1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Welcome To Central Jail ◄║ Towards 15 Crs ♡ Nearing 8k Shws★ Onam Runnerup ★♡ Truly Janapriyan ♡★

Discussion in 'MTownHub' started by KrishnA, Dec 9, 2015.

  1. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    enganundu??
     
  2. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Ticketed..:)
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313

    Viewer of low claass films/chali films ticketed:announce1:
     
    David Billa and Mark Twain like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Central Jail Over

    Comedz Und,,, But Orth Chirikkan Pattya Oru Scene Polumilla Sthiram Chali Okke Thanne,,,Babu Ettante Kurach Counters Kollaam...
    Just Avg One..

    Frnd Update ~
     
    nryn, Don Mathew and ACME like this.
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    First half
    Typical Dileep entertainer with good comedies, chalus, slapstic .....
    Second half and climax interesting aayaal Onam Cup Dileep edukkum
     
    nryn, Don Mathew and ACME like this.
  6. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Interval. Trailer kandu mosham aakumenna karuthiye. But good till now. Double meaning comedies undu. Chaliyum kurachu undu. But watchable.
     
    nryn and Don Mathew like this.
  7. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Apo ithum Hit...!!!
     
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Is it better than King Liar..??..
     
  9. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Athe.
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Jomon Thiru
    2 mins ·
    Facebook Groups for Android
    വെൽക്കം ടു സെൻട്രൽ ജയിൽ » A RETROSPECT

    ✦ മലയാളസിനിമാ പ്രേക്ഷകരിൽ വലിയൊരു വിഭാഗം ആളുകൾ ഹാസ്യപ്രാധാന്യമുള്ള ചിത്രങ്ങളെ ഏറെയിഷ്ടപ്പെടുന്നവരാണ്‌. നമുക്കായി നിരവധി ചിരിവിരുന്നുകൾ മുൻപ്‌ ഒരുക്കിയിട്ടുള്ള ജനപ്രിയനായകൻ ദിലീപിന്റെ ചിത്രങ്ങൾ, തിയെറ്ററിൽ പോയിത്തന്നെ ആസ്വദിക്കുവാൻ താത്പര്യപ്പെടുന്നവരും ഏറെയാണ്‌. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബപ്രേക്ഷകർ, ഈ ഓണക്കാലത്ത്‌ ഏറ്റവും കൂടുതൽ കാത്തിരുന്നതും ഒരുപക്ഷേ ഈ ചിത്രത്തിനുവേണ്ടിയായിരിക്കും.

    ■സല്ലാപത്തിലൂടെ, നായകനായുള്ള ദിലീപിന്റെ സിനിമാപ്രവേശത്തിന്‌ വഴിയൊരുക്കിയ സംവിധായകനാണ്‌ സുന്ദർദാസ്‌. ശേഷം കുടമാറ്റം, വർണ്ണക്കാഴ്ചകൾ, കുബേരൻ തുടങ്ങിയ ചിത്രങ്ങൾക്കായും ഈ ടീം ഒന്നിച്ചിട്ടുണ്ട്‌. ഇരുപതുവർഷങ്ങളോളം നിലനിന്ന ഈ കൂട്ടുകെട്ട്‌, വീണ്ടുമൊന്നിക്കുമ്പോൾ ലഭിക്കേണ്ടുന്ന പ്രതീക്ഷകളെയെല്ലാം, ചിത്രത്തിന്റെ ട്രൈലർ കെടുത്തിക്കളഞ്ഞിരുന്നു.

    »SYNOPSIS
    ■ജയിൽശിക്ഷയനുഭവിക്കുന്ന ദമ്പദികൾക്ക്‌, ജയിലിൽ വച്ചുണ്ടായ മകനാണ്‌ ഉണ്ണിക്കുട്ടൻ. ബാല്യത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഉണ്ണിക്കുട്ടനും ജയിലിൽത്തന്നെ ജീവിതം കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നു. ശിക്ഷാവധി കഴിഞ്ഞ്‌ പുറത്തിറങ്ങിയാലും മറ്റുള്ളവരുടെ കുറ്റങ്ങൾ ഏറ്റെടുത്ത്‌ ശിക്ഷ വാങ്ങി അയാൾ ജയിലിൽ വീണ്ടുമെത്തും. ഒരിക്കൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിക്കുട്ടൻ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തുടർന്നുള്ള സംഭവങ്ങളിലൂടെ, 152 മിനിറ്റുകൾ ദൈർഘ്യമുള്ള ചിത്രം വികസിക്കുന്നു.

    CAST & PERFORMANCES
    ■ജനപ്രിയനായകൻ ദിലീപ്‌, ഉണ്ണിക്കുട്ടൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമഡി കഥാപാത്രം എന്ന നിലയിൽ തന്റെ വേഷം പരമാവധി നന്നായി ചെയ്യുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. രാധിക എന്ന നായികാകഥാപാത്രത്തെ വേദിക അവതരിപ്പിച്ചു. പ്രകടനങ്ങളിൽ മുഴുവൻ കൃത്രിമത്വം നിഴലിച്ചിരുന്നു.

    ■ഹരീഷ്‌ കെ.ആർ അവതരിപ്പിച്ച കഥാപാത്രം ചിരിക്കുവാനുള്ള വക നൽകുന്നുണ്ട്‌. ദ്വയാർത്ഥ പ്രയോഗത്തിന്റെയും അശ്ലീലസംഭാഷണങ്ങളുടെയും ജീവിച്ചിരിക്കുന്ന പര്യായമായ ഷറഫുദ്ധീൻ, ചെറിയാൻ എന്ന കഥാപാത്രമായഭിനയിച്ച കലാഭവൻ ഷാജോൺ, ശിവേട്ടൻ എന്ന ഫ്രീക്കൻ കഥാപാത്രമായഭിനയിച്ച കോട്ടയം പ്രദീപ്‌ എന്നിവർ വെറുപ്പിച്ചതിന്‌ കണക്കില്ല.

    ■കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധീഖ്‌, അജു വർഗ്ഗീസ്‌, ഷഫീഖ്‌, സുധീർ കരമന, ധർമ്മജൻ ബോൾഗാട്ടി, ബാലചന്ദ്രൻ ചുള്ളിക്കാട്‌, കൊച്ചുപ്രേമൻ, തെസ്നി ഖാൻ, പൗളി തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

    CINEMATOGRAPHY
    ■അഴകപ്പനാണ്‌ ഛായാഗ്രഹണ നിർവ്വാഹകനെങ്കിലും, അതിന്റേതായ മേന്മ പ്രതിഫലിക്കത്തക്ക ഫ്രെയിമുകൾ ചിത്രത്തിലുണ്ടായിരുന്നില്ല.

    [​IMG][​IMG]MUSIC & ORIGINAL SCORES
    ■നാദിർഷ, ബേണി ഇഗ്നീഷ്യസ്‌ എന്നിവരാണ്‌ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ടൈറ്റിൽ സോംഗ്‌ ആയി കേൾപ്പിച്ച, 'രാവിൻ ചില്ലയിൽ' എന്നുതുടങ്ങുന്ന താരാട്ടുപാട്ട്‌ നന്നായിരുന്നു. 'പോലീസാണു താരം 'എന്നുതുടങ്ങുന്ന (ഗാന)കോലാഹലവും കാറ്റിതിലെ എന്നുതുടങ്ങുന്ന ഗാനവും അരോചകായിരുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം സന്ദർഭത്തോട്‌ ഇഴചേർന്നുനിന്നു.

    »OVERALL VIEW
    ■ഞാൻ പോയത്‌, അടൂർ ഗോപാലകൃഷ്ണന്റെ ചിത്രം കാണുവാനായിരുന്നില്ല. മറിച്ച്‌, രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ഹാസ്യചിത്രം ആസ്വദിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. എന്നാൽ ഇതേ ലക്ഷ്യത്തോടുകൂടി ടിക്കറ്റെടുത്ത്‌ തിയേറ്ററിൽ കയറുന്ന പ്രേക്ഷകനെ പേപ്പട്ടിയെ വിട്ട്‌ കടിപ്പിച്ചതിനു തുല്യമായ അസഹ്യമായ ചിത്രം. ക്ലീഷേകൾ നിറഞ്ഞ മോശം തിരക്കഥ, ശോചനീയവും അപക്വവുമായ ആവിഷ്കാരം.

    ■1990-കളിൽ, ജയിലിൽ വച്ചുള്ള നായകന്റെ ജനനത്തിൽ നിന്നും ആരംഭിച്ച്‌, ജയിലിനകത്തുവച്ചു നടക്കുന്ന ചില സംഭവങ്ങളെ പശ്ചാത്തലമാക്കി മുൻപോട്ടുപോയ ആദ്യപകുതിയും, നായികയുടെ പശ്ചാത്തലത്തിനും, രാഷ്ട്രീയപരമായ ചില വിഷയങ്ങൾക്കും പ്രാധാന്യം നൽകിയ രണ്ടാം പകുതിയും, പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ഉപസംഹാരവുമായിരുന്നു ചിത്രത്തിന്‌.

    ■ഒരു കോമഡിച്ചിത്രത്തിൽ നിന്നും, ബൗദ്ധികമോ നമ്മുടെ ചിന്താപ്രാപ്തികളെ തൃപ്തിപ്പെടുത്തുന്നതോ ആയ വിഷയങ്ങളേക്കുറിച്ച്‌ കൂടുതലായി പ്രതീക്ഷിക്കുക്കുക എന്നത്‌ മൗഢ്യമാണ്‌. എന്നാൽ സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത കോപ്രായങ്ങളുടെ ഒരു സമാഹാരമാണ്‌ ഈ ചിത്രത്തിലുടനീളം കാണുവാൻ കഴിയുന്നത്‌.

    ■ജയിൽ ജീവിതത്തെ ഗ്ലോറിഫൈ ചെയ്തുകാണിക്കുവാൻ സംവിധായകൻ സമയം കണ്ടെത്തിയിട്ടുണ്ട്‌. നായകന്റെ പ്രണയത്തിന്‌ ഇടനിലക്കാരായിപ്പോലും ജയിൽ സുപ്രണ്ടുമാരെ ഉപയോഗിക്കുന്നുണ്ട്‌. ജയിലിൽ തടവുകാർ പാലിക്കേണ്ടുന്ന അച്ചടക്കത്തെയും, സ്ത്രീ സെല്ലുമായി പുരുഷന്മാർ പാലിക്കേണ്ടുന്ന അകലത്തേക്കുറിച്ചുമൊന്നും പ്രേക്ഷകൻ ചിന്തിക്കാനേ പാടില്ല. സംവിധായകൻ ഇത്തരം കാര്യങ്ങളിൽ സ്വന്തമായി ചില നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്‌. അതൊക്കെ നമ്മൾ അംഗീകരിച്ചേ മതിയാവൂ.

    ■വർക്കൗട്ട്‌ ആയ കോമഡികളേക്കാൾ ചീറ്റിപ്പോയ കോമഡികളാണ്‌ കൂടുതൽ. യാതൊരു പുതുമയും ചിത്രത്തിനില്ല. ഹരീഷ്‌ കെ.ആർ എന്ന കഥാപാത്രത്തിൽ നിന്നുമുള്ള ചില കൗണ്ടറുകൾ അല്ലാതെ, ഒരു ഹാസ്യചിത്രത്തിനുവേണ്ട യാതൊന്നും ചിത്രത്തിനില്ല. കോമഡികൾ എന്ന പേരിലുള്ള കോപ്രായങ്ങൾ ധാരളമായി കാണുകയും ചെയ്യാം. നായികയെ കണ്ടുമുട്ടുന്ന രംഗങ്ങളും, പരിചയത്തിലാവുന്നതുമൊക്കെ യാദൃശ്ചികം എന്ന് നാം വിശ്വസിക്കണം. എടുത്തുപറയത്തക്കതായ ഒരു വിധത്തിലുമുള്ള ക്വാളിറ്റിയുമില്ലാത്ത നായകനുമായി ഇഷ്ടത്തിലാവുന്ന നായികയേയും, നായകന്റെ ഇഷ്ടങ്ങളുമായി അനുരൂപപ്പെട്ടുകൊണ്ട്‌ നിയമത്തെ ദുർബലമാക്കുന്ന അധികാരികളെയും ചിത്രത്തിൽ കാണാവുന്നതാണ്‌. നായകൻ-നായികാ സമത്വത്തിനായുള്ള പരാക്രമമൊക്കെ ബഹുരസമാണ്‌.

    ■അശ്ലീല/അസഭ്യ സംഭാഷണങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ആവശ്യത്തിലധികം ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്‌. സ്ത്രീയുടെ (നിയമപാലകരുടെ പോലും) ശരീരത്തെ വർണ്ണിക്കുന്ന
    രംഗങ്ങളും വികലാംഗരെപ്പോലും ആക്ഷേപിക്കുന്ന രംഗങ്ങളും ചിത്രത്തിലടങ്ങിയിരിക്കുന്നു. ജയിലിലെ ഷോർട്ട്‌ ഫിലിം പിടുത്തം, ജയിലിലെ കലാപരിപാടികൾ, ജയിലിലെ പൂട്ടുകുത്തിത്തുറക്കൽ മത്സരം തുടങ്ങി വിവാഹച്ചടങ്ങിനുവരെ ജയിൽ സാക്ഷ്യം വഹിക്കുന്നു.

    ■ചിത്രത്തിൽ ഏറിയപങ്കും ജയിലിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജയിൽ പശ്ചാത്തലമാക്കി ധാരാളം ചിത്രങ്ങളിറങ്ങിയിട്ടുണ്ട്‌. അവയിൽ മിക്കതിലും കാണാം, ഒരു സെന്റിമെൻസ്‌ കഥാപാത്രം, ഒരു കോമഡി താരം, ഒരു ഗായകൻ, ഒരു ഹീറോ, തടവുകാരോട്‌ മൃദുസമീപനം വച്ചുപുലർത്തുന്ന ഒരു പോലീസുകാരൻ... ഈ ചിത്രത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ.! ജയിലിൽ കിടക്കുന്ന സ്ത്രീയുടെ പുരികം ത്രെഡ്‌ ചെയ്തിരിക്കുന്നതായി കാണാം. (ജയിലിൽ ചിലപ്പോൾ ബ്യൂട്ടി പാർലർ ഉണ്ടായിരിക്കും.)

    ■ലോജിക്‌ സംബന്ധമായ വിഷയങ്ങൾ മാറ്റി നിറുത്തിക്കൊണ്ട്‌ കേവലം കോമഡി ചിത്രം എന്ന നിലയിൽ സമീപിച്ചാലും ചിത്രം നിരാശ മാത്രമേ സമ്മാനിക്കുന്നുള്ളൂ. 20 വർഷങ്ങളോളം നീണ്ടുനിന്ന ദിലീപ്‌-സുന്ദർ ദാസ്‌ കൂട്ടുകെട്ട്‌, ഈ ഓണക്കാലത്ത്‌, നമുക്ക്‌ നൽകുന്നത്‌, സദ്യയല്ല. മറിച്ച്‌, വർണ്ണശബളമായ കവറിൽ പൊതിഞ്ഞ ചാണകമാണ്‌. വെൽക്കം ടു സെൻട്രൽ ജയിൽ എനിക്ക്‌ നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ അഞ്ചിൽ കേവലം ഒന്ന് മാത്രമാണ്‌ ഞാൻ ചിത്രത്തിനു കൊടുക്കുന്ന റേറ്റിംഗ്‌.

    *click here: goo.gl/gNoQ4O _JOMON THIRU_*

    ➟വാൽക്കഷണം:
    ■ദിലീപ്‌ ചിത്രങ്ങളെ മാത്രം വിമർശനബുദ്ധിയോടുകൂടി വീക്ഷിക്കുന്നവർ: "ദിലീപ്‌ എന്തുകൊണ്ട്‌ തുടർച്ചയായി ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നു?"

    അങ്ങനെയെങ്കിൽ ദിലീപിനെ നായകനാക്കി, അടൂർ ഗോപാലകൃഷ്ണൻ ഒരു സിനിമ ഒരുക്കിയിരുന്നു. കഴിഞ്ഞമാസം റിലീസ്‌ ചെയ്ത ആ ചിത്രം, സിനിമാസ്നേഹികൾ എന്ന് നടിക്കുന്നവരോ, ദിലീപ്‌ ഫാൻസ്‌ എന്നു പറയുന്നവരോ, കാണുവാൻ ശ്രമിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. എന്നിട്ടും, ദിലീപ്‌ വീണ്ടും ഇത്തരം ചിത്രങ്ങളിൽ അഭിനയിച്ചു എന്ന കാരണത്താൽ അദ്ദേഹത്തെ ആക്ഷേപിക്കുവാൻ അതിനുള്ള യോഗ്യത അവനവനുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്‌.. ഒരു നടനെ സംബന്ധിച്ചിടത്തോളം, അയാൾക്ക്‌ തന്റെ നിലനിൽപ്പിനായി, വാണിജ്യപ്രാധാന്യമുള്ള ചിത്രങ്ങളിലും അഭിനയിക്കേണ്ടതായി വരുന്നു. നല്ലതു ചെയ്തതിനെ അംഗീകരിക്കാത്തവർക്ക്‌, മോശം ചെയ്തിനെ വിമർശിക്കുവാനും യോഗ്യതയില്ല. ഇത്തരം ചിത്രങ്ങൾ ഇനിയും ഇറങ്ങും. (ഉവ്വ്‌ അതാണല്ലോ ശീലം.)
     
    Don Mathew, nryn and SIJU like this.

Share This Page