#LuciferTeaser ~ Most of the audience are happy with the teaser. Lalettan's mighty walk, last shot, dialogue & bgm Athiradi Mass Teaser https://t.co/h0AWQRu3jJ
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് പേര് ‘ലൂസിഫര്‍’. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാറിന്റെ നമ്പര്‍ KLT 666. മാര്‍ച്ചിലിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത് 13-12-18 ല്‍. ‘ലൂസിഫര്‍’ ക്രിസ്തീയ വിശ്വാസ പ്രകാരം ചെകുത്താനാണ്. മാലാഖമാരുടെ ഗണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവന്‍. 666 പൊതുവേ ചെകുത്താന്റെ നമ്പരെന്നാണ് പറഞ്ഞു വരുന്നത്. ടീസറെത്തുന്ന നമ്പര്‍ 13-12-18 ഉം. ഇതിലെ 13, 18 നമ്പരുകള്‍ക്ക് ഒരു രഹസ്യമുണ്ട്. 13 എന്ന നമ്പര്‍ ഒരു മോശം നമ്പരാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. ലൂസിഫര്‍ എന്ന പേര് പരാമര്‍ശിച്ചിരിക്കുന്ന ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13-ാം അധ്യായത്തിലാണ് 18 എന്ന വാക്കിന് ഇവിടെ പ്രസക്തി നല്‍കുന്നത്. വെളിപാട് പുസ്തകം 13-ാം അധ്യായം 18-ാം വാക്യം ഇങ്ങിനെയാണ് പറയുക, ‘ഉള്‍ക്കാഴ്ചയുള്ളവന്‍ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവര്‍ക്കു മാത്രമേ അതു മനസ്സിലാകൂ.’ ചിത്രത്തില്‍ കാറിന്റെ നമ്പര്‍ 666 ആണ്. ടീസര്‍ എത്തുമെന്ന് അറിയിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ കാണിച്ചിരിക്കുന്നതും ആ കറുത്ത അംബാസിഡര്‍ തന്നെയാണ്. ഈ നമ്പരും ടീസര്‍ റിലീസ് ചെയ്യുന്ന തിയതി നമ്പരുകളും പരസ്പര പൂരകമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങനെ ഒന്നും ചിന്തിച്ചല്ല അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കുന്നതെങ്കില്‍ തന്നെയും ചിത്രത്തെ സംബന്ധിക്കുന്ന എന്തോ ഒരു രഹസ്യ കോഡ് ഇതില്‍ ഉണ്ടെന്ന് സംശയിക്കാവുന്നതാണ്. പൊതുവേ അന്ധവിശ്വാസം കൂടുതലാണെന്ന് ആക്ഷേപമുള്ള സിനിമാ രംഗത്തു നിന്ന് ലൂസിഫറിന്റെ ടീസര്‍ റിലീസിന് 13-ാം തിയതി തിരഞ്ഞെടുത്തത് മറ്റൊരു ധൈര്യപൂര്‍വ്വമായ തീരുമാനം. പുതിയ ചുവട്. South Live Malayalam