1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Ennu Ninte Moideen◄║2015 's BIGGEST GROSSER ❤ 180 Days ❤ CeLebrating Gorious 1 Year Of ENM

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Malayalik abhimaanikavunna 3 ATBBs..!

    Drishyam..!:Salut:

    Moidheen..!:Hurray:

    Premam..!:clap:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :kiki:
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :spider:
     
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    alla pinne :urgreat: :urgreat:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :marktwain:
     
  6. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :spunky: :beach:
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    200 adikumo..?Adichirunnel color aayene...!
     
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    :maths::maths:


    Manoj K Varghese added 11 new photos — with Rajeev Kovilakam and 31 others.
    March 14 at 2:00am ·


    ഇപ്പോൾ മുഖപുസ്തകത്തിലെ ചർച്ചയാണല്ലോ മൊയ്തീൻ സിനിമയുടെ പിന്നാമ്പുറ കഥകൾ. പലരും ഇതിന്റെ സത്യവസ്ഥ അറിയാൻ എന്നെ വിളിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയും, മൊയ്തീന്റെ വിജയവും വിമൽ സംവിധാനം ചെയ്യുന്ന കർണ്ണൻ എന്ന സിനിമയിൽ രാജു വീണ്ടും അഭിനയിക്കുന്നതും ആണ് പലരുടെയും സംശയം.

    വർഷങ്ങളായി സിനിമ മോഹവുമായി നടന്ന ഒരു ചെറുപ്പക്കാരന്റെ സ്പനവും അത് സാക്ഷാത്കരിക്കാനായി വിമൽ എന്ന സംവിധയകൻ എടുത്ത ത്യാഗവും ഒട്ടും കുറച്ച് കാണുന്നില്ല. എന്നാൽ പിന്നിട്ട വഴികളിൽ കൈതാങ്ങയായി നിന്നവരെ, ഓരോരുത്തരെയായി ആ ചെറുപ്പകാരൻ തള്ളിപറയുന്നു എന്ന് കേൾക്കുമ്പോൾ, ചിലത് എഴുതണം എന്ന് തോന്നി.

    ആദ്യമേ പറയട്ടെ, ഞാൻ ഒരിക്കലും ഒരു സഹായവും അദ്ദേഹത്തിന് ചെയ്തിട്ടില്ല. ഒന്ന് തീർത്തു പറയാം. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ കാരണക്കാരൻ രമേശ് നാരായണനാണ്. ഇനി ആരെല്ലാം എന്ത് അവകാശവാദം പറഞ്ഞാലും, അതാണ് സത്യം.

    ഞാൻ മൊയ്തീനുമായി സഹകരിക്കുന്നത് രമേഷ് നാരായണൻ ആവശ്യപ്പട്ടിട്ടാണ്. സിനിമയുടെ പൂജയ്ക്ക് ഏകദേശം ഒരു മാസം മുമ്പ്. അദ്ദേഹം പറഞ്ഞത്, അതു വരേം ഏകദേശം 93 ലക്ഷം രൂപ നിർമ്മതാവിന്റെ ചിലവായെന്നും, ഇനിയും എങ്ങുമെത്തിയിട്ടില്ല, ഒരു സാമ്പത്തീക അച്ചടക്കവുമില്ലാ, വിമലിനെയും അന്നത്തെ പ്രൊഡക്ഷൻ കണ്ട്രോളരേയും ഇങ്ങനെ കയറൂരി വിട്ടാൽ പറ്റില്ലാ; ഒന്ന് ഇടപെടണം എന്നുമാണ്. തുടര്‍ന്ന് എന്നോട് വിമലിനെ വിളിക്കാനാവശ്യപ്പെട്ടു. ഞാൻ വിളിക്കുമെന്നും എന്റെ പശ്ചാത്തലം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടന്നും പറഞ്ഞു. എന്നാൽ ഞാൻ പലതവണ വിളിച്ചിട്ടും വിമൽ ഫോണെടുത്തില്ല. "സാർ" തിരക്കിലാണെന്ന മറുപടി മാത്രം. വിവരം രമേശ്ജിയെ അറിയിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് എനിക്ക് വിമൽ "സാറിന്റെ" കോൾ വന്നു.

    മനോജാണോ?

    പറയൂ വിമൽ. .

    ഞാൻ സംവിധായകനാണ്. വിമൽ സർ എന്ന് വിളിക്കണം.

    പറയൂ. .

    നിനക്ക് സിനിമയെ കുറിച്ച് വല്ലതും അറിയുമോടാ.. നീ എനിക്ക് തലവേദന ആവുമോടെയ്..

    വിമൽ, ഞാൻ നിർമ്മതാവിന്റെ ആവശ്യ പ്രകാരം അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ നോക്കിനടത്താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് വിളിച്ചത്. പിന്നെ, എടാ പോടാ വിളി വേണ്ട. മനസ്സിലായല്ലോ അല്ലേ..

    മറുവശത്ത് ഫോൺ കട്ട് ആവുന്നു..!!!

    ഞാൻ രമേശ്ജിയെ വിളിച്ച് സഹകരിക്കാൻ താല്പര്യമില്ലാ എന്നറിയിച്ചു.

    അന്ന് രാത്രി നിർമ്മതാവ് സുരേഷ് രാജ് അമേരിക്കയിൽ നിന്ന് വിളിച്ച് ഏകദേശം ഒരു മണിക്കൂർ സംസാരിച്ചു. താൻ രമേശ് നാരായണന്റെ വാക്ക് വിശ്വസിച്ചാണ് ഇറങ്ങിപുറപ്പെട്ടതെന്നും, സഹായിക്കണമെന്നും അറിയിച്ചു. വളരെ കഷ്ട്ടപ്പെട്ടാണ് രാജുവിന്റെ സമ്മതം നേടിയതെന്നും, അതിനായി ലണ്ടണിൽ പോയി താമസിച്ചാണ് തരപ്പെടുത്തിയതെന്നും അറിയിച്ചു. വിമൽ ചെയ്ത ഡോക്യുമെന്ററി കണ്ടെന്നും അതിന് സംഗീതം ചെയ്തത് രമേഷ്ജിയാണെന്നും മറ്റും പറഞ്ഞു. രമേശ്ജിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെ കുറിച്ചും പറഞ്ഞു.

    എന്തായാലും എനിക്ക് താങ്കളെ അറിയില്ലാ, നേരിൽ കാണാതെ ഇടപെടാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. തുടര്‍ന്ന് പിറ്റേ ആഴ്ച തിരുവന്തപുരത്തെത്താനും അദ്ദേഹം എന്നോട് സംസാരിക്കാനുമായി അമേരിക്കയിൽ നിന്ന് വരാമെന്നും അറിയിച്ചു. തുടര്‍ന്ന് രമേശ് നാരായണന്റെ നിർദ്ദേശപ്രകാരം നിലവിലെ പ്രൊഡക്ഷൻ കണ്ട്രോളരേ ആലുവ പാലസിൽ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ നിർമ്മതാവിന്റെ ആവലാതിയിൽ കാതലുള്ളതായി മനസ്സിലായി. വിമൽ കുറേ പേരുമായി മുക്കത്ത് ഒരു വീടെടുത്ത് ധൂർത്താണ്, ലക്ഷ്യ ബോധമില്ലാതെയാണ് കാര്യങ്ങളുടെ പോക്കെന്നും, സിനിമ അറിയില്ലെന്നുമാണ് അയാളുടെ പക്ഷം. എന്നാൽ സിനിമ അറിയാത്ത നിർമ്മതാവിനെ മനോഹരമായി എല്ലാവരും ചേര്‍ന്ന് ചൂഷണം ചെയ്യുകയായിരുന്നു എന്ന് എനിക്ക് ബോധ്യമായി.

    എന്തായാലും പറഞ്ഞപോലെ സുരേഷ് രാജ് തിരുവന്തപുരത്തെത്തി. കാലത്ത് രമേഷ് നാരായണന്റെ വീട്ടിൽ ഞങ്ങൾ കൂടി കാര്യങ്ങൾ അവലോകനം ചെയ്തു. ഉച്ചയ്ക്ക് ശേഷം വിമൽ സാറെത്തി. അഹങ്കാരത്തിന് കൈയ്യും കാലും വച്ചാലെന്നൊക്കെ കേട്ടിട്ടില്ലേ.. അങ്ങനെയാണ് എനിക്ക് തോന്നിയത്. അല്പം സിനിമയും സംവിധാന വശങ്ങളും എനിക്കറിയാമെന്ന് ബോധ്യമായത് കൊണ്ടാകാം വിമൽ സാർ അസ്വസ്ഥനായിരുന്നു.

    കാര്യമൊക്കെ ശരി. പക്ഷെ എന്റെ "ക്രിയാപരമായ" കാര്യങ്ങളിൽ നിങ്ങൾ ഇടപെടരുത്..!!! (വിമൽ സാർ ഉദ്ദേശിച്ച "ക്രിയാപരം" എന്തെന്ന് ഇന്നും എനിക്കറിയില്ലാ)

    അന്ന് രാത്രി സുരേഷ് രാജ് ഞാൻ താമസിച്ചിരുന്ന തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലെ 205 നമ്പർ മുറിയിലെത്തി. വിശദമായ സംഭാഷണത്തിലൊടുവിൽ ഞാൻ പറഞ്ഞത് ഇങ്ങനെ.. ഒന്നുകിൽ സംവിധായകന് സിനിമയറിയണം, അല്ലെങ്കിൽ നിർമ്മതാവിന്. ഇവിടെ രണ്ടുപേർക്കും അതറിയില്ലാ എന്നതാണ് പ്രശ്നം. അറിയാവുന്ന രമേശ്ജിയ്ക്ക് ഇതിന്റെ പുറകെ നടക്കാൻ സമയമില്ല. ഏകദേശം 40 ലക്ഷം നടീനടൻമാർക്ക് നിങ്ങൾ കൊടുത്തിട്ടുണ്ട്. തിരകഥ രചനയ്ക്കായി നിങ്ങൾ ചിലവാക്കിയ 53 ലക്ഷം (അദ്ദേഹം തന്നെ പറഞ്ഞ കണക്കാണ്) പോകട്ടെ. നടീനടൻമാർക്ക് കൊടുത്ത തുക വച്ച് സിനിമ അറിയാവുന്ന സംവിധായകനെ വച്ച് ഒരു സിനിമ ചെയ്യൂ.. അപ്പോൾ നിങ്ങൾ സിനിമ പഠിക്കും. എന്നിട്ട് വേണമെങ്കിൽ വിമൽ സാറിനെ വച്ച് സിനിമ ചെയ്യൂ.. ഞാൻ പുതിയ പടത്തിന്റെ സംവിധായകനായി സജസ്റ്റ് ചെയ്തത് കമൽ, രഞ്ജിത്ത്, ലാൽ ജോസ് എന്നീ പേരൂകളായിരുന്നു. ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയാവാം അപ്പോൾ സുരേഷ് സമ്മതിച്ചു. എന്നാൽ പിറ്റേന്ന് കണ്ടപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. എല്ലാവരോടും പറഞ്ഞു പോയി, ഇനി ഇത് ചെയ്തില്ലെങ്കിൽ നാണക്കേടാണ്. മാത്രമല്ല, ഇതിൽ വിമൽ മകൾക്ക് ഒരു നല്ല വേഷം പറഞ്ഞിട്ടുണ്ട്. ഒരു മകൾ പാടുന്നുമുണ്ട്. അപ്പോൾ ഇതു തന്നെ ചെയ്യാം. (യഥാര്‍ത്ഥത്തിൽ പണം മുടക്കുന്നത് സുരേഷല്ലാ, സുരേഷിന്റെ സുഹൃത്ത് ബിനോയ് ആണെന്ന് പിന്നീട് അദ്ദേഹത്തിൽ നിന്ന് തന്നെ അറിഞ്ഞത്. ശരിയായിരിക്കാം, കാരണം ഞാൻ പ്രൊജക്ടുമായി സഹകരിച്ചിരുന്ന കാലഘട്ടത്തിൽ പണം ബിനോയി ആയിരുന്നു അമേരിക്കയിൽ നിന്ന് അയച്ചിരുന്നത്).

    അങ്ങനെ സുരേഷിന്റെയും രമേശ്ജിയുടെയും നിർബന്ധത്തിന് ഞാൻ തയ്യാറായി. ഞാൻ വിമൽ സാറിന്റെ ക്രിയാപരമായ കാര്യങ്ങളിൽ ഇടപെടില്ലാ, തിരിച്ച് സാമ്പത്തീക കാര്യങ്ങളിൽ സാറും ഇടപെടാൻ പാടില്ലാ എന്ന വ്യവസ്ഥയിൽ..!!!

    ചിത്രത്തിന്റെ പൂജ ആഘോഷമായി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ. അന്ന് എടുത്ത ഒരു പ്രധാന തീരുമാനമാണ് നിലവിലുണ്ടായ പ്രൊഡക്ഷൻ കണ്ട്രോളറെ മാറ്റുക എന്നത്. തീരുമാനം ഏകകണ്ഠമായിരുന്നെങ്കിലും പ്രിഥ്വിരാജിന്റെ സമ്മതത്തോടെ മതിയെന്നായി സംവിധായകനും നിർമ്മതാവും. കാരണം എല്ലാ ടെക്നീഷ്യൻസിനെയും തീരുമാനിച്ചത് അദ്ദേഹമായിരുന്നുപോലും. എറണാകുളം ക്രൗൺ പ്ളാസ ഹോട്ടലിൽ രാജു തന്നെയാണ് എല്ലാവരെയും വിളിച്ച് സംസാരിച്ചു ചുമതലകൾ ഏല്പിച്ചതുമെന്നാണ് നിർമ്മതാവ് പറഞ്ഞറിഞ്ഞത്.

    എല്ലാ ടെക്നീഷ്യൻസുമായി, എനിക്ക് രമേശ്ജിയുടെയും സുരേഷ് രാജിന്റെയും സംവിധായകന്റെയും സാനിധ്യത്തിൽ സംസാരിക്കണമെന്നും, തുടർന്ന് ക്രിത്യമായി ബഡ്ജറ്റ് ചെയ്ത ശേഷമേ ഞാൻ പ്രൊജക്ട് ഏറ്റെടുക്കുകയൊള്ളൂ എന്ന് പറഞ്ഞതിന്റെ വെളിച്ചത്തിൽ പൂജയ്ക്ക് നാല് ദിവസങ്ങൾക്ക് ശേഷം എറണാകുളം മെർമെയ്ഡ് ഹോട്ടലിൽ ഞങ്ങൾ ഒത്തുകൂടി.

    സാബുറാം, കുമാർ എടപ്പാൾ, രഞ്ജിത്ത് അമ്പാടി, നിലവിലെ കൺട്രോളർ തുടങ്ങി എല്ലാവരും കാലത്തേ വന്നു. സുരേഷ് രാജ്, വിമൽ സാർ, രമേശ് നാരായൺ എന്നിവർ വന്നപ്പോൾ ഉച്ചകഴിഞ്ഞു. കാരണം തിരക്കിയപ്പോൾ അവർ കൺട്രോളറെ മാറ്റുന്ന കാര്യം ചർച്ച ചെയ്യാനും അതിന് അനുവാദം വാങ്ങുവാനുമായി രാജുവിനെ കാണാൻ പോയിരിക്കയായിരുന്നു എന്നും പറഞ്ഞു.

    എന്തായാലും ചർച്ച തുടങ്ങി. ആദ്യ ചോദ്യം വിമൽ സാറിനോട്..

    എത്രയാ നമ്മുടെ സിനിമയുടെ ബഡ്ജറ്റ്?

    സംവിധായകൻ : 2.5 കോടി.

    കലാസംവിധായകനോട് :
    കലാസംവിധാന ഡിപ്പാർട്ട്മെന്റിന്റെ ബഡ്ജറ്റ് എത്രയാ ?

    വിമൽ സാർ പറഞ്ഞ പോലെ വേണമെങ്കിൽ ചുരുങ്ങിയത് ഒരു കോടി വേണം.

    നിർമ്മാതാവിനോട് :
    അതെങ്ങനെ ശരിയാവും? മൊത്തം ബഡ്ജറ്റ് 2.5 കോടി. ഇതുവരെയും 1 ചിലവായി. കലയ്ക്ക് 1 വേണം. ബാക്കി 50 ലക്ഷം കോണ്ട് എങ്ങനെ സിനിമ ചെയ്യും ?

    നിർമ്മാതാവ്:
    വിമൽ വാക്ക് പറഞ്ഞിരുന്നത് 2.5 കോടിയിൽ പടം തീരുമെന്നാണാല്ലോ..!!!

    പിന്നെ നീണ്ട തർക്കങ്ങളും ചർച്ചകളും. ഒടുവിൽ ബഡ്ജറ്റ് 5.5 കോടി എന്ന് തീരുമാനമായി. ..!!!

    കലാസംവിധായകനോട് :
    നിങ്ങൾ പറഞ്ഞ ഒരു കോടിയുടെ split up പറയാമോ? സെറ്റ് വർക്കിനെത്ര ? ആ സെറ്റുകൾ എത്ര സീനിൽ ഉപയോഗിക്കുന്നുണ്ട്? തടങ്ങിയവ. .

    അതറിയില്ലാ. വിമൽ സാർ തന്ന ലിസ്റ്റ് വെച്ചാണ് പറഞ്ഞത്..!!!

    മറ്റുള്ളവരുടെ ബഡ്ജറ്റും അങ്ങനെതന്നെ !!!

    സംവിധായകനോട് :
    എത്ര ദിവസമാണ് ഷൂട്ടിങ്ങ് പ്ളാൻ ചെയ്തിട്ടുള്ളത് ?

    30 ദിവസം.

    സ്ക്രിപ്പിറ്റൊന്ന് കാണാൻ കഴിയുമോ ?

    അത് നിങ്ങളെ ഞാൻ കാണിക്കില്ല !!!

    വേണ്ട, ഇവരെ കാണിച്ചിട്ടുണ്ടോ ?

    ഇല്ലാ.. ഇതെന്റെ സിനിമയാണ്. ഞാൻ ആരേയും കാണിക്കില്ല. പൂർണ്ണമായും എല്ലാവരും തിയറ്ററിൽ കണ്ടാൽ മതി !!!

    നിർമ്മതാവിനോട് :
    നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ അല്ലേ ?

    ഞാൻ ഫസ്റ്റ് ഹാഫ് വായിച്ചിട്ടുണ്ട്.

    രമേശ് നാരായണനോട് :
    സാറിതിന്റെ എക്സിക്യൂട്ടീവ് പ്രൊഡൂസറല്ലേ.. സാറാണല്ലോ ഈ പ്രൊജക്ട് ഉണ്ടാക്കിയത്. അപ്പോൾ സാറ് വായിച്ചുകാണുമല്ലോ അല്ലേ..?

    എന്നോട് പാട്ടിന്റെ സീക്വന്‍സ് മാത്രമേ പറഞ്ഞിട്ടൊള്ളൂ..!!!

    ഞാൻ :
    വിമൽ, തിയറ്ററിൽ പോയി സിനിമ കാണണമെങ്കിൽ ആദ്യം ഷൂട്ട് ചെയ്യണം. അത് വേണമെങ്കിൽ എല്ലാ ഡിപ്പാർട്ട്മെന്റ് ഹെഡ്സും ഒന്നിച്ച് ആദ്യം മുഴുവൻ സ്ക്രിപ്റ്റ് വായിക്കണം. ഷക്കീലപടമൊന്നുമല്ലലോ നമ്മൾ ചെയ്യുന്നത്. അതിനു ശേഷം മതി പടം പിടുത്തം..!!

    ഇത് കേട്ടതും സംവിധായകന് കലി തുള്ളി. ഇങ്ങേരുടെ കൂടെ എനിക്ക് പറ്റില്ലാ. ഇപ്പോഴേ പോലീസുകളിച്ചാൽ ഇയാൾ ലൊക്കേഷനിൽ എങ്ങനെയായിരിക്കും..!! ഞാൻ പോകുന്നു എന്ന് പറഞ്ഞ് മുറി വിട്ടിറങ്ങി. പുറകെ കലിതുള്ളിയ സാറിനെ ആശ്വസിപ്പിക്കാനായി സുരേഷും രമേശ്ജിയും. അല്പസമയത്തിനുള്ളിൽ വിമൽ തിരികെയെത്തി. വീണ്ടും മറ്റൊരു കോംപ്രമൈസ് ഫോർമുല. ഷൂട്ടിംഗിന് മുമ്പ് നിർമ്മാതാവിനെയും ഡിപ്പാർട്ട്മെന്റ് ഹെഡ്സിനെയും മുഴുവൻ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാം. പക്ഷേ എന്നെ കേൾപ്പിക്കില്ലാ..!!!

    അങ്ങനെ മുക്കത്ത് പോലീസ് ക്യാമ്പിൽ സെറ്റ് വർക്ക് തുടങ്ങി. ഞാൻ എന്റെ അക്കൗണ്ടന്റിനെ അങ്ങോട്ട് വിട്ടു. പണമിടപാടുകളെല്ലാം എന്റെ നിയന്ത്രണത്തിൽ. പുതിയ കൺട്രോളറായി രാജു നെല്ലിമൂട്. ചക്കിക്കൊത്ത ചങ്കരൻ..!!! നെല്ലിമൂടിനേക്കാളും എത്രയോ ഭേദമായിരുന്നു പഴയ കൺട്രോളർ എന്ന് പിന്നീട് ബോധ്യമായി. ഞാൻ സജസ്റ്റ് ചെയ്ത പേരുകൾ സേതു, നന്ദു പൊതുവാൾ തുടങ്ങിയവരെ ആയിരുന്നെങ്കിലും നിർമ്മാതാവും സംവിധായകനും കൂടി പ്രതിഷ്ഠിച്ചതാണ് നെല്ലിമൂടിനെ. അതുവരെയും നിർലോഭമായി സ്വന്തം ഇഷ്ടാനുസരണം കൈകാര്യം ചെയ്യാൻ വിമലിന് ലഭിച്ച പണത്തിന്റെ വരവ് ഇല്ലാതായി. ചിലവാക്കുന്ന പണത്തിന്റെ കണക്ക് എന്റെ അക്കൗണ്ടന്റും ഞാനും പോസ്റ്റ് മോർട്ടം ചെയ്യുന്നത് രണ്ടു പേരേയും അസ്വസ്ഥരാക്കി. ക്രിത്യമായ updates ദിവസവും email മുഖാന്തരം നിർമ്മാതാക്കളായ സുരേഷും ബിനോയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന രമേശ് നാരായണനും അറിഞ്ഞുകൊണ്ടിരുന്നു.

    ഇതിനിടയിലാണ് സംവിധായകന്റെ പതിനാറ് സഹായികളിൽ ഒരാളിൽ നിന്നും 13 ലക്ഷം മുടക്കി മുക്കത്ത് ഇട്ടുകൊണ്ടിരിക്കുന്ന സെറ്റ് ഒരു പാട്ട് സീനിലെ കേവലം ഒരു ഷോട്ടിന് വേണ്ടി മാത്രമാണ് എന്ന് അറിയുന്നത്. മാത്രമല്ല, മുക്കത്ത് ഷൂട്ടിങ് ക്രൂവിന് താമസിക്കാൻ ആവശ്യമായ ഹോട്ടലുകളും ഇല്ല. കോഴിക്കോട് താമസിച്ചു വേണം അവിടെ ചിത്രീകരണം നടത്താൻ. ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജു നെല്ലിമൂടിനെ ഞാൻ വിളിപ്പിച്ചു. എന്നാൽ അത് പറയുന്നതിന് മുമ്പ് കക്ഷി വേറെ ഒരു വിഷയം എടുത്തിട്ടു. സെറ്റ് വർക്കിന് പ്ലൈവുഡ് നിലവിൽ വാങ്ങുന്ന ആളിൽ നിന്ന് വേണ്ട. മറ്റൊരാളെ റെക്കമെന്റ് ചെയ്തു. ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് രണ്ട് കൂട്ടരേയും വിളിച്ചു. പുതിയ ആളുടെ റേറ്റ് കൂടുതൽ..!!! അപ്പോഴാണ് പുതിയ ഡിമാന്റ്. മഴയ്ക്ക് ചിത്രാഞ്ജലിയെ വിളിക്കാം. ഞാൻ ഏല്പിക്കാനിരുന്നവരേക്കാളും അവർക്കും റേറ്റ് കൂടുതൽ. ഇത് പറഞ്ഞപ്പോൾ സംവിധായകന്റെ താല്പര്യമാണ്, കണ്ണടക്കൂ, ഇതൊക്കെ സിനിമയിൽ പതിവാണെന്നായി കക്ഷി. എന്തായാലും ആ പതിവുകൾക്ക് ഞാൻ വഴങ്ങില്ലാ എന്നായപ്പോൾ ഞാൻ കൺട്രോളരുടെയും സംവിധായകന്റെയും പൊതു ശത്രുവായി..!! എന്തിനധികം, മൂന്നാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മതിയായി. ഞാൻ വീണ്ടും പടിയിറങ്ങി. എന്തായാലും ലക്ഷങ്ങൾ മുടക്കി മുക്കത്തിട്ട സെറ്റിൽ ഒരു ഷോട്ടുപോലും ചിത്രീകരിച്ചില്ല എന്നാണ് പിന്നീടറിഞ്ഞത്..!!!

    ഷൂട്ടിംഗിന് നാല് ദിവസം മുമ്പ് സുരേഷ് രാജ് വീണ്ടും വിളിച്ച് കാണണമെന്ന് അറിയിച്ചു. എറണാകൂളം ഗേറ്റ് വേ ഹോട്ടലിൽ ചെല്ലാനാവശ്യപ്പെട്ടു. എനിക്ക് താല്പര്യമില്ലായിരുന്നിട്ടും വീണ്ടും പലരുടെയും നിബന്ധത്തിന് വഴങ്ങി ഞാൻ ചെന്നു. ഒരു തവണകൂടി ക്ഷമിക്കണം, നിങ്ങൾ പോയതിന് ശേഷം വീണ്ടും പഴയപടിയാണ്, ഇനി വിമൽ പ്രശ്നമൊന്നുമുണ്ടാക്കില്ല, ബിനോയി എല്ലാം പറഞ്ഞിട്ടുണ്ട് എന്നായി. രാജു നെല്ലിമൂടും സംസാരിച്ചു. ആറ് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഞാൻ സമ്മതം മൂളി.

    അങ്ങനെ പിറ്റേന്ന് ഷൂട്ടിങ്ങിനായി ഒറ്റപ്പാലത്ത്. ഒരാഴ്ച ഷൂട്ടിങ് നടന്നു. പലപ്പോഴും ഷൂട്ടിംഗ് തുടങ്ങുന്നത് ഉച്ചയ്ക്ക്. പലപ്പോഴും ഒന്നോ രണ്ടോ ഷോട്ട് മാത്രമെടുക്കും. കലാസംവിധായകനാണ് പ്രശ്നം. സെറ്റ് റെഡിയല്ല. ലൊക്കേഷൻ കാണുന്നതിന് മുമ്പ് വരച്ച സ്റ്റോറി ബോർഡുമായാണ് സംവിധാന സംഘം വരുന്നത്. അവർക്ക് വരാനായി മാത്രം ഒരു ടെമ്പോ ട്രാവലർ ലൊക്കേഷനിൽ. പതിനാറു പേരുണ്ടല്ലോ..

    ഒരു ദിവസം വൈകിട്ട് ബിനോയ് അമേരിക്കയിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ വിശദമായി കാര്യങ്ങൾ അറിയിച്ചു. ഇങ്ങനെ പോയാൽ ശരിയാവില്ല. ഇവിടെ ഒന്നും നടക്കുന്നില്ല. ഞാനാണ് പണം മുടക്കുന്നതെങ്കിൽ ഇത് സമ്മതിക്കില്ല. ഷൂട്ടിംഗ് ബ്രേക് ചെയ്ത് എല്ലാം സെറ്റാക്കി വീണ്ടും തുടങ്ങുക. നിങ്ങളുടെ പണം കൊണ്ട് വിമൽ സംവിധാനം പഠിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. കലാസംവിധായകനെ മാറ്റണം. ബിനോയ് സമ്മതിച്ചു. വിഷയം രാജു നെല്ലിമൂടിനോട് അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ ഷൂട്ടിംഗ് ഇപ്പോൾ ബ്രേക്ക് ചെയ്താൽ പിന്നെ തുടങ്ങാൻ ബുദ്ധിമുട്ടാകും എല്ലാം ശരിയാക്കാമെന്നായി കണ്ട്രോളർ. കലാസംവിധായകനെ മാറ്റിയെങ്കിലും ഷൂട്ടിംഗ് താല്ക്കാലികമായി നിറുത്താൻ പറഞ്ഞതറിഞ്ഞ സംവിധായകന്റെ മനോനില പറയേണ്ടതില്ലല്ലോ..

    എന്തായാലും 16 ദിവസം കഴിഞ്ഞതോടെ ബിനോയ് അമേരിക്കയിൽ നിന്നെത്തി. 30 ദിവസം ഷൂട്ടിംഗ് പ്ളാൻ ചെയ്ത സിനിമയിൽ നായക നടൻ അപ്പോഴും എത്തിയിട്ടില്ല. എങ്ങനെയും എന്നെ ഒഴിവാക്കാൻ സംവിധായകനും കൺട്രോളറും കോപ്പുകൂട്ടുന്നു. അവരുടെ താല്പര്യങ്ങൾക്ക് ഞാൻ തടസ്സമാണെന്ന് പറയേണ്ടതില്ലല്ലോ.

    വിശദമായി ഞാനും ബിനോയിയും സംസാരിച്ചു. എന്നെ ഈ കുത്തഴിഞ്ഞ അവസ്ഥയിൽ നിന്നൊഴുവാക്കി തരണമെന്നഭ്യർത്ഥിച്ചു. അപ്പോഴാണ് ബിനോയ് ഒരു തമാശ പറഞ്ഞത്. ഇത് തന്നെയാണ് വിമൽ സാറും രാജു നെല്ലിമൂടും ആവശ്യപ്പെട്ടതെന്ന്..!!!

    എന്തായാലും ഞാൻ മുഖാന്തരം ചിലവാക്കിയ ഒരു കോടിയോടടുത്ത് തുകയുടെ (രാജു നെല്ലിമൂടും സുരേഷ് രാജ് ഏർപ്പാടാക്കിയ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഓഡിറ്റർ കണ്ട് ബോദ്ധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ) കണക്കുകൾ കൈമാറി ഞാൻ പ്രൊജക്ടിനോട് വിട ചൊല്ലിയപ്പോൾ ഈ സിനിമ 5.5 കോടിയിൽ തീരുമോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. അന്ന് ഞാൻ പറഞ്ഞ മറുപടി (ഇങ്ങനെ പോയാൽ ചുരുങ്ങിയത് നേരെ ഇരട്ടി, അതും ഒരു വർഷം കൊണ്ട് തീർന്നാൽ) ശരിയായിരുന്നു എന്നാണ് പിന്നീട് പറഞ്ഞത്.

    ഇനി സോഷ്യൽ മീഡിയയിലും അല്ലാതെയും പ്രചരിക്കുന്ന വിവാദങ്ങളെപറ്റി. രമേശ് നാരായണൻ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം മനസ്സുവച്ചില്ലായിരുന്നെങ്കിൽ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയും വിമൽ എന്ന സംവിധായകനും ഇന്നില്ല. ഈ സിനിമയുടെ കാരണക്കാരൻ അദ്ദേഹമാണെന്ന് നിസംശയം പറയാം. ഷൂട്ടിംഗ് കാണാൻ ഞാനുള്ളപ്പോൾ ഒരിക്കൽ അദ്ദേഹം കുടുംബ സമേതം തിരുവന്തപുരത്ത് നിന്ന് ഒറ്റപാലത്ത് എത്തി വേണ്ടത്ര പരിഗണന കിട്ടാതെ അന്നുതന്നെ തിരിച്ചു പോയപ്പോഴും ഞാനുമായി വഴക്കിട്ടതും സംസ്ഥാന അവാര്‍ഡ് വാങ്ങിയ ഗായിക പാടിയ പാട്ട് പിന്നീട് നിർമ്മതാവിന്റെ മകളെകൊണ്ട് മാറ്റി പാടിച്ചതും എല്ലാം അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥയായിരുന്നു. പ്രൊജക്ട് പൂർത്തിയായില്ലെങ്കിൽ അദ്ദേഹം മുഖാന്തരം വന്ന നിർമ്മാതാവിനോട് സമാധാനം പറയേണ്ടിവരിക അദ്ദേഹം മാത്രമായിരുന്നു. എങ്ങനേം എല്ലാം സഹിച്ചും ക്ഷമിച്ചും സിനിമ പൂർത്തിയാക്കിയത് നിർമ്മാതാവിന്റെ ഗതികേടുമായിരിക്കാം. രാജൻ എന്ന അസോസിയേറ്റ് ഡയറക്റായിരുന്നു വിമൽ ഉൾപ്പെടുന്ന സംവിധാന സംഘത്തിന്റെ നെടുംതൂണെന്നും ആ ചിത്രമായി സഹകരിച്ച എല്ലാവർക്കുമറിയാം.

    അവരെ, ഇപ്പോൾ വിമലെന്ന മഹാസംവിധാന പ്രതിഭ തള്ളി പറയുന്നങ്കിൽ അതിനുള്ള മറുപടി തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടെന്നാണ്. അർഹിക്കാത്ത അഥവാ പ്രതീക്ഷിക്കാത്ത പ്രശസ്തി നേടുമ്പോൾ അഹങ്കരിക്കുന്നതിനും വേണം ഒരു പരിധി. വെറുതെ പാട്ടുകൾ രമേശ്ജി ചിട്ടപ്പെടുത്തുകയായിരുന്നു എന്നൊക്കെ പടച്ചു വിടുമ്പോൾ വേറെ പണിയൊന്നും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്ന ഒരു സംഗീത സംവിധായകനാണ് രമേശ് നാരായണനെന്ന് കേരളീയർക്കറിയാലോ..!!!

    പിന്നെ വിമൽ പടം റിലീസാവുന്നതിന് മുമ്പ് പണമടിച്ച് മാറ്റി ഓഡി കാർ ബുക്ക് ചെയ്തെന്നും വീട് മോടിപിടിപ്പിച്ചെന്നുമൊക്കെയുള്ള രാജന്റെ ആരോപണങ്ങൾ... അത് വിമലിന്റെ കഴിവെന്നേ ഞാൻ പറയുകയുള്ളൂ.. നിറുത്തേണ്ടവരെ നിറുത്തേണ്ട പോലെ നിറുത്താൻ നിർമ്മാതാവ് പഠിക്കണം.

    എന്തായാലും നിർമ്മാതാക്കളുടെ മക്കളുടെ ബാഗ്യമോ എന്തോ, പടം രക്ഷപെട്ടു.

    എനിക്ക് രണ്ട് സംശയങ്ങൾ മാത്രം ബാക്കി. കോടികൾ നേടിതന്ന സംവിധായകനെ വച്ച് വീണ്ടും ഒരു സിനിമ എന്തുകൊണ്ട് അതേ നിർമ്മാതാക്കൾ വീണ്ടും അനൗൺസ് ചെയ്യുന്നില്ല. സിനിമയുടെ പൂജാവേളയിൽ മൊയ്തീന്റെ വിതരണം പ്രിഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസ് എന്നാണ് പറഞ്ഞത്. പിന്നെ എന്തുകൊണ്ട് അവർ പിൻമാറി ?

    എന്തായാലും മറ്റൊരു വലിയ സിനിമയായ കർണ്ണൻ വരാനിരിക്കുന്നു. പഴയ വിമൽ സാറല്ലാ ഇപ്പോൾ. ഒരു വർഷക്കാലം സിനിമയിൽ പ്രവർത്തിച്ച് കുറച്ചെങ്കിലും പണിപഠിച്ച വിമൽ സാറിന് ഇനി രാജനെ പോലുള്ളവരുടെ സഹായം ആവശ്യമുണ്ടന്ന് തോന്നുന്നില്ല.

    അടിക്കുറിപ്പ് :

    ഞാൻ പ്രൊജക്ട് വിട്ട ശേഷം ലൊക്കേഷനിൽ പറഞ്ഞു പരത്തിയപോലെ ഒരു ഗുണ്ടയുടെ (അടുത്തിടെ സുരേഷ് രാജ് ഒരുസൗഹൃതസംഭാഷണത്തിൽ തമാശയ്ക്ക് പറഞ്ഞത്) ജല്പ്പനമല്ലാ എഴുതിയത്. നൂറു ശതമാനവും സത്യവും, ഞാനും നിർമ്മാതാക്കളുമായി നടത്തിയിട്ടുള്ള നിരവധി email സന്ദശങ്ങളുടെയും റെക്കോഡ് ചെയ്യപ്പട്ടിട്ടുള്ള ടെലഫോൺ സംഭാഷണങ്ങളുടെയും sms സന്ദേശങ്ങളുടെയും പിൻബലത്തിൽ.

    ഇത്രയുമൊക്കെയായിട്ടും അറിഞ്ഞിട്ടും എന്തുകൊണ്ട് രാജു കർണ്ണനിൽ സഹകരിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക് തോന്നിയ യുക്തി. ശരിയാവെണമെന്നില്ല.

    നൂറ് ശതമാനവും രാജുവിനോട് വിധേയപ്പെട്ട ഒരു "സംവിയകനെ" അദ്ദേഹം വിമലിൽ കണ്ടതുകൊണ്ടാവാം. മൊയ്തീൻ സിനിമ പൂർണ്ണമായും design ചെയ്തത് രാജുവായിരുന്നു എന്ന് പറയാതെ വയ്യ. വർഷങ്ങൾ രമേശ് നാരായണന്റെ തിണ്ണ നിരങ്ങി അദ്ദേഹത്തിന്റെ ഔദാര്യം കൊണ്ട് അദ്ദേഹത്തെ മാത്രം വിശ്വസിച്ച് സിനിമ എന്തെന്ന് അറിയാതെ ഇറങ്ങി പുറപ്പെട്ട നിർമ്മതാക്കൾ. അങ്ങനെ രാജു അഭിനയിക്കാൻ തയ്യാറായപ്പോൾ, പിന്നീടങ്ങോട്ട് നിയന്ത്രണം പൂർണ്ണമായും രജുവിന്റെ കൈയ്യിലായിരുന്നു. ആര് അഭിനയിക്കണം, ആര് ക്യാമറ ചലിപ്പിക്കണം, ആരെല്ലാം ഓരോ മേഖലയിലും ജോലി ചെയ്യണം.. എല്ലാമെല്ലാം. അങ്ങനെ ഒരു പാവയെ പോലെ വിമൽ നിന്നു കൊടുത്തു. എങ്ങനെയും ഒരു സംവിധായകന്റെ കുപ്പായമണിയുക എന്നത് മാത്രമായിരുന്നു വിമലിന്റെ ലക്ഷ്യം. യഥാര്‍ത്ഥ വിമലിൽ നിന്നും ക്രിയേറ്റീവായ സംവിധാന പ്രതിഭയായ വിമൽ സാറിലേക്കുളള പരിവർത്തനത്തിനും, സ്വയം "എക്സ്പോസ്ട്" ആവാതിരിക്കാനും ബുദ്ധിപൂർവ്വം വിമൽ അണിഞ്ഞ ഒരു മുഖംമൂടി മാത്രമാണ് മൊയ്തീൻ സിനിമ ചിത്രീകരണ വേളയിലും, മുമ്പും, പിന്നീടും കാണിച്ചൂകൂട്ടിയ കോമാളിത്തരങ്ങൾ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആർക്കും വേണ്ട. അങ്ങനെ മൊയ്തീൻ റിലീസായി. ഇപ്പോൾ വീണ്ടും കർണൻ. ഒരു സംശയവും വേണ്ട, രാജുവിനറിയാം വിമലിന്റെ നിസ്സഹായവസ്ത. താൻ ആഗ്രഹിക്കുന്ന ഒരു സിനിമ യാധാർഥ്യമാക്കാൻ വിമലാണ് നല്ല ഓപ്ഷൻ. പണി അറിയാവുന്ന ഒരു സംവിധായകനും അങ്ങനെ നിന്നു കൊടുക്കില്ല. പിന്നെ വല്ലവരുടേം പണമല്ലേ... ഇത് ശരിയാണെങ്കിൽ അത് പ്രിഥ്വിരാജിന്റെ ബുദ്ധി. എന്തായാലും ഒരു കാര്യം സത്യം. കർണ്ണൻ എന്ന കഥാപാത്രമാവാൻ ഇന്ന് മലയാള സിനിമയിൽ എന്തുകൊണ്ടും യോഗ്യൻ രാജു മാത്രം.
     
    Johnson Master likes this.
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut

    Ithine patti ippo daily oro news undallo
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    aavo njan ith ipozha kandath... ithoke sathyamanel :/

    pala controversy aayi ipo
     

Share This Page