1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ആദ്യമേ പറയട്ടെ, ഇതൊരു റിവ്യൂവോ, സ്ക്രീൻഷോട്ട് പോസ്റ്റോ അല്ല. ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിച്ചിട്ടും ആ സമയത്ത് സൗദി അറേബ്യയിൽ പെട്ടുപോയ ഒരു മനുഷ്യന്റെ രോദനമോ, വേദനയോ എന്താണ്ടൊക്കെയോ ആണ്‌..
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    2006ന്റെ അവസാന മാസങ്ങളിലൊന്നിൽ എന്റെ പേരിലൊരു വലിയ എൻവലപ് വീട്ടിലെത്തി. അതു തുറന്നു നോക്കിയപ്പോൾ മലയാളത്തിലെ ആദ്യ ഓട്ടോമൊബൈൽ മാഗസിനായിരുന്ന ടോപ്‌ഗിയറിന്റെ പുതിയ പതിപ്പ്... പേജുകളോരോന്നായി മറിച്ചുനോക്കിയപ്പോൾ അതാകിടക്കുന്നു ഒരു ആർട്ടിക്കിൾ; പിതാമഹൻ എന്ന തലക്കെട്ടിൽ..! ബൈലൈൻ നോക്കിയപ്പോൾ സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. 'ഫീച്ചർ & ഫോട്ടോ: ജുബിൻ ജേക്കബ് 'എന്നെഴുതിയ ഭാഗം കണ്ണിലേക്കു കയറിവരുന്നതു പോലെ. പിന്നെ അപ്പന്റടുത്തേക്ക് ഒറ്റയോട്ടമായിരുന്നു. അപ്പനെ സംഗതി കാണിച്ചുകൊടുത്തപ്പോൾ ഞാനാ മുഖത്തേക്കു നോക്കി. പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നുമില്ല. അപ്പനങ്ങനെയാണ്‌, ഓവർ എക്സൈറ്റ്‌മെന്റൊന്നും അവിടുന്നു പ്രതീക്ഷിക്കേണ്ട. അതിനു കാരണവുമുണ്ട്. കുട്ടനാട്ടിലെ ആദ്യ വീഡിയോഗ്രാഫറാണ്‌ കക്ഷി. നീരേറ്റുപുറം വള്ളംകളിയും, എടത്വാ പള്ളിപ്പെരുന്നാളുമൊക്കെ അതിന്റെ തനിമയിൽ തന്നെ വിഎച്എസിൽ പകർത്തി പല മാധ്യമങ്ങൾക്കും കൊടുത്ത ചരിത്രം സ്വന്തമായുള്ളയാൾ. ആ അപ്പനെയാണ്‌ ഒരു മാഗസിനിൽ അച്ചടിമഷി പുരണ്ട നാലു പടം കാണിച്ച് ഞെട്ടിക്കാൻ നോക്കുന്നത്.
    ഈ രംഗം മനസിൽ വരാൻ കാരണം ‘മഹേഷിന്റെ പ്രതികാര’ത്തിലെ ഒരു രംഗമാണ്‌. താനെടുത്ത ഫോട്ടോ ഒരു വാരികയുടെ മുഖചിത്രമായി പ്രിന്റടിച്ചുവരുമ്പോൾ മഹേഷിന്റെ സന്തോഷവും അതു കാണുന്ന അപ്പന്റെ പ്രതികരണവും. പടത്തെപ്പറ്റി ഇനി ഞാനായി ഒന്നും പറയുന്നില്ല, ഈ രംഗം വന്നപ്പോൾ എന്റെ കണ്ണുനിറഞ്ഞു. മറ്റാരുമടുത്തില്ലാത്തതു കൊണ്ട് നല്ല അന്തസായി കരയുകയും ചെയ്തു. അപ്പൻ പോയിട്ട് മറ്റന്നാൾ മൂന്നുവർഷമാകുന്നു...
    .
    രണ്ടാമത് എടുത്തുപറയുന്ന രംഗം ആർട്ടിസ്റ്റ് ബേബി ക്രിസ്പിനെക്കൊണ്ട് ഫ്ളക്സ് ഡിസൈൻ ചെയ്യിക്കുന്ന രംഗമാണ്‌. അതിൽ കുറെ പൂവും കായുമൊക്കെ തിരുകാനാവശ്യപ്പെടുമ്പോൾ ക്രിസ്പിൻ പറയുന്ന മറുപടിയാണെനിക്കിഷ്ടപ്പെട്ടത്.
    “ചെയ്യൂല്ല ബേബിച്ചേട്ടാ.. വൃത്തികേടു ചെയ്യൂല്ല....”
    ഇത് ഇന്നു രാവിലെയും ഒരു ക്ളയന്റിനോടു പറയേണ്ടി വന്നു എന്നത് മറ്റൊരു സത്യം. എല്ലാ ഡിസൈനർമാർക്കും ഇങ്ങനെ പറയാൻ ധൈര്യം കൊടുക്കുന്ന ഒരു രംഗമാണത്. നമ്മൾ കഷ്ടപ്പെട്ട് ഡിസൈൻ ചെയ്യുന്ന പല വർക്കുകളും ക്ളയന്റിന്റെ താല്പര്യമോ സീനിയറിന്റെ മണ്ടത്തരമോ കാരണം നാശകോശമാവാറുണ്ട്. ചെയ്യാൻ പറ്റില്ലെന്ന് തീർത്തുപറഞ്ഞാൽ നമുക്ക് നമ്മുടെ സൃഷ്ടിയെ രക്ഷിക്കാമെന്ന് കാണിച്ചുതന്ന ക്രിസ്പിനു നന്ദി..
    .
    മഹേഷ് തന്റെ അമ്മയുടെ ബ്ളാക്ക് & വൈറ്റ് ഫോട്ടോ ഭിത്തിയിൽ നിന്നുമെടുക്കുന്നു. ഭാവനച്ചായൻ മഹേഷിന്റെ പ്രവൃത്തി സസൂക്ഷ്മം ശ്രദ്ധിക്കുകയാണ്‌.
    “എന്നാ കാണിക്കുവാടാ..?”
    “ജസ്റ്റൊന്നു ഫ്രഷാക്കാം... കളറുമാക്കാം...”
    “അതിലെങ്ങാനും തൊട്ടാ നിന്റെ കൈ ഞാൻ വെട്ടും...”
    ഇതേ ഡയലോഗ് ഞാനും കേട്ടത് അപ്പന്റെ വായീന്നു തന്നെ. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും ഒരു ഛായാചിത്രം മുന്നിലെ മുറിയിലുണ്ട്. അപ്പന്റെ കൂട്ടുകാരനും ഫൈൻ ആർട്സ് അധ്യാപകനുമായ ആർട്ടിസ്റ്റ് ജെയിംസേട്ടൻ ചെയ്ത സ്റ്റമ്പ് വർക്ക്. ഫോട്ടോഷോപ്പ് പഠിച്ചെന്നും പറഞ്ഞ് ആ പടത്തേൽ തൂങ്ങാൻ ചെന്നപ്പോഴായിരുന്നു അപ്പൻ എന്നെ പറപ്പിച്ചത്. അതോടെ ഒന്നു മനസിലായി, ഒരാൾ ചെയ്ത കലാസൃഷ്ടിയിൽ നമ്മൾ കൂടുതൽ ഡെക്കറേഷൻ നടത്താൻ പോകരുത്.
    .
    അവസാനമായി ചിലതു കൂടി. ഇത് ഞാനെന്റെ അനിയന്മാരടക്കം പലരോടും പറഞ്ഞിട്ടുള്ള കാര്യമാണ്‌.
    “നല്ലൊരു മൊമന്റ് സംഭവിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, അതു നമ്മൾ തിരിച്ചറിയണം, ക്ളിക്ക് ചെയ്യാൻ റെഡിയായിരിക്കണം..”
    “....ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ലെടാ, പക്ഷേ പഠിക്കാൻ പറ്റും..”
    .
    ഈ പടം ഇത്രയും റിലേറ്റ് ചെയ്യാൻ കാരണമുണ്ട്, ഇതിലെ സ്റ്റുഡിയോയും, ആർട്ട്സ് സ്ഥാപനവും ഞാൻ നടത്തിയിട്ടുണ്ട്. മഹേഷ് പറയുന്നതു പോലെ ഒരു സമയത്ത് എ.കെ.പി.എ മെമ്പർഷിപ്പുള്ള ഫോട്ടോഗ്രാഫറുമായിരുന്നു.
    ഒരു സിനിമ കണ്ടെന്ന് എനിക്കു തോന്നുന്നില്ല. കട്ടപ്പനയിലോ പ്രകാശിലോ ഒക്കെ എനിക്കറിയാവുന്ന ചിലരുമൊത്ത് ഒന്നുരണ്ടാഴ്ച കറങ്ങിയ പ്രതീതി.
    കൈക്കുറ്റപ്പാടില്ലാതെ ഇങ്ങനെയൊരു പടമെടുത്തുവെച്ച ദിലീഷേട്ടനൊരു സല്യൂട്ട്


    [​IMG]
     
    Johnson Master likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    പലരും പല രീതിയിൽ നീട്ടിയും കുറുക്കിയും ഒക്കെ റിവ്യൂ ഇട്ടതാണെങ്കിലും രണ്ടു തവണ തിയേറ്ററിൽ കണ്ടതിനു ശേഷവും DVD (ടോറന്റ് ) റിലീസ് വരെ കാത്തിരുന്നത് ഒന്ന് വിശദമായി എഴുതാം എന്ന് കരുതിയാണ് (ഒരു നീണ്ട നീണ്ട കഥ ). സിമ്പിൾ എന്ന് തോന്നിക്കുവാൻ കാരണമായ ഇതിലെ ഡീറ്റയിലിംഗ് ഒന്ന് തപ്പി നോക്കാം. പറഞ്ഞു കേട്ട് തഴമ്പിച്ചതും പെട്ടന്ന് തന്നെ കണ്ണിൽ തട്ടുന്നതും ഒക്കെ കുറെ ഒഴിവാക്കീട്ടുണ്ട്. ഇനീം കാണാൻ അവാത്തതും ഉണ്ട്.

    മിക്കവാറും എല്ലാവരും പരാമർശിച്ചു കടന്നുപോയ ആദ്യ ഷോട്ടിലെ ലൂണാർ ചെരുപ്പ് മുതൽ സംവിധായകന്റെ ബ്രില്ല്യൻസ് കാണാം. പിന്നീട് ആ എട്ടിന്റെ ലൂണാർ ആണ് എട്ടിന്റെ പണി ആകുന്നതും. ചെരുപ്പ് കഴുകുന്നതിലെ റിയലിസ്ടിക് തലം അറിയണമെങ്കിൽ അതുപോലെ ഒന്ന് ഇട്ടുനടന്ന (കഴുകാറുള്ള ) ഒരാളാവണം , കുറഞ്ഞ പക്ഷം അതൊക്കെ കണ്ടിട്ടുണ്ടാവണം. കാരണം വിരലിൽ വള്ളി കോർത്ത് ചകിരി കൊണ്ട് തേച്ചു കഴുകി അരികുകളെ കല്ലിൽ തേച്ചുരച്ചു കഴുകിയെടുക്കുക എന്നത് വള്ളി ചെരുപ്പുകാർക്ക് ഒന്നൊന്നര നൊസ്റ്റാൾജിയ തന്നെയാണ്.
    അഖില ലോക മലയാളികളുടെ വെള്ളത്തിൽ മുങ്ങിപൊങ്ങൽ ഗാനമായ ധ്യാനം ദേയം(ദേഹം) നരസിംഹം മൂളിക്കൊണ്ട് മഹേഷ്‌ ഒഴുകി വരുന്ന കുടംപുളി പെറുക്കി വെക്കുന്നു.
    വെള്ളത്തിൽ എന്നല്ല പോകുന്ന വഴീൽ എവിടെ ആണെങ്കിലും കിടന്നു കിട്ടുന്നതിൽ ഉപകരിക്കുന്നത് ഒക്കെ പലരും പെറുക്കി വീട്ടിൽ എത്തിക്കാറുണ്ട്. കുടംപുളിക്കും സോപ്പിനും ഒപ്പം പിഴിഞ്ഞ് വച്ചിരുന്ന അപ്പോൾ ഇടാൻ സാധിക്കാത്ത ഒരു വസ്തു കൂടെ മഹേഷ്‌ കയ്യിൽ പിടിച്ചുകൊണ്ടു പോകുന്നു. (കുളക്കടവ് കുളിയുടെ സത്യകഥ- ഉണങ്ങാത്ത ജട്ടി)
    ഇങ്ങനെ തുടങ്ങുന്നു പോത്തണ്ണന്റെ ഡീറ്റയിലിംഗ്. എടുപ്പിലും നടപ്പിലും വരെ ഫഹദ് ഫാസിൽ എന്ന നടൻ മഹേഷ്‌ എന്ന 'തനി നാടൻ' ആയി രജിസ്റ്റർ ചെയ്യപ്പെട്ടു.(ഇല്ലേ?)
    പിന്നീട് മഹേഷിന്റെ വീട്ടിലേക്ക് ... ദൈവഭയമുള്ള മഹേഷ്‌ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്ന ഷോട്ടിൽ തന്നെ ചില്ലിട്ട പടമായി അമ്മയെയും കാണിക്കുന്നു. മഹേഷിന്റെ വരയൻ ബനിയൻ മുതൽ ലുങ്കി കൈലികൾ വരെ അതെ ഡിസൈൻ മാത്രം അൽപ സ്വല്പം കളർ വ്യത്യാസം പോലുമില്ലാതെ ഇട്ടു നടക്കുന്നവരാണ് ഇടുക്കി ചേട്ടന്മാർ. (ഇതൊരു ഇകഴ്ത്തൽ അല്ല.. എല്ലാ നാട്ടിലെയുംപോലെ ഫ്രീക്കുകൾ ഉണ്ടെന്നതും ശരി തന്നെ അത് ക്രിസ്പിനെ പോലെ എറണാകുളം കറങ്ങി വന്ന പയ്യന്മാർ ആണ് മിക്കതും.) കുദോസ് സമീറ സനീഷ്.
    ഇടുക്കിയെയും അവിടുത്തെ ആളുകളെയും അടുത്ത് അറിയാമെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ള ഒന്നാവും അവിടുത്തെ പേരുകൾ . മഹേഷ്‌ , സൗമ്യ, എന്നിവ മാത്രം എടുക്കാം. കേരളത്തിൽ പൊതുവെ മഹേഷ്‌ സൗമ്യ ഒക്കെ ഹിന്ദു നാമങ്ങൾ ആണ് (ജാതിക്ക ചോദിക്കാനും വാങ്ങാനും ഉള്ള പോസ്റ്റായി കാണരുത്.). ഇടുക്കിയിൽ അങ്ങനെ അല്ല. മഹേഷ്‌ സൗമ്യ രമ്യ ഗീതു അമല ഷാജി ബിജു ബിബിൻ ജിതിൻ അരുൺ അനിൽ അമൽ പ്രവീൺ ഇതൊക്കെ ഹിന്ദു ആകാം ക്രിസ്ത്യൻ ആകാം ചിലപോ ഒക്കെ മുസ്ലിം (ഇതൊന്നും അല്ലാത്തതും) ആകാം. ദിലീഷ് - ശ്യാം പുഷ്ക്കരൻ ടീം അങ്ങ് അടിവേര് മുതല്ക്കേ തിരക്കഥയിൽ പണി എടുത്തിട്ടുള്ളതിനാലാണ് ഇത്.

    ആർട്ടിസ്റ്റ് ബേബിയെ പാട്ടിൽ കാണിക്കുന്നത് തന്നെ മകന് റെക്കോഡിൽ പടം വരച്ചു കൊടുക്കുന്നതായിട്ടാണ്. അതു വഴി അയാളുടെ പ്രൊഫഷൻ പ്രേക്ഷകന് മുന്നില് പിന്നീട് നല്ല അടിത്തറ ഉള്ളതാകുന്നു. (ഇതൊക്കെ ശ്രദ്ധിക്കുന്നവർക്ക് എങ്കിലും )

    ഭാവന അച്ചായാൻ കുടിക്കുന്ന കാപ്പിയും സൗമ്യ കഴിക്കുന്ന കുമ്പിളപ്പവും ജിംസീടെ വീട്ടിലെ ചക്കയും ഒക്കെയാണ് ഇടുക്കീലെ പ്രധാന പലഹാരങ്ങൾ. ഒരു വീട്ടില് ചെന്നാൽ ഇതൊക്കെ തന്നാണ് സ്വീകരിക്കുക.
    പിള്ളേര്‍ സെറ്റ് ഒക്കെ കടയിൽ പോയാൽ സര്‍ബത്തോ സംഭാരമോ ഷെയ്കൊ ഓർഡർ ചെയ്താലും ക്രിസ്പിനെ പോലെ തന്നെ നാണം കെടുത്തുന്നപലഹാരം പഫ്സ് ആണ് കൂടെ വാങ്ങുക (താടി കാരണം പഫ്സ് കഴിക്കുന്നത് നിർത്താൻ ശ്രമിക്കുന്ന ഞാൻ ഉൾപടെ ) .
    മൊട്ടത്തോടും തേങ്ങ പൊട്ടിക്കലുമൊക്കെ പലരും പറഞ്ഞു വെച്ച നാച്ചുറൽ സീനുകൾ ആയതിനാൽ അടുത്തതിലേക്ക് കടക്കാം.
    തടി വണ്ടിയുടെ ഫ്രണ്ടിൽ ആള് കേറി ഇരിക്കുന്നതും ആറ്റിൻ കരയിൽ വണ്ടി കഴുകുന്നതും ഒക്കെ പറഞ്ഞു ഓവറാക്കി ചളമാക്കുന്നില്ല . പക്ഷെ അതൊന്നും യാദ്രിശ്ചികമായി ഷൈജു ഖാലിദ്‌ പകർത്തിയത് ആവാൻ വഴിയില്ല.
    മഹേഷിന്റെ ബൈക്കിന്റെ വൈസറിൽ ഭാവന എന്ന സ്റ്റിക്കർ ഒട്ടിച്ചതും പോത്തണ്ണന്റെ സിമ്പിൾ എന്ന് തോന്നിപ്പിക്കുന്ന മാരക ഡീറ്റയിലിംഗ് തന്നെയാണ്.
    ആ നാട്ടിലുള്ള ആളുകള് അവിടെയൊക്കെ തന്നെ ഉണ്ടെന്ന ഫീൽ എല്ലായിടത്തും ചിത്രത്തിൽ കാണാം. ഒരു ദിവസം ബിലാൽ കൊച്ചീൽ ഉണ്ടാരുന്നു എന്ന പോലെയല്ലല്ലോ ഇവിടെ.
    അതുകൊണ്ടാണ് ഒഫീഷ്യൽ ഇന്റ്രോ കിട്ടും മുമ്പേ ജിംസി എഴുകുംവയൽ കുരിശുമലയിലും കുങ്ങ്ഫു ക്ലാസ്സിനു ശേഷമുള്ള പടിക്കെട്ടിലും , മെമ്പർ താഹിർ ഒക്കെ പാട്ടിലും വന്നു പോകുന്നത്.
    പിന്നീട് എങ്ങും പ്രത്യേക ആവശ്യം ഇല്ലാതിരുന്നിട്ടും താഹിറിനു കൃത്യമായി ഒരു കുടുംബം ഒക്കെ ഉണ്ടാക്കി അവർ എല്ലാരും കൂടെ മഹേഷ്‌ -ബേബി കുടുംബങ്ങൾക്ക് ഒപ്പം കറങ്ങാൻ പോകുന്നത് പാട്ടിൽ ഉണ്ട്. പ്ലോട്ടിന്റെ ഡീറ്റയിലിംഗ് സിമ്പിൾ ആക്കാൻ അല്ലാതെ പിന്നീട് ഒഴിവാക്കിയ (എഡിറ്റിങ്ങിലോ ) കഥാപാത്രങ്ങൾ ആവാൻ തീരെ സാധ്യത ഇല്ല. ബസിൽ പോകുമ്പോൾ അവർ സാധാരണക്കാരന്റെ ഒഫീഷ്യൽ സ്നാക്സ് ആയ ചിപ്സ് കൈമാറൽ ഒക്കെ ലളിതമായ് ഇങ്ങനെ പല ബന്ധങ്ങളെയും പറഞ്ഞു വെക്കുന്നു.(ഇതൊക്കെ പോത്തണ്ണൻ അറിഞ്ഞോ ആവോ എന്ന് ചോദിക്കണ്ട, അങ്ങേർക്കു ഇതിലൊക്കെ നല്ല പങ്കുണ്ട്.)

    കപ്പ വാട്ടുന്ന സീനിലെ അയല്കാർ ഉൾപടെ ഉള്ളവരുടെ ജനപങ്കാളിത്തം ഇടുക്കി കോട്ടയംകാർക്ക് ഒക്കെ നല്ലപോലെ അറിയാം. അതും ഒരു നാടിനെ ഉള്ളറിഞ്ഞു പടം എടുക്കുന്നതിൽ വിജയിച്ച കാര്യമാണ്. അതുപോലെ ഈ രണ്ടു ദേശക്കാർക്കും പാരമ്പര്യം പോലെ കിട്ടിയ ഒന്നാണ് വോളിബോൾ , ഇന്നുവരെ ഒരു ഇന്റർനാഷണൽ മാച്ചു പോലും കണ്ടിട്ടില്ല എങ്കിലും മിക്ക ചേട്ടന്മാർക്കും അപ്പച്ചന്മാർക്കും കളിയും നിയമങ്ങളും അറിയാം. ക്രിക്കറ്റിനെയും ഫുട്ബോളിനെയും പോലെ അല്ല , അതുക്കും മേലെ ആണ് വോളിബോളിന്റെ സ്ഥാനം. ഏതു കവലയിലും ഒരല്പം ഇടം ഉണ്ടെങ്കിൽ ഒരു കോർട് പണിതിരിക്കും.
    അതിൽ നിക്കറും ഏതെങ്കിലും ജേഴ്സിയും ഇട്ട കളിക്കാരനും വീട്ടില് നിന്ന് വന്ന കോലത്തിൽ കളിക്കുന്നവനും ഷർട്ട്‌ ഇടാതെ ലുങ്കി മാത്രം ഇട്ടു കളിക്കുന്നവനും കാണും. അപ്പനും മക്കളും വരെ ചിലപ്പോൾ ഒരു ടീമിൽ കാണും. അത്രയും ആഴത്തിൽ അത് മനസിലാക്കി അങ്ങനെ തന്നെ അങ്ങ് പകർത്തിയിട്ടുണ്ട് ഇവിടെ. മഹേഷിന്റെ വീട്ടില്‍ ബോള്‍ സൂക്ഷിക്കുന്നതിനോപ്പം കാണിക്കാതെ കാണിക്കുന്ന പന്തുമായി നില്‍ക്കുന്ന ആളുടെ ചിത്രങ്ങളും ഉണ്ട്.

    അന്തിക്ക് കഞ്ഞി കുടിക്കുമ്പോ കൂടെ ഒരു ചെറുത് അടിച്ചു കിടക്കുന്ന ഡീസന്റ് കുടിയേറ്റ കുടിയന്മാരും ഈ നാട്ടിലെ പ്രത്യേകതയാണ്. അടി കിട്ടിയ ശേഷമുള്ള കഞ്ഞികുടിയിലും കുപ്പി ഒരു നിര്‍ദോഷിയായി ടേബിളില്‍ ഇരിപ്പുണ്ട്. ഇതൊന്നും തള്ളി കേറ്റി വെക്കാതെ കഥയുടെ ഗതിയിൽ ഒഴുകി പോകുന്നതാണ് പടത്തിന്റെ വിജയം.
    ബേബിയും മക്കളും ക്രിക്കറ്റ് കാണുമ്പോൾ പിന്നിലെ തറയിൽ കിടന്നുറങ്ങുന്ന അമ്മ. എല്ലാവരും കിടന്ന ശേഷം കിടക്കുന്ന അമ്മമാർ, താല്പര്യം ഇല്ലെങ്കിലും മക്കൾ കിടക്കും വരെ പാതിരാ വരെ കളി കാണാൻ കൂട്ട് ഇരിക്കും. അവിടെ ഇരുന്നു മയങ്ങും. കുട്ടികൾ ഒക്കെ കട്ടിലിൽ എത്തിയ ശേഷമേ അവരൊക്കെ ഉറങ്ങാനായി കിടക്കാറുള്ളൂ (ഒബ്സർവേഷന്റെ കുഞ്ഞമ്മേടെ മാപ്ല).
    ചാച്ചൻ എണീറ്റ് വിക്കറ്റ് കളയുന്ന അന്ധവിശ്വാസം ഒക്കെ എല്ലാ നാട്ടിലും ഉള്ളതാണ്. കളിയിൽ പിള്ളേർക്ക് എത്രത്തോളം ആവേശം ഉണ്ടെന്നത് അറിയാൻ കസേര ഉണ്ടായിട്ടും ആ പയ്യൻ ടീവിയുടെ മൂട്ടിൽ വന്നു നഖം കടിച്ചിരിക്കുന്നത് നോക്കിയാൽ മതി. ഫ്രെയ്മിൽ വന്നു പോകുന്ന ഓരോന്നിനെയും എന്ത് ചെയ്യണം എന്ന് കൃത്യമായ് പഠിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

    'ചേട്ടാ' വിളികളും 'കഴിച്ചാരുന്നു ,പോയാരുന്നു, എന്നാ , എന്നാത്തിനാ' പ്രയോഗങ്ങൾ എന്നിവയും ഇടുക്കിക്കാരൻ എന്ന് വിളിച്ചു പറയുമ്പോൾ സ്ലാങ്ങിലും സ്പീടിലും അല്പം പ്രശ്നമുള്ള സൌബിന്റെ ക്രിസ്പിനെ കൊച്ചിയിലേക്ക് നാട് വിട്ട ഒരു ചരിത്രം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്രിസ്പിന്റെ സംസാരത്തിൽ കൊച്ചീടെ മച്ചാൻ കേറി വരുന്നതും ന്യായീകരിക്കപ്പെടുന്നു.

    ബേബി ചേട്ടൻ ഇടം കൈ കൊണ്ട് വലം കൈ സപ്പോർട്ട് ചെയ്ത് മൗസ് ഉപയോഗിക്കുന്നത് വെറും ഒരു നൊടിയിലെ തമാശ മാത്രമല്ല.
    വട്ടപ്പേരിലും ഇരട്ടപ്പേരിലും കുടുംബപ്പേരിലും അറിയപ്പെടുന്നവർ ധാരാളമാണ് ഇവിടെ. ഭാവന അച്ചായാൻ എന്ന വിളിപ്പേര് 'മഹേഷ് ഭാവന' ആയി തുടർന്ന് കൊണ്ടേ ഇരിക്കും എന്നത് ഭാവനയിൽ വിരിഞ്ഞതല്ല, നല്ലപോലെ ആളുകളെ പഠിച്ചശേഷം ഉണ്ടാക്കിയതാവണം .
    കാബറെ കാണാൻ പോയിട്ടുള്ള..ആടലും പാടലും കാണാൻ തമിഴ്നാട്ടിൽ പോയിട്ടുള്ള ( കിന്നാരത്തുമ്പി കാണാൻ നടക്കുന്ന വെറും ഞരമ്പന്മാർ അല്ല ) കൂട്ട് കൂടി നടക്കുന്ന അപ്പച്ചന്മാർ ഈ നാട്ടിലുണ്ട്.
    ക്രിസ്പിൻ ബേബി ചേട്ടന്റെ വീട്ടില് എത്തുമ്പോൾ ടീവി കാണുന്ന സീനിൽ പാതി വഴിക്ക് നിന്ന ഹോംവർക്കും ഇന്ട്രമെന്റ്റ് ബോക്സും ടേബിളിൽ ഉണ്ട്. സംവിധായകൻ അറിയാതെ വന്നതാവാൻ വഴി ഇല്ലാത്ത സംഗതിയാണ് ഇതും. ടീവി കണ്ടു പഠിക്കുക എഴുതുക (അങ്ങനെ ബോധിപ്പിക്കുക )എന്ന സർവസാധാരണമായ വിഷയത്തെ പൊക്കി കാണിക്കാതെ തന്നെ സൈഡിലോട്ടു വെച്ചത് വഴി ആ വീടിന്റെ അന്തരീക്ഷം കൂടുതൽ റിയലിസ്ടിക് ആകുന്നു.
    ക്രിസ്പിനെ പോലെ ഒരു പാസ്ടറുടെ മകൻ കൂട്ടുകാരൻ എല്ലാ ഇടുക്കികാരനും കാണും. (ഇടുക്കീൽ മാത്രമല്ലടാ ബാക്കി ജില്ലയിലും ഉണ്ടെടാ പാസ്റ്റർമാർക്കു പിടി..... )
    അജയൻ ചാലിശ്ശേരി സെറ്റ് ഇട്ടു എന്ന് എടുത്തു പറയേണ്ടി വരും. കാരണം അതൊക്കെ അത്രത്തോളം ആ നാടുമായി ഇഴചേർന്നു കിടക്കുന്നു. ഓരോ എഴുത്തും ചിത്രവും ഇവിടുള്ള ചുമരുകളിലും വെയിറ്റിങ്ങ് ഷെഡ്‌കളിലും കാണുന്നവ തന്നെയാണ്. ബേബി ചേട്ടന്റെ കടയിലെ തുരുമ്പിച്ച ഇരുമ്പ് കസേരയിലെ 'ബേബി' എന്ന എഴുത്ത് കടയുടെ പഴമ സൈലന്റ് ആയി പറയുന്നു. കടയില്‍ കേറുന്ന സ്റ്റെപ്പുകളില്‍ ബേബി ആര്‍ട്സ് , ഭാവന സ്റ്റുഡിയോ എന്നിവ ഒന്നിട വിട്ടു എഴുതിയേക്കുന്നതും അതിന്റെ പഴക്കവും ആര്‍ട്ട്‌ വര്‍ക്കിന്റെ മെച്ചം തന്നെയാണ്.
    ഇങ്ങനെ ക്യാമറക്ക്‌ മുന്നിലും പിന്നിലും അസാധ്യ പ്രകടനമാണ് എല്ലാവരും നടത്തിയത്.
    എറ്റവും മികച്ച കാസ്ടിങ്ങും അതിനെ ശരി വെക്കുന്ന പ്രകടനവും എടുത്തു പറഞ്ഞില്ലേൽ പാപം ആണ് .
    പക്ഷെ ഡീറ്റയിലിങ്ങാണ് ഇപ്പോളത്തെ ചർച്ചാ വിഷയം എന്നതിനാൽ അതവിടെ ഇരിക്കട്ടെ.
    മേശ മേൽ വിരിച്ച പത്രവും വക്ക് ഇടിച്ചു പാത്രം തുറക്കുന്ന മഹേഷും പോത്തണ്ണൻ പ്ലാൻ ചെയ്തതിനാൽ തന്നെ ക്ലോസപ്പ് ഷോട്ടാണ്.
    എല്ലാവരും യൂണിഫോം ഇടാത്ത സ്കൂളുകളും എല്ലായിടത്തും ഉണ്ടാവില്ല.(മഹേഷ്‌ സൗമ്യ സ്കൂൾ കാലഘട്ടത്തിൽ)
    ചറപറ മരിച്ച വീടുകൾ കടന്നു വന്നിട്ടും അതൊന്നും അലോസരം ഉണ്ടാകാതെ പോയതും എടുത്ത് പറയേണ്ട ഒന്നാണ്. മഹേഷ്‌ & സൗമ്യ ആദ്യ മരണ വീട്ടില് വെച്ച് പുഞ്ചിരി കൈമാറുമ്പോൾ തന്നെ സൌമ്യേടെ അപ്പൻ എല്ലാം കാണുന്നുണ്ട് എന്നത് മുഴച്ചു നിൽക്കാതെ കാണിക്കുന്നുണ്ട്.
    മരത്തിനു മേലെ ഫ്ലക്സ് കെട്ടിക്കൊണ്ട് റോഡിൽ നിന്ന കിളവനെ ട്രോളുന്ന ആള് തന്നെയാണ് പന്തൽ വർക്കുകളിൽ പിന്നീടും (മുമ്പും ) വന്നു പോകുന്നതിൽ ഉള്ളത് . അതുപോലും വെറുതെ ഉണ്ടാക്കി വിട്ട സീൻ അല്ലെങ്കിൽ ക്യാരക്ടർ അല്ല. അതുപോലെയാണ് അങ്ങിങ്ങ് വന്നുപോകുന്ന ലോട്ടറിക്കാരൻ ഉൾപ്പടെ പലരും.
    സൗമ്യയെ പെണ്ണ് കാണാൻ വന്ന കൂട്ടരുടെ കാർ ആണ് സൈക്കിൾ കൂട്ടയിടിക്ക് ശേഷം അതിലെ കടന്നു പോകുന്നത്. ഡോർ തുറക്കാൻ ആവാത്തതിനാൽ പിന്നിൽ കയറിയ ചെക്കന്റെ തല വെളീലേക്ക് നീണ്ടു നില്ക്കുന്നതും കാണാം.
    പെങ്ങളെ തള്ളുന്ന അളിയനെ ബേബി ചേട്ടൻ സേവ് ചെയ്തെക്കുന്നത് അളിയൻ തെണ്ടി എന്നാണെന്നുള്ളതൊക്കെ ചിന്ന ഡീടെയിലിംഗ്.
    റീചാർജു കടയിലെ ചെക്കന്റെയും പെണ്ണിന്റെയും കല്യാണത്തിന്റെ ഫോട്ടോ പിടുത്തക്കാരൻ ആയി ആദ്യം മഹേഷിനെ കാണിക്കുന്നുണ്ട്. ആ നാട്ടിലേക്കു വന്നിട്ട് അധിക കാലം ആയിട്ടില്ലാത്തതുകൊണ്ടാണ് പുതുപ്പെണ്ണിനോട് 'പേടിക്കേണ്ട മോളെ ചെറുപ്പക്കാരു തമ്മിൽ..... 'എന്നൊക്കെ എടുത്ത് പറയുന്നത്. (ചിലപ്പോ അല്ലെങ്കിലും പറഞ്ഞേക്കാം.)
    ചെരിപ്പ് ഇല്ലാത്ത മഹേഷിലും ഗംഭീര കണ്ടിന്യുവിറ്റി കാണാം.
    മെമ്പര്‍ താഹിര്‍ മരിച്ചടക്ക്‌ മാത്രം കൂടി നടക്കാതെ ഒറ്റ ഷോട്ടിലെ ചെങ്കൊടി ജാഥയിലും പോകുന്നുണ്ട്. അതെ തുടര്‍ന്ന് സമ്മേളനമോ പാര്‍ടി പരിപാടിയോ ആ നാട്ടില്‍ നടക്കുന്നുണ്ടെന്ന് അടിവര ഇട്ടു കാണിക്കാന്‍ വണ്ണം വര്‍ക്ക്ഷോപ്പിനു മുന്നിലെ റോഡില്‍ ചുവന്ന തോരണവും കൊടികളും കാണാം. (യാദൃശ്ചികം ആവാം).
    കുങ്ങ്ഫു മാഷിന്റെ (അതുകൊണ്ട് മാത്രം കഞ്ഞികുടി നടക്കാത്തതിനാല്‍ ഓട്ടോ ഓടിക്കുകയും ചെയ്യുന്ന) കൈ കഴുകല്‍ രീതി അയാളുടെ ജീവിത രീതി തന്നെ എടുത്തു കാണിക്കുന്നതില്‍ എത്ര പ്രധാനമാണോ അതെ പോലെ ജിംസന്റെ മൂടിയിട്ടിരുക്കുന്ന ബൈക്കിനു ചുവട്ടിലെ ഡംബെല്‍സും മഴയത്ത് പട്ടിയെ മാറ്റി കെട്ടിയിട്ടിരിക്കുന്നതിലും വരെ ആ മാസ്റ്റര്‍ ക്രാഫ്റ്റിംഗ് ഉണ്ട്.
    മഴക്കാലത്തെ കരണ്ട് പോക്കിന്റെ ബാക്കി പത്രമായി തലേന്ന് കത്തിച്ച മെഴുകു തിരിയുടെ ബാക്കിയും മഹേഷിന്റെ വരാന്തയിലെ ടേബിളില്‍ കാണാം.(ഇത് കുറച്ചു ഓവര്‍ ആയില്ലേ..)
    ക്രിസ്പിന്‍ സര്‍ബത്ത് കുടിച്ചുകൊണ്ട് നില്‍കുമ്പോള്‍ വാങ്ങിയ സാധനം 'ഫിഫ്റ്റി ഫിഫ്റ്റിയെ' എന്ന് പറഞ്ഞു പോകന്ന കുട്ടികള്‍ തികച്ചു ഫ്രെയിമില്‍ ഇല്ലെങ്കിലും ശ്രദ്ധയില്‍ പെടാന്‍ കൂടെ ഇല്ലാതെ തന്നെ ഒരു കടയുടെ അന്തരീക്ഷത്തിലേക്ക് പെട്ടന്ന് നമ്മളെ എത്തിക്കുന്നു.
    തിയെട്ടറിലെക്ക് ഓടിക്കയറുന്ന ക്രിസ്പിന്റെ അരികിലായി മിച്ചര്‍ പൊതിയുമായി മെല്ലെ വരുന്ന അപ്പൂപ്പനും മേല്പറഞ്ഞ കര്‍മം ക്യാമറയിലെക്ക് ഇടിച്ചു കയറി നില്‍ക്കാതെ നിര്‍വഹിക്കുന്നു.
    ജിംസന്റെ വീട്ടിലോട്ടുള്ള വഴി അന്വേഷിക്കുന്ന മഹേഷിനു മറുപടി പറയാന്‍ ഒരു ആള്‍ മതി. പക്ഷെ അയാളുടെ വേഷത്തില്‍ ഉപരിയായി കയ്യില്‍ ഒരു പാല്‍പാത്രം കൂടി നല്‍കുക വഴി ആ മനുഷ്യനും ആ നാട്ടുകാരന്‍ തന്നെ ആണെന്ന് അടിവര ഇടുന്നു.
    കുറുക്കു വഴി ചാടി അടുക്കളയിലൂടെ വീട്ടില്‍ കയറുന്ന ജിംസിയും നാച്ചുറല്‍ രീതിയുടെ രസികന്‍ അപ്പ്രോച് ആണ്.
    മഹേഷ്‌ ചെരുപ്പിട്ടിട്ടുണ്ടോ സൌമ്യെടെ കല്യാണ മാറ്റര്‍ അറിഞ്ഞിട്ടുണ്ടോ എന്നൊക്കെ എറിഞ്ഞു നോക്കുന്ന നെഗടീവ് മൈന്‍ഡ് ഉള്ള ചെരുപ്പ് കടക്കാരന്‍ അവസാനം ഭക്ഷണത്തിനൊപ്പം കൂട്ടുന്നത് ചരമ കോളം പേജ് ആണെന്നത് ഒരു അടൂര്‍ ലെവല്‍ ഉപമ ആണെങ്കിലും ഇരിക്കട്ടെ.
    ഒറ്റഷോട്ടിലെ കിളി (ബസ്സിലെ) പ്രണയം പോലെ, ഷൂ മുതല്‍ മൊബൈല്‍ വരെ സര്‍വതിലും അലങ്കാര പണികള്‍ നടത്തുന്ന ജിംസിയുടെ ആക്ടിവിടീസ് പോലെ, തപാല്‍ ആഫീസിലെ കന്യാസ്ത്രിമാരെ പോലെ , കളി നടക്കുന്ന ഗ്രൌണ്ടില്‍ തന്നെ ലൈസന്‍സിനുള്ള 8 എടുക്കുന്നവരെ പോലെ , അവസാനം അടിപിടിക്കു ശേഷം ചെരുപ്പിട്ട മഹേഷിന്റെ കാലില്‍ പരിക്കിന്റെ ബാന്‍റെജു പോലെ, ഒരിക്കല്‍ ക്രിസ്പിനുള്ളത് കൊണ്ട് എടുത്തു കളയാന്‍ പോയ സൗമ്യയുടെ ഫോട്ടോകള്‍ പിന്നീട് ആരെയും കാണിക്കാതെ തന്നെ കളഞ്ഞതു പോലെ, മഹേഷിലെ ഫോക്കസിന്റെ മിച്ചം ബേബി ചേട്ടന്റെ കടയില്‍ ഉള്ളപ്പോള്‍ അവിടെ കസ്ടമര്‍ സാധനം വാങ്ങുന്നതു പോലുള്ള പല ചെറിയ വലിയ കാര്യങ്ങളും ട്രീറ്റ്മെന്റിന്റെ ഭാഗം തന്നെയാണ്.
    വിജിലേഷിന്റെ പ്രതികാരം അനാവശ്യ ഹൈപ് ഒന്നും കൊടുക്കാതെ തന്നെ സബ് പ്ലോട്ടായി കാണിച്ചതും എടുത്ത് പറയേണ്ടതാണ്. റിയലിസ്ടിക് ഫൈറ്റും അതിനൊത്ത ക്യാമറ&മ്യൂസിക്കും ഒക്കെ നമിക്കേണ്ടത് തന്നെ.
    വിട്ടുപോയവയും വിട്ടുകളഞ്ഞവയും ഉള്‍പ്പടെ നല്ല കഠിന പരിശ്രമത്തിന്റെ ഫലമായ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ഇത്രേ എങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ എന്തോന്ന് സിനിമാ പ്രേമി.
    (തെറ്റ് ഉണ്ടെങ്കില്‍ അങ്ങട് പൊറുക്കുക.

    [​IMG]
     
    Johnson Master likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    ആഴമില്ലാത്ത ആവേശത്തേക്കാൾ ആത്മാവുള്ള ബോധ്യങ്ങളിലേക്കുള്ള ഒരു ഫൊട്ടോഗ്രാഫറുടെ വളർച്ച കൂടിയാണുമഹേഷിന്റെ ട്രാൻസ്ഫർമ്മേഷൻ....കാമുകിയുടെ പഴേ ഫോട്ടോ പറിച്ചു മാറ്റുന്നതു കാണിക്കുന്നില്ല....എന്നാൽ പിന്നീടുള്ള ഫ്രെയിമുകളിൽ സൂക്ഷിച്ചു നോക്കിയാൽ അവിടെ ചാച്ചന്റെ കിളി വന്ന ഫോട്ടോ സ്ഥാനം പിടിച്ചതു കാണാം...അതു കാണാൻ വേണ്ടി കാണിക്കുന്നില്ല എന്നതു സംവിധായകന്റെ മികവും...
     
    Mark Twain and Johnson Master like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    സൗമ്യ'യുടെ കല്യാണം എന്ന് പരഞ്ഞ് 4 സെക്കന്റ്‌ കഴിഞ്ഞ് മഹേഷിന്റെ ഭാവ വത്യാസം നോക്കുന്ന ചെരിപ് കടകരാൻ
     
    Mark Twain likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Mark Twain likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    സത്യത്തില് ഈ പടത്തില് വളരെ ടച്ചിംഗ് ആയി ഫീൽ ചെയ്ത ഒരു സീനാണ് ഇത്

    ക്രിസ്ബിൻ ;സോണിയയോട് ബേബി ചേട്ടൻ ഈ കാര്യം.ചോദിച്ചോ ....?
    ചോദിക്കണ്ട ... അവള് ചെലപ്പോ മുകത് തുപ്പും ....

    മച്ചാൻ അതുവരെ കളീം ചിരീമായിട്ട് നടന്നിട്ട് ഈ ഒരൊറ്റ സീന് കൊണ്ട് മ്യാരക സെന്റി ആക്കി കളഞ്ഞു

    ഇതിനിടയിൽ സോണിയയെ കുറിച്ചുള്ള പരാമര്ശം ...

    "സോണിയ.... അവള് മുത്തല്ലേ ചേട്ടാ മുത്ത്‌ "

    ഹോ എന്നാ ഫീലാണ് മച്ചാനേ ....

    ഒടുവിൽ ശവപെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്ന പോലെയുള്ള ലാസ്റ്റ് ഡയലോഗ്:

    മനസില് ഈ കുഷ്ടം വെച്ചോണ്ട് എത്ര ദൈവങ്ങളുടെ ഫോടോ ഫ്രെയിം ചെയ്തിട്ടും ഒരു കാര്യവുമില്ല ...
     
    Mark Twain likes this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Sathyam ithra maathram detailing ulla nearly perfect entertainer aduthonnum njan kanditilla.Itharam oru simple chithram undavan pakshe kadinaprayathnam thanne vendi vannitundakum.Ithonnum manasilakatha chilar oh padam kuzhapamilla athra sambhavamalla ennok parayunnath kaanumbol sathyathil vishamavum niraashayum thonnaarund..Kaaranam ithaanu padam..!Ithaanu entertainer..Kidilol kidilam padam aanu..Record Breaker vare aavendiyirunna chithram..Pakshe ee kuzhapamilla abhiprayakar nammude naatil kooduthal aayathukondum Fahadinte chithram aayathukondu ee classic gem of an entertainer Superhitil othungi..!
     

Share This Page