1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Mamangam◄║•••╝★ Megastar Mammootty ★ Padmakumar ★ Kavya Films ★ Biggest Movie Of Megastar

Discussion in 'MTownHub' started by King David, Oct 7, 2017.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    ചാവേർപടയുടെ മാമാങ്കം

    ഭാരതപുഴയുടെ തീരത്ത് മാകമാസത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹാമേളയായ മാമാങ്കം കാണാൻ..എന്തെന്ന് അറിയാൻ... കൗതുകത്തോടെ, ആഗ്രഹത്തോടെ ഞാനും പുറപ്പെട്ടു...മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് കുറച്ച് അകലേ തിരുന്നാവായ എന്ന സ്ഥലത്തേക്ക്..കാൽ നടയായി ഞാൻ യാത്ര തുടങ്ങി. പുല്ലും മണ്ണും കല്ലും നിറഞ്ഞ വഴിയോരത്തിലൂടെ... അങ്ങനേ പതിയേ നടന്നു നീങ്ങിത്തുടങി ഞാൻ. സൂര്യൻ തലയ്ക്ക് മീതേ കത്തിജ്വലിച്ച് നിൽക്കുന്ന കാഠിന്യത്താൽ ദേഹം മുഴുവൻ വിയർത്ത് ഒലിച്ച് ഉടുത്ത വെള്ളമുണ്ട് വരേ നന്നഞ്ഞിരിക്കുന്നു... തലയിൽ ഒരു തോർത്ത് മുണ്ട് വെയിലിന് ആക്കം കിട്ടാൻ ഇട്ടത് വളരേ നന്നായി എന്ന് ആ നടത്തതിൽ തന്നെ മനസ്സ് എന്നോട് പറഞ്ഞു... ഞാൻ ആ തോർത്ത് എടുത്ത് എന്റെ വിയർത്ത് ഒലിച്ച ദേഹം ഒന്ന് തുടച്ച് എന്റെ അരികിൽ കാണുന്ന ആൽമരച്ചുവട്ടിൽ ക്ഷീണം തീർക്കാൻ ഒന്ന് ഇരിന്നു... വിശപ്പും ക്ഷീണവും എന്നേ ശരിക്ക് തളർത്തുന്നുണ്ട് എന്ന് എനിക്ക് മനസിലായി... ഞാൻ കയ്യിൽ കരുതിയ മുളപ്പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച് ആശ്വാസ ശ്വാസം ഒന്ന് ഉള്ളിലേക്ക് നീട്ടിവലിച്ച് വിട്ട്...ആ ആൽമരത്തണലിൽ കുറച്ച് നേരം ഇരുന്നു. ആ പച്ചപിടിച്ച് കിടക്കുന്ന പ്രകൃതിഭംഗി ആസ്വദിച്ച് ഇരുന്നു... എന്റെ മുമ്പിലൂടെ കാൽനടയായും കാളവണ്ടിയിലായും കുറേ പേർ അതുവഴി ധൃതിയിൽ മാമാങ്കം കാണാൻ പോവുന്നുണ്ട്... ഈ സമയം ഒരു കാളവണ്ടി എന്റെ അടുത്ത് വന്നു നിന്നു'...

    "മോനേ കുറച്ച് വെള്ളം കുടിക്കാൻ തരോ ഭയങ്കരദാഹം "

    ആ വയസ്സനായ കാളവണ്ടിക്കാരൻ എന്നോട് ദഹനീയാവസ്ഥയിൽ വളരേ എളിമയോടെ എന്നോട് ചോദിച്ചു

    " അതിന് എന്താ ഏട്ടാ ഇന്നാ കുടിക്കൂ "

    ഞാൻ എന്റെ കയ്യിൽ ഉള്ള വെള്ളം നിറച്ച മുളപ്പാത്രം അയാൾക്ക് നേരേ നീട്ടി. അയാൾ ധൃതിയിൽ എന്റെ കയ്യിൽ നിന്ന് വെള്ളപത്രം മേടിച്ച് ആർത്തിയോടെ കുടിക്കുന്നത് കണ്ടപ്പോ എനിക്ക് മനസ്സിക്കാൻ കഴിഞ്ഞു അയാളുടെ ദാഹത്തിന്റെ കാഠിന്യം....

    "വളരേ നന്ദിയുണ്ട് മോനേ... അവശനായിരുന്നു ഞാൻ. വരുന്ന വഴിക്ക് ചിലരോട് ഞാൻ വെള്ളം ചോദിച്ചു ചിലരുടെ അടുത്ത് ഇല്ലായിരുന്നു, ചിലർ തരാൻ മടിച്ചു...മോന്റ് നല്ല മനസ്സിന് ദൈവം അനുഗ്രഹം ചോരിയട്ടെ "

    ദാഹമകറ്റിയ ശേഷം വയസ്സായ അയാൾ എനിക്ക് നേരേ എന്റെ വെള്ളപാത്രം നീട്ടി.

    ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അത് മേടിച്ചു

    "അല്ല മോൻ എന്താ ഇവിടെ ഇരിക്കുന്നത്? എങ്ങോട്ടാ മോന് പോവേണ്ടത്?"

    കാളവണ്ടിക്കാൻ എന്നോട് ചോദിച്ചു.

    "ഞാൻ മാമാങ്കം കാണാനുള്ള ആഗ്രഹത്താൽ വീട്ടിൽ നിന്ന് പുറപ്പെട്ടതാ നടന്ന് ക്ഷീണിച്ചപ്പോ ഈ ആൽച്ചുവട്ടിൽ കുറച്ച് നേരം ഇരുന്ന് ക്ഷീണം അകറ്റാൻ ഇരുന്നതാ "

    കാളവണ്ടിക്കാരൻ: ആണോ? ഞാനും അങ്ങോട്ടാ, കയറിക്കോ ഞാൻ കൊണ്ടുപോയി വിടാം അവിടെ....

    ഇതു കേട്ടതും എനിക്ക് സന്തോഷവും ആവേശവും കൂടി ഞാൻ ആ വണ്ടിക്കാരനായ വൃദ്ധനേയും രണ്ട് കാളകളേയും സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചാല്ലോ എന്ന് തോന്നിപ്പോയി... എന്റെ മുഖത്തേ സന്തോഷം കണ്ട് വണ്ടിക്ക് മുന്നിൽ കെട്ടിയ ആ രണ്ട് കാളകൾ ഈ സമയം എന്നേ ഗൗരവത്തോടെ ഒന്ന് നോക്കുന്നുണ്ടോ എന്ന് തോന്നിപ്പോയി... ഞാൻ ഓടി ചാടി കാളവണ്ടിയുടെ പുറകിൽ കയറി സ്ഥാനം ഉറപ്പിച്ചു,അതിൽ പുറകിലായി കച്ചവടത്തിനായി ചാക്കിൽ കെട്ടിയ എന്തോ സാധനങ്ങൾ ഉണ്ട്. കാളവണ്ടിയുടെ ഒരു ഭാഗം മുഴുവൻ, ഞാൻ പതുക്കെ അതെല്ലാം ഒരു അരികിലേക്കായി വച്ച് നേരേ ഇരിന്നു... കാളവണ്ടിക്കാരൻ കയ്യിലുള്ള വണ്ടികൊണ്ട് കാളകളെ പോവാൻ വേണ്ടി മേല്ലേ ഒന്ന് അടിച്ച് വാ കൊണ്ട് ഒരു ശബ്ദം ഉണ്ടാക്കി...കാളകൾ ഇതു കേട്ടതും നടത്തം തുടർന്നു.

    കാളവണ്ടിക്കാരൻ: എന്താ മോൻറ്റെ പേര്? എവിടെ വീട്?

    എന്നോട് കുശലം ചോദിച്ചു

    എന്റെ പേര് ഉണ്ണികൃഷ്ണൻ എന്നാ ഉണ്ണി എന്ന് വിളിക്കും എല്ലാരും... വീട് തിരൂരിന് അടുത്താ...അല്ലാ എന്താ ഏട്ടന്റെ പേര്? വീട് എവിടെയാണ്?

    കാളവണ്ടിക്കാരൻ: നിന്റെ പേര് തന്നേ ഉണ്ണിയില്ലാ എന്ന് മാത്രം.കൃഷ്ണൻ എന്നാ എന്റെ പേര്... വീട് കുറച്ച് അകലേയാണ് വള്ളുവനാട്ടിലാ....

    അയാൾ എന്നോട് പുഞ്ചിരിച്ച് കൊണ്ട് സൗമ്യത്തോടെ മറുപടി നൽകി, എന്റെ മുത്തശ്ശന്റെ പ്രായം കാണും അയാൾക്ക് .

    ഞങ്ങൾ നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് കുന്നും പുഴയും പാടങ്ങളും താണ്ടി അങ്ങനേ യാത്ര തുടർന്നു...

    കൃഷ്ണേട്ടൻ (കാളവണ്ടിക്കാരൻ ): അല്ലാ ഇതിന് മുമ്പ് മാമാങ്കം കണ്ടിട്ടുണ്ടോ? നിന്റെ കൂടെ കൂട്ടിന് ആരും ഇല്ലെ ഉണ്ണി?ഒറ്റക്കാണോ പോന്നത്?

    കൃഷ്ണേട്ടന്റെ ചോദ്യങ്ങൾ വലുതായിരുന്നു.

    ഉം... ആദ്യമായാണ് മാമാങ്കം കാണാൻ വരുന്നത്. കുറേ വാതോരാതേ കേട്ടിട്ടുണ്ട് മാമാങ്കമഹോൽസവത്തേ പറ്റി... അത് കേട്ടപ്പോ കാണാൻ അതിയായ ആഗ്രഹം അപ്പോ അമ്മയോട് സമ്മതം വാങ്ങിയ് ഒറ്റയ്ക്ക് പുറപ്പെട്ടു ഇങ്ങോട്ട്...

    കൃഷ്ണേട്ടൻ: കൊള്ളാം മാമാങ്കം എന്നാൽ ഈ മാകമാസത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് അത് മുഴുവൻ കാണാൻ നിക്കുന്നുണ്ടോ ഉണ്ണി?

    ഹേയ്...ഇല്ല ഞാൻ നാളെ തന്നെ തിരിക്കും. നാളെ എത്താനാ അമ്മയുടെ കൽപ്പന.

    കൃഷ്ണേട്ടൻ: നിന്റെ അച്ഛൻ ഒരു ദിവസം ഉണ്ണിയേ വീട്ടിൽ കാണാതായാൽ അന്വേഷിക്കില്ലേ? എവിടെ പോയെന്ന്?

    ഹേയ് ഇല്ലാ... അച്ഛൻ വേളി കഴിച്ചതിൽ അഞ്ചാമത്തേ ഭാര്യയുടെ ഏക സന്താനാ ഞാൻ. അച്ഛൻ ഇടക്ക് മാത്രേ വീട്ടിൽ വരൂ... അധികവും ഞാനും അമ്മയും അമ്മമ്മയും മുത്തശ്ശനും മാത്രമാണ് ഇല്ലാത്ത് ഉണ്ടാവു.... .

    കൃഷ്ണേട്ടൻ: അത് ശരി അപ്പോ ആരേയും പേടിക്കണ്ട എന്ന് സാരം അല്ലെ?

    ഞാൻ ഒന്ന് പുഞ്ചിരിച്ചു.
    "അല്ലാ കൃഷ്ണേട്ടൻ മാമാങ്കോൽസവം മുഴുവൻ കഴിഞ്ഞല്ലെ മടങ്ങു?"

    കൃഷ്ണേട്ടൻ: ഞാൻ കച്ചവടമായി പോവുന്നതല്ലെ... ഒരു മാസത്തോളം അതായത് മാമാങ്കം കഴിയുന്നത് വരെ നിൽക്കാനാ താത്പര്യം. ചാവേർപ്പടയുടെ ആക്രമണം ഈ വർഷം ഉണ്ടായില്ലെങ്കിൽ മാമാങ്കം കഴിഞ്ഞെ മടങ്ങു... ഇല്ലെങ്കിൽ ചാവേർപ്പട ഇറങ്ങി എന്ന് കേട്ടാ ഞാൻ ജീവനും കൊണ്ട് രക്ഷപ്പെടും .എന്റെ ഭാര്യയും നാല് പെൺകുട്ടികൾക്കും ഞാനല്ലാതെ വേറേ ആരും ഇല്ലേ...

    "അല്ലാ എന്താണ് കൃഷ്ണേട്ടാ ചാവേർപ്പട? എന്തിനാ അവർ ആക്രമണം നടത്തുന്നത്? അവർ ദുഷ്ട്ടൻ മാരാണോ "
    കൃഷ്ണേട്ടൻ കേൾക്കാത്ത മട്ടിൽ കാളവണ്ടി ഓടിച്ച് കൊണ്ടിരുന്നു.എന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു. ഇതു കേട്ടതും കൃഷ്ണേട്ടൻ മിണ്ടല്ലെ എന്ന് ഭയത്തോടെ എന്നേ നോക്കി ചുണ്ടിൽ വിരല് വച്ച് ആംഗ്യം കാണിച്ചു. എന്തോ പന്തിക്കേട് മനസ്സിലാക്കിയ ഞാൻ പായകൊണ്ട് മൂടിയ കാളവണ്ടിയുടെ എന്റെ എതിർവശത്തുള്ള ചെറിയ ജനാലയിലൂടെ വെളിയിലേക്ക് നോക്കി... അപ്പോ പാവപ്പെട്ടവരെ പോലേ തോന്നിക്കുന്ന കുറച്ച് പേർ തലയിൽ ഒരു കൊട്ടയിൽ പച്ചക്കറികൃഷി ചെയ്ത വിഭവങ്ങളുമായി കൂട്ടമായി നടന്നു പോവുന്നത് കണ്ടു.. ഞങ്ങളുടെ കാളവണ്ടി അവരേ പിന്നിലാക്കി വേഗത്തിൽ മുന്നോട്ട് നീങ്ങി അൽപ്പം ദൂരം ചെന്നു ഈ നേരം കൃഷ്ണേട്ടൻ എന്നോട് സംസാരം തുടർന്നു...

    കൃഷ്ണേട്ടൻ: ഉണ്ണീ... ചാവേർപട എന്നാൽ ദുഷ്ടൻമാരോന്നുമല്ല അവർ സ്വന്തം ജീവനും രക്തത്തിനും യാതൊരു വിലയും കൽപ്പിക്കാതെ പോരാടാൻ വേണ്ടി മാത്രം ഇറങ്ങി തിരിച്ചവരാണ്. ആർക്ക് മുന്നിലും തലകുനിക്കാത്ത ആരേയും ഭയപ്പെടാത്ത ഒരു കൂട്ടം യുവാക്കളും, യുവതികളും എന്തിന് കുട്ടികൾ വരേ ഉണ്ടാവും ആ കൂട്ടത്തിൽ... അവർ പലവേഷത്തിൽ, രൂപത്തിൽ, ഭാവത്തിൽ അവരേ പ്രതീക്ഷിക്കാം... അതാണ് ഞാൻ ആ ആൾക്കൂട്ടത്തിന്റെ അടുത്ത് നമ്മുടെ വണ്ടി എത്തിയപ്പോ മിണ്ടാഞ്ഞത്.... ആരാ എന്താ എന്ന് പറയാൻ പറ്റില്ലല്ലോ?

    "അവർ എന്തിനാണ് ഇവിടെ മാമാങ്കത്തിന് വന്ന് ആക്രമണം നടത്തുന്നത്? എന്താ അതിന് കാരണം?"

    കൃഷ്ണേട്ടൻ: അതോ അതിന് ഒരു കാരണമുണ്ട്... മാമാങ്കോൽസവം ഇപ്പോ നടത്തുന്ന അനന്ത വർമ്മരാജാവും അതിന് മുമ്പേ മാമാങ്കം നടത്തിപോന്ന വസുദേവ വർമ്മരാജാവും തമ്മിലുള്ള വർഷങ്ങളായുള്ള കുടിപ്പകയുടെ ഭാഗമായാണ് ചാവേർപട എന്ന ഒരു വിഭാഗം ഉണ്ടാക്കുന്നത്..ജീവൻ തെജിക്കേണ്ടി വന്നാലും വേണ്ടില്ല സ്വന്തം നാടിനും അവരുടെ രാജാവിനും വേണ്ടി പോരാടിമരിക്കുക അല്ലെങ്കിൽ... മാമാങ്കം നടത്താനുള്ള അവകാശം നേടികൊടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം പോരാടാൻ യുദ്ധകളത്തിൽ ഇറങ്ങുന്ന ധൈര്യശാലികളായ, കരുത്തൻ മാരായ, ഒരു സംഘമാണ് ചാവേറുകൾ അവർക്ക് ഒരു ലക്ഷ്യമേയുള്ളൂ ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവില്ല.

    "അല്ലാ കൃഷ്ണേട്ടാ... ഈ രണ്ട് രാജാക്കൻമാരും തമ്മിൽ കിടമൽസരം ഉണ്ടാവാൻ എന്താ കാരണം?"ആരുടെ ഭാഗത്താണ് ന്യായം?"

    കാളവണ്ടിയുടെ വേഗത കൃഷ്ണേട്ടൻ ഒന്ന് കുറച്ചു .

    കൃഷ്ണേട്ടൻ: പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്.ഞാൻ കേട്ടത് പറഞ്ഞു തരാം പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് 'ഇവിടെ മാമാങ്കോൽസവം നടക്കുന്നത്. അന്ന് വിദേശികളായ സായിപ്പൻമാരും ,അറബികളും അവരുടെ നാട്ടിലേ പട്ടുകളും മറ്റു സാധനങ്ങളുമായി ഇങ്ങോട്ട് കൊണ്ട് വരുകയും. ഇവിടെ അവർ വിൽക്കുകയും. പകരം ഇവിടന്ന് ഏലക്ക ,കുരുമുളക് പോലുള്ള ധാന്യങ്ങളു മറ്റു സാധനങ്ങൾ അവരുടെ നാട്ടിലേക്ക് വാങ്ങിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു. എല്ലാം കൊണ്ടും മാമാങ്കോൽസവം പ്രൗഡിയുടെ പ്രതീകമായി മാറി. ഈ മാമാങ്കോൽസവം നടത്താൻ അധികാരം ലഭിക്കുന്നത് പന്ത്രണ്ട് വർഷം കുടുമ്പോൾ നമ്മുടെ നാടിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കുന്ന രാജാവിനാവും അധികാരവും ചുമതലകളും.. പന്ത്രണ്ട് വർഷം കൂടുമ്പോൾ നിലപാട് തറയിൽ വച്ച് ഈ അധികാരം കൈമാറുകയും വേണം. ഇപ്പോഴുള്ള അനന്തവർമ്മ തമ്പുരാൻ വാസുദേവവർമ്മ രാജാവിൽ നിന്ന് മാമാങ്കം നടത്തനുള്ള അധികാരവും, നാട് ഭരിക്കാനുള്ള അവകാശവും അനന്ത വർമ്മ തമ്പുരാൻ യുദ്ധത്തിലൂടെ നിലപാടുതറയിൽ വച്ച് വസുദേവ വർമ്മ തമ്പുരാനിൽ നിന്ന് എല്ലാം പിടിച്ചെടുത്തു .നേടിയെടുത്തു, കൈകലാക്കി. എന്നോക്കെയാണ് ഞാൻ കേട്ടകഥ.. ഈ മാമാങ്കം നടത്താനുള്ള അവകാശം അവരുടെ തമ്പുരാന് നേടിക്കൊടുക്കാൻ വേണ്ടിയാണ് ചാവേറുകൾ ഇവിടെ ജീവൻ പണയപ്പെടുത്തി പോരാടാൻ ഇറങ്ങുന്നത്... പലരും പലതും പറഞ്ഞ് നടക്കുന്നുണ്ട് അത് സത്യമാണോ? നുണയാണോ? എന്നോന്നും എനിക്ക് വലിയ പിടിയില്ല. കാരണം നമ്മൾ പാവങ്ങൾക്ക് അതിനോന്നും സമയമില്ല... മാമാങ്കം ആര് നടത്തിയാലും നല്ല രീതിയിൽ വരട്ടെ എന്നാ എന്റെ അഭിപ്രായം...

    കാളവണ്ടിയുടെ വേഗത കൂടിതുടങ്ങി പോവുന്ന വഴിയിൽ ജനത്തിരക്ക് കൂടിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു ... മാമാങ്കം നടക്കുന്ന ഇടം എത്തി തുടങ്ങി എന്ന് എനിക്ക് മനസിലാക്കി

    "കൃഷ്ണേട്ടാ നമ്മൾ മാമാങ്കം നടക്കുന്ന ഇടത്ത് എത്തിയോ?

    കൃഷ്ണേട്ടൻ :എത്തി തുടങ്ങി ആ കുറച്ച് അകലേയായി കാണുന്ന പുഴകണ്ടോ...അവിടെയാണ് പുഴയുട് ചേർന്ന് പരന്ന് കിടക്കുന്ന കരയിലായാണ് മാമാങ്കോൽസവം നടക്കുന്നത്...

    ഞാൻ കൃഷ്ണേട്ടന്റെ അടുത്തേക്ക് മുന്നിലേക്കായി കുറച്ച് നീങ്ങി ഇരുന്ന് ദൂരേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി... അപ്പോൾ കാണാൻ കഴിഞ്ഞത് ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന ഉത്സവ കാഴ്ച്ചയാണ് കണ്ടത്,

    കൃഷ്ണേട്ടൻ: ഉണ്ണി നമ്മുക്ക് വണ്ടി ഇവിടെ ഒതുക്കാം... ഇനി അങ്ങോട്ട് കാൽനടയായി നമ്മുക്ക് നടന്നു നീങ്ങാം ...ഈ നടന്നു നീങ്ങുന്ന ജനങ്ങളുടെ കൂടെ നമ്മുക്കും നടന്നു നീങ്ങാം,

    " ശരി കൃഷ്ണേട്ടാ...നമ്മുക്ക് ഇനി കുറച്ച് നടക്കാം "

    കൃഷ്ണേട്ടൻ കാളവണ്ടിയിൽ നിന്ന് ഇറങ്ങി കാളകളെയെല്ലാം ഒന്ന് തലോടി ഒരു ഉമ്മയൊക്കെ കൊടുത്ത്.. ആ വണ്ടിയിലുള്ള മൂന്ന് ചാക്കുകെട്ടുകൾ തലയിലേക്ക് കയറ്റി വച്ചു.

    കൃഷ്ണേട്ടൻ: ഉണ്ണി വാ പോവാം

    "അതേ ഒരു ചാക്ക് ഞാൻ പിടിക്കാം കൃഷ്ണേട്ടാ ഇങ്ങോട്ട് തരൂ"

    കൃഷ്ണേട്ടൻ: വേണ്ട ഉണ്ണി ഇത് അത്രമാത്രം ഭാരം ഒന്നും ഇല്ല ഞാൻ എടുത്തോളാം മോൻ നടന്നോ.

    ഞങ്ങൾ അങ്ങനേ കുറച്ച് ദൂരം കാൽനടയായ നടന്ന് നടന്ന് ഒടുവിൽ മാമാങ്കോ ത്സവത്തിന്റെ അവിടെ ചെന്നെത്തി. ജനസമുദ്രമായി തോന്നിക്കുന്ന തിരക്ക്, അവിടെ പാട്ട്, കഥകളി, കളരിപയറ്റ്, നൃത്തം, പലഹാരങ്ങൾ, കൃഷി വിഭവങ്ങൾ, വിദേശ സാധനങ്ങൾ അങ്ങനേ എന്നെ അതിശയത്തിന്റെ മുൾമുനയിൽ നിറുത്തിയ വർണ്ണകാഴ്ച്ചകളായിരുന്നു അവിടെ ... കണ്ണിന് തന്നെ ഒരു കുളിരായിരുന്നു ആ കാഴ്ച്ചകൾ

    " അതേ നമ്മുക്ക് ആ ഗോപുരം പോലെ കെട്ടിയുണ്ടാക്കിയതിന് അടുത്തേക്ക് പോയാലോ "

    കൃഷ്ണേട്ടൻ: അതിനെന്താ പോവാല്ലോ.. ഞാൻ ഈ ചാക്കുകൾ അവിടെ ഒരു ഭാഗത്ത് വച്ച് പെട്ടെന്ന് വരാം നീ ഇവിടെ നിക്ക് ....

    കൃഷ്ണേട്ടൻ ആ ജനങ്ങളെക്കൊണ്ട് നിറഞ്ഞ തിരക്കിന്റെ ഇടയിലൂടെ കഷ്ട്ടപ്പെട്ട് നടന്ന് നീങ്ങി.... ഒരു പച്ചക്കറികച്ചവടം നടത്തുന്ന അളുടെ അരികിൽ ചെന്ന് മൂന്ന് ചാക്കുകളും ഏൽപ്പിച്ച് അയാളുടെ ചെവിയിൽ എന്തോ രഹസ്യവും പറഞ്ഞ് മടങ്ങിവരുന്നത് ഞാൻ ശ്രദ്ധിച്ചു..കൃഷ്ണേട്ടൻ എന്റെ അടുത്തേക്ക് പെട്ടന്ന് എത്തി.

    കൃഷ്ണേട്ടൻ: വാ ഉണ്ണി നമ്മുക്ക് ആ ഗോപുരം കാണാൻ പോവാം അവിടെയാണ് കാണേണ്ട കാഴ്ച്ചകൾ...നിന്നേ മാമാങ്കോൽസവം ചുറ്റി കാണിച്ചിട്ട് വേണം എനിക്ക് എന്റെ ചായ കച്ചോടം തുടങ്ങാൻ.

    "കൃഷ്ണേട്ടാ ഞാൻ കാരണം നിങ്ങളുടെ കച്ചോടം ബുദ്ധിമുട്ടിലായോ....?"

    കൃഷ്ണേട്ടൻ: ഇല്ല ഉണ്ണി എന്റെ കച്ചോടം സൂര്യൻ അസ്തമിച്ചാലേ നല്ല രീതിയിൽ നടക്കൂ... അപ്പോൾ ചായക്കും പലഹാരങ്ങൾക്കും തിരക്ക് കൂടും അപ്പോഴെക്കും നമ്മുക്ക് എല്ലാം ഒരുവിധം കണ്ടതിന് ശേഷം ഇങ്ങോട് തിരിച്ചു എത്താം... ഇപ്പോൾ സമയം വൈകുന്നേരം ഒരു നാല്മണി ആയിട്ടെ ഉണ്ടാവു...

    ഞാനും കൃഷ്ണേട്ടനും പുഴയുടെ തീരത്ത് കെട്ടി പൊക്കിയ ആ കൂറ്റൻ ഗോപുരത്തിന്റെ ഏകദേശം അടുത്തെത്താറായി. അവിടെ ആയിരകണക്കിന് അതിശക്തൻമാരായ അംഗരക്ഷകരാണ് രാജാവിന് കാവലായി വാളും പരിചയുമായി ഗോപുരത്തിന് ചുറ്റും വഴി നീളവും നിരന്നു നിൽക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ പട ഒരു ഭാഗത്ത്. ചില അംഗരക്ഷകർ കുതിരപ്പുറത്ത് ആയുദ്ധവുമായി ഇരിക്കുന്നു, ആ കാഴ്ച്ചകൾ എല്ലാം കണ്ട് ഞങ്ങൾ നടന്ന് നീങ്ങി .ഗോപുരത്തിന് കുറച്ച് മുമ്പിലായി രാജാവിന്റെ ഒരു അംഗരക്ഷകൻ വന്ന് ഞങ്ങളെ തടഞ്ഞു.....

    അംഗരക്ഷകൻ: അന്യർക്ക് ഇനി അകത്തേക്ക് പ്രവേശനമില്ല, രാജാവും രാജാവിന്റെ വേണ്ടപ്പെട്ടവർക്കും.. കുടുബാഗങ്ങൾക്കും.. മാത്രമേയുള്ളു പ്രവേശനം.അതു കൊണ്ട് അന്യർക്ക് ഉത്സവം കാണാൻ മുളകൊണ്ട് കെട്ടിത്തിരിച്ച ഭാഗത്തേക്ക് കുറച്ച് അപ്പുറത്ത് നിന്ന് നിങ്ങൾക്ക് രണ്ട് പേർക്കും കാഴ്ച്ചകൾ കാണാം അങ്ങോട്ട് നീങ്ങി നിന്നോളൂ.,,,,

    അയാൾ കൃഷ്ണേട്ടനേയും എന്നേയും വഴിമുടക്കി വേറേ ഒരു വശത്തിലൂടെ പറഞ്ഞയച്ചു

    കൃഷ്ണേട്ടൻ: വാ ഉണ്ണി ആ ജനക്കൂട്ടം നിക്കുന്ന ഭാഗത്തേക്ക് നമ്മുക്ക് ചെന്ന് നിക്കാം അപ്പോൾ കുറച്ച് അകലേയാണങ്കിലും നമ്മുക്ക് രാജാവിനേയും, രാജാവിന്റെ മുന്നിൽ കേമൻമാരായവരുടെ കളരി മൽസരവും, പാട്ടും നൃത്തവും, മറ്റു കലാപരിപാടികളും നേരേ കാണാൻ കഴിയും ..

    ഞങ്ങൾ രണ്ട് പേരും ഗോപുരത്തിന്റെ ഒരു ഭാഗത്ത് മറ്റു ജനങ്ങളുടെ കൂടെ മാമാങ്കം കാണാൻ ഒതുങ്ങി നിന്നു

    കൃഷ്ണേട്ടൻ: ഉണ്ണി നീ രാജാവിനേ കണ്ടോ ?

    " ഇല്ല എവിടെ?"

    കൃഷ്ണേട്ടൻ എന്നേ ഒന്ന് കൂടി തിരക്കിന്റെ ഇടയിൽ നിന്ന് മാറ്റി മുന്നിലേക്ക് നിർത്തിയ ശേഷം ചൂണ്ടി കാണിച്ചു

    കൃഷ്ണേട്ടൻ: അതാ കണ്ടോ ആ സിംഹാസനത്തിൽ നൃത്തം കണ്ട് ആസ്വദിച് ഇരിക്കുന്ന വെളുത്ത് സുന്ദരനായ പട്ടുവസ്ത്രം ധരിച്ച ആളാണ് അനന്ത വർമ്മ രാജാവ് .പിന്നേ അടുത്ത് അടുത്തായിരിക്കുന്നത് രാജാവിന്റെ മന്ത്രിയും, കുടുംബാഗങ്ങളും , വിദേശരാജ്യക്കാരായ അറബികളും സായിപ്പൻമാരുമാണ് ,പിന്നേ പുറകിലായി ഇരിക്കുന്നത് ജോതിഷ പണ്ഡിതനും മഷിനോട്ട വിദ്യ അറിയുന്നതുമായ നാരായണ പണിക്കരുമാണ് വളരേ പേരുകേട്ട ആളാണ് അദ്ദേഹം .

    കൃഷ്ണേട്ടൻ എല്ലാം പറഞ്ഞ് എനിക്ക് മനസ്സിലാക്കി തന്നു .അങ്ങിനെ സമയം സന്ധ്യയായത് ഞങ്ങൾ രണ്ട് പേരും മാമാങ്ക ഉത്സവത്തിൽ മുഴുകിയതിനാൽ മറന്നു പോയിരുന്നു,

    ഈ സമയം രാജാവ് സന്ധ്യാ ദീപം കൊളുത്താൻ പോവുന്ന വിവരം ഒരാൾ ചെണ്ടകൊട്ടി പറയുന്നത് ഞാങ്ങളും അവിടെ കൂടിയ മറ്റു ജനങ്ങളും ശ്രദ്ധിച്ച്കേട്ടു. ഈ സമയം അവിടെ ആ അന്തരീക്ഷം മുഴുവൻ ഭക്തിയോടെ ശാന്തമായി തീർന്നിരുന്നു...

    "കൃഷ്ണേട്ടാ രാജാവ് സന്ധ്യാ ദീപം എവിടെയാണ് കൊളുത്തുക.?"

    കൃഷ്ണേട്ടൻ: ആ രാജാവ് ഇരിക്കുന്ന സിംഹാസനത്തിന് അരികിലൂടെ മുകളിലേക്ക് കയറി ഗോപുരത്തിന് മുകളിൽ കയറി ആ കാണുന്ന വലിയ സന്ധ്യാ ദീപം മാമാങ്കം നടത്തുന്ന രാജാവ് ആരോ അയാൾ തെളിയിക്കും, ആ വെളിച്ചം.ഇവിടെ കൂടിയ എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിലാണ് ഗോപുരത്തിന് മുകളിൽ വലിയ രീതിയിൽ കത്തിനിൽക്കുക... അതോട് കൂടി മാമാങ്കം ഒന്ന് കൂടി ഉഷാറാവും.

    രാജാവ് സന്ധ്യാദീപം കൊളുത്താൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചു നിന്നു.. ഈ നേരം കാർമേഘങ്ങളെ കൊണ്ടും , ഇടിമിന്നലുകളും ,ചെറിയ തോതിൽ കാറ്റും എല്ലാം കൊണ്ടും കാലാവസ്ഥക്ക് പെട്ടന്ന് ഒരു ഭാവമാറ്റം. നല്ല ഒരു മഴക്ക് കോളുള്ള പോലെ ഉണ്ട്. രാജാവിന് ദീപം തെളിയിക്കാൻ കത്തിനിൽക്കുന്ന നിലവിളക്ക് കൈമാറാൻ രാജാവിന്റെ കുടുംബാംഗം നടന്ന് അടുക്കുന്ന നിമിഷം ആരോ. രാജാവ് നിൽക്കുന്ന അടുത്തേക്ക് വാളുമായി അന്തരീക്ഷത്തിലൂടെ ചാടി മറിഞ്ഞ് ഒരാൾ രാജാവിന്റെ തലക്കുനേരേ വാളുവീശി....

    കൃഷ്ണേട്ടൻ: ദൈവമേ ചാവേർപ്പട അവതരിച്ച ല്ലോ? അതും വിളക്ക് കൈമാറുന്ന നേരത്ത് തന്നേ

    കൃഷ്ണേട്ടന്റെ മുഖത്തേ ചാവേർപ്പട എന്ന് പറയുമ്പോൾ ഉള്ള പേടി എനിക്ക് ശരിക്ക് കാണാൻ കഴിഞ്ഞു.ഉടൻ തന്നേ ഞാൻ രാജാവിന് എന്ത് സംഭവിച്ചു എന്ന് ആകാംഷ യിൽ നോക്കി നിന്നു., രാജാവിനേ വെട്ടാൻ വീശിയവാൾ നിലവിളക്ക് കൊണ്ട് തടഞ്ഞ് രാജാവ് അയാളെ ചവിട്ടിവീഴ്ത്തുന്നതാണ് ഞാൻ കണ്ടത്..ഉടൻ തന്നേ രാജാവിന് ചുറ്റും അംഗരക്ഷകർ വളഞ്ഞ് രക്ഷാകവചം തീർത്തു. വാളുമായി ചാടികയറിയ ചാവേറിനേ അവർ ഉടൻ തന്നേ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം പിടിച്ച് കെട്ടി.

    രാജാവ്: അവന്റെ ശിരസ്സ് വെട്ടിവീഴ്ത്തി പൊതു ദർശനത്തിന് മുന്നിൽ കൊണ്ട് വെക്കൂ... ഇവിടെ പോരാടാൻ വരുന്ന ഒരോ ചാവേറുകൾക്കും ഇത് ഒരു പാഠമാവട്ടെ...

    അരിശത്തോടെ സൈനിക തലവനായ വേശുവിനോട് രാജാവ് കൽപ്പിച്ചു..

    ഉടൻ തന്നേ നാരായണപണിക്കർ രാജാവിനോട് എന്തോ പറയാൻ ഓടി അടുത്തു.

    പണിക്കർ: പാടില്ല മഹാരാജൻ സന്ധ്യാ ദീപം കൊളുത്തുന്ന സമയമാണ് ഇപ്പോൾ അരുത് .അവനേ പിടിച്ച് കെട്ടി കാരാഗൃഹത്തിൽ അടച്ച് നാളെ സൂര്യൻ ഉദിച്ച ശേഷം കൊന്നുകളഞ്ഞൊളൂ... ഇപ്പോൾ അരുത് അത് നല്ലതല്ല എല്ലാം കൊണ്ടും ദോഷം മാത്രമേ സംഭവിക്കുകയുള്ളൂ....

    അരിശം കൊണ്ട് വിറച്ച് നിൽക്കുന്ന രാജാവ് ആ വാക്കുകൾ കേട്ടതും ഒന്ന് ശാന്തനായി .

    രാജാവ്: ആരാണ് നിങ്ങളെ ഇങ്ങോട്ട് അയച്ചത് എന്നും, എന്താണ് നിങ്ങൾ ചാവാൻ വരുന്ന ചാവേറുകളുടെ ലക്ഷ്യം എന്നും എനിക്കറിയാം ആ ലക്ഷ്യം ഇവിടെ നടക്കില്ല, നടത്തില്ല ഞാൻ...രാവിലേ നേരം ഒന്ന് വെളുത്തോട്ടെ നിന്റെ തല ഞാൻ തന്നേ കൊയ്യും,

    പിടിച്ച് കെട്ടിയ ശക്തനായ ചാവേറിനേ നോക്കി രാജാവ് ഉച്ചത്തിൽ പറയുന്നത് ഞങ്ങൾ കേട്ടു .

    ഇത് കേട്ടതും ചാവേർ രാജാവിന്റെ മുഖത്ത് നോക്കി ഒന്ന് പരിഹാസഭാവത്തിൽ ചിരിച്ചു

    ചാവേർ: പിറന്നനാടിന് വേണ്ടി പൊരുതി ചാവാൻവേണ്ടി മാത്രമാണ് ഞങ്ങൾ ചാവേറുകൾ ഇങ്ങോട് വന്നിരിക്കുന്നത്.. ഒന്നുകിൽ ജയം അല്ലെങ്കിൽ വീരമൃത്യൂ അതാണ് ഞങ്ങളുടെ ലക്ഷ്യം... അല്ലാതെ ആണോരുത്തൻ ഒറ്റക്ക് പതിനായിരങ്ങൾ അംഗരക്ഷകർ ഉള്ള ഈ ഗോപുരത്തിലേക്ക് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഈ നാടിന്റ രാജാവിന് നേർക്ക് വാള് ഓങ്ങിയിട്ടുണ്ടെങ്കിൽ മനസിലാക്കണം ഞങ്ങൾ ചാവേറുകളുടെ പോരാട്ട വീര്യം, മനസിലാക്കി കൊള്ളണം ജീവന് എത്രമാത്രം ഞങ്ങൾക്ക് പേടിയുണ്ടെന്ന്. മരിക്കുന്നങ്കിൽ പോരാടി മരിക്കും അല്ലാതെ ആയിരം അംഗരക്ഷകരുടെ ബലത്തിൽ പിടിച്ച് കെട്ടിയ ഒരാളുടെ മുഖത്ത് നോക്കി ആട് പട്ടയിൽ കാഷ്ട്ടിക്കുന്നത് പോലെ പറയുന്നവരല്ല ചാവേറുകൾ, ഉള്ളത് ഉള്ളപ്പോലെ പേടിക്കാതേ ആരുടെയും മുഖത്ത് നോക്കി പറയാനാ ഞങ്ങളുടെ നേതാവ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്... ആ നേതാവ് ഞങ്ങൾക്ക് പകർന്ന് നൽകിയ ഗർജ്ജനത്തിന്റെ, പോരാട്ട വീര്യത്തിന്റെ, ധൈര്യത്തിന്റെ ,ചങ്കൂറ്റത്തിന്റെ ചെറിയ ഒരു അംശം മാത്രമാണ് നിങ്ങൾക്ക് ഇവിടെ ഇപ്പോ കാണാൻ കഴിഞ്ഞത്. ഇനി ഇതിലും വലുത് പുറകേ വരാൻ ഇരിക്കുന്നതേ ഉള്ളൂ ...

    അയാൾ അത് പറഞ്ഞ് കൊണ്ട് അവരേ നോക്കി പരിഹാസത്തോടെ ഒന്ന് ചിരിച്ചു.

    ഇത് കണ്ട രാജാവ് അയാൾക്ക് നേരേ ക്രൂര മർദ്ദനം നടത്തി കയ്യിലുള്ള വിളക്ക് ഉപയോഗിച്ച് ആ ചാവേറിന്റെ മുഖത്തടിച്ചു..

    അത്രയും ക്രൂരമർദ്ദനം ഏറ്റുവാങ്ങിയിട്ടും അയാൾ രാജാവിനേ നോക്കി ചിരിച്ചു നിന്നു...

    രാജാവ് :ഇനിയും നിന്റെ പരിഹാസച്ചിരി നിർത്താറായില്ലെ?എന്താടാ നീ എന്നേ ഇങ്ങനേ നോക്കുന്നേ?

    അരിശത്തോടെ ചോദിച്ചു?

    ചാവേർ: ഞാൻ നിങ്ങളെ നോക്കുന്നതല്ല ഞങ്ങളുടെ നേതാവ് അവതരിക്കുന്നത് നോക്കി നിൽക്കുകയാണ്, എപ്പോ എവിടെ നിന്ന് ഏത് നിമിഷവും അത് സംഭവിക്കാം .ഇടിമിന്നൽ വേഗത്തിൽ ഞങ്ങളുടെ വീരനായകൻ വരുക തന്നേ ചെയ്യും...ആ വരവ് ഒന്ന് കാണാൻ കാത്തു നിൽക്കുകയാണ് ഞാൻ,

    ഇത് കേട്ടതും രാജാവ് ദേഷ്യം കൊണ്ട് അരയിൽ കരുതിയ കത്തിയെടുത്ത് ചാവേറിന് നേർക്ക് ചൂണ്ടി,

    രാജാവ്: നിന്റെ വിശ്വനായകൻ എന്റെ പതിനായിരക്കണക്കിന് സൈന്യബലവും ആയുധബലവും പൊട്ടിച്ച് നിന്നേ രക്ഷിക്കാൻ ഇപ്പോ ഇവിടെ പ്രത്യക്ഷപ്പെട്ടാൽ ഞാൻ ഈ മാമാങ്കം നടത്താനുള്ള അധികാരം നിന്റെ വിശ്വനായകന് ഏൽപ്പിച്ച് ഞാൻ തോൽവി സമ്മതിക്കും വരാൻ പറ അവനോട് .ഈ നിമിഷം ഞാൻ നിന്റെ കണ്ണുകൾ ചൂന്ന് എടുക്കാൻ പോവുകയാണ് നീ അവൻ വരുന്നത് എങ്ങിനേ കാണും എന്ന് എനിക്ക് കാണണം ...

    ചാവേറിന്റെ കണ്ണ് ചൂന്ന് എടുക്കാൻ കത്തികണ്ണിന് അടുത്തേക്ക് ചൂണ്ടിഎത്തിയ നിമിഷം...... ചാവേറിന്റെ മുഖത്ത് തീരേ ഭയപ്പാട് ഇല്ലായിരുന്നു.

    പതിനായിരകണക്കിന് ജനങ്ങൾ തിങ്ങികൂടി നിൽക്കുന്നവരുടെ മുകളിലൂടെ ഒരു മൂളലോടെ മിന്നൽവേഗത്തിൻ തീ കത്തിനിൽക്കുന്ന വില്ല് ഗോപുരത്തിന് മുകളിലേക്ക് ഒരുമൂളലോടെ ചീറിപാഞ്ഞ് സന്ധ്യാദീപത്തിൽ പതിച്ച്തറച്ചു നിന്നു ആ ദീപം പതിനായിരങ്ങൾ കാണുന്നവിധം പ്രകാശിച്ചു....

    പണിക്കർ: മഹാരാജൻ സന്ധ്യാദീപം ചാവേർപ്പടയു ടെ വീരനായകൻ തന്നേ കൊളുത്തി.... ദേ മുകളിലേക്ക് നോക്ക്...

    സന്ധ്യാദീപം തെളിഞ്ഞതും അവിടെ കൂടിയവർ ആ ദീപത്തേ തൊഴുതു നിന്നു.രാജാവും സൈന്യകരും ഒരു വേപ്രാളത്തോടെ ചുറ്റിലും നോക്കി .വീണ്ടും ഒരമ്പ് മിന്നൽവേഗത്തിൽ രാജാവിന്റെ തലക്ക് മീതേ വന്ന് സിംഹാസനത്തിൽ തറച്ച് ആടി നിന്നു...


    ചാവേർ:മരണമെന്ന മൂന്നക്ഷരത്തെ പോരാട്ടം കൊണ്ട് ഭയപ്പെട്ടുത്തിയ വീരനായകന്റെ അംങ്കമാണ് ഇനി നിങ്ങൾ കാണാൻ പോന്നത്... രാജാവിനും സൈന്യത്തിനും പറ്റുമെങ്കിൽ ഒന്ന് തടഞ്ഞ് നോക്ക്?

    ആ പുഴയുടെ തീരത്തേ മണലാര്യങ്ങളെ കീറിമുറിച്ച് ഒരു വെള്ള കുതിര ഓടിയടുക്കുന്നത് ഞാനും അവിടെ കൂടിയവരും ശ്രദ്ധിച്ചു.

    രാജാവ്: ആ വരുന്നവനേ അവിടെ വച്ച് തന്നേ തീർക്ക് ഇങ്ങോട് കടത്തിവിടണ്ട ഉം ... ചെല്ല്

    സൈന്യത്തിന് ഉത്തരവ് ഇട്ടു ആയിരകണക്കിന് സൈനികർ ആ കുതിരയേയും വരുന്ന ആളെയും പിടിച്ച് കെട്ടി രാജാവിന്റെ മുന്നിൽ എത്തിക്കാൻ ധൃതിയിൽ അടുത്തു.സൈനികർ രാജാവിന് കുറച്ച് ദൂരെയായി രക്ഷാകവചം എന്ന പോലെ നിരന്നു നിന്നു ഒരു മതിൽ പോലെ.... അതിവേഗത്തിൽ അവർക്ക് നേരേ ഓടി അടുത്ത കുതിര' '' അവരുടെ തലക്ക് മീതെയായി ചാടി പറന്ന് രാജാവ് നിൽക്കുന്ന ഗോപുരം ലക്ഷ്യം വച്ച് നീങ്ങി... രാജാവിന്റെ മുന്നിലായി ആ വെള്ള കുതിര വന്ന് നിന്ന് മുന്നിലേ രണ്ട് കാലുകളും ആകാശത്തിലേക്ക് ഉയർത്തി ശബ്ദം ഉയർത്തി .ഈ സമയത്ത് ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഞാനും അവിടെ കൂടിയവരും ആ ചാവേർപ്പടയുടെ നായകന്റെ മുഖം വ്യക്തമായി കണ്ടു. അയാളെ കണ്ടതും രാജാവ് ഒന്ന് ഞെട്ടുന്നത് അവിടെ കൂടിയവർ ശ്രദ്ധിച്ചു.

    കൃഷ്ണേട്ടൻ: ഉണ്ണി... ചന്തുണ്ണി കിഴക്കേടത്ത് ചന്തുണ്ണി, വടക്കൻമാരുടെ ചാവേർപ്പടയിലേ ഏറ്റവും അപകടകാരികളായ ചാവേർപ്പടയുടെ നായകൻ. ചന്തുണ്ണി എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും ഭയപ്പെടും. കാരണം ലക്ഷ്യത്തിന് വേണ്ടി അവസാന ശ്വാസം വരേ വീറും വാശിയും പോവാതേ പോരാടുന്നവരാ ചന്തുണ്ണിയും കൂട്ടരും...

    കൃഷ്ണേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു.

    ചന്തുണ്ണി കുതിരപുറത്ത് നിന്ന് വലതുകാൽ കുതിരയുടെ തലക്ക് മീതേ ചുഴറ്റിയെടുത്ത് വാളുമായി മണൽ തട്ടിലേക്ക് ചാടിയിറങ്ങി .മണലാര്യങ്ങൾ കാൽവന്ന് പതിച്ച ഭാഗത്ത് നിന്ന് രണ്ടു ഭാഗങ്ങളിലേക്ക് ചെറിയ കാറ്റിന്റെ അകമ്പടിയോടെ പറന്ന് നീങ്ങി... ചന്തുണ്ണി വാള് വലതു കയ്യിൽ കറക്കിയ ശേഷം ഭൂമിയിൽ കുത്തിനിറുത്തി . ഭൂമിയേ ശിരസ്സ് താഴ്ത്തി ചുംബിച്ച ശേഷം വാളെടുത്ത് വലതു കയ്യിൽ നിന്ന് ഇടത് കയ്യിലേക്ക് ഇട്ടു പിടിച്ച് ഒരു യോദ്ധാവിനേപ്പോലെ നെഞ്ച് വിരിച്ച് നിന്ന് കൊണ്ട് പറഞ്ഞു....

    " തമ്പുരാൻ ഞാൻ ചന്തുണ്ണി.... കിഴക്കേടത്ത് ചന്തുണ്ണി ... വടക്കൻമാരുടെ ചാവേർപ്പടനയിക്കുന്നത് ഇപ്പോ ഞാനാ "

    ചന്തുണ്ണി വാൾ രാജാവിന് നേർക്ക് ചൂണ്ടി

    ആകാശത്തിൽ നിന്ന് മഴ തുള്ളികൾ മാമാങ്കഭൂമിയിലേക്ക് ചിതറി വീഴാൻ തുടങ്ങി .. ഇടിയും മിന്നലും കാറ്റും മാമാങ്കഭൂമിയിൽ അവതരിച്ചു.... ചാവേർ പടയുടെ യുദ്ധത്തിന് സാക്ഷിയാക്കാൻ ഭൂമിയും കാലാവസ്ഥയും ഒരുങ്ങി കഴിഞ്ഞു എന്ന മട്ടിൽ...

    തുടരും.....

    ഷിഹാബ് ശ്രീകൃഷ്ണപുരം

    (ഇതിലേ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക്കം മാത്രം. എന്റെ ഭാവനയിൽ എഴുതിയതിനാൽ തെറ്റുകളും കുറവുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
     
    David John and ANIL like this.
  6. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri

Share This Page