്ന തന്റെ രണ്ടു കഥാപാത്രങ്ങളോടും പൃഥ്വി നീതി പുലര്*ത്തി. മഹാശയ് എന്ന കഥാപാത്രത്തിനായി മറ്റൊരാളെ സങ്കല്*പിക്കാനാകാത്ത തരത്തിലുള്ള പ്രകടനമാണ് മുരളി ഗോപി നടത്തിയത്.
    സുരാജ് അവതരിപ്പിച്ച നായര്* ആണ് എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ചിത്രത്തിന്റെ ആദ്യാവസാനം നിലനില്*ക്കുന്ന നായര്* ആള്*ദൈവങ്ങള്*ക്കും ജീവിതസംഘര്*ഷങ്ങള്*ക്കുമിടയിലെ സാധാരണക്കാരന്റെ പ്രതീകമാണ്. ചെറിയ ചെറിയ സീനുകള്* കൊണ്ടുതന്നെ ആ സാന്നിധ്യം ശക്തമാക്കാന്* സുരാജിനായി. മഹാശയുടെ അനുചരനായെത്തിയ രവി സിങിന്റെ കുശാല്* ഖോര്*പഡെയും എടുത്തുപറയേണ്ട പ്രകടനം നടത്തി. അനന്യയും ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പത്മപ്രിയയും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
    മുരളി ഗോപിയുടെ രചനയെ ഏറ്റവും നന്നായി തിരശീലയില്* എത്തിക്കാന്* സംവിധായകന്* ജിയാന്* കൃഷ്ണകുമാറിനായി എന്നതില്* സംശയമില്ല. മികച്ച പരിചരണത്തിനിടയിലും അധോലേകത്തില്* നിന്നും തെരുവിലെ അടിപിടിയില്* നിന്നുമൊക്കെ മോചനം നേടാന്* ഇവര്*ക്കുമായില്ല. കുറച്ചെങ്കിലും ആവര്*ത്തന വിരസത തോന്നിക്കുന്നതായി അവ. മുരളി ഗോപിയെ പോലൊരു രചയിതാവില്* നിന്നും ഇതിലേറെ പ്രതീക്ഷിക്കുന്നതില്* തെറ്റില്ല. സാങ്കേതികമായി ചിത്രം മികവു പുലര്*ത്തി. സതീശ് കുറുപ്പിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡിനൊപ്പം നില്*ക്കുന്നവയായി.
     
    nryn likes this.
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ranni upasana
    ഇന്ന് 'ടിയാൻ' ഫസ്റ്റ് ഷോ വൈകിട്ട് 6 30നും സെക്കന്റ്‌ ഷോ 9 30നും ഉണ്ടായിരിക്കുന്നതാണ്..
    ഓൺലൈൻ ബുക്കിങ് :www.bookmyshow.com
     
    nryn and Kunjappu like this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    The much appreciated 'BHAM BHAM' video song to be released soon!
    Stay tuned!
    #Tiyaan
     
  6. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    collection 1st day muthal steady aanu in main centers...rural centersil alpam dip undenne ullu
     
    Mannadiyar likes this.
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    innathe status okke engane aan...?
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    ...njan saturday thampanoor-east fort vazhi poyirunuu...ravilem uchakkum...tvm newil ozhike padmanabhayilo sree visakhilo valya thirakkillayirunnu...
     
  9. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  10. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78

Share This Page