1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

║► KOLLYWOOD ◄║

Discussion in 'OtherWoods' started by Mayavi 369, Dec 5, 2015.

 1. Sadasivan

  Sadasivan Mr. Fraud

  Joined:
  Dec 4, 2015
  Messages:
  14,150
  Likes Received:
  4,952
  Liked:
  4,996
  Trophy Points:
  138
  IMG_20181121_171024.jpg
   
 2. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  1,914
  Likes Received:
  1,031
  Liked:
  1
  Trophy Points:
  293
  തുപ്പാക്കി മുനൈ

  കൃത്യമായി പറഞ്ഞാൽ ശിഖരം തൊട് എന്ന ചിത്രത്തിന് ശേഷം ഏഴിൽ സംവിധാനം ചെയ്ത ക്രാസ് ചിത്രങ്ങളിലൂടെ തിരക്കഥ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷ നൽകിയ വിക്രം പ്രഭു എന്ന നടൻ വഴിതെറ്റിപ്പോയിരുന്നു. ആ പഴയ ട്രാക്കിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം

  ബിർള ബോസ് എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി വിക്രം പ്രഭു നന്നായി. 8 തോട്ടാക്കൾ എന്ന ചിത്രത്തിന് ശേഷം എം എസ് ഭാസ്‌കർ ഒരിക്കൽ കൂടി സ്‌ക്രീനിൽ വിളയാടി. അനാവശ്യമായി റൊമാന്റിക് ട്രാക്ക്, പാട്ടുകൾ എന്നിവ ഇല്ലാതെ ഹൻസിക കഥയിൽ മർമ്മപ്രധാനമായ വേഷത്തിൽ ഉണ്ട്.

  ബി ജി എം കൊള്ളാം. രാമേശ്വരം ലൊക്കേഷൻ ക്യാമറ വർക്കിന് മുതൽക്കൂട്ടായി

  ആദ്യ പകുതി നല്ല ത്രിൽ നൽകിയപ്പോൾ രണ്ടാം പകുതി എവിടെയൊക്കെയോ വലിഞ്ഞു എങ്കിൽ ക്ലൈമാക്സിൽ എം എസ് ഭാസ്കറിന്റെ പ്രസ് മീറ്റ് ഡയലോഗുകൾ കയ്യടി നേടി.

  മൊത്തത്തിൽ കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

  തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രം
   
 3. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  1,914
  Likes Received:
  1,031
  Liked:
  1
  Trophy Points:
  293
  അടങ്കമറു

  കണ്ടു കഴിയുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു എന്നോ മാരി 2 ഒരിക്കൽ കൂടി കണ്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോകും

  80കളിൽ കണ്ടു വന്ന സത്യസന്ധനായ പോലീസ് ഓഫീസർ പരാജയപ്പെടുകയും വില്ലന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് സസ്‌പെൻഡ് ചെയ്യുക, കുടുംബത്തെ ഉന്മൂലനം ചെയ്യുക, വില്ലന്മാരെ ഓരോരുത്തർ ആയി നായകൻ വക വരുത്തുക എന്നീ കലാപരിപാടി മാത്രമാണ് 2018 അവസാനം റിലീസ് ആയ ഈ തമിഴ് സിനിമ.

  ചിത്രം എന്തോ ആണ് എന്ന് സംവിധായകൻ വരുത്തിതീർക്കാൻ ടെക്‌നോളജിയുടെ സഹായം തിരക്കഥയിൽ പല ഇടങ്ങളിലും മൈൻ പോലെ കുഴിച്ചിട്ടിട്ടുണ്ട്. പക്ഷെ അവയൊക്കെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ എത്തിക്കാൻ സാധിക്കാത്തത് തിരക്കഥയിൽ പുതുമ ഇല്ലാത്തതും എല്ലാം പ്രവചനാത്മകവും ആയിടത്താണ്.

  ഗാനങ്ങൾ, ബിജിഎം ഒക്കെ ശരാശരി ആയിരുന്നു

  ജയം രവി നന്നായിരുന്നു. രാശി ഖന്ന ഉള്ള സീനുകൾ നന്നാക്കി. ബാബു ആന്റണി ഉൾപ്പടെ ഉള്ള വില്ലന്മാർ നോക്കുകുത്തികൾ

  മൊത്തത്തിൽ ഡിവിഡിയിൽ ഓടിച്ചു കണ്ടു തീർക്കാം

  ഈ മാസം ആദ്യം വന്ന വിക്രം പ്രഭു നായകനായ തുപ്പാക്കിമുനൈ എന്ന ചിത്രവും ഏകദേശം ഇത് പോലൊരു ക്രൈം സീൻ ബേസ് ചെയ്താണ് കഥ തുടങ്ങുന്നത്. അവിടെ തിരക്കഥയിൽ കൊണ്ട് വരാൻ ശ്രമിച്ച പുതുമ ഇവിടെ തീരെയില്ല
   
 4. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  1,914
  Likes Received:
  1,031
  Liked:
  1
  Trophy Points:
  293
  സർവ്വം താളമയം
  ഓടിത്തള്ളിക്കോ

  എ ആർ റഹ്മാൻ ഒരുക്കിയ സർവ്വം താളമയം എന്ന ഗാനത്തിന്റെ ചിത്രീകരണം മാറ്റിനിർത്തിയാൽ 80കളിൽ പോലും 100% ഡിസാസ്റ്റർ ആകുന്ന പടം അതേ 80കളിലെ സിനിമ നാണിക്കുന്ന രീതിയിൽ എടുത്ത് വച്ച് പ്രേക്ഷകരെ ഇത്തവണ വഞ്ചിച്ചു രാജീവ് മേനോൻ. ആളെ കയറ്റാൻ ആണോ നായകനെ വിജയ് ഫാൻ ആക്കി ഒരു പാട്ടും കുത്തിക്കയറ്റിയത് എന്ന് ആരും സംശയിക്കാതിരുന്നാലെ അത്ഭുതമുള്ളൂ. നെടുമുടിയുടെ പ്രകടനം ഒട്ടും ആത്മാർത്ഥത ഇല്ലാത്ത പോലെ തോന്നി. ജി വി പ്രകാശ്കുമാർ നന്നായി. അനുരാഗ സിംഹം ഉള്ള സീൻ ഒക്കെ ഒരേ ഭാവം. പടം ന്യുജെൻ ആക്കാനാണെന്നു തോന്നുന്നു ജി വി അപർണ ബാലമുരളി ബെഡ്റൂം സീൻ വച്ചത്, അത് ഊട്ടിയുറപ്പിച്ചത് പിന്നാലെ വന്ന ശ്രിന്ദയുടെ Did you take protection ഡയലോഗിൽ അടിവരയിട്ടു

  ഓടിത്തള്ളിക്കോ
   
 5. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  1,914
  Likes Received:
  1,031
  Liked:
  1
  Trophy Points:
  293
  തടം

  തടയറൈ താക്ക, മീഗാമാൻ എന്നീ ത്രില്ലറുകൾ ഒരുക്കിയ മകിഴ് തിരുമേനി മറ്റൊരു ത്രില്ലറുമായി വീണ്ടും

  ആദ്യ ദിനം ടിക്കറ്റെടുക്കാൻ രണ്ടാമതൊന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ റ്റീസർ, ട്രയ്ലർ കണ്ടാൽ ആ സംശയം അവിടെ ഉപേക്ഷിക്കും എന്ന് 100% ഉറപ്പ്

  കഥയിലേക്ക് കടക്കുന്നില്ല, ത്രിൽ കളയുന്നില്ല

  ഏഴിൽ, കവിൻ എന്നീ ഡബിൾ റോളിൽ 100% അരുൺ വിജയ് ഷോ ആയിരുന്നു ചിത്രം. അത്ര ജോലി പരിചയമില്ലാത്ത പോലീസ് ഓഫീസർ ആയി വിദ്യ പ്രദീപ് തന്റെ റോൾ നന്നായി ചെയ്തു. ചെറിയ വേഷങ്ങളിൽ മറ്റുള്ളവരും നന്നായിട്ടുണ്ട്

  ഗാനങ്ങൾ ബി ജി എം എല്ലാം ചിത്രത്തിന് അനുയോജ്യമാം വിധം തന്നെ പുതുമുഖ സംഗീത സംവിധായകൻ അരുൺ രാജ് ഒരുക്കി

  Based on real incidents എന്ന ടാഗ് ലൈനിൽ ആരംഭിക്കുന്ന ചിത്രം ലാസ്റ്റ് creditsil യഥാർത്ഥ സംഭവങ്ങൾ പറയുന്നുണ്ട്, കാണികൾ അത് മുഴുവൻ വായിച്ചിട്ട് ഇറങ്ങുന്നത് ആ കേസിലെ കൗതുകത്തിൽ ഒളിഞ്ഞിരുന്ന സിനിമയിലെ സാധ്യതയെ അതിഗംഭീരമായ തിരക്കഥയാക്കി ടെൻഷൻ അടിപ്പിച്ച് കയ്യടിപ്പിച്ച് ത്രില്ലടിപ്പിച്ച മകിഴ് തിരുമേനിയുടെ കരവിരുത് തന്നെ

  GO FOR IT

  SWITCH OFF YOUR MOBILE PHONES & ENJOY THIS THRILLER TILL LAST CREDITS TO ITS FULLEST
   
 6. amar495

  amar495 Debutant

  Joined:
  Apr 2, 2019
  Messages:
  44
  Likes Received:
  6
  Liked:
  2
  Trophy Points:
  0
  Location:
  india
  Bro any new mushroom movies in tamil.
   
 7. amar495

  amar495 Debutant

  Joined:
  Apr 2, 2019
  Messages:
  44
  Likes Received:
  6
  Liked:
  2
  Trophy Points:
  0
  Location:
  india
  Mehendi circus releasing friday
   

Share This Page