#Comali കോമാളി ജയം രവി നായകനായ ഈ ചിത്രം ട്രയ്ലർ വഴി തന്നെ ജനശ്രദ്ധ നേടിയ ഒന്നാണ് 16 വർഷം കോമ അവസ്ഥയിൽ നിന്ന് 2016ൽ എണീക്കുന്ന രവിക്ക് നേരിടേണ്ടി വരുന്ന കാഴ്ചകളും അവസ്ഥകളും ആണ് തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രംഗം തന്നെ ഗംഭീര കയ്യടി നേടുന്ന ഒന്നാണ്, സംവിധായകൻ അപ്പോൾ നൽകുന്ന പോസിറ്റീവ് എനർജി ചിത്രത്തിന്റെ ലാസ്റ്റ് സീൻ വരെ നിലനിർത്തി. ഒരുപക്ഷെ തമിഴ് സിനിമയിൽ ഈ ഇടയ്ക്ക് വന്നതിൽ സ്ലാപ്സ്റ്റിക് ഹ്യുമർ അല്ലാതെ സബ്ജെക്റ്റിൽ വരുന്ന ഹ്യുമർ അതും ആദ്യാവസാനം കാണുന്നത് ഈ ചിത്രത്തിൽ ആണ്. ഒപ്പം ഒരുപാട് ഓർമ്മപ്പെടുത്തലുകളും മെസ്സേജുകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. അവസാന 15 മിനിറ്റ് ഗംഭീരമായിട്ടുണ്ട്. ജയം രവിയുടെ നല്ല പെർഫോമൻസ് കാണാം ചിത്രത്തിലുടനീളം, ഒരു സീനിൽ പോലും ഓവർ ആകാതെ മിതമായ അഭിനയം. നായകനേക്കാൾ ഇൻട്രോ സീനിൽ കയ്യടി നേടിയ യോഗി ബാബു ആദ്യാവസാനം നിറഞ്ഞാടി, ഇത്തവണ വെറും കോമേഡിയൻ മാത്രമല്ല, കോമഡിയും ചെയ്യുന്ന നല്ലൊരു ക്യാരക്ടർ റോൾ അതിഗംഭീരമാക്കി. വിജെ ഷാ രാ കിടു ആയിരുന്നു വന്ന സീനുകളിൽ. കാജൽ അഗർവാളിന് കൂടുതൽ റോൾ ഇല്ല. ആർ ജെ ആനന്ദിക്ക് നല്ല റോൾ ആണ്, അമ്മ വേഷത്തിൽ പ്രവീണയും. കന്നഡയിൽ നിന്നും എത്തിയ സംയുക്ത ഹെഗ്‌ഡേക്ക് നല്ല റോൾ ആണ് ലഭിച്ചത്, നല്ല പെർഫോമൻസ്. കെ എസ് രവികുമാർ, പൊന്നമ്പലം രണ്ടുപേരും ചിരിപ്പിച്ച വില്ലന്മാർ. ആടുകളം നരേൻ ആദ്യ സീനിൽ കയ്യടി വാരിക്കൂട്ടി. ഗെയിം ഓവറിലെ കലാമ്മയ്ക്ക് ശേഷം ഒരിക്കൽ കൂടി വിനോദിനി വൈദ്യനാഥന്റെ നല്ല പെർഫോമൻസ് കാണാം പാട്ടുകൾ അത്ര വന്നില്ല എങ്കിലും നല്ല വിഷ്വൽസ് ആ കുറവ് നികത്തും, ബി ജി എം കിടു റിച്ചാർഡ് എം നാഥന്റെ ക്യാമറ വർക്ക് കിടു, എഡിറ്റിംഗ്, ആർട്ട് എല്ലാം കിക്കിടു മൊത്തത്തിൽ കുടുംബമായി പോവുക, ആദ്യാവസാനം ചിരിപ്പിക്കുന്ന, തിരികെ പോകുമ്പോൾ നമ്മളെ മനുഷ്യത്വമുള്ള മനുഷ്യരായി ഒരല്പനേരത്തേക്ക് എങ്കിലും ഈ സിനിമയ്ക്ക് മാറ്റാൻ സാധിച്ചാൽ അത് ഈ ചെറിയ ചിത്രത്തിന്റെ വളരെ വലിയ വിജയം ആണ്