1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Njan kanunna adhyathe avg rvw :india:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    സൗബിന്‍ ഷാഹിര്‍ അഭിമുഖം: പ്രേക്ഷകരെ രസിപ്പിക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല, ഫഹദിന്റെ ആദ്യസിനിമയില്‍ ഞാനുമുണ്ട്‌ ഇനി സംവിധാനത്തിലേക്ക്



    മനീഷ് നാരായണന്‍

    Southlive




    സൗബിന്‍ ഷാഹിര്‍, സംവിധാന സഹായിയും സഹസംവിധായകനുമായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിര്‍ ചുരുങ്ങിയ സമയത്തിനുളളില്‍ മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി മാറി. സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ സൗബിന്‍ ഷാഹിറിന് കയ്യടിക്കുന്ന പ്രേക്ഷകരെയാണ്
    സ്വതസിദ്ധശൈലിയിലൂടെയും സ്വാഭാവികതികവുള്ള പ്രകടനത്തിലൂടെയും ഈ നടന്‍ സമ്പാദിച്ചത്. സൗബിന്‍ ഷാഹിറുമായി അഭിമുഖം.

    ദീര്‍ഘകാലം സഹസംവിധായകനായ ഒരാളാണ് സൗബിന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ സൗബിന്‍ നേടിയ ജനപ്രിയതയുടെ കാരണം എന്താണ്? എന്താണ് സൗബിന്‍ ഷാഹിര്‍ എന്ന അഭിനേതാവില്‍ കാണുന്ന സവിശേഷത?

    എനിക്കും അത് ഇതുവരെ മനസ്സിലായിട്ടില്ല. പ്രേക്ഷകരെ രസിപ്പിക്കാനും ചിരിപ്പിക്കാനുമായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ചാര്‍ലിയില്‍ എന്നെ കാണിക്കുന്ന രംഗത്തില്‍ സംഭാഷണത്തിന് മുമ്പേ കയ്യടി ഉയരുന്നതിന് തിയറ്ററില്‍ സാക്ഷിയായിട്ടുണ്ട്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നോട് പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടം ഉണ്ടായിട്ടുണ്ട്. ആ സ്‌നേഹമാണ് അവര്‍ കയ്യടിയിലൂടെ പ്രകടിപ്പിക്കുന്നത്. അത് എന്റെ ഭാഗ്യം. പിന്നെ, കഥാപാത്രമായി സന്ദര്‍ഭത്തിനൊത്ത് സ്വാഭാവികമായി പെരുമാറാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ടേക്ക് കഴിഞ്ഞാല്‍ ഞാന്‍ മോണിറ്ററില്‍ പോയി നോക്കാറില്ല. കാരണം നമ്മള്‍ ചെയ്തത് കണ്ട് കഴിഞ്ഞാല്‍ ചിലപ്പോ റിയാക്ഷന്‍ ഇങ്ങനെ മതിയായിരുന്നോ? , ഡയലോഗ് പറഞ്ഞപ്പോ മുഖത്തിന്റെ ഭംഗി കുറഞ്ഞോ, എന്നൊക്കെ ചിലപ്പോ ചിന്തിച്ച് പോകും. ആ ചിന്തയില്‍ അടുത്ത സീന്‍ വരുമ്പോ ചിലപ്പോ ബോധപൂര്‍വ്വം മാറ്റിപ്പിടിക്കാന്‍ നോക്കും. സ്വാഭാവികമായി വരുന്ന ആക്ഷനെ ബാധിക്കേണ്ട എന്ന് കരുതി മോണിറ്ററിന് മുന്നിലേക്ക് പോകാറില്ല.

    സൗബിന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ കഥ പറയാന്‍ ഫഹദിനെ ലൊക്കേഷനില്‍ കാണാനെത്തിയപ്പോഴാണ് നടനായി മാറിയതെന്ന് കേട്ടിട്ടുണ്ട്. അപ്രതീക്ഷിതമാണോ
    അഭിനേതാവായത് ?

    സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ പതിനാല് വര്‍ഷമായി. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഫാസില്‍ സര്‍,കമല്‍ സാര്‍,സിദ്ദീഖ്,റാഫി-മെക്കാര്‍ട്ടിന്‍, അമല്‍ നീരദ്,സന്തോഷ് ശിവന്‍, പി.സുകുമാര്‍ തുടങ്ങി കുറേ പേരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അമലേട്ടന്റെ(അമല്‍ നീരദ്) കൂടെ ഫുള്‍ടൈം ഉണ്ടായിരുന്നു. സിനിമയിലും പരസ്യത്തിലുമൊക്കെ കൂടെ കൂടും. അമ്പുക്കയുടെ(അന്‍വര്‍ റഷീദ്) കൂടെയും ഇതേ പോലെ തന്നെ. ചാപ്പാക്കുരിശ് റിലീസാകുന്നതിന് മുമ്പ് ഫഹദിന് വേണ്ടി ഞാനൊരു സ്‌ക്രിപ്ട് റെഡിയാക്കിയിട്ടുണ്ടായിരുന്നു. എനിക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി. പണി പാളി എന്നായിരുന്നു അതിന്റെ പേര്. ആഷിക് അബു ആ സ്‌ക്രിപ്ട് കേട്ട് പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറായി. അതിന് വേണ്ടി കുറച്ചുകാലം ഇരുന്നു. അന്നയും റസൂലില്‍ ഫഹദ് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കറക്ട് ചെയ്ത സ്‌ക്രിപ്ടുമായി ചെന്നതാണ്. അവിടെയെത്തിയപ്പോള്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരാണ്. കുറേക്കാലമായി പരിചയമുള്ളവര്‍. അങ്ങനെ രാജീവേട്ടന്റെ ക്ഷണത്തിലൂടെ കോളിന്‍സ് എന്ന കഥാപാത്രമായി. എല്ലാവരോടും അടുപ്പമുള്ളതിനാല്‍ ആദ്യമായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നിട്ടില്ല.

    ചലച്ചിത്ര പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് സൗബിന്‍ സിനിമയില്‍ എത്തുന്നത്. നിര്‍മ്മാണനിര്‍വ്വഹണവും ചലച്ചിത്രനിര്‍മ്മാണവുമായി സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ ഉള്ള ആളാണ്. സിനിമയോടുള്ള കമ്പമുണ്ടായത് അങ്ങനെയാണോ?

    സിനിമാ സംവിധാനത്തോടായിരുന്നു കമ്പം. ആദ്യമായി അസിസ്റ്റ് ചെയ്തത് ക്രോണിക് ബാച്ചിലറിലാണ്. അതിന് മുമ്പേ വാപ്പ(ബാബു ഷാഹിര്‍) കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ചെല്ലാന്‍ എന്നോട് പറഞ്ഞു. ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പേ ലൊക്കേഷനും, സിനിമാ രീതികളുമൊക്കെ കണ്ട് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. സിനിമ എന്താണ് എങ്ങനെയാണ് എന്നൊക്കെ പ്രാഥമിക ധാരണ കിട്ടുന്നത് അപ്പോഴാണ്. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും കുറിച്ച് ഒരു ഐഡിയ കിട്ടാനായിരുന്നു അവിടെ ചെലവഴിച്ചത്. ഒരു മാസം അവിടെ നിന്നു. അഭിനയത്തില്‍ ഫഹദിന്റെ മാത്രമല്ല എന്റെയും ആദ്യപടമാണ് കയ്യെത്തും ദൂരത്ത് (ചിരിക്കുന്നു). അധികമാര്‍ക്കും അറിയാത്ത ഒരു കോമഡിയാണ്, കൊടൈക്കനാലില്‍ ബസില്‍ വന്നിറങ്ങുന്ന ഫഹദിന്റെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ തൊട്ടുപിന്നാലെ ഇറങ്ങുന്നത് ഞാനാണ്. പപ്പയുടെ സ്വന്തം അപ്പൂസിലും ഇതേ പോലെ ഒരു സീന്‍ ഉണ്ട്. കാക്കാ പൂച്ചാ എന്ന പാട്ടില്‍ ഫഹദിന്റെ കൂടെ ആ ടോയ് ട്രെയിനില്‍ ഞാനുമുണ്ട്. സിദ്ദീഖ് സാറിനൊപ്പവും ഫാസില്‍ സാറിന്റെ കൂടെയും റാഫി സാറിന്റെ കൂടെയുമാണ് കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. കോമഡിയിലെ എന്റെ ടൈമിംഗും, വണ്‍ലൈന്‍ കോമഡിയും, കൗണ്ടറുമൊക്കെ സിദ്ദീഖ് സാറിന്റെയും റാഫി സാറിന്റെയുമൊക്കെ കൂടെ നിന്ന് കിട്ടിയതാണ്.

    ഒരു കാരക്ടര്‍ ജനപ്രിയമാകുമ്പോള്‍ അതേ മാതൃകയില്‍ അതേ ശൈലിയിലുള്ള കഥാപാത്രത്തെ വീണ്ടും വീണ്ടും സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് ചെയ്യപ്പെടാതെ റോളുകള്‍ ചെയ്യാന്‍ സഹസംവിധായന്‍ എന്ന അധികയോഗ്യത സഹായകമാകുന്നുണ്ടോ?

    അന്നയും റസൂലും കഴിഞ്ഞപ്പോള്‍ എനിക്ക് ലഭിച്ച ഓഫറുകളെല്ലാം ഫോര്‍ട്ട് കൊച്ചി സ്ലാങ്ങ് പറഞ്ഞ് ചിരിപ്പിക്കുന്ന കഥാപാത്രമാകാന്‍ വേണ്ടിയാണ്. ഡോണ്ട് ടച്ച് മൈ ബൈക്ക് എന്ന് കോളിന്‍സ് പറയുന്ന രീതിയില്‍ ഈ പടത്തിലും ഒരു ഡയലോഗ് ഉണ്ട് എന്നൊക്കെയാണ് റോളിനെ കുറിച്ച് ചോദിക്കുമ്പോള്‍ സംവിധായകര്‍ മറുപടി തരുന്നത്. എന്റെ പൊന്നുചേട്ടാ, അത് പറഞ്ഞ് കഴിഞ്ഞതാണല്ലോ എന്ന് പറഞ്ഞാണ് ഒഴിവായിരുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ശ്യാമിനും ദിലീഷ് പോത്തനും ശരീരഭാഷയിലും സംസാരശൈലിയിലും ഫോര്‍ട്ട് കൊച്ചിയല്ല ഇടുക്കിയാണ് വേണ്ടത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. നമ്മുക്ക് ഷൂട്ടിംഗിന് മുമ്പ് അങ്ങോട്ട് പോകാം, അവിടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം കുറച്ചുദിവസം ചെലവഴിക്കാം. അപ്പോ ഇടുക്കിയിലുള്ള ഒരു കഥാപാത്രത്തിന്റെ രീതിയും ശൈലിയുമൊക്കെ പിടികിട്ടുമെന്ന് പോത്തനും ശ്യാമും പറഞ്ഞു. അത് തന്നെയാണ് ഈ സിനിമയില്‍ വര്‍ക്ക് ഔട്ട് ആയത്. സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവപരിചയം കൊണ്ടായിരിക്കാം ചെയ്ത എല്ലാ സിനിമയിലും ഒറിജിനലായി റിയാക്ട് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഓപ്പസിറ്റ് നില്‍ക്കുന്ന ആക്ടറുടെ ഡയലോഗ് കൂടി ഉള്‍ക്കൊണ്ട് അയാള്‍ പറയുന്നതിനോട് വിശ്വസനീയമായി റിയാക്ട് ചെയ്യാനാണ് ഞാന്‍ നോക്കിയിട്ടുള്ളത്.

    ഇപ്പോള്‍ എല്ലാ സിനിമകളിലും സൗബിന്‍ നിര്‍ബന്ധമാകുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് പ്രേക്ഷകര്‍ക്കും സൗബിനും മടുപ്പുണ്ടാക്കാത്ത റോളുകളും, ടൈപ്പ് ചെയ്യപ്പെടാത്ത കാരക്ടേഴ്‌സും സെല്ക്ട് ചെയ്യുക വെല്ലുവിളിയല്ലേ?

    പുതിയ സിനിമകളിലേക്കുള്ള വിളികള്‍ കൂടിയിട്ടുണ്ട്. സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ബഹുമാനത്തിന്റെയും പേരില്‍ കുറേ സിനിമകള്‍ ചെയ്യേണ്ടിവരും. ചില സിനിമകള്‍ കഥയും കാരക്ടേഴ്‌സുമൊക്കെ വ്യക്തമായി കേള്‍ക്കാതെ ചെയ്യേണ്ടി വരും. അത്ര മാത്രം സെലക്ടീവാകാനൊന്നും പറ്റില്ല. നടന്‍ എന്ന നിലയില്‍ ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യത കിട്ടുമെന്നൊന്നും വിചാരിച്ച ആളല്ല ഞാന്‍. അതുകൊണ്ട് എനിക്ക് കംഫര്‍ട്ടബിളായ ആളുകള്‍ക്കൊപ്പം സഹകരിക്കാനാണ് നോക്കുന്നത്. ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളും ഹിറ്റ് ആകണമെന്നില്ല. അങ്ങനെ നിര്‍ബന്ധമില്ല. എനിക്ക് ലഭിക്കുന്ന കാരക്ടര്‍ നന്നായി ചെയ്യാന്‍ മാത്രമാണ് ഇപ്പോള്‍ നോക്കുന്നത്. ചെയ്ത സിനിമകളെല്ലാം എനിക്ക് ഇഷ്ടമുള്ളവയാണ്. പ്രേമവും അന്നയും റസൂലും ചാര്‍ലിയും ചന്ദ്രേട്ടനും മഹേഷുമൊക്കെ പോലെ എനിക്ക് ഇഷ്ടമുള്ള സിനിമയാണ് മസാലാ റിപ്പബ്ലിക്.

    കോളിന്‍സ് ഫോര്‍ട്ട് കൊച്ചിക്കാരനാണ്, ക്രിസ്പിന്‍ ഇടുക്കിക്കാരനും, കഥാപാത്രമാകാന്‍ തയ്യാറെടുപ്പുണ്ടാകാറുണ്ടോ?

    കഥാപാത്രത്തിന് വേണ്ടി അങ്ങനെ വലിയ പ്രിപ്പറേഷനൊന്നുമില്ല. കാരക്ടറിന് വേണ്ടി കുറേ ഇരുന്ന് തല പുകയ്ക്കാറുമില്ല. സംവിധായകന്‍ വിശദീകരിച്ചു തരുന്ന കാരക്ടറിന്റെ സ്വഭാവവും രീതിയും ഉള്‍ക്കൊണ്ട് സ്‌പോട്ടില്‍ ചെയ്യാനാണ് നോക്കുന്നത്. ഒരിക്കല്‍ ചെയ്തത് അതേ പോലെ വീണ്ടും ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് പറ്റാറില്ല. മഹേഷിന്റെ പ്രതികാരത്തില്‍ നോക്കിയാല്‍ ശ്യാം പുഷ്‌കരന്‍ എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ്. ലൈഫിലും കരിയറിലും നടന്ന എല്ലാം ശ്യാമിനറിയാം. ഞാന്‍ ആണെങ്കില്‍ എല്ലാ സുഹൃത്തുക്കളോടും എല്ലാ പറഞ്ഞു നടക്കുന്നയാളാണ്. എന്റെ ചിരിയും കരച്ചിലുമെല്ലാം ഇവര്‍ക്ക് അറിയാം. എല്ലാ രഹസ്യങ്ങളും അറിയാം. എന്റെ മുഖം എങ്ങനെ പോകും എങ്ങനെ റിയാക്ട് ചെയ്യും എന്നില്‍ നിന്ന് എന്തൊക്കെ കിട്ടും എന്നതൊക്കെ ശ്യാമിനും പോത്തനും നന്നായി അറിയാം. അത് കൂടിയാണ് ഈ സിനിമയില്‍ ഗുണം ചെയ്തത്.

    ഇതാ ഞാന്‍ കോമഡി പറയുകയാണ് എന്നൊന്നും തോന്നിപ്പിക്കാതെ സൗബിനില്‍ നിന്ന് സ്വാഭാവികമായി ഹാസ്യം സംഭവിക്കുകയാണ്. സൗബിന്‍ ഗൗരവത്തോടെ പറയുന്ന കാര്യങ്ങള്‍ക്കാണ് വലിയ പൊട്ടിച്ചിരിയുണ്ടാകുന്നത്. ഉദാഹരണത്തിന് അലന്‍സിയറുടെ ബേബിച്ചായന്‍ ക്രിസ്പിനെ ചോദ്യം ചെയ്യുന്ന രംഗം, ഒപ്പമുള്ള അഭിനേതാക്കളുടെ പിന്തുണ പെര്‍ഫോമന്‍സിനെ എത്രമാത്രം സഹായകമാകാറുണ്ട്?

    ആ സീന്‍ ചെയ്യുന്നതിന് മുമ്പ് ശ്യാമും പോത്തനും പറഞ്ഞു. മച്ചാനേ ഉളളില്‍ ഭയങ്കര വിഷമത്തിലാണ് ക്രിസ്പിന്‍. എന്നാല്‍ ആ വിഷമം കൊണ്ട് നീ കരയാനൊന്നും നില്‍ക്കണ്ട, പക്ഷേ കരച്ചിലിന്റെ തുമ്പത്ത് നിന്നായിരിക്കണം സംസാരിക്കേണ്ടത്. ഞാന്‍ അതേ പടി അനുസരിച്ചു. ഞാന്‍ പോണേണ്, ഐ ക്വിറ്റ് എന്ന് പറഞ്ഞ് നിര്‍ത്തിയതിന് ശേഷം വീണ്ടും ഡിങ്കോള്‍ഫി എന്ന് പറഞ്ഞ് പറഞ്ഞുനിര്‍ത്തിയിടത്തേക്ക് തിരിച്ചുവരികയാണ് ക്രിസ്പിന്‍. ഇത്രയ്ക്ക് ചീപ്പ് ആകരുത് ആര്‍ട്ടിസ്റ്റ് ബേബി എന്ന് പറയുന്നിടത്താണ് ഹ്യൂമറിലേക്കാണ് ട്രാക്ക് വരുന്നതെന്ന് ഓഡിയന്‍സിനും പിടികിട്ടുന്നത്. അലന്‍ ചേട്ടന്റെ(അലന്‍സിയര്‍ ലേ) സപ്പോര്‍ട്ട്, പിന്നെ പോത്തനും ശ്യാമും നമ്മുക്ക് നല്‍കിയ ഫ്രീഡം ഇതൊക്കെ തന്നെയാണ് ഈ സീനൊക്കെ വര്‍ക്ക് ഔട്ട് ആയതിന് കാരണം.

    സ്‌ക്രിപ്ട് വായിച്ച് ഡയലോഗ് കാണാതെ പഠിച്ച് പെര്‍ഫോം ചെയ്യുന്ന രീതിയില്‍ നിന്നൊക്കെ മാറി സീന്‍ മനസ്സിലാക്കി പലപ്പോഴും ലൈവ് ആയല്ലേ പെര്‍ഫോം ചെയ്യുന്നത്. അന്നയും റസൂലിലും പ്രേമത്തിലും മഹേഷിലുമൊക്കെ ചില കൗണ്ടര്‍ ഡയലോഗും വണ്‍ലൈനറുമൊക്കെ അങ്ങനെ രൂപപ്പെടുന്നത് കൂടിയല്ലേ. ഡബ്ബിംഗ് വേളയിലെ കൂട്ടിച്ചേര്‍ക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നില്ലേ? സൗബിന്‍ സഹസംവിധായകനായിരുന്ന കാലത്ത് നിന്ന് ആക്ടിംഗ് രീതികളും മാറിയിട്ടില്ലേ? ഇംപ്രവൈസേഷന്റെ സാധ്യതയൊക്കെ സൗബിന് ഗുണമാകാറില്ലേ?

    പ്രേമത്തില്‍ സീന്‍ വിശദീകരിച്ച് ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് ഇംപ്രവൈസേഷനിലൂടെ ആ രംഗവും ഡയലോഗുമൊക്കെ ഉണ്ടാക്കുകയായിരുന്നു. ഇതാണ് ചെയ്യേണ്ടത് ഈ കാര്യമാണ് പറയേണ്ടത് എന്ന് അല്‍ഫോണ്‍സ് കമ്മ്യൂണിക്കേറ്റ് ചെയ്യും. മഹേഷില്‍ പോത്തന്‍ പറഞ്ഞു, നീ സ്‌ക്രിപ്ട് നോക്കണ്ട സംസാരിക്കുമ്പോള്‍ കൊച്ചി സ്ലാംഗ് വരരുത്. എവിടെ എന്നതിന് എവിടാര്‍ന്നു എന്ന രീതിയിലേക്ക് ഡയലോഗുകളിലും മാറ്റം വരുത്തി. അത് പിന്നീടങ്ങോട്ട് ശ്രദ്ധിച്ചു ചെയ്യുകയും ചെയ്തു. പോത്തന്‍ നല്ലൊരു ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് നമ്മളെ മാക്‌സിമം റിലാക്‌സ് ചെയ്ത് പെര്‍ഫോം ചെയ്യിപ്പിക്കും. പരമാവധി ഫ്രീഡം നല്‍കി നമ്മളില്‍ നിന്ന് മികച്ച പെര്‍ഫോമന്‍സ് പുറത്തുകൊണ്ടുവരാന്‍ നോക്കും. ശ്യാമിന് എന്നെ അറിയാവുന്നതിനാല്‍ എന്റെ രീതിയും ശൈലിയും വരുന്ന തരത്തില്‍ സംഭാഷണങ്ങളും പറഞ്ഞു തന്നു. ഡബ്ബിംഗ് വേളയില്‍ ചില വണ്‍ലൈനുകള്‍ ഉപയോഗിക്കാനൊക്കെ ഇപ്പോഴത്തെ എല്ലാ സംവിധായകരും സമ്മതിക്കും. ചന്ദ്രേട്ടനിലും മഹേഷിലുമൊക്കെ ചില റിയാക്ഷനുകള്‍ അങ്ങനെ സംഭവിച്ചതാണ്.

    ഫഹദിനൊപ്പം അന്നയും റസൂലും ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം. നിങ്ങള്‍ക്കിടയില്‍
    മികച്ചൊരു കെമിസ്ട്രി ഉണ്ടല്ലോ?

    ഞങ്ങള്‍ക്കിടയില്‍ ചെറുപ്പം മുതല്‍ക്കേ വലിയ അടുപ്പമുണ്ട്. അതിന്റെ കംഫര്‍ട്ട് ഒരുമിച്ച് പെര്‍ഫോം ചെയ്യുമ്പോഴും കിട്ടും. ഓരോ സീനിനും മുമ്പ് ഷാനു എന്നോട് പറയും. മച്ചാനേ ഈ സീന്‍ വല്യ സംഭവാണ്ട്ടാ, ഇത് തകര്‍ത്തില്ലേല്‍ വലിയ കുഴപ്പമാകും എന്നൊക്കെ. തമാശയ്ക്ക് വേണ്ടി എന്നെ കളിയാക്കാനാണ് ഇതൊക്കെ പറയുന്നത്. ടേക്കിന് മുമ്പ് ഞങ്ങള്‍ പരസ്പരം ഡയലോഗ് പറയുമ്പോഴും ദേ.. ദേ.. ഇവിടെ ...പിടിച്ചോ ട്ടാ.. എന്നൊക്കെ പറഞ്ഞ് ഇടയ്ക്ക് കയറും. ടേക്ക് തീര്‍ന്നാല്‍, പൊളിച്ചൂട്ടാ എന്ന രീതിയില്‍ കൂടെ നില്‍ക്കും. ഭയങ്കര ഈസിയാണ് ഫഹദിനൊപ്പം അഭിനയിക്കാനും ഫഹദിനൊപ്പം വര്‍ക്ക് ചെയ്യാനും. ഒരു രീതിയിലും നമ്മള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്ത് പെര്‍ഫോം ചെയ്യിപ്പിക്കുന്ന നടനുമാണ് ഫഹദ്. അന്നയും റസൂലിലെ റസൂലും കോളിനും, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും ക്രിസ്പിനും റിയല്‍ ലൈഫില്‍ എവിടെയൊക്കെയോ ഞങ്ങള്‍ തന്നെയാണ്. ഫുള്‍ടൈം കളിയാക്കലും അടികൂടലുമായി നടന്ന ആളുകളാണ് ഞങ്ങള്‍.

    സൗബിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ കംഫര്‍ട്ടബിളായി ചെയ്ത് പോകാമെന്ന്
    അടുത്തിടെ ദിലീപും പറഞ്ഞിരുന്നു?

    ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത് ദിലീപേട്ടനൊപ്പമാണ്. ഞാന്‍ സംവിധാനത്തില്‍ സഹകരിക്കാത്ത സിനിമയാണെങ്കിലും ദിലീപേട്ടനൊപ്പം ലൊക്കേഷനിലുണ്ടാകും. ദിലീപേട്ടന്‍ വിളിച്ചിട്ട് ഒരു മാസമൊക്കെ കൂടെ പോയി താമസിച്ചിട്ടുണ്ട്. സംസാരിച്ചിരിക്കാം എന്നൊക്കെ പറഞ്ഞ് നമ്മളെ കൊണ്ടുപോകും. അടുത്ത സിനിമയുടെ സ്‌ക്രിപ്ടും കാര്യമൊക്കെ സംസാരിച്ചിരിക്കും. ആ സൗഹൃദവും ചര്‍ച്ചകളുമൊക്കെ ടൈമിംഗിലൊക്കെ നന്നായി ഗുണം ചെയ്തിട്ടുണ്ട്.

    ഈ വര്‍ഷം സംവിധാനത്തിലേക്ക് കടക്കുകയാണോ? പണി പാളി എന്ന സബ്ജക്ട് തന്നെയാണോ ചിത്രം?

    ആ സബ്ജക്ട് അല്ല, വേറെയൊരു ചിത്രമാണ്. അഭിനയത്തിലേക്ക് വന്നതോടെ സ്വന്തം സിനിമ എന്ന പ്ലാന്‍ നീണ്ടു പോയി. ഒരു ഗ്യാപ്പ് എടുത്തില്ലെങ്കില്‍ എന്റെ സംവിധാനത്തിലുള്ള സിനിമ നടക്കാതെ വരും. ഇപ്പോ രാജീവേട്ടന്റെ പടം കഴിഞ്ഞു. കലി കഴിഞ്ഞു. അനുരാഗ കരിക്കിന്‍ വെള്ളം,മുത്തുഗൗ, ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകള്‍ കഴിഞ്ഞു, കിന്റര്‍ ജോയ് പൂര്‍ത്തിയാക്കി. ഇനി അമലേട്ടന്റെ (അമല്‍ നീരദ്) പടം മാത്രമേ ചെയ്യാനുള്ളൂ. ഇനി എന്റെ സംവിധാനത്തിലേക്കുള്ള സിനിമയിലേക്ക് കടക്കുകയാണ്. ആ സിനിമ ഉടന്‍ ഉണ്ടാകും. ഞാന്‍ തന്നെയാണ്
    തിരക്കഥ. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം.
     
    Aattiprackel Jimmy likes this.
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    kore ,,,kidilan reviews kettu over expect cheythu poyittaavumm

    premam okke avasanam ithaayirunnu avasthaa
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    3/5 engane aanu avg aavunnathu....:lalconfused:

    Movie is good/watchable...ee parayunnapole valiya sambavam allenne udheshichullu..:angel2:...
     
  5. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Eniku AHB aanu kooduthal ishtapettathu....
     
    Novocaine likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Njan comparetevly anu paranjath... :kiki:
     
  7. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    padam athra heavy onumala..ente rating 3/5 arnu :)
    story valuthayi ila...making adipoli! bt story ilaima oru huge negative aanu..ethu padavum kidukkan story anu nattellu!!
     
    Don Mathew and Novocaine like this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ente opinionil drishyam mathramayirikum ethra hype n rvws vanalum expectationil athine meet cheyan patuna 1st watch...athinte oru patern angane anu...athu kond...
     
  9. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    sathyam!!! :) njan 3/5 rating koduthapo kurach polish oke cheithu comments ittu ;)
     
    Don Mathew likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Story illayma onnum oru probleme alla.. Story evidennu chodikunnathoke kalaharanapetu kazhinju... Nalla script akanam... Ath engaging akanam..

    Premam amenok mahathaya udhaharangal anu..
    Pinne mahesh brilliant movie thanne...

    Criticsum celebrtitiesum sadharakarum orupole postive opinion :Bball:
     

Share This Page