*ഇമയ്ക്കാ ഞൊടികൾ* Demonte Colony എന്ന അരുൾനിധി നായകനായ ഹൊറർ ചിത്രം ഒരുക്കിയ ആർ. അജയ് ഞാനമുത്തു ഒരുക്കിയ ഈ ചിത്രം സി ബി ഐ ഓഫീസർ ആയ അഞ്ജലി എന്ന നയൻതാര കഥാപാത്രവും അനുരാഗ് കശ്യപിന്റെ രുദ്ര എന്ന സൈക്കോ കില്ലറും തമ്മിലുള്ള cat&mouse എന്നതിനേക്കാൾ ചിത്രത്തിൽ പറയുന്ന പോലെ കഴുതപുലിയുടെയും സിംഹത്തിന്റെയും കഥയാണ്. ചിത്രം കാണുക മാസ് പരിവേഷവുമായി നയൻതാര നിറഞ്ഞാടിയപ്പോൾ രുദ്ര ആയി അനുരാഗ് കശ്യപ് ഗംഭീരമായി. ചിത്രത്തിന്റെ ആദ്യപകുതി അഥർവ്വയ്ക്ക് കാര്യമായ ഗുണം ചെയ്തില്ല എങ്കിലും രണ്ടാം പകുതിയിൽ കയ്യടി വാരിക്കൂട്ടാനുള്ള വെടിമരുന്ന് സ്ക്രിപ്റ്റിൽ നിറഞ്ഞ് നിന്നു. രാശി ഖന്ന തമിഴ് അരങ്ങേറ്റം മോശമാക്കിയില്ല. കുറെ കാലത്തിന് ശേഷം ദേവന് തമിഴിൽ ഒരു നല്ല റോൾ. തിയറ്റർ പക്ഷെ കൊണ്ടാടിയത് വളരെ ചുരുക്കം സീനുകളിൽ മാത്രം വരുന്ന *വിജയ് സേതുപതി* യുടെ ഇൻട്രോയ്ക്കാണ്. ഇമോഷണൽ സീനുകൾ നന്നായിരുന്നു. ടെക്നിക്കല്ലി ചിത്രം ഗ്രാന്റ് ആണ്. ഗാനങ്ങൾ അത്ര ആവശ്യമില്ലാത്ത സ്ക്രിപ്റ്റിൽ ഓക്കേ ഗാനങ്ങൾ എങ്കിലും ബി ജി എം സൂപ്പർ ആക്കി ഹിപ് ഹോപ് തമിഴാ ടീം. ലോജിക്കിന്റെ വാളോലകളുമായി കയറിയാൽ കീറിമുറിക്കാൻ ഒരുപാടുണ്ട് ചിത്രത്തിൽ. പക്ഷെ നടീനടന്മാരുടെ പ്രകടനവും ചിത്രം നിലനിർത്തുന്ന ത്രില്ലർ മൂഡും അതൊക്കെ നമ്മളെ മറന്ന് ചിത്രത്തിൽ പിടിച്ചിരുത്തുന്നുണ്ട്. ആദ്യ പകുതി ഗംഭീരമായപ്പോൾ രണ്ടാം പകുതി അത്രത്തോളം ഉയർന്നില്ല എങ്കിലും നന്നായി തന്നെ പോയി. ക്ലൈമാക്സിന് ഒരു പഞ്ച് കുറവ് അനുഭവപ്പെട്ടു. ഒരു ഗംഭീര ക്ലൈമാക്സ് ചിത്രത്തിനും വില്ലനും അനിവാര്യമായിരുന്നു *Enjoy this thriller in theatres* ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഫേസ്ബുക്കിൽ കണ്ടിരുന്നു - *മമ്മൂട്ടി* ആയിരുന്നു ആദ്യം മനസ്സിൽ കണ്ടത് ഈ ചിത്രത്തിനായി എന്ന്. ഒരു പക്ഷെ ചിത്രത്തിന്റെ ഒറ്റവരി കഥ മനസ്സിൽ കണ്ടാൽ എവിടെയൊക്കെയോ ഇത് *അബ്രഹാമിന്റെ സന്തതികൾ* എന്ന ചിത്രവുമായി എന്തൊക്കെയോ സാദൃശ്യങ്ങൾ ഇല്ലേ എന്ന ചിന്ത ആകാം ഇത് ഒഴിവാക്കിയതിന് പിന്നിൽ എന്ന് തോന്നുന്നു, അല്ലെങ്കിൽ അനുരാഗ് കശ്യപ് ചെയ്ത റോൾ മമ്മൂട്ടി ചെയ്യണമായിരുന്നു.
http://cinetrak.in/all_time_box_office.html?mode=gross&area=WorldWide&pageNumber=1 FIRST NON-RAJINI 100CR GROSSER
സാമി 2 2003ൽ ഇറങ്ങിയ വിക്രം ഹരി കൂട്ടുകെട്ടിൽ വന്ന ഏറ്റവും വലിയ ഹിറ്റ്, അതിന്റെ രണ്ടാം ഭാഗം. ഒറ്റവരിയിൽ പറഞ്ഞാൽ സിങ്കം 3യെന്ന ദുരന്തത്തിൽ നിന്ന് കരകയറിയ ഹരി പക്ഷെ രണ്ടാം പകുതി സിങ്കം 2 ലെവലിൽ എത്തിക്കാൻ സാധിക്കാതെ പോകുന്ന കാഴ്ച്ച ആദ്യപകുതി അടിപൊളി ആയി പോയി. സൂരിയുടെ കോമഡി എന്ന പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ മാത്രം കല്ലുകടി. മാസ്സ് സീനുകൾ ഒക്കെ നന്നായി വന്നിട്ടുണ്ട്. ഏറ്റവും കയ്യടി കിട്ടിയത് കീർത്തി അടി ചോദിച്ചു വാങ്ങുന്ന സീനിന്, അടിപൊളി ആയിരുന്നു. ഹൈ വോൽട്ടേജിൽ ഇന്റർവലിൽ നിർത്തി ചിത്രം. രണ്ടാം പകുതി പക്ഷെ പല ചിത്രങ്ങളിലും കണ്ട്* മറന്ന ഐറ്റംസ് തന്നെ, ബോറടിക്കാതെ കണ്ടിരിക്കാം എന്ന് മാത്രം. അവിടെയും സൂരി തന്നെ വില്ലൻ. വിക്രം ആറുചാമി ആയും രാമസാമി ആയും നിറഞ്ഞാടി. തൃഷയ്ക്ക് പകരം വന്ന ഐശ്വര്യ രാജേഷ് ഒട്ടും യോജിച്ചില്ല. കീർത്തി സുരേഷ് പതിവ് ഹരി ചിത്ര നായികയെ പോലെ അഹങ്കാരം കാണിച്ച് നായകന്റെ കയ്യീന്ന് അടീം വാങ്ങിച്ച് വില്ലന്മാരിൽ നിന്ന് നായകൻ രക്ഷിച്ച് 9 മിനിറ്റ് കഴിഞ്ഞ് ഐ ഡബ്ള്യു ചേട്ടാ പറയുന്നു. സിങ്കത്തിലെ പോലെ നായികയുടെ അച്ഛൻ(അതിൽ നാസർ ഇതിൽ പ്രഭു) ആദ്യം എതിർക്കുന്നു പിന്നെ ഓക്കെ പറയുന്നു അമ്മ ആദ്യമേ സപ്പോർട്ട്(അതിൽ ജാനകി സബേഷ് ഇതിൽ ഐശ്വര്യ). വില്ലൻ ആയി വന്ന ബോബി സിംഹയ്ക്ക് പുതുതായി ഒന്നുമില്ല ചെയ്യാൻ. ഗാനങ്ങളിൽ അധിരൂപനെ എന്ന ഗാനത്തിന്റെ ചിത്രീകരണം നന്നായിട്ടുണ്ട്. ബി ജി എം തീരെ പോരാ. നൃത്ത സംവിധാനം ഒക്കെ കണക്കാണ്. ഹരി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഐറ്റംസ് എല്ലാമുണ്ട്. സിങ്കം 3, പൂജൈ പോലെ ഒരുപാട് കുളമാകാതെ വൃത്തിക്ക് എടുത്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും വലിയ ഓവറാക്കിയിട്ടില്ല. മൊത്തത്തിൽ വേണേൽ ഒന്ന് കണ്ട് മറക്കാം
'96 ഒന്നും പറയുന്നില്ല, പറയാൻ വാക്കുകളില്ല തമിഴ് സിനിമ ഉള്ളിടത്തോളം കാലം ഈ സിനിമയും ഇതിലെ റാം & ജാനു എന്നീ കഥാപാത്രങ്ങളും ഉണ്ടാകും 100ൽ 100 മാർക്ക് കൊടുക്കാവുന്ന, എത്ര കണ്ടാലും മതി വരാത്ത ഇന്നത്തെ തലമുറയ്ക്ക് ഒക്കെ സ്വപ്നം പോലും കാണാൻ പറ്റാത്ത Pure Serene Unadulterated Love on Celluloid ഇത് ഇനി എത്ര തവണ കാണും എന്നറിയില്ല, രണ്ടാം പകുതിയിൽ 99% വെറും രണ്ടു കഥാപാത്രങ്ങളെ വെച്ച് ഇത്ര poetic ആയൊരു ലവ് സ്റ്റോറി❤❤❤❤ *തിയറ്ററിൽ ആ മാസ്മരിക സംഗീതത്തിന്റെ അകമ്പടിയോടെ സ്കൂൾ കാലഘട്ടവും പ്രണയവും സൗഹൃദവും വിരഹവും നഷ്ടപ്രണയവും ഓർമ്മകളും പ്രതീക്ഷകളും എല്ലാ ഗംഭീര വിഷ്വലുകളുടെ അകമ്പടിയോടെ നിങ്ങൾ കണ്ടില്ല എങ്കിൽ തമിഴ് സിനിമകളിലെ ഏറ്റവും നല്ലതിൽ അതിലും ഏറ്റവും നല്ലതിൽ ഒന്ന് നിങ്ങൾ മിസ്സ് ചെയ്യുകയാണ്, ഒപ്പം നമ്മുടെ ഉള്ളിൽ എല്ലാം ഉള്ള റാം അല്ലെങ്കിൽ ജാനുവിനെയും*❤❤❤❤
രാക്ഷസൻ മുണ്ടാസ്പട്ടി എന്ന ചിത്രം കഴിഞ്ഞ് 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാംകുമാർ വന്നത് ഒരു ഗംഭീര സൈക്കോത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രവുമായിട്ടാണ്. വിഷ്ണു വിശാൽ തന്നെയാണ് ഇത്തവണയും നായകൻ. മുൻ ചിത്രത്തിൽ നിന്ന് കാളി വെങ്കട്ട്, മുനീസ്കാന്ത് എന്നിവരും ഉണ്ട്. അമല പോൾ ആണ് നായിക. ചിത്രത്തിനെ കുറിച്ച് ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല, അത് കാണുമ്പോൾ ഉള്ള ആസ്വാദനത്തെ ബാധിച്ചേക്കും എന്നുള്ളത് കൊണ്ട് മാത്രമാണ്. ആദ്യാവസാനം ത്രില്ലടിച്ച് കാണാൻ കഴിയുന്ന നന്നായി റിസർച്ച് ചെയ്ത് എഴുതിയ തിരക്കഥ, ഗാനങ്ങൾ പോലും കഥ പറച്ചിലിന്റെ ഭാഗം മാത്രം. ബി ജി എം അതിഗംഭീരം. അഭിനേതാക്കൾ എല്ലാവരും നന്നായിട്ടുണ്ട്. നെഗറ്റീവ് പറയാൻ ആണെങ്കിൽ ക്ലൈമാക്സ് ഭാഗങ്ങൾ അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി. 2 മണിക്കൂർ 50 മിനിറ്റ് ത്രില്ലടിപ്പിക്കുന്ന ചിത്രം തിയറ്ററിൽ അതിന്റെ മുഴുവൻ എഫക്ടിൽ തന്നെ കാണുക