1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    http://southlive.in/movies-celebrit...ew-next-full-length-directorial-venture/22777

    [​IMG]

    പ്രതിഭാധനരായ യുവഛായാഗ്രാഹകരില്‍ ഇതിനകം സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട് ഷൈജു ഖാലിദ്. സംസാരിക്കുമ്പോഴെന്ന പോലെ ഷൈജുവിന്റെ ക്യാമറ കാണുന്ന കാഴ്ചകളും സൗമ്യം, ദീപ്തം. മഹേഷിന്റെ പ്രതികാരത്തെക്കുറിച്ച്, ഛായാഗ്രഹണ കലയിലെ മികവിന്റെ മാനദണ്ഡങ്ങളെക്കുറിച്ച്, ഡിജിറ്റല്‍വല്‍ക്കരണത്തെക്കുറിച്ച്, സംവിധാനം ചെയ്യാന്‍ പോകുന്ന ആദ്യ മുഴുനീള സിനിമയെക്കുറിച്ച് സംസാരിക്കുന്നു ഷൈജു ഖാലിദ്.. ഒപ്പം താന്‍ കടന്നുവന്ന സൗഹൃദ വഴികളെക്കുറിച്ചും..

    ക്യാമറ ചെയ്ത സിനിമകളില്‍ ഇടുക്കി പശ്ചാത്തലമാവുന്നത് രണ്ടാം തവണയാണ്. ആദ്യം ഇടുക്കി ഗോള്‍ഡ്, ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം. ഒരേ സ്ഥലത്ത് ഏകദേശം ഒരേ സ്‌കൂളില്‍നിന്നെന്ന് പറയാവുന്ന രണ്ട് സംവിധായകരുടെ സിനിമകള്‍, അതും വലിയ കാലവ്യത്യാസമില്ലാതെ ചെയ്യേണ്ടിവരുമ്പോള്‍ അവയ്ക്ക് വ്യത്യസ്ത ഫീല്‍ കൊടുക്കുക വെല്ലുവിളിയല്ലേ?

    വെല്ലുവിളിയുണ്ട്. മഹേഷിന്റെ പശ്ചാത്തലമായി ഇടുക്കി തീരുമാനിക്കാമെന്ന് ഇവര്‍ പറയുമ്പോള്‍ത്തന്നെ ഞാന്‍ ചോദിച്ചിരുന്നു. ഇടുക്കി ഗോള്‍ഡ് കഴിഞ്ഞതല്ലേയുള്ളൂ, ഉടനെ വീണ്ടും അവിടെ പോയി ചെയ്യേണ്ടതുണ്ടോ എന്ന്. ഇടുക്കി ഗോള്‍ഡുമായി ബന്ധപ്പെട്ട് ഇടുക്കി കുറച്ചൊക്കെ പരിചയമായിരുന്നു. പോത്തന്‍ കോട്ടയംകാരനാണ്. അതിനാല്‍ ഇടുക്കി സ്ലാങൊക്കെ ചിത്രത്തില്‍ നന്നായി ഉപയോഗിക്കാനാവുമെന്നൊക്കെ തോന്നി. മഹേഷിന്റെ ലൊക്കേഷനായി ഇടുക്കി തീരുമാനിച്ചതിനുശേഷം നമ്മുടെ ആഗ്രഹം ഇത് ഇടുക്കി ഗോള്‍ഡ് പോലെ ആവരുതെന്നായിരുന്നു.

    ഇടുക്കി ഗോള്‍ഡില്‍ അവിടത്തുകാരല്ലാത്തവരുടെ കഥയാണ് പറഞ്ഞത്. പുറത്തുനിന്നുള്ളവരുടെ ഒരു കാഴ്ചയിലാണ് ആ സിനിമ ട്രീറ്റ് ചെയ്തിരിക്കുന്നത്. ഇടുക്കി ഗോള്‍ഡിന് ശേഷം മഹേഷ് ചെയ്യുമ്പോള്‍ ഇടുക്കിയില്‍ നമുക്കിനി ലാന്‍ഡ്‌സ്‌കേപ്പ് ആയി ഒന്നും കാണിക്കാനില്ല. കാരണം എല്ലാം അതില്‍ കാണിച്ചിട്ടുണ്ട്. മഹേഷില്‍ ആകെ ഒരു മൗണ്ടന്‍ ഷോട്ട് കാണിക്കുന്നത് ടൈറ്റില്‍ സോങില്‍ മാത്രമാണ്. മഹേഷിന്റെ പ്രതികാരം അവിടത്തുകാരുടെ കഥ ആയതുകൊണ്ട് ആളുകളിലും അവര്‍ കൂടുന്ന സ്ഥലങ്ങളിലുമായി കാഴ്ചയൊരുക്കുക എന്ന് തീരുമാനിച്ചു. വൈഡ് ലെന്‍സുകളൊന്നും ഇതില്‍ ഉപയോഗിച്ചിട്ടില്ല.


    മഹേഷിന്റെ പ്രതികാരത്തെപ്പറ്റി ദിലീഷിന്റെ ബ്രീഫിങ് എന്തായിരുന്നു? ചിത്രത്തിന്റെ ആശയം ആദ്യം പങ്കുവച്ച ഒരാള്‍ ഷൈജുവാണെന്ന് ദിലീഷ് പറഞ്ഞിട്ടുണ്ട്?


    സ്‌ക്രിപ്റ്റിങ് ഘട്ടത്തില്‍ ദിലീഷും ശ്യാമുമായി ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഈ സിനിമയെ വേണമെങ്കില്‍ ഒരു മാസ് കോമഡി പടമായും എടുക്കാം. ഇതേ സാഹചര്യങ്ങള്‍ തന്നെ മതി ഒരു ഫുള്‍ കമേഴ്‌സ്യല്‍ പടത്തിനും. അങ്ങനെ ചെയ്താല്‍ അത് വിജയിക്കാനും സാധ്യത കൂടുതലാണ്. അല്ലെങ്കില്‍ ആളുകള്‍ക്ക് ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു നല്ല പടമായും ചെയ്യാം. പോത്തന്‍ നല്ല സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആളാണ്. പെര്‍ഫോം ചെയ്യുന്ന ആള് കൂടിയാണല്ലോ? വളരെ ലൗഡ് ആയിട്ടുള്ള കോമഡി പടം ചെയ്യാന്‍ അയാള്‍ക്ക് പറ്റും. പക്ഷേ ഞങ്ങള്‍ക്കെല്ലാം താല്‍പര്യം ഒരു നല്ല സിനിമ എടുക്കുക എന്നുള്ളതായിരുന്നു. കാരണം ചുറ്റും ഇറങ്ങുന്നതും ആളുകള്‍ ആഘോഷിക്കുന്നതുമെല്ലാം നേരത്തേ പറഞ്ഞ രീതിയിലുള്ള സിനിമകളാണല്ലോ? അപ്പോള്‍ നമ്മളും അത്തരമൊരു സിനിമ ചെയ്ത് ഒരു ഹിറ്റ് അടിക്കുന്നതില്‍ ആവേശമൊന്നും തോന്നിയില്ല. അത്തരം ഹിറ്റ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണെന്നല്ല പറയുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതില്‍ താല്‍പര്യം തോന്നിയില്ല. പോത്തനെ സംബന്ധിച്ച് ഇത് ആദ്യത്തെ സിനിമയാണ്. ഇതൊരു നല്ല സിനിമ ആയിരിക്കണമെന്നുണ്ടായിരുന്നു. ബുദ്ധിജീവി ജാടകളൊന്നുമില്ലാതെ ആളുകള്‍ക്ക് എന്‍ജോയ് ചെയ്യാന്‍ കഴിയുന്ന ഒരു നല്ല സിനിമ ഉണ്ടാക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

    ഈ സിനിമ കാഴ്ചയില്‍ എങ്ങനെ വേണമെന്നതിനെ സംബന്ധിച്ച് ആലോചിച്ചിരുന്നു. ഇടുക്കിയുടെ ലാന്റ്‌സ്‌കേപ്പുകളിലേക്കൊന്നും വലിയ രീതിയില്‍ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഉദാഹരണത്തിന് പഴയ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രം പൊന്മുട്ടയിടുന്ന താറാവൊക്ക കാണുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു ഫീല്‍ ഇല്ലേ? അതിലെ കഥാപാത്രങ്ങളൊക്കെ അത്ര ലളിതവും യഥാര്‍ഥവുമായി തോന്നും. പഴയ സത്യന്‍ അന്തിക്കാട് പടങ്ങളിലെയൊക്കെ എത്രയോ സീനുകള്‍ നമ്മള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പിന്നെ കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍ ഇതൊക്കെ കാണുമ്പോഴുള്ള ഒരു ഫീല്‍ ഉണ്ടല്ലോ? അങ്ങനെയൊക്കെയുള്ള ഒരു സിനിമ വന്നിട്ട് ഒരുപാട് നാളായി. നമുക്ക് അങ്ങനെയൊന്ന് ചെയ്യാം എന്നായിരുന്നു തീരുമാനം. ഫഹദ് ഉള്‍പ്പെടെയുള്ളവരുടെയൊന്നും കഥാപാത്രങ്ങളെ ഗ്ലാമറൈസ് ചെയ്തിട്ടില്ല. വേറിട്ടുനില്‍ക്കാന്‍വേണ്ടി മാത്രം ഒരു വലിയ മേക്കോവറും ചെയ്തിട്ടില്ല. സിനിമ കണ്ട പ്രേക്ഷകരും സിനിമയുടെ ലാളിത്യവും റിയാലിറ്റിയുമാണ് എടുത്തുപറയുന്നത്. ആ നിലയില്‍ സിനിമ വലിയൊരു വിജയമാണെന്നാണ് എന്റെ വിശ്വാസം.

    [​IMG]


    ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍; ആഷിക് അബു, സിദ്ധാര്‍ഥ് ഭരതന്‍, രാജേഷ് പിള്ള, ദിലീഷ് പോത്തന്‍ ഒക്കെ തങ്ങള്‍ക്ക് വിഷ്വലി എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉള്ളവരാണോ?

    അങ്ങനെ പറയാന്‍ സാധിക്കില്ല. എനിക്കുപോലുമില്ല അത്ര കൃത്യമായിട്ടുള്ള ധാരണയൊന്നും. നമുക്കൊരു ഐഡിയ ഉണ്ടാവും, ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച്. പൊതുവായ ഒരു ധാരണ. പിന്നീട് ചെയ്തുവരുകയാണ് അങ്ങനെ. ഫൈനല്‍ പ്രോഡക്ട് ഇങ്ങനെ ഇരിക്കുമെന്ന് അത്ര കൃത്യമായ ധാരണ വയ്ക്കാനാവുമെന്ന് തോന്നുന്നില്ല. ശരിക്കും തീയേറ്ററില്‍ കാണുമ്പോഴാണ് നമ്മള്‍ ഉണ്ടാക്കിയ ഒരു റിസള്‍ട്ട് ഇതാണെന്ന് പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുന്നത്.

    അത് സോള്‍ട്ട് ആന്റ് പെപ്പറിന്റെയൊക്കെ കാര്യത്തിലും അങ്ങനെ ആയിരുന്നു. നമുക്കറിയാം, അതൊരു നല്ല സിനിമയാണെന്ന്. ലാലേട്ടനും കണ്ടിട്ട് പറഞ്ഞിരുന്നു. ഇത് നല്ല സിനിമയായിരിക്കുമെന്ന്. പക്ഷേ എത്രമാത്രം കളക്ട് ചെയ്യുമെന്ന് അറിയില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. നല്ലൊരു പടം ചെയ്തിറക്കാനേ നമുക്ക് കഴിയൂ. വിജയമാകുമോ പരാജയപ്പെടുമോ എന്നൊന്നും പറയാനാകില്ല.

    പിന്നെ, തങ്ങളുടെ സിനിമയുടെ ലുക്ക് എന്തായിരിക്കണമെന്നൊക്കെ ഈ സംവിധായകര്‍ക്കറിയാം. ഇവരുടെ ധാരണകളാണ് നമ്മള്‍ യാഥാര്‍ഥ്യമാക്കിക്കൊടുക്കേണ്ടത്. അവസാനം എത്തിച്ചേരേണ്ടത് ഇന്നയിടത്താണ് എന്ന ഒരു ഏകദേശ ധാരണ നമുക്ക് ഉണ്ടാവും. അതില്ലെങ്കില്‍ സെറ്റില്‍വച്ച് ഒരു കണ്‍ഫ്യൂഷനുണ്ടാവും. സംസാരിച്ച് വഷളായെന്നിരിക്കും. ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ ചെയ്ത സിനിമകളുടെയൊക്കെ സംവിധായകര്‍ നമ്മളുമായി നല്ല കമ്യൂണിക്കേഷന്‍ ഉള്ളവരായിരുന്നു.



    പുറമെ കാണുന്നതിനേക്കാള്‍ അകമേയ്ക്കുള്ളതിനെ പിടിക്കുന്ന, കഥാപാത്രങ്ങളുടെ മനസിനെയൊക്കെ പരിഗണിക്കുന്ന ഒന്നായി തോന്നാറുണ്ട് ഷൈജുവിന്റെ ഛായാഗ്രഹണ രീതി. എന്താണ് നല്ല സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള സങ്കല്‍പം? ഒരു മോഡല്‍ സിനിമാറ്റോഗ്രഫി എന്തായിരിക്കണമെന്നാണ് കരുതുന്നത്?

    കരിയറിന്റെ തുടക്കത്തിലൊക്കെ ഉണ്ടായിരുന്ന ഒരു ധാരണ നമ്മള്‍ ചെയ്യുന്ന വര്‍ക്ക് വളരെ കളര്‍ഫുള്ളും ഭംഗിയുള്ളതുമായിരിക്കണമെന്നായിരുന്നു. നമ്മുടെ വര്‍ക്ക് ആളുകള്‍ ശ്രദ്ധിക്കണമെന്നൊക്കെ ഉണ്ടാവുമല്ലോ? പക്ഷേ പിന്നീട് നമ്മുടെ എക്‌സ്പീരിയന്‍സിലൂടെ, ഒന്നുരണ്ട് പടമൊക്കെ ചെയ്തുകഴിയുമ്പോഴേക്ക് ആ ധാരണ മാറുന്നു. അതായത് കഥാപാത്രങ്ങളുടെ ഇമോഷന്‍സിനെയാണ് നമ്മള്‍ കാണിക്കേണ്ടതെന്ന് തോന്നി. കളര്‍ഫുള്ളായ പരിപാടികളേക്കാള്‍ അതിലാണ് കാര്യമെന്ന് തോന്നി. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് തോന്നിയതുതന്നെയാണ് സത്യം.

    പിന്നെ അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന സിനിമകളാണ് എന്റെ അടുത്തേക്ക് വരുന്നത്. മഹേഷും ചന്ദ്രേട്ടനുമൊക്കെ അങ്ങനെയുള്ള സിനിമകളാണ്. പക്ഷേ എന്ന് കരുതി മറ്റൊരു സ്റ്റൈലില്‍ ചെയ്യരുതെന്നല്ല. പക്ഷേ എന്റെയൊരു ടേസ്റ്റ് ഇത്തരം സിനിമകളോടാണ്. അതുകൊണ്ടായിരിക്കാം ഇത്തരം സിനിമകള്‍ ഞാനും തെരഞ്ഞെടുക്കാന്‍ കാരണം. പക്ഷേ അതേസമയം ഇടയ്ക്ക് ഇതില്‍നിന്ന് മാറി ചെയ്യണമെന്നുമുണ്ട്.

    നല്ല സിനിമാറ്റോഗ്രഫിയെക്കുറിച്ച് ചോദിച്ചാല്‍ അത് അതാത് സിനിമകളെ ആശ്രയിച്ചിരിക്കുമെന്നേ പറയാന്‍ പറ്റൂ. ഇപ്പോള്‍ ഇടുക്കി ഗോള്‍ഡില്‍ കഥാപാത്രങ്ങളോടൊപ്പം ലാന്റ്‌സ്‌കേപ്പുമുണ്ട്. അവിടുത്തെ മഴയും വെള്ളച്ചാട്ടവുമൊക്കെയുണ്ട് ആ സിനിമയില്‍. 22 എഫ്‌കെ വേറൊരു ടോണിലാണ്. ഓരോ സിനിമയുടെയും ഐഡിയയും തിരക്കഥ ആവശ്യപ്പെടുന്ന കാര്യങ്ങളും സംവിധായകന്റെ വിഷനും ഒക്കെ ചേര്‍ന്നാണ് അതിലെ സിനിമാറ്റോഗ്രഫിയുടെ രീതി തീരുമാനിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കൊക്കെ ചേരുന്ന ഒരു വിഷ്വല്‍ ലാംഗ്വേജാണ് നമ്മള്‍ ചെയ്യേണ്ടത്. നന്നായി ലൈറ്റ് ചെയ്യുന്ന ഒരാള്‍ അയാളുടെ എല്ലാ സിനിമകളിലും എല്ലാ ഷോട്ടുകളിലും ഒരേപോലെ ലെറ്റ് ചെയ്താല്‍ അതില്‍ കാര്യമില്ലല്ലോ? ഈ പറഞ്ഞ പലതരം വര്‍ക്കുകളും നന്നായി ചെയ്യാന്‍ സാധിക്കുമ്പോഴാണ് ഒരു ക്യാമറാമാന്റെ റേഞ്ച് വര്‍ധിക്കുന്നത്.

    പിന്നെ ചിലരൊക്കെ പറയാറുണ്ട് ക്യാമറയുടെ സാന്നിധ്യം പോലും പ്രേക്ഷകന്‍ അറിയരുത്, അതാണ് നല്ല സിനിമാറ്റോഗ്രഫി എന്നൊക്കെ. അതിനോട് എനിക്ക് വിയോജിപ്പുണ്ട്. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ റെവനന്റ് എന്ന സിനിമ. ഡികാപ്രിയോക്ക് ഓസ്‌കര്‍ ലഭിക്കുമെന്ന് പറയപ്പെടുന്ന ഇനരിറ്റുവിന്റെ സിനിമ. നല്ല സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ഈ ഡെഫനിഷന്‍ വച്ച് നോക്കിയാല്‍ അതൊരു മോശം സിനിമയാണ്. മോശം സിനിമാറ്റോഗ്രഫിയാണ്. കാരണം അത് അത്രയും വിഷ്വലി ബിഗ് ആയിട്ട് നില്‍ക്കുകയാണ്. ശരിക്കും അത് കാണാനുള്ള ഒരു പടമാണ്. കഥയിലോ തിരക്കഥയിലോ അല്ല, മറിച്ച് കണ്ട് അനുഭവിക്കാനുള്ളതാണ്. പക്ഷേ ആ സിനിമ അങ്ങനെ ഷൂട്ട് ചെയ്യേണ്ട പടമാണെന്നാണ് എനിക്ക് തോന്നിയത്. പക്ഷേ മറ്റു ചില സിനിമകള്‍ക്ക് അത് വേണ്ടിവരില്ല. കഥാപാത്രങ്ങളെയാവും കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത്. സ്‌ക്രിപ്റ്റ് ആവശ്യപ്പെടാത്തത് ചെയ്യുമ്പോഴാണ് ക്യാമറ മുഴച്ചുനില്‍ക്കുന്നതായി തോന്നുന്നത്.

    അതായത് മിനിമാലിറ്റി എന്നത് എപ്പോഴും പാലിക്കേണ്ട ഒന്നല്ല, ഒരു സിനിമാറ്റോഗ്രഫറെ സംബന്ധിച്ച്?

    അതാണ് ഞാന്‍ പറഞ്ഞത്. അതങ്ങനെ സ്ഥിരമായി ചെയ്യുമ്പോള്‍ നമ്മള്‍ ഒരു പ്രത്യേകതരം സിനിമയുടെ മാത്രം ആളായി മാറും. അങ്ങനെ മാറിനില്‍ക്കരുതെന്നാണ് എന്റെ ആഗ്രഹം. പിന്നെ അത്തരത്തിലുള്ള ഐഡിയയും സ്‌ക്രിപ്റ്റുമൊക്കെ വന്നാലല്ലേ നമുക്ക് ചെയ്യാന്‍ സാധിക്കൂ. പിന്നെ ചെയ്ത സിനിമകള്‍ തന്നെ എടുത്താല്‍, ടാ തടിയാ ഒരിക്കലും മഹേഷിന്റെ പ്രതികാരം പോലെ ഷൂട്ട് ചെയ്ത ഒരു സിനിമയല്ല. സോള്‍ട്ട് ആന്റ് പെപ്പര്‍ കളര്‍ഫുള്ളായി ചെയ്ത ഒരു പടമാണ്. 22 എഫ്‌കെ ഒരു വാം ടോണില്‍, കുറച്ച് റെഡ് ഒക്കെ കലര്‍ന്ന കളറിലാണ് ചെയ്തത്. അപ്പൊ അതൊക്കെ ചെയ്തതുകൊണ്ടാണ് പിന്നീട് കുറച്ച് മാറി ചെയ്താലോ എന്ന് നോക്കിയത്. കുറച്ച് റിയല്‍ ആയ രീതിയില്‍. ഒരേ തരത്തില്‍ തന്നെ നില്‍ക്കാതെ ഇതിനെയൊക്കെ നിരന്തരം മാറിമാറി പരീക്ഷിക്കണമെന്നാണ് ആഗ്രഹം.

    [​IMG]



    ഡിജിറ്റല്‍ കാലത്തേക്ക് കണ്‍തുറക്കുന്ന സിനിമാറ്റോഗ്രാഫര്‍മാരുടെ തലമുറയില്‍പെട്ടയാളാണ് ഷൈജു. പക്ഷേ നിങ്ങളുടെ തലമുറ കണ്ടുവളര്‍ന്നത് ഫിലിമിലെടുത്ത സിനിമകളുമാണ്. അതില്‍ത്തന്നെ നല്ല അഭിരുചിയോടെ എടുത്ത മികച്ച വര്‍ക്കുകള്‍. സൗന്ദര്യാഭിരുചി ഒക്കെ രൂപപ്പെട്ടുവരുന്ന കാലത്ത് കണ്ട സിനിമകളാവും അതൊക്കെ. ഇപ്പോള്‍ സ്വന്തമായി ക്യാമറ ചെയ്യുമ്പോള്‍ അന്ന് കണ്ട ഇമേജുകള്‍ പുന:സൃഷ്ടിക്കാനുള്ള ഒരു ശ്രമം അബോധമായെങ്കിലും ഉണ്ടാവില്ലേ? പക്ഷേ അതിനായി നിങ്ങളുടെ മുന്നിലുള്ളത് ഡിജിറ്റല്‍ സങ്കേതങ്ങളുമാണ്. ഇഷ്ടമുള്ള ഇമേജുകള്‍ക്കായി ഡിജിറ്റലില്‍ ശ്രമിക്കുമ്പോഴുള്ള അനുഭവം എന്താണ്? ആഗ്രഹിച്ചത് നേടാനാവാതെ നിരാശപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടോ?

    ഏറ്റവും എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റുന്നത് ഡിജിറ്റല്‍ തന്നയാണെന്നാണ് എനിക്ക് തോന്നുന്നത്. ഫിലിമില്‍ ചെയ്യണമെങ്കില്‍ കുറച്ചുകൂടിയൊക്കെ പ്രായോഗിക പരിചയവും ധാരണയും വേണം. അതുകൊണ്ടുതന്നെ സത്യസന്ധമായി പറഞ്ഞാല്‍ സിനിമാറ്റോഗ്രഫിയുടെ എക്‌സൈറ്റ്‌മെന്റ് കുറഞ്ഞിട്ടുണ്ട്. ഫിലിമില്‍ ചെയ്യുമ്പോഴെന്ന് പറഞ്ഞാല്‍, ലൈറ്റ് മെഷര്‍ ചെയ്ത്, നമ്മുടെ ഒരു കണക്കുകൂട്ടലില്‍ വേണ്ടത് ഷൂട്ട് ചെയ്തതിന് ശേഷം എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാലാണ് അതിന്റെ ഫൂട്ടേജ് കാണാന്‍ പറ്റുക. നമ്മള്‍ ചെയ്തുവച്ചത് കറക്ടാണോയെന്ന് അപ്പോഴേ അറിയാന്‍ പറ്റൂ. പക്ഷേ ഡിജിറ്റലിലേക്ക് വരുമ്പോള്‍ മൊത്തം കഥ മാറി. ഷൂട്ട് ചെയ്യുന്ന സ്‌പോട്ടില്‍ത്തന്നെ നമുക്കറിയാം ഉദ്ദേശിച്ചത് കിട്ടിയോ എന്ന കാര്യം.

    ട്രാഫിക് ചെയ്യുന്ന സമയത്ത് വിനീതിന്റെ ബൈക്കില്‍ കാറിടിക്കുന്ന സീന്‍ രണ്ട് ക്യാമറ വച്ചാണ് ഷൂട്ട് ചെയ്തത്. പക്ഷേ അവസാനം നമ്മള്‍ പ്രധാനമായി വച്ചിരുന്ന ആംഗിളല്ല സിനിമയില്‍ ഉപയോഗിച്ചത്. കാരണം പ്രധാന ആംഗിളില്‍ വച്ചിരുന്ന ക്യാമറയില്‍ ലൈറ്റ് ലീക്ക് ചെയ്തിട്ട് ഫിലിമിന്റെ ഒരു ഭാഗം മുഴുവന്‍ വെളുത്തുപോയി. 30 ശതമാനം ഭാഗത്തും ഒരു ഗ്ലെയര്‍ പോലെ വന്നു. അതുകൊണ്ട് അത് ഉപയോഗിക്കാന്‍ പറ്റിയില്ല. സെക്കന്റ് ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ അത് റീ-ഷൂട്ട് ചെയ്യേണ്ടിവന്നേനെ. പക്ഷേ ഡിജിറ്റലില്‍ ഒരിക്കലും അങ്ങനെ ഒരനുഭവം ഉണ്ടാവുന്നില്ല.

    ഫിലിമില്‍ ചെയ്യുന്ന കാലത്ത് ചിത്രീകരണം എന്നത് ക്യാമറാമാനെ വലിയ രീതിയില്‍ ആശ്രയിച്ചിരുന്നു. അയാള്‍ തനിക്കൊരു സംശയമുണ്ടെന്ന് പറഞ്ഞാല്‍ റീ-ഷൂട്ടാണ്. അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ഓകെ ആണെങ്കില്‍ ടേക്ക് ഓകെ പറയേണ്ടത് ക്യാമറാമാന്‍ ആയിരുന്നു.

    ഡിജിറ്റല്‍ ഉപയോഗിക്കുക വളരെ എളുപ്പമാണ് എന്നതുകൊണ്ടാണ് ഒരുപാട് പുതിയ ആളുകള്‍ ഈ രംഗത്തേക്ക് വരുന്നത്. ഓരോ സിനിമയിലും പുതിയ പുതിയ സിനിമാറ്റോഗ്രഫേഴ്‌സ് വരുന്നു. എന്തായാലും കാര്യങ്ങള്‍ ഇത്ര എളുപ്പമായതുകൊണ്ടാവും അത് ചെയ്യുമ്പോഴുള്ള എക്‌സൈറ്റ്‌മെന്റ് കുറഞ്ഞുപോകുന്നത്. ഇനിയിപ്പൊ എന്താണ് എന്നുള്ളതാണ്..


    മനസില്‍ കാണുന്ന ഇമേജുകള്‍ ചെയ്‌തെടുക്കാന്‍ പറ്റുന്നുണ്ടോ ഡിജിറ്റലില്‍?

    എനിക്ക് ഇതുവരെ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ആഗ്രഹിച്ചിട്ട്, ശ്രമിച്ചിട്ട് കിട്ടാത്ത ഒരു അനുഭവം ഉണ്ടായിട്ടില്ല. ശരിക്കും സോള്‍ട്ട് ആന്റ് പെപ്പറാണ് മലയാളത്തില്‍ ആദ്യത്തെ ഒരു പ്രധാന ഡിജിറ്റല്‍ വര്‍ക്ക്. അതിന് ശേഷം ചാപ്പാ കുരിശ് വരുന്നു. എന്നാല്‍ ആദ്യകാലത്ത് ഡിജിറ്റല്‍ ഉപയോഗിക്കുമ്പോള്‍ ചില സാങ്കേതികമായ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. കളറിലും കോണ്‍ട്രാസ്റ്റിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ വളരെ പെട്ടെന്നുതന്നെ അതൊക്കെ പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ അത്തരം ഒരു പ്രശ്‌നവുമില്ല. നമുക്ക് ആവശ്യമുള്ള ഇമേജ് തീര്‍ച്ഛയായും ഉണ്ടാക്കിയെടുക്കാം.

    പിന്നെ പഴയ ഫിലിം ഇമേജുകള്‍ നമ്മള്‍ കണ്ടുശീലിച്ചതല്ലേ? അന്ന് നമ്മള്‍ വേറൊന്നും കണ്ടിരുന്നില്ല. ടിവിയില്‍ പോലും ആദ്യകാലത്ത് വന്നിരുന്ന ഇമേജുകളൊക്കെ ഫിലിമിലായിരുന്നല്ലോ ഷൂട്ട് ചെയ്തിരുന്നത്. ശേഷം പെട്ടെന്ന് ഡിജിറ്റലിലേക്ക് മാറുമ്പോളുള്ള ഒരു വ്യത്യാസം. ലുക്കിലടക്കമുള്ള വ്യത്യാസം. അത്രയേ ഉള്ളൂ.


    ശ്രദ്ധേയരായ നിരവധി സിനിമാറ്റോഗ്രാഫര്‍മാര്‍ ഉണ്ട് നിങ്ങളുടെ തലമുറയില്‍. ഇവരുടെയൊക്കെ വര്‍ക്കുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു ശൈലി രൂപപ്പെടുത്താനുള്ള സ്വാഭാവികമായ ശ്രമമുണ്ടോ?


    അങ്ങനെയൊരു ശ്രമം ഇല്ല എന്നു പറയാനാവില്ല. സമകാലികരുടെ വര്‍ക്കുകളില്‍ നിന്നൊക്കെ എന്തെങ്കിലുമൊക്കെ വ്യത്യാസം വേണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ അതിനുവേണ്ടി ബോധപൂര്‍വ്വം ലൈറ്റപ്പും ഫ്രെയിമിങുമൊക്കെ ചെയ്താല്‍ പ്രശ്‌നമാവും. ഇപ്പോള്‍ ചന്ദ്രേട്ടന്‍ എവിടെയാ? എന്ന സിനിമയുടെ കാര്യം പറഞ്ഞാല്‍ അതൊരു ലളിതമായ വര്‍ക്കാണ്. അതില്‍ ഇപ്പറഞ്ഞതുപോലെ എന്റെ വര്‍ക്ക് വേറിട്ടുനില്‍ക്കാന്‍ വേണ്ടി മറ്റേതെങ്കിലും രീതിയില്‍ ചെയ്യുന്നത് ശരിയല്ലല്ലോ? ആ സിനിമയിലേത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമാറ്റോഗ്രഫി ഒന്നുമല്ല. കണ്ടിട്ട് ഓകെ എന്ന് പറഞ്ഞ് ആളുകള്‍ പോയ വര്‍ക്കാണ് അതിലേത്. മഹേഷിന്റേതും ലളിതമായ സിനിമാറ്റോഗ്രഫിയാണ്. പക്ഷേ ഈ സിനിമയില്‍ അത് വളരെ നല്ല രീതിയില്‍ വര്‍ക്കൗട്ടായി. അപ്പോള്‍ നമ്മള്‍ സത്യസന്ധമായി തിരക്കഥയെയും സിനിമയെയുമൊക്കെ സമീപിക്കുക എന്നുള്ളതാണ്. നമ്മുടെ ആത്മാര്‍ഥത എപ്പോഴെങ്കിലും തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. അതിനുവേണ്ടി മന:പൂര്‍വ്വം എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നില്ല.

    സമീര്‍ താഹിറും അമല്‍ നീരദുമൊക്കെയുള്ള ഒരു സര്‍ക്കിളില്‍ നില്‍ക്കാന്‍ പറ്റി എന്നത് ഷൈജു ഖാലിദ് എന്ന സിനിമാറ്റോഗ്രഫറുടെ വളര്‍ച്ചയില്‍ എത്രത്തോളം നിര്‍ണായകമാണ്?

    എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണത്. കാരണം ട്രാഫിക്കിലേക്ക് എത്തുന്നതുതന്നെ സമീര്‍ താഹിറിന്റെ അസിസ്റ്റന്റ് എന്ന രീതിയിലാണ്. അങ്ങനെയാണ് അതിലേക്കുള്ള വഴി തുറക്കുന്നത്. രാജേഷ് പിള്ള ട്രാഫിക്കിന് വേണ്ടി ആദ്യം സമീറിനെ ആയിരുന്നു നോക്കിയിരുന്നത്. പക്ഷേ സമീര്‍ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹത്തില്‍ നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് അത് ഏറ്റെടുത്തില്ല. അങ്ങനെയാണ് വേറെ ആരാണ് എന്ന അന്വേഷണം വരുന്നത്. അവര്‍ക്ക് പുതിയൊരു ആളെ വേണമായിരുന്നു. രാജേഷ് പിള്ളക്ക് വ്യത്യാസപ്പെട്ട എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുണ്ടായിരുന്നു. സ്ഥിരം ഉള്ള പാറ്റേണുകളിലൊന്നുമല്ലാതെ. ആഷിഖാണ് എന്റേ പേര് രാജേഷിനോട് പറയുന്നത്. പിന്നെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അന്‍വര്‍ റഷീദിനോടും എന്നെക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ പറഞ്ഞുവന്നത് ആ ഗ്രൂപ്പിലുള്ള ആളാണ് എന്ന പരിഗണന ആദ്യ അവസരം നമ്മളിലേക്ക് എത്തുന്നതിന് കാരണമായിട്ടുണ്ട്. ഒരു മിനിമം ഗ്യാരന്റി പോലൊക്കെ അവര്‍ക്ക് തോന്നിയിരിക്കാം.


    [​IMG]



    തിരക്കഥയില്‍ എഴുതിവച്ചത്, പ്രത്യേകിച്ച് സംഭാഷണങ്ങളുടെയൊക്കെ കാര്യത്തില്‍, അണുവിട വിടാതെ ഷൂട്ട് ചെയ്യുന്നതിന് പകരം അഭിനേതാക്കളെ ഒന്നുകൂടി ഫ്രീ ആക്കി അവരെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിച്ച് അതില്‍നിന്ന് ആവശ്യമായ റിസല്‍ട്ട് ഉണ്ടാക്കിയെടുക്കുന്ന രീതി ഇന്ന് പല സംവിധായകരും പരീക്ഷിക്കുന്നുണ്ട്. ക്യാമറാമാന്റെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഈ രീതി അയാളുടെ കംഫര്‍ട്ടിനെ കുറയ്ക്കുകയല്ലേ ചെയ്യുക?

    ഇപ്പോള്‍ മഹേഷിന്റെ കാര്യം പറയാം. അതിന്റെ തിരക്കഥ അഭിനേതാക്കള്‍ക്കെല്ലാം വായിക്കാന്‍ കൊടുത്തിരുന്നു. പിന്നീട് അവരെക്കൊണ്ട് അതൊന്ന് ചെയ്യിപ്പിച്ച് നോക്കും. അവര്‍ക്കപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. എങ്ങനെ ചെയ്യണമെന്നൊക്കെ തീരുമാനിക്കാം. സംഭാഷണങ്ങളൊക്കെ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ പറയുന്നതായിരിക്കും അവര്‍ക്ക് കംഫര്‍ട്ട്. അപ്പോള്‍ അങ്ങനെ പറയും. സിനിമാറ്റോഗ്രഫിയുടെ കാര്യം പറഞ്ഞാല്‍ ഒരു ബേസിക് ലൈറ്റപ്പ് നമ്മള്‍ ചെയ്തിരിക്കും. അഭിനേതാക്കള്‍ റിഹേഴ്‌സല്‍ ചെയ്ത് നോക്കിയതിന് ശേഷം ലൈറ്റിങില്‍ ആവശ്യമായ വ്യത്യാസങ്ങള്‍ വരുത്തും. അഭിനേതാക്കള്‍ റിഹേഴ്‌സലിന്റെ സമയത്ത് എങ്ങനെയാണ് മൂവ് ചെയ്തത് എന്നൊക്കെ നോക്കിയിട്ട്. പിന്നീട് അവര്‍ വന്നുനിന്നുകഴിഞ്ഞാല്‍ ക്യാമറ മിക്കവാറും റോള്‍ ചെയ്യും. പിന്നീടുള്ള അവരുടെ പെര്‍ഫോമന്‍സില്‍ എന്തെങ്കിലും കിട്ടിയാല്‍ അത് കട്ട് ചെയ്‌തെടുക്കാം എന്ന രീതിയിലാണ്. ഇനിയിപ്പൊ നമ്മള്‍ നിര്‍ത്തിയ പൊസിഷനിലൊന്നുമല്ലാതെ ഇവര്‍ വന്നു പറഞ്ഞാലും അത് നന്നായെങ്കില്‍ അത് നമ്മള്‍ എടുക്കും. ലൈറ്റിങിലും ഫ്രെയിമിങ്ങിലുമൊക്കെ ചെറിയ കുഴപ്പമൊക്കെയുണ്ടായാലും മികച്ച പെര്‍ഫോമന്‍സാണെങ്കില്‍ അത് നമ്മള്‍ സ്വീകരിക്കും.

    എന്നെ സംബന്ധിച്ച് ക്രിയേറ്റീവായി എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുന്ന രീതിയാണിത്. കാരണം ചെയ്യുന്ന സീനുകള്‍ വര്‍ക്കൗട്ട് ആകുന്നത് നമ്മളെ സന്തോഷിപ്പിക്കും. കാരണം സീന്‍ വര്‍ക്കൗട്ടാവുക എന്നാല്‍ സിനിമ വര്‍ക്കൗട്ട് ആവുക എന്നാണല്ലോ?

    സംവിധായകരില്‍ പലരും ഇപ്പോള്‍ നിര്‍മ്മാണത്തിലേക്കുകൂടി കടന്നിരിക്കുന്നു. ഒരുപക്ഷേ അതുകൊണ്ടൊക്കെയാവണം 30-35 ദിവസംകൊണ്ട് 'തീര്‍ക്കുക' എന്ന രീതിയില്‍ നിന്ന്, ഷൂട്ടിംഗിന് അല്‍പം കൂടി സാവകാശം ലഭിക്കുന്ന അവസ്ഥയുണ്ട്. സമയത്ത് തീര്‍ക്കുക എന്നതിനൊപ്പം തന്നെ മികച്ച രീതിയില്‍ തീര്‍ക്കുക എന്നതും പ്രധാനമാവുന്നു. ഷെഡ്യൂളിന്റെ മുറുക്കം കുറയുന്നത് സിനിമാറ്റോഗ്രഫര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമല്ലേ?

    തീര്‍ച്ചയായും അതെ. മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോഴൊക്കെ ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഏകദേശം ഇത്ര ദിവസമെന്നാണ് നമ്മള്‍ റൗണ്ട് ചെയ്തിരുന്നത്. ആക്ടേഴ്‌സിനെയൊക്കെ മുന്‍പ് പറഞ്ഞതുപോലെ പെര്‍ഫോം ചെയ്യിക്കണം എന്നുള്ളതിനാല്‍ അല്‍പം കൂടുതല്‍ ദിവസം വിട്ടാണ് ഷെഡ്യൂള്‍ തയ്യാറാക്കിയതുതന്നെ. ഈ രീതിയില്‍ ചെയ്താല്‍ അവസാന പ്രൊഡക്ടില്‍ അതിന്റെ ഗുണവും ഉണ്ടാവും. നമ്മളൊക്കെത്തന്നെയാണ് നമ്മുടെ പടങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. ദിവസങ്ങള്‍ കൂടി എന്നുപറഞ്ഞ് ആരും വന്ന് ചീത്ത പറയാനില്ല. ലാഭമുണ്ടെങ്കില്‍ നമുക്കെടുക്കാം. ഇനി അതില്ലെങ്കില്‍ ആരോടും മറുപടി പറയാനും നില്‍ക്കണ്ട.


    ഒരു സിനിമയിലേക്ക് പ്രവേശിക്കുന്ന രീതി എന്താണ്?

    സ്‌ക്രിപ്റ്റ് കേട്ട് ഇഷ്ടപ്പെട്ടാല്‍ പിന്നാലെ ലൊക്കേഷന്‍ കാണലും ചര്‍ച്ചകളുമൊക്കെ നടക്കും. പക്ഷേ ഷൂട്ടൊന്ന് തുടങ്ങി അല്‍പം മുന്നോട്ടുപോവുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് വര്‍ക്കൗട്ട് ആവുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. അവിടെയെത്തിക്കഴിഞ്ഞാല്‍ പൂര്‍ണമായും നമ്മള്‍ അതിലായി. അങ്ങനെയൊരു ഫുള്‍-ഓണ്‍ അവസ്ഥയിലെത്താനായി നമ്മള്‍ പടം തുടങ്ങുകതന്നെ വേണം. സിനിമ തുടങ്ങുന്നതുവരെ നമുക്ക് ടെന്‍ഷന്‍ തന്നെയാണ്. സിനിമ നന്നാക്കണമെന്ന് വലിയ ആഗ്രഹമുള്ളതുകൊണ്ടാണത്. ചന്ദ്രേട്ടന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഷെഡ്യൂളിന്റെ പകുതി കഴിഞ്ഞപ്പോള്‍ നമ്മള്‍ ക്ലൈമാക്‌സ് എടുത്തിരുന്നു. അതിന് ശേഷമാണ് അതിലെ ഫ്ളാഷ്ബാക്കും തിരുവനന്തപുരത്തെ സീനുകളുമൊക്കെ ഷൂട്ട് ചെയ്തത്. ക്ലൈമാക്‌സ് എടുത്തത് കണ്ടപ്പോഴേക്ക് വലിയ ആശ്വാസമായി. കാരണം പടം വര്‍ക്കൗട്ടാകുമെന്ന് നമുക്ക് ഉറപ്പായിരുന്നു. കാരണം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമായിരുന്നല്ലോ അത്? അവിടുന്ന് നമുക്കൊരു ആത്മവിശ്വാസവും ധൈര്യവുമാണ്.

    സിനിമയിലേക്കുള്ള വഴി എങ്ങനെയാണ് തുറക്കുന്നത്?

    വേറോരു ജോലിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല ഒരിക്കലും. ഒരു അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടങ്ങുന്നത്. ദൂരദര്‍ശനുവേണ്ടിയുള്ള ചില ടെലിഫിലിമുകളിലൊക്കെ. പ്രീഡിഗ്രി കാലത്ത്. അന്ന് ദൂരദര്‍ശനില്‍ രണ്ട് എപ്പിസോഡുകളൊക്കെയുള്ള ടെലി ഫിലിമുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഏഷ്യാനെറ്റ് ഒക്കെ വരുന്നതിന് മുന്‍പുള്ള കാലമാണ്. ആ ടെലിഫിലിമുകളിലൊക്കെ സഹകരിക്കുന്ന കാലത്താണ് സിനിമയോട് ഒരു പാഷന്‍ തോന്നുന്നത്. പിന്നീട് സ്വകാര്യ ചാനലുകളൊക്കെ വരുന്നു. മെഗാ സീരിയലുകള്‍ തുടങ്ങുന്നു. അത്തരം സീരിയലുകളില്‍ ക്യാമറ അറ്റന്‍ഡന്റാവുന്നു. അതൊക്കെയാണ് തുടക്കം.

    പിന്നെ ഒരു ഘട്ടമെത്തുമ്പോള്‍ സമീറുമായി പരിചയമാവുന്നു. അന്‍വര്‍ അടക്കമുള്ളവര്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരൊക്കെയാണ്. ആരും അങ്ങനെ രക്ഷപെട്ടിട്ടൊന്നുമില്ല. അമലിനാണ് അന്ന് ഒരു ബ്രേക്ക് ലഭിച്ചിരുന്നത്. രാംഗോപാല്‍ വര്‍മ്മയുടെ ഹിന്ദി പടം ചെയ്യാനായി പോയിരിക്കുകയാണ് അമല്‍. അവിടുന്നാണ് നമുക്കൊരു പ്രതീക്ഷ വരുന്നത്. അമല്‍ വഴി സമീറിന് അവസരം കിട്ടുന്നു. സമീര്‍ വഴി ഞാനും ആ സൗഹൃദത്തിലേക്ക് എത്തുകയാണ്. പിന്നെ അമല്‍ മലയാളത്തിലേക്ക് വരുന്നു. പിന്നെ അമലിനൊപ്പം കൂടുന്നു. ഇതൊക്കെ സമയമെടുത്ത് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്.


    [​IMG]



    5 സുന്ദരികളിലെ സേതുലക്ഷ്മി ഷൈജുവിന് പ്രശംസ നേടിത്തന്ന സിനിമയാണ്. ഒരു ഫുള്‍ ലെങ്ത് സിനിമ എപ്പോഴാണ് ചെയ്യുക?

    ആദ്യമായി ചെയ്യുന്നത് ഒരു ഫുള്‍ ലെങ്ത് സിനിമ ആയിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയൊന്ന് നേരത്തേ പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു. ടാ തടിയാ കഴിഞ്ഞുനില്‍ക്കുന്ന സമയത്ത്. സിനിമയുടെ ആശയം അമലിനോട് പറഞ്ഞപ്പോള്‍ ഇഷ്ടപ്പെടുകയും നിര്‍മ്മിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. ആ സമയത്ത് പ്രോജക്ട് അനൗണ്‍സും ചെയ്തിരുന്നു. അതിന്റെ എഴുത്തും പരിപാടികളുമായി പോകുന്ന സമയത്താണ് അമലിന് അഞ്ച് സുന്ദരികളുടെ ഐഡിയ കിട്ടി അതുമായി മുന്നോട്ടുപോകുന്നത്. പിന്നീടും ഒരു മുഴുനീള സിനിമക്കായി ഒന്നുരണ്ട് സബ്ജക്ടുകള്‍ നോക്കിയെങ്കിലും ഒന്നിലും ആത്മവിശ്വാസം തോന്നിയില്ല.

    പക്ഷേ ആദ്യമായി ചെയ്യുന്ന ഫുള്‍ ലെങ്ത് സിനിമ അടുത്തുതന്നെ ഉണ്ടാവും. ശ്യാമാണ് എഴുതുന്നത്. അടുത്ത ശ്യാമിന്റെ പടം ഞാനാവും സംവിധാനം ചെയ്യുക. പക്ഷേ അതിന്റെ എഴുത്ത് തുടങ്ങിയിട്ടില്ല. പ്രാഥമികമായ ആലോചനകളേ ആയിട്ടുള്ളൂ. കുറച്ച്മുന്നോട്ടുപോയി വര്‍ക്കൗട്ട് ആകുന്നില്ല എന്ന് തോന്നിയാല്‍ ഉപേക്ഷിച്ചേക്കാം. പക്ഷേ ഇപ്പോഴത്തെ സ്ഥിതി വച്ച് പ്രതീക്ഷയുണ്ട്. ഇനി ഈ പ്രോജക്ട് നടന്നില്ലെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം.

    പുതുതായി ക്യാമറ ചെയ്യുന്ന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

    പുതുതായി ഒരു പ്രോജക്ടും ഏറ്റെടുത്തിട്ടില്ല. കലി റിലീസ് ചെയ്യുകയാണ് മാര്‍ച്ച് 26ന്. ചന്ദ്രേട്ടന് ശേഷം നമ്മുടെ ബാനറായ ഹാന്‍ഡ്‌മെയ്ഡ് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ്. അപ്പൊ അതിന്റെ റിലീസാണ് അടുത്ത പരിപാടി. അതിന് ശേഷം സംവിധാനം ചെയ്യേണ്ട സിനിമയുടെ എഴുത്തും പരിപാടികളുമായി ഇരിക്കണമെന്നാണ് വിചാരിക്കുന്നത്. ശേഷം ആഷിഖിന്റെ അസിസ്റ്റന്റായ മധു നാരായണന്റെ ഒരു പ്രോജക്ടുണ്ട്. അതൊക്കെ നമ്മുടെ സൗഹൃദങ്ങളാണ്, കമ്മിറ്റ്‌മെന്റാണ്. അതിന്റെ ക്യാമറ ചെയ്യണം.

    Credit - @Mark Twain :banana:
     
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Polichu adukkunnu

    Sent from my C1904 using Tapatalk
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456241307706.png

    Sent from my C1904 using Tapatalk
     
  4. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam
    image.png
    Q Cinemas 7.50pm
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    :Giveup::Giveup:

    Fahadinte biggest grosser aayille..?
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Yes bigest solo grosser :Drum:
     
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  8. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    mahesh morning shows ss @Aattiprackel Jimmy

    pvr 930 - 270 rs 2 ticket koodiyund
    pvr 1150 - 270 rs 3 ticket koodiyund


    upload_2016-2-23_18-11-32.png
    upload_2016-2-23_18-11-54.png
    upload_2016-2-23_18-12-12.png
    upload_2016-2-23_18-12-25.png
    upload_2016-2-23_18-12-35.png
    upload_2016-2-23_18-12-53.png
    upload_2016-2-23_18-13-7.png
    upload_2016-2-23_18-13-20.png
    upload_2016-2-23_18-13-31.png
     

    Attached Files:

  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Maheshinte Prathikaram: TVM - Ariesplex Collection - 12 days

    TOTAL (12th Day) = 44,950 (97.8%)


    TOTAL (12 DAYS) = 9,78,950
     
  10. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Very underrated Shyju Khalid!! Below Jomon and Shameer in pecking order!!
     

Share This Page