ലൂസിഫര് എഴുതിത്തുടങ്ങിയില്ല, മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തെ വച്ച് സിനിമ ചെയ്യുന്നതിന്റെ സമ്മര്‍ദ്ദമുണ്ട് FILM NEWS June 5, 2017, 12:57 pm Mohanlal Prithviraj Sukumaran Lucifer SHARE THIS STORY പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ബിഗ് ബജറ്റ് ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. സ്വന്തം ചിത്രത്തിനായി അഭിനയിക്കുന്ന പ്രൊജക്ടുകളില്‍ നിന്ന് ഇടവേള എടുക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 2017 ജൂലൈയില്‍ നടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അടുത്ത വര്‍ഷത്തേക്ക് നീക്കി വച്ചിരിക്കുകയാണ് ഈ സിനിമ. ലൂസിഫര്‍ എന്ന സിനിമയുടെ രചനാ ഘട്ടത്തിലേക്ക് കടന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുരളി ഗോപി. സിനിമയുടെ ഫോം പൂര്‍ണരൂപത്തില്‍ മനസിലുണ്ടെന്നും അത് പേപ്പറിലേക്ക് പകര്‍ത്തണമെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ എഴുതിത്തുടങ്ങിയിട്ടില്ല, മേയ് 2018ലാണ് സിനിമ ചിത്രീകരിച്ച് തുടങ്ങുക. ഇപ്പോള്‍ രണ്ട് സിനിമകള്‍ അഭിനയിക്കുകയാണ് അത് കഴിഞ്ഞ് എഴുതും. ഓഗസ്റ്റ് മുതല്‍ എഴുതിത്തുടങ്ങും. മനസില്‍ പൂര്‍ണരൂപമുണ്ട്. ഇനി അത് പേപ്പറിലാക്കണം. മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍താരം എന്ന പദവിയിലുള്ള ഒരാളെ വച്ച് സിനിമ ചെയ്യുമ്പോള്‍ അതിന്റേതായ സമ്മര്‍ദ്ദമുണ്ട്. എന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സ് ദിവസം 10-25 മെസ്സേജെങ്കിലും ഈ സിനിമയെക്കുറിച്ച് തിരക്കി വരും. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും തൃപ്തിപ്പെടുത്തുന്ന സിനിമയാകണം. എന്നാല്‍ കണ്ടന്റില്‍ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്.മുരളി ഗോപി മുരളി ഗോപി രചന നിര്‍വഹിച്ച രണ്ട് സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം കമ്മാരസംഭവം. ഈദ് റിലീസാണ് ടിയാന്‍. ദിലീപിന്റെ പ്രധാന പ്രൊജക്ടുകളിലൊന്നാണ് കമ്മാരസംഭവം.