1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    മഞ്ചേരി ശ്രീദേവി സിനി പാലസ്
    Peranbu
    First show
    90%
     
    Mayavi 369 likes this.
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Kochi Screenshot_2019-02-05-21-09-51-198_com.bt.bms.png
     
    Mayavi 369 likes this.
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Vanitha edappally 10pm almost full
     
    Mayavi 369 likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    PERANBU @ SURABHI (status : 90%)
    #spoileralert
    A REALIZATION...
    ____________________________________

    അമ്മയുപേക്ഷിച്ചു പോയ തന്റെ മകളെ അയാൾ ജനാലയ്ക്കൽ നിന്നുകൊണ്ട് എത്തിനോക്കുന്നുണ്ട്. തന്നോടിണങ്ങിച്ചേരാൻ മടികാട്ടിയ പാപ്പയുടെ സ്നേഹം പിടിച്ചു പറ്റാൻ പിടിച്ചു കയ്യിലൊതുക്കിയ മുറിവേറ്റ പക്ഷിയെ സമൂഹത്തിന്റെ വെറുപ്പിന്മുന്നിൽ മടുത്തയാൾ നിലത്തേക്കെറിഞ്ഞു കൊന്നു....

    അതേ Nature is hateful.
    ആ മുറിവേറ്റപക്ഷിയോട് താൻ കാണിച്ചതും, നാട്ടുകാർ തന്റെ മകളോട് കാണിയ്ക്കുന്നതും സ്വാർത്ഥതയുടെയും വെറുപ്പിൻറെയും ഒറ്റനാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെയെന്ന് അയാൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടില്ല...

    സമൂഹത്തിന്റെ പരിഹാസച്ചിരികളിൽനിന്നും വിദ്വേഷജല്പനങ്ങളിൽ നിന്നും അകറ്റി, അമുതവൻ തന്റെ മകളെ കാടിനും മേടിനും അരുവിക്കും നടക്കുമുള്ള ഒരു കൂരയിലേക്ക് കൂട്ടിക്കൊണ്ട് പോയി. മമ്മുക്കയുടെ വ്ശ്വപ്രസിദ്ധ ശ്ശബ്‌ദം തീയറ്ററിൽ വെള്ളിടി പോലെ പ്രകമ്പനം കൊണ്ട്, വല്ലാത്തൊരു മൂകത പകർന്നു... അയാൾ പറയുകയുണ്ടായപോലെ അവർ സൂര്യനെയും ചന്ദ്രനെയും പോലെ പരസ്പരം കാണാത്തവണ്ണം കഴിയുവാൻ തുടങ്ങി.

    അമുതവൻ മകൾക്ക് വേണ്ടി കുതിരയെ കൊണ്ടുവരുമ്പോൾ, അവളുടെ മുഖത്ത് കാണുന്ന എക്സ്പ്രെഷൻ സാധനയുടെ അഭിനയപാടവം വിളിച്ചോതി... പിന്നീടുള്ള കാത്തിരിപ്പ് വര്ഷങ്ങളിലായി തുരുമ്പുപിടിച്ചു കിടന്ന കമ്മേർഷ്യൽ ചങ്ങലക്കൂട്ട് പൊട്ടിച്ചെറിയുന്ന മമ്മുട്ടിയെന്ന അതികായകനെ കാണാൻ ആയിരുന്നു...

    ഇത്തരം കഥാപാത്രങ്ങൾ മമ്മുട്ടിയെ ഒരു രോഗിയാക്കും... വല്ലാത്തൊരു രോഗി... ഒരു പ്രത്യേക തരം മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ.

    അയാൾ ഒരു രണ്ട് രണ്ടര മണിക്കൂറത്തേയ്ക്ക് മാത്രമായി ദ്വന്തവ്യക്തിത്വം സ്വീകരിയ്ക്കും... ഇന്നേവരെ പറയാത്ത ഭാഷകൾ അന്നാട്ടുകാരനെക്കാൾ സ്പുടതയിൽ പറയാൻ തുടങ്ങും, ചാനൽ ഇന്റർവ്യൂകളിൽ ചിരിപ്പിയ്ക്കാൻ മാത്രമറിയുന്ന വ്യക്തി കണ്ടുനിൽക്കവരുടെ കണ്ണിൽ അഭിനയം കൊണ്ട് കയ്യിട്ടു കുത്തിക്കരയിയ്ക്കും, സമൂഹത്തിന്റെ കണ്ടുകൂടി പരിചയമില്ലാത്ത തലങ്ങളിലെ സുപരിചതനായി മാറും...

    അതേ അയാൾ ഒരു രോഗിയാണ്... മെത്തേഡ് ആക്റ്റിങ് എന്നോമന പേരിട്ടു വിളിച്ചുപോന്ന രോഗത്തിന് ഡോക്ടർ സണ്ണിയ്ക്ക് പോലും പ്രതിവുധിയില്ലാത്ത രോഗി... വർഷങ്ങളായി രോഗശാന്തിയിലായിരുന്ന അദ്ദേഹത്തെ ഡയറക്ടർ റാം ഒറ്റമുറിയിലിട്ടു പൂട്ടിയിരുന്നിരിക്കണം... മുറിയ്ക്ക് പുറത്തേക്കിറങ്ങിയ മനുഷ്യൻ അമുതവൻ എന്ന സാധാരണക്കാരൻ ആണ്... അയാൾ തന്റെ വാദം വന്ന് അല്പന്ദേഹിയായിപോയ മകളുടെ സ്നേഹം കിട്ടുവാൻ അവൾക്കു മുന്നിൽ 'മാങ്കുയിലെ' ഗാനമിട്ടു നൃത്തഗോഷ്ടികൾ ചെയ്യുന്നുണ്ട്, മകൾ വയസ്സറിയിക്കുമ്പോൾ നിസ്സഹായനായി ചുവരിന്മേൽ നോക്കുന്നുണ്ട്, നിസ്സഹായനായി ഇനിയും ഇണങ്ങാത്ത മകളോട് അയാൾ ചോദിച്ചു " അപ്പാ ഇനിയെന്നതാ പണ്ണണോം പപ്പാ... "

    " മമ്മുക്ക... ഈ ഇങ്ങള് ഇത്രേം നാളെവിടെയായിരുന്നു... " മനസ്സ് മന്ത്രിച്ചതിനിടയിൽ റാം പറഞ്ഞ് പോയിരുന്നു
    " Nature is wondrous " & " Nature is cruel "

    ശേഷം വന്ന ഏടാണ് മനസ്സിനെ ഏറ്റവും സ്പർശിച്ചത്... " Nature is miraculous "
    ഫ്രേമുകൾ സിമ്പോളിസം തൂകവേ, അഞ്ജലിയുടെ കഥാപാത്രം അമുതവന് സഹായവുമായി എത്തി. അവൾ പറഞ്ഞു
    " നാൻ പാത്തുക്രേ സർ ",
    അതിനോട് ചേർന്നു ആ രണ്ട് വരികൾ... ആ പാട്ട്...

    " പേരിരുട്ടിൽ.. എൻ കണ്കൾ മീതെ.. മിന്നും മിൻമിനിയെ.... "
    ഉഫ്. തീയറ്ററിൽ ഇരുന്ന് സന്തോഷം കൊണ്ടും വിഷമം കൊണ്ടും ഉരുകി തീർന്ന അവസ്ഥ.

    പുത്തനുടുപ്പ് ഇട്ടു നിൽക്കുന്ന മകളേ അമുതവൻ ഒരു രണ്ട് സ്റ്റെപ്പ് പിന്നോട്ട് നീങ്ങി നോക്കുന്നൊരു നോട്ടമുണ്ട്... മമ്മുട്ടിയിലെ രോഗി 90-കളിലെ അച്ചൂട്ടിയെ സ്മരിച്ചുകൊണ്ട് പൂർണതകൈവരിച്ച സന്ദർഭങ്ങൾ...

    അതിനിടയിൽ അഞ്ജലിയുടെ വിജിയുടെ കഥാപാത്രവുമായി നർമം വിതറിയ കുറച്ചു സമയം... തലേദിവസത്തെ രാത്രിയെ കുറിച്ച് ചോദിയ്ക്കുന്ന അമുതവന്റെ മുഖത്ത്, മമ്മുക്കയുടെ മുഖത്ത് കണ്ടുപരിചയമില്ലാത്ത നാണം കാണാം... ദ്വന്ത വ്യക്തിത്വത്തിന്റെ നീർപ്പോടുകൾ.

    ‌പക്ഷെ മറഞ്ഞു കിടക്കുന്ന ചതികളെ കുറിച്ച് അമുതവനിലെ സാധാരണക്കാരനായ ഭാര്യ ഉപേക്ഷിച്ച മനുഷ്യൻ ബോധവാൻ ആയിരുന്നില്ല... Because " Nature is mysterious "

    തനിക്കുചുറ്റുമുള്ള ഏതൊന്നിലും ആപത്തും ചതിയും പതിഞ്ഞിരിപ്പുണ്ടെന്ന് മനസിലായത്കൊണ്ടാകണം അയാൾ തന്നെ ചതിച്ചവരോട് കാരണം പോലും തിരക്കാതെ പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയത്. Becauswe he is now aware " Nature is dangerous " regardless place n time.

    ശേഷം മമ്മുട്ടി അമുതവന്റെ ഞണ്ടിറുക്കിപ്പിടിച്ച തൊണ്ടയിലൂടെ മുരണ്ടു
    " Chapter 7 : Nature is unbridled "
    അഥവാ നിയന്ത്രിയ്ക്കാൻ ആകാത്തത്.

    കൗമാരത്തിൽനിന്നും യൗവനത്തിലേക്ക് കാലെടുത്തുവെച്ച തന്റെ മകൾക്ക് നിയന്ത്രിയ്ക്കാൻ ആകാത്തതെന്തോ, ആ ഒരു നിസ്സഹായാവസ്ഥയിൽ തനിയ്ക്ക് ചെയ്യാൻ ഒന്നുമില്ലെന്നറിയുമെങ്കിലും അമുതവൻ പറയുന്നുണ്ട്
    " പാഡ്.. അപ്പാ മാറ്റിത്തറേ.. "

    മമ്മുക്കയും സാധനയും മത്സരിച്ചു അഭിനയിച്ച രംഗങ്ങൾ...

    തന്റെ മകളെ അടച്ചിട്ട മുറികൾക്കുള്ളിൽ ഒറ്റക്കിട്ടു പോകുന്ന അച്ഛനെ അയാളിലെ രോഗി അതിനോടകം നമ്മുടെ നെഞ്ചിനകത്തേയ്ക്ക് തറച്ചു കയറ്റിയിട്ടുണ്ട്... അമിതമായ ഭാവങ്ങളോ, കരയിപ്പിക്കുന്ന സെന്റിയൊ അല്ല... അമുതവനും പാപ്പായും പകർന്ന വികാരത്തിനെ 'disturbance' എന്ന വാക്കിനോട് ചേർത്ത് മാത്രമേ വായിക്കാനൊക്കു ...

    May be because " Chapter 8 : Nature is Ruthless "
    അതേ, ദയവോ ദാക്ഷണ്യമോ ഇല്ലാതെ... റിഹാബിൽ അടയ്ക്കപ്പെട്ട തന്റെ മകളെ ഓർത്തയാൾ വഴിവക്കിൽ വണ്ടിയും നിർത്തി ആലോചിയ്ക്കുന്നുണ്ട്. പിഴച്ചുപോയ തന്റെ ജീവിതത്തെ കുറിച്ച്, ശപിയ്ക്കപ്പെട്ടുപോയ മകളെ കുറിച്ച്, നശിച്ചുപോയ സമൂഹത്തെ കുറിച്ച്...

    അമുതവന്റെ നിസ്സംഗത കലർന്ന മുഖത്ത്നിന്നും അടുത്ത പാട്ട് വന്നു

    " സത്ത് പോയ് മനസ്സ്... " സംഗീതം ഇത്രയുമധികം കഥാതന്തുവിനോട് ഇണങ്ങിചേർന്ന ഒരു പടം ഈയടുത്തൊന്നും കണ്ടിട്ടില്ല.

    ഒച്ചിഴയുന്നതിനേക്കാൾ വേഗതക്കുറവിൽ നീങ്ങുന്ന സിനിമ നമ്മളെ ബോറടിപ്പിയ്ക്കാത്തതിന്റെ കാരണം ഈ സംഗീതവും, അസാമാന്യ അഭിനയ മുഹൂർത്തങ്ങളുമാണ്..

    അതിനിടയിൽ പാപ്പയ്ക്കും അമിതവനും ഇടയിലേക്ക് മീരയെന്ന കഥാപാത്രവും കിടന്നു വരുന്നുണ്ട്... അമുതവന്റെ കാറിൽ കയറിയ അവൾ AC വേണ്ടെന്നു പറഞ്ഞ്, വിൻഡോ ഓപ്പൺ ചെയ്തിട്ട് പറയുന്നുണ്ട്

    " നീയെൻ കസ്റ്റമർ അല്ലേലെ.. "
    അടച്ചിട്ട മുറികളിൽ വേദനതിന്നു ജീവിയ്ക്കാൻ ശീലിച്ച മറ്റൊരു ജന്മം. എഴുതിയ കഥാപാത്രങ്ങൾക്ക് എത്രയോ ഡെപ്തുണ്ടെന്ന് റാമിന് പോലും അറിയുമോ എന്ന് സംശയം... അത്രയ്ക്ക് ആഴത്തിൽ സ്വീകരിയ്ക്കത്തക്ക കാരക്ടർ സ്കെച്ചുകളാണ് പേരന്പ് എന്ന കേക്കിലെ ചുവന്ന ചെറി.

    അത്തരം ദയാദാക്ഷണ്യങ്ങൾ ഇല്ലാതെ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയിലേയ്ക്ക് പകർത്തിക്കൊണ്ടാണ് റാം ഓർമിപ്പിച്ചത്
    " Nature is ruthless "

    വയസ്സറിയിച്ച മകൾ ബോധം തെല്ലുമില്ലാതെ തന്റെ ലൈംഗിക ആസക്തികൾ ശമിപ്പിയ്ക്കുവാൻ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ അമുതവൻ, അതിനായി ഒരു പോംവഴി കണ്ടെത്തുന്നുണ്ട്...

    ഒരച്ഛനും ചെയ്യാൻ പാടില്ലാത്തതെങ്കിലും, അയാൾക്ക്‌ ചെയ്യണമായിരുന്നു... coz he know " Nature is thirsty "

    ആൺവേശ്യയ്ക്ക് വേണ്ടി തിരക്കിയെത്തിയ അച്ഛനെ ആ സ്ത്രീ മുഖത്തടിയ്ക്കുന്ന രംഗം...
    " ഇന്നാ ഇക്കാ... ഇത്തവണത്തെ ദേശീയ അവാർഡ് നിങ്ങളങ് എടുത്തോളിൻ.. "

    ദ്വന്തവ്യക്തിത്വത്തിന്റെ പരകായപ്രവിശ്യയിൽ മുഴുരോഗിയായി തീർന്ന മമ്മുട്ടിയെന്ന ഇതിഹാസത്തെ പത്തേമാരിയ്ക്ക് ശേഷം കൺകുളിർക്കെ കാണാൻ സാധിച്ചതിന്റെ സന്തോഷം... ആ സന്തോഷത്തെ അമുതവന്റെ വിങ്ങലുകളോട് ചേർത്തുവെച്ചുകൊണ്ട് ,
    റാം സ്‌ക്രീനിൽ എഴുതിക്കാണിച്ചു
    " Nature is endless "

    അന്ത്യമില്ലാത്ത കടലിലേയ്ക്ക് തന്റെ മകളുടെ കൈപിടിച്ചുംകൊണ്ട് നടന്നു നീങ്ങുന്ന അമുതവന്റെ മുഖത്ത് ദേഷ്യമുണ്ട്, വെറുപ്പുണ്ട്, നിസ്സംഗതയും, നിസ്സാഹായതയും അങ്ങനെ എന്തെല്ലാമോ ഉണ്ട്... തിരമാലകളിൽ തട്ടിത്തെറിച്ച ചന്ദ്രവെളിച്ചത്തിൽ മലയാളിയുടെ പ്രിയപ്പെട്ട നടന്റെ മുഖമാകെയാ ഭാവജാലങ്ങൾ മിന്നിമറിയവേ ഞങ്ങൾ അയാളെ ഒരു നേരത്തേക്കെങ്കിലും വെറുത്തുപോയില്ലേ !!.

    പക്ഷെ പൂർണതകൈവരിച്ചുകൊണ്ട് മാത്രമിരിയ്ക്കുന്ന സ്ത്രൈണ കഥാപാത്രത്തിലൂടെ അപ്പോഴേക്കും റാം നമ്മുടെയുള്ളൻ മനസ്സിലേയ്ക്ക് പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കടത്തിവിട്ടിരുന്നു... പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു... Nature is compassionate...

    അങ്ങനെ ഒരു ഡസൻ ആശയങ്ങൾ...
    ഒരു ഡസൻ വികാര തലങ്ങൾ...
    ഒരു ഡസൻ അഭിനയ മുഹൂർത്തങ്ങൾ....
    അതിനേക്കാൾ ഒക്കെ ഉപരി...
    ഒരു ഡസൻ തിരിച്ചറിവുകൾ...

    അമുതവന്റെ മാത്രമല്ല, ഇതയാളുടെ കൂടെ അതിജീവനമാണ്... ഉയിർത്തെഴുന്നേൽപ്പാണ്‌... മെത്തേഡ് ആക്റ്റിംഗിന്റെ വിശ്വപ്രപഞ്ചം കീഴടക്കിയ മഹാനടന്റെ...
    റാമിന് നന്ദി, പദ്മരാജന്മാരെയും മേലേടത്ത് രാഘവൻനായരുമാരെയും ഓര്മിപ്പിച്ചതിന്... ഇത്രയും പ്രൊഫെഷനലായി ഒരു ആർട് സബ്ജക്റ്റ് പറഞ്ഞുപോയതിന്...

    സാധനയെക്കുറിച്ച് എന്ത് പറഞ്ഞാലും അധികമായിപോകും... ഇത്രത്തോളം പൂർണതയിൽ പാപ്പയെന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കുക അസാധ്യം.

    ഇനിയുമേറെ പേരമ്പുകൾ വരട്ടെ.... കോടികളുടെ കിലുക്കങ്ങൾക്കിടയിലും നമ്മുടെ മഹാരഥന്മാർക്ക് അമുതവന്മാരെയും ശിവൻകുട്ടിമാരെയും തരുമാറാകട്ടെ...

    ജീവിതത്തിൽ എല്ലാമുണ്ടായിട്ടും ശപിയ്ക്കപ്പെട്ടവർ എന്ന് തോന്നുമ്പോൾ,.. കൂട്ടാനു ഉപ്പുകൂടിപ്പോയി എന്ന് പറഞ്ഞു വേവലാതിപ്പെടുമ്പോൾ,.. അതുമല്ലെങ്കിൽ തന്നിഷ്ടത്തിന് വീട്ടുകാരോട് മല്ലിട്ടിറങ്ങിപ്പോകുമ്പോൾ,.. ഇനിയിടക്കെയെങ്കിലും അമുതവന്റെ മുഖവുമായി മമ്മുക്ക മനസ്സിന്റെ ഉമ്മറത്തിണ്ണയിലേക്ക് കമ്മന്നടിച്ചുവന്നു വീഴുവാൻ വഴിയുണ്ട്...

    അയാൾ കണ്ണാടിയ്ക്കു മുന്നിൽ നിന്ന് സ്വന്തം മകളെ പോലെയാകുവാൻ ശ്രമിയ്ക്കും... കൈവിരലുകൾ മടക്കി, ഉപ്പൂറ്റിയൊരല്പം വളച്ചുനിന്ന്, കാലുകൾ അകത്തി, ചുണ്ടൊന്ന് കോടിപ്പിച്ച്..... ശപിയ്ക്കപ്പെട്ട വിധിയോട് പഴിപറയാതെ ദ്വന്തവ്യക്ത്ത്വത്തിന്റെ പരമോന്നതയിൽ അയാൾ മുരളും

    " പേരൻബ് ... ഇറുക്ക്... "

    നിസ്സഹായതയുടെ ചാരക്കൂമ്പാരങ്ങളിൽ നിന്നും അയാൾ നടത്തിയ ഉയിർത്തെഴുന്നേല്പിനോളം വലിപ്പമില്ല, രണ്ടോ മൂന്നോ വ്യാഴവട്ടക്കാലങ്ങൾ നമ്മൾ ജീവിച്ചു തീർത്ത കംപ്ലെയിന്റ് പെട്ടികൾക്ക്...

    ആ ഒരു തിരിച്ചറിവിൽനിന്നും ബാക്ഡ്രോപ്പിൽ പതിയെ ഒരു പാട്ട് കേക്കാം...

    " Vaanthoooral.... en thozhkal mele... vaalaattum.. naaa..leeeeee.... "

    Ufff #Peranbu

    The blody slow poisoned extravaganza

    #Spex_viewZ #MustWatch
     
    ANIL likes this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Kidukkan review :clap:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut

Share This Page