Prithviraj turns director So, Prithiviraj is turning director. For those who know the actor, the news would not have come as a big surprise. His interest in films has never been limited to acting; he has shown interest in different aspects of film-making. Mohanlal will play the lead in Prithviraj’s directorial debut, which has been titled Lucifer . The script will be written by Murali Gopy. “Prithviraj had told me about directing a film some time back,” Murali told The Hindu over phone from Hyderabad, where he is shooting for Tian , which also stars Prithviraj and Indrajith. “When I narrated him the story of Lucifer , he liked it and asked me to work on the script.” Murali has written the script of Tian as well; it is directed by G.N. Krishnakumar. Among his screenplays are Ee Adutha Kaalathu and Left Right Left . He has made his mark as an actor too, with films like Left Right Left , Lukka Chuppi , Thappana and Bhramaram . “I am not sure if I would be acting in Lucifer ,” he said. “It is too early to talk about the cast other than Mohanlal.” Interestingly, it was with a Mohanlal film that Murali began his second innings in Malayalam cinema. He had played one of the main roles in Blessy’s Bhramaram , five years after making his debut with Rasikan. He said he was not surprised at all with Prithviraj’s decision to become a director. “He is a keen student of cinema,” he said. “He has good technical knowledge about films ~ The Hindu
Ithu Adujeevitham koodi vechu plan cheythal ellam correct aakum..athinudakku ishtam pole time vendi varumallo..athu direct cheythu upayogikkatte
ലൂസിഫര്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ 2017ലെ ഓണം റിലീസ്? ചിത്രീകരണം മേയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളില്‍ ഒന്നാം നിരയിലാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് ലൂസിഫറിലുള്ള വമ്പന്‍ പ്രതീക്ഷയ്ക്ക് കാരണം. ഒപ്പം മുരളി ഗോപിയുടെ തിരക്കഥ എന്ന സവിശേഷതയും. പ്രൊജക്ട് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ചിത്രം എപ്പോള്‍ തുടങ്ങുമെന്ന ആകാംക്ഷയില്‍ കുതിര്‍ന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയര്‍ന്നത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടുകളുടെ തിരക്കിലാണ് മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിയ്ക്ക് നായകനായി പതിനഞ്ചോളം പ്രൊജ്ക്ടുകള്‍ നിലവില്‍ കമ്മിറ്റ് ചെയ്തത് പ്രകാരം ചെയ്യാനുണ്ട്. ഈ പ്രൊജ്കടുകള്‍ എല്ലാം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മൂന്ന് വര്‍ഷം വേണ്ടിവരും. ഇടവേളകളില്ലാതെ അഭിനയിക്കുന്നതിനാല്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മാറ്റിവയ്ക്കാന്‍ സമയമില്ലെന്നും അതുകൊണ്ടാണ് സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കാത്തത് എന്നുമാണ് എന്ന് നിന്റെ മൊയ്തീന്‍ പ്രചരണവേളയിലെ അഭിമുഖങ്ങളില്‍ പൃഥ്വി പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തവര്‍ഷം മേയില്‍ ലൂസിഫര്‍ തുടങ്ങുമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചന. മുരളി ഗോപി തിരക്കഥാ രചനയിലാണ് ഇപ്പോള്‍. മേജര്‍ രവി, ബി ഉണ്ണിക്കൃഷ്ണന്‍,സിബി മലയില്‍ തുടങ്ങിയവരുടെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ പൃഥ്വിരാജ് പ്രൊജക്ടിന്റെ ഭാഗമാകുമെന്നും അറിയുന്നു. തുടര്‍ച്ചയായി സിനിമ ചെയ്യുന്നതിനാലും വളരെ നേരത്തെ തന്നെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലും പൃഥ്വിക്ക് അടുത്ത വര്‍ഷം മാത്രമേ ലൂസിഫറിലേക്ക് കടക്കാനാകൂ. സ്വന്തം സംവിധാനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിനയത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള സ്വീകരിച്ചാകും പൃഥ്വി ലൂസിഫറിലൂടെ സംവിധായകനായി മാറുക. മോഹന്‍ലാല്‍ എന്ന നടനെ സംവിധാനം ചെയ്യാന്‍ മാത്രമുള്ള സംവിധായകനൊന്നുമല്ല ഞാന്‍,ഞാന്‍ എന്റെ സിനിമയാണ് ചെയ്യുന്നത് അതില്‍ ലാലേട്ടന്‍ അഭിനയിക്കാമെന്ന് പറഞ്ഞത് വലിയ അനുഗ്രഹമായി തോന്നുന്നു എന്നാണ് പൃഥ്വി ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് പറഞ്ഞത്. നല്ല സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫര്‍ എന്നും പൃഥ്വി പറയുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് പൃഥ്വി ഇപ്പോള്‍. എസ്ര,മൈ സ്‌റ്റോറി എന്നീ സിനിമകളുടെ പൃഥ്വിയുടെ ഉടന്‍ പുറത്തുവരാനിരിക്കുന്ന പ്രൊജക്ടുകളാണ്. 2017 മേയില്‍ ചിത്രീകരണമാരംഭിക്കുന്ന ലൂസിഫര്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാലിന്റെ 2017ലെ ഓണം റിലീസായി ചിത്രം എത്തുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ മേയില്‍ ചിത്രീകരണമാരംഭിച്ച് സെപ്തംബര്‍ ആദ്യവാരം റിലീസ് എളുപ്പമല്ല. ഓണം റിലിസായോ അല്ലെങ്കില്‍ ദീപാവലിക്കോ ലൂസിഫര്‍ എത്തുമോ എന്നാണ് ആരാധകരുടെ പ്രതീക്ഷ. Southlive