1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha - Official ഒറ്റവാക്കിൽ ഗംഭീരം ... Basil Joseph എന്ന ഡയറക്ടർ (എഞ്ചിനീയർ ആണ് ) വളരെ അധികം മുന്നേറിയിരിക്കുന്നു ... ടോവിനോ-രഞ്ജി-വാമിഖ ഇവരുടെ മൂന്നാളുടെയും ചിത്രമാണ് ... Shaan Rahman എന്തോ ഒരു മാജിക് ഒളിപ്പിച്ചു വച്ചിരിക്കുന്നു ഓരോ മ്യൂസിക്കിലും .... വരികൾ എഴുതിയ Manuചേട്ടനും Vinaayakചേട്ടനും കുടുക്കി .... വിഷ്ണു ശർമ്മ വളരെ നല്ല ഫ്രെമിങ് പിന്നെ കിടു ലൈറ്റിംഗ് .... പിന്നെ ധർമജൻ , ബിജുക്കുട്ടൻ തുടങ്ങിയ സപ്പോർട്ടിങ് ആക്റ്റേഴ്സ് അവരുടെ പെർഫോമൻസ് അസാധ്യം..... ഒന്ന് പറയാം ഒരുപാട് ചിന്തിപ്പിച്ചില്ലെങ്കിലും ഒത്തിരി ചിരിപ്പിക്കാൻ അറിയാം ഈ എൻജിനീയർക്കു ......
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha, a fun packed Sports- drama. One of the most entertaining movie released this year. Tovino Thomas 's second best performance after Guppy. But Punjabi girl Wamiqa Gabbi stealed the entire show. Never expected such an interesting movie from Basil Joseph after Kunjiramayanam. The name should be noted. Brilliance on the way in near future. Creativity in making and direction proves it. Renji Panicker, what a performance and dedication for the character. He lived as a wrestler. Shaan Rahman can't be replaced. Excellent music and brilliant background score. Vishnu Sarma, you are one of the best cinematographers in this industry and Godha - Official is enough to prove it, especially those actions sequences. You are the best after Geoge.c williams in action sequence shot. The Story happens in Kannadikal, an imaginary village and Manayathuvayal ground and revolves around the natives of Kannadikal. Their love and passion towards Gatta Gusthi and how their daily life changes when a Punjabi girl enters in the village. The movie can't be compared to Sultan or Dangal but one thing is for sure that our Mollywood industry is capable of making such movies and Godha is a stepping stone to it. All type of audience are sure gonna love it. My rating:4/5
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Watched Godha - Official Flick which don't have a masterpiece or an extraordinary screenplay, movie which portrays the struggles and hardels facing by a champion born on a typical middle class family..!! Kudos to Tovino Thomas for doing for godha without considering his star value, he delivered a better performance on recent times Wamiqa Gabbi just steals the show with his anger phase as a wrestler & cute innocent looks, audience just loved each and every time when she comes on the screen (loved to see her in sari ).. Renji Pankier don't know how to write, how much he impressed us, Renjiettan get his career best indro I never get goosebumps like this on recent times.. along with Wamiqa he also made a wonderful performance. Rest of Star cast include Aju Varghese, Dharamajann.. all of them showed their maximum justice towards their character. From it's come from Kunjiramayanam to Godha as a director Basil Joseph improved a lot on both technical aspect and execution. But as same like Kunjiramayanam he follows all the mixtures of a perfect entertainer ( only thing I don't like in the flick is that the way he stopped 1st half ). Really loved the job..!!! Songs and bgm by Shaan Rahman was pretty good, especially the title song and wow song bgm was the life of the flick on second half. Frames by Vishnu Sharma is also good, especially the way he took shots during gusthi match on 2nd half. Cuts by Abhinav was also good. Overall Godha is full packed entertainer with all mixtures of entertainment, Most of the tovino fans out here not fully satisfied with the last flick of tovino but godha is a perfect treat for them...!! One thing is sure Godha will never disappoint... Hits on card's..
     
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    >>>ഇന്നലെകളുടെ 'ഗോദ'- ഇന്നിന്റെയും !>>> ************************************************** ***************

    ഞാനൊക്കെ സ്കൂളിൽ പഠിക്കുന്നകാലത്താണ് ഒരർത്ഥത്തിൽ ഇന്ത്യക്കാരെ തന്നെ ഞെട്ടിച്ചു കൊണ്ട് കപിൽദേവും കൂട്ടരും ലോകകപ്പ് നേടുന്നത്. അതോടെ ഞങ്ങളൊക്കെ ഫുട്ബാളിനെ ദൂരെക്കളഞ്ഞ്, ‘കിറിക്കറ്റി’ന്റെ ആരാധകരായി. സ്റ്റമ്പും ബാറ്റും ഒക്കെ വാങ്ങാൻ സാമ്പത്തികമില്ലാതിരുന്നതിനാൽ മടലുകൊണ്ടുള്ള ബാറ്റും സ്റ്റമ്പുമായിരുന്നു ഞങ്ങളുടെ 'ആയുധങ്ങൾ'. ഫുട്ട് ബാൾ കളിയിൽ ഉള്ള മെച്ചവും സാമ്പത്തികാധിഷ്ഠിതമായിരുന്നു. പത്തിരുപതുപേർ ഷെയറിട്ട് പന്തു വാങ്ങിയാൽ ഒരുപാട് കാശാവില്ല. അത്യാവശ്യം പറമ്പിൽ പുല്ലു പറിച്ചും, കിണറിറച്ചുമൊക്കെയായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്..! ഫുട്ബാൾ കളിക്കു മുമ്പ് നാട്ടിൽ പോപ്പുലർ ആയിരുന്നത് ഗുസ്തിയായിരുന്നു. ഗുസ്തി കളിക്കോപ്പുകൾ ആവശ്യമില്ലാത്ത കായിക വിനോദമായിരുന്നതാണോ ഇതിനു കാരണമെന്നറിയില്ല. ഏതായാലും ആരും ഇവിടെ ഹോക്കി കളിച്ചു നടന്നതായി അറിവില്ല ഇന്ത്യ പലവട്ടം ഒളിമ്പിക് മെഡൽ നേടിയിട്ടും! അന്നു നാട്ടിലെ പ്രധാന ഗുസ്തിക്കാരൊക്കെ ചട്ടമ്പികൾ എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന് 'വിളക്കി'ന്റെ കൂട്ടായ്മയിലെ പതിവുകാരിൽ ഒരാളായ അൽഫോൻസ് സാർ പറഞ്ഞതോർക്കുന്നു. നാട്ടിൽ നടന്നുകൊണ്ടിരുന്ന ഒരു പ്രമുഖ ഗുസ്തി മത്സരത്തിന് പോസ്റ്റർ എഴുതിയിരുന്നത് മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേംനസീറായിരുന്നു എന്ന് പ്രശസ്ത നോവലിസ്റ്റ് ചിറയിൻകീഴ്സലാം സാർ പറഞ്ഞതും ഓർക്കുന്നു. ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം' ഗോദ' എന്ന സിനിമയാണ് . ഒരു ഗ്രാമത്തിൽ തങ്ങളുടെ ചെറുപ്പകാലത്തെ വിനോദമായിരുന്ന ഗുസ്തിയെ പറ്റിയുള്ള ഓർമ്മകൾ താലോലിക്കുന്ന, കഴിഞ്ഞ തലമുറയിൽ പെട്ട ഒരു കൂട്ടം ആൾക്കാരും അവരുടെ ഗോദ യായിരുന്ന വയൽ ക്രിക്കറ്റ് ഗ്രൗണ്ടാക്കി മാറ്റാൻ ശ്രമിക്കുന്ന അടുത്ത തലമുറയും തമ്മിലുള്ള സംഘർഷവും അവർക്കിടയിൽ ഒരു ഗുസ്തിക്കാരി വന്നു ചേരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും രസകരമായി ആവിഷ്ക്കരിച്ചിരിക്കുന്നു ഈ സിനിമയിൽ. വേണു നാഗവള്ളിയ്ക്ക് ശേഷം സി.ഇ .ടി കുടുംബത്തിൽ നിന്നും സംവിധായകന്റെ തൊപ്പി തലയിൽ അണിയുന്നത് ബേസിൽ ജോസഫ് ആണ് . 'കുഞ്ഞിരാമായണം' ഇറങ്ങിയ സമയത്ത് ഞാൻ ഫേസ് ബുക്കിൽ സജീവവുമാണ്. എന്നിട്ടും, എന്താ 'കുഞ്ഞിരാമായണ' ത്തിനെ പറ്റി ഒന്നും എഴുതാത്തത് എന്ന് പലരും ചോദിച്ചിരുന്നു. സത്യം പറയാമല്ലോ അത്രയ്ക്കങ്ങ് സുഖം തോന്നിയ പട മായിരുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം 'കുഞ്ഞിരാമായണം'. പക്ഷെ, ഇപ്രാവശ്യം ബേസിൽ തകർത്തു...! സംവിധായകൻ എന്ന നിലയിൽ കാതങ്ങൾ മുന്നോട്ടുപോയിരിക്കുന്നു ബേസിൽ. ഒരു ചെറിയ സബ്ജക്ടും, പ്രെഡിക്ട് ചെയ്യാവുന്ന ഒരു ക്ളൈമാക്സുമായിട്ടും ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ പടം ചെയ്യാൻ ബേസിലിനു കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും ഈ ചെറുപ്പക്കാരനിൽ നിന്ന് മലയാള സിനിമയ്ക്ക് ഇതിലും മികച്ച സിനിമകൾ പ്രതീക്ഷിക്കാം..! തിരക്കഥയൊരുക്കിയ രാകേഷ് മണ്ടോടി, 'തിര' പോലുള്ള സീരിയസ് സബ്ജക്ട് മാത്രമല്ല അൽപ്പം ലൈറ്റ് ആയ സബ്ജക്ടും തനിക്ക് നന്നായി ചെയ്യാൻ കഴിയും എന്നു തെളിയിക്കുന്നു. 'ആൻ മരിയ കലിപ്പിലാണ് ', എന്ന ചിത്രത്തിലൂടെഇന്ത്യയിലെ എണ്ണം പറഞ്ഞ ഛായാഗ്രാഹകരിൽ ഒരാളാകാൻ പോകുന്നയാൾ എന്ന സൂചന നൽകിയ വിഷ്ണു ശർമ്മ ഈ ചിത്രത്തിൽ ആ തോന്നലിന് അടിവരയിടുന്നു. ചിത്രം ഫാസ്റ്റ് ആക്കുന്നതിൽ വിഷ്ണുവിന്റെ ക്യാമറയുടെ പങ്ക് വലുതാണ്. അഭിനവ് സുന്ദർ നായ്കിന്റെ എഡിറ്റിങ്ങും, ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്കിണങ്ങുന്നതു തന്നെ. അഭിനേതാക്കളിൽ രഞ്ജി പണിക്കരും , അജു വർഗീസും, ധർമ്മജനും, ബിജുക്കുട്ടനുമൊക്കെ പതിവ് ഫോമിൽ. അതിഥി വേഷത്തിൽ വന്ന ഷൈൻ ടോം ചാക്കോയും നന്നായി. ടോവിനോയുടെ അഭിനയത്തിന് അനായാസത പോരാന്നുതോന്നി . 'പഞ്ചാബി കുടി' വമിക ഗബ്ബി ആ റോളിനിണങ്ങുന്നുണ്ട്. വിനീത് ശ്രീനിവാസൻ സ്കൂളിൽ നിന്നും സിനിമ പഠിച്ചിറങ്ങിയ, വെറും 'പയ്യൻ'മാരായ ഇതിന്റെ അണിയറ പ്രവർത്തകരാരെങ്കിലും നാട്ടിൻ പുറത്ത് ഗുസ്തി നടക്കുന്നത് കണ്ടിട്ടെങ്കിലും ഉണ്ടാവുമോ എന്നത് സംശയമാണ്. പക്ഷെ, അവരുടെ ഭാവനയിൽ വിരിഞ്ഞ ഗോദായിൽ നടക്കുന്ന ഗുസ്തി രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് എന്നതിൽ സംശയം വേണ്ട...!
     
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    " സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ ഇക്ഷ ഇഷ്ടപ്പെട്ടു .അബല , ചപല , തബല കണ്ണീർകുടം ക്ളീഷെകൾ ഈ സിനിമയിൽ ഇല്ല. അടുക്കളയിൽ ഒതുങ്ങാത്ത ഭർത്താവിനെ ശാസിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും കഴിവുള്ള ടീച്ചറമ്മയും , ഒരുകാലത് തന്നോട് മുഖത്തു നോക്കി 'I LOVE YOU' എന്നു പറഞ്ഞ ടീച്ചറമ്മയായ ഭാര്യയെ പ്രണയപൂർവ്വം ഓർക്കുന്ന ഗുസ്തിക്കാരൻ വീരശൂര പരാക്രമി ഭർത്താവിനും കയ്യടികൾ. ധൈര്യമുള്ളവളും സ്വപ്നത്തിന് വേണ്ടി നിലകൊള്ളുന്നവളും എല്ലാ സ്റ്റീരിയോടൈപ്പുകളെയും കാറ്റിൽ പറത്തുന്നവളുമായ നായിക.... " Kunjiramayanam irangiyappol ente ettavum valya sankadavum paraathiyum paribhavavum okke perinu polum oru naayika illaa ennathaarunnu... Poovu chodichappol poomaram thannu ennu paranja pole, wamiqa yude adaaru performance thannu Godha... Basil Joseph.... ninte ullil ithrem sthreepaksha chindhakal okke olinju kidappundaarnnen njan arinjillallo sahodaraaa.... :D #godha #inspired #proudsister
     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    നർമ്മം വെറും നർമ്മം മാത്രമല്ലല്ലോ... ഒരു വലിയ ആയുധവും പ്രതിരോധമാർഗ്ഗവും അഭിപ്രായങ്ങൾ ഏറ്റവും മൂർച്ചയിൽ അവതരിപ്പിക്കുവാൻ ഉള്ള മാധ്യമം കൂടിയല്ലേ..? മലയാളിയുടെ ബീഫും പൊറോട്ടയും പ്രേമവും അങ്ങു നോർത്ത് ഇന്ത്യയിലെ ഗോ രക്ഷക് സേനയും കലക്കി ചേർത്തു കണ്ടിരിക്കുന്നവനെ പൊട്ടിച്ചിരിപ്പിക്കുന്ന ഗോദയുടെ സംവിധായകാ.... !! നിങ്ങൾ പറഞ്ഞ രാഷ്ട്രീയത്തിനു ഒരായിരം അഭിനന്ദനങ്ങൾ ഒരു സിനിമ ആസ്വാദനം എഴുതുവാൻ ഉള്ള കെൽപ്പ് എനിക്ക് ഉണ്ടോ എന്നറിയില്ല. ആദ്യമായാണ് അങ്ങനെ ഒരു സാഹസത്തിനു മുതിരുന്നത് എന്നുകൂടി ഒരു ജാമ്യം എടുക്കുന്നു. ഗോദ കണ്ടപ്പോൾ മനസ്സിൽ തിങ്ങിനിറഞ്ഞ ചില വാക്കുകൾ എഴുതാതെ വയ്യ എന്നു തോന്നി. സ്വൽപ്പം political correctness ന്റെ അസുഖം എനിക്ക് ഉണ്ടായിരുന്നിട്ട് പോലും ഒരു തവണ പോലും മുഖം ചുളിക്കാതെ മുഴുവൻ സമയവും enjoy ചെയ്യാൻ കഴിഞ്ഞ സിനിമയാണ് ഗോദ. പലപ്പോഴും സിനിമയിലെ ദളിത് വിരുദ്ധതയും , സ്ത്രീ വിരുദ്ധതയും , വംശീയതയും , വർണ്ണ വിവേചനവും , ബോഡി ഷെയ്മിങും എല്ലാം ചൂണ്ടി കാണിക്കുമ്പോൾ സിനിമ സിനിമയായി കാണണം എന്നും , ഇതൊന്നും ഇല്ലേൽ തമാശ ഉണ്ടാകില്ല എന്നൊക്കെയാണ് മറുപടികൾ കേൾക്കുവാറുള്ളത്. ബേസിൽ ജോസഫ് കാണിച്ചു തന്നത് നർമ്മത്തിന് ആരെയെങ്കിലും അതിക്ഷേപിക്കണം എന്നൊരു നിർബന്ധവും ഇല്ല എന്നാണ്. സിനിമയിലെ തമാശകൾ ചിരിച്ചു മണ്ണ്കപ്പും പോലെ ആസ്വദിച്ചു . അനാവശ്യമായി കുത്തിനിറച്ചതോ ദ്വയാർത്ഥമുള്ള സ്ത്രീ വിരുദ്ധ ഡയലോഗുകളോ ഒരെണ്ണം പോലും ഈ സിനിമയിൽ ഇല്ല. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ ഇക്ഷ ഇഷ്ടപ്പെട്ടു .അബല , ചപല , തബല കണ്ണീർകുടം ക്ളീഷെകൾ ഈ സിനിമയിൽ ഇല്ല. അടുക്കളയിൽ ഒതുങ്ങാത്ത ഭർത്താവിനെ ശാസിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും കഴിവുള്ള ടീച്ചറമ്മയും , ഒരുകാലത് തന്നോട് മുഖത്തു നോക്കി 'I LOVE YOU' എന്നു പറഞ്ഞ ടീച്ചറമ്മയായ ഭാര്യയെ പ്രണയപൂർവ്വം ഓർക്കുന്ന ഗുസ്തിക്കാരൻ വീരശൂര പരാക്രമി ഭർത്താവിനും കയ്യടികൾ. ധൈര്യമുള്ളവളും സ്വപ്നത്തിന് വേണ്ടി നിലകൊള്ളുന്നവളും എല്ലാ സ്റ്റീരിയോടൈപ്പുകളെയും കാറ്റിൽ പറത്തുന്നവളുമായ നായിക . നായകന്റെ ഹീറോയിസം കാണിക്കുന്നതിന് വേണ്ടി നായിക അവന്റെ മുന്നിൽ തോല്കുന്നതും അല്ലേൽ മുഖത്തു ഒരെണ്ണം പൊട്ടിച്ചു നീ വെറും പെണ്ണാണ് എന്നു പറയുന്നതും അല്ലെങ്കിൽ അവളെ സംരക്ഷിക്കുവാൻ അവന്റെ തീപാറും ഫൈറ്റും കണ്ടു ശീലിച്ച നമുക്കു ഈ സിനിമ ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും. പെണ്ണിന്റെ മെക്കിട്ടു കയറാതെ തന്നെ ഭംഗിയായി അവന്റെ വിജയം അവതരിപ്പിച്ചുകൊണ്ട് ഹീറോയിസം കാണിക്കുന്നുമുണ്ട്. ഒരു ടോവിനോ ഫാനും നിരാശപ്പെടുവാൻ സാധ്യതയില്ല. പാരമ്പര്യമായി തുടർന്നിരുന്നവയോട് ഉള്ള നൊസ്റ്റാൾജിയ , മലയാളം സംസാരിക്കുവാൻ ശ്രമിക്കുന്ന അന്യദേശക്കാരിയോട് ഉള്ള സ്നേഹം , ഗ്രാമത്തിന്റെ നന്മ , തെറ്റ് മനസിലാക്കുന്ന യുവാക്കൾ മുതിർന്ന തലമുറയെ മനസിലാക്കി അംഗീകരിക്കൽ , പ്രേക്ഷകർക്ക് മോട്ടിവേഷൻ നൽകുവാൻ ഉതകുന്ന സീനുകൾ എന്നിങ്ങനെ പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെടുന്ന എലമെന്റുകൾ വൃത്തിയായി അവതരിപ്പിച്ചുകൊണ്ട് വളരെ ആസ്വാദ്യകരമായി ഈ സിനിമ അവതരിപ്പിക്കപ്പെടുന്നു . ഇതൊന്നും കൂടാതെ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു 3 മിനുട്ട് സീൻ ഉണ്ട്. ടോവിനോ ഷർട്ട് ഒക്കെ ഊരി ഗുസ്തിക്ക് ഇറങ്ങുന്ന സീൻ (ഹെന്റെ സാറേ.............! ) വാൽകഷ്ണം : ഒരു സെൽഫ് ഫൈനൻസിങ് കോളേജിൽ പഠിച്ചിരുന്നത് കൊണ്ട് CET യിൽ പഠിക്കുന്നവർ ഒക്കെ അപാര പഠിപ്പികളും ബോറന്മാരും ആണെന്നൊരു തോന്നൽ ഉണ്ടായിരുന്നു . ഈ തോന്നൽ പാടെ മാറിയത് ഒരു CET കാരൻ ബേസിൽ ജോസഫ് എടുത്ത ' പ്രിയംവദ കാദരയാണോ' എന്ന ഷോർട്ട് ഫിലിം കണ്ടതോടെയാണ് . പിന്നീട് അദ്ദേഹത്തിന്റെ തന്നെ ' ഒരു തുണ്ടുപടം ' എന്നൊരു ഷോർട്ട് ഫിലിമും കണ്ടു. ഇങ്ങനെ മാരക പ്രതീക്ഷകളുമായി കുഞ്ഞിരാമായണം കണ്ടപ്പോൾ അല്പം നിരാശ തോന്നി എന്നത് സത്യമാണ്. പക്ഷെ ഇന്ന് ഗോദ കണ്ടപ്പോൾ ആ നിരാശയെല്ലാം ആയിരം മടങ്ങു സന്തോഷമായി
     

Share This Page