ആ രംഗങ്ങൾക്കുള്ള ഇടം തേടി പൃഥ്വിരാജ് മിനിക്കോയ് ദ്വീപിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ന് ലക്ഷദ്വീപിലും ലൊക്കേഷൻ. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങൾ എഫ്.ജി.മുഹമ്മദ് എന്നയാളാണ് ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തത്. ലൂസിഫറിന്റെ അവസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണെന്നും ലക്ഷദ്വീപും ലൊക്കേഷനായി വരുന്നുണ്ടെന്നും ലൂസിഫറിന്റെ തിരക്കഥാകൃത്തും നടനുമായി മുരളി ഗോപി പറഞ്ഞു. ഒരു ഫൈറ്റ് സീനാണ് ലക്ഷദ്വീപിൽ ചിത്രീകരിക്കുകയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി. ഇടുക്കി, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകൾ. മോഹൻലാലിനെ കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, നൈല ഉഷ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിലുള്ളത്. അടുത്ത വർഷം മാർച്ച് 28നാണ് ചിത്രത്തിന്റെ റിലീസ്.
Ippol schedule break aano? Ini ennu start cheyyum? Mumbai schedule ille? Sent from my Redmi 3S using Tapatalk