തല അജിത് വി യിൽ തുടങ്ങുന്ന അജിത് സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം... വാൻമതി വാലി വില്ലൻ വരലാറു വീരം വേതാളം... അതിലേക്കു ഇനി വിവേഗം കൂടി ചേരുമോ ??... അതുപോലെ മറ്റൊരു വിശേഷം കൂടി പങ്കു വെക്കാൻ ആഗ്രഹിക്കുന്നു... അജിത്തിന്റെ കരിയറിൽ ചെയ്ത സിനിമകളുടെ എണ്ണം വെച്ചു നോക്കുവാണെങ്കിൽ AK 07 - ആശൈ അജിത്തിന്റെ ആദ്യ കാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഈ സിനിമ.. സൂര്യക്കു അഭിനയിക്കാൻ താല്പര്യം ഇല്ലാത്ത കാരണത്തിൽ അജിത്തിന് ലഭിച്ച വേഷം.. തന്റെ ശബ്ദം നായകന് ചേരുന്നതല്ല എന്ന ആക്ഷേപത്തിൽ ഈ സിനിമയിൽ വേറെ ഒരാൾ ആയിരുന്നു അജിത്തിന് ശബ്ദം നൽകിയത്... തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സിൽ നിരവധി അവാർഡ് വാരി കൂട്ടി ഈ സിനിമ... AK 17 - കാതൽ മന്നൻ തുടർ പരാജയങ്ങളിൽ തകർന് കിടന്നിരുന്ന സമയത്തു അജിത്തിന് കാതൽ മന്നൻ ഇമേജ് നൽകിയ ഈ ചരൻ സിനിമ അജിത്തിന് വൻ വിജയം നൽകി.. മാത്രമല്ല ഇതിലെ ഗാനങ്ങൾ ആ സമയത്തു ചാർട് ബസ്റ്റർ ആയിരുന്നു... AK 27 - മുഖവരി മികച്ച ഗാനങ്ങൾ അടങ്ങിയ ഈ സിനിമയും അജിത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറി.. ഈ സിനിമയും തമിഴ് നാട് സ്റ്റേറ്റ് അവാർഡ് നേടി ശ്രദ്ധ നേടിയിരുന്നു.. AK 37 - വില്ലൻ റിലീസ് ആയ കണക്കു വെച്ചു 36 ആം സിനിമ ആയിരുന്നെങ്കിലും അജിത്തിന്റെ കരിയറിലെ 37 ആം സിനിമ ആയിരുന്നു വില്ലൻ.. അജിത്തിന്റെ അതുവരെ ഉള്ള ഏറ്റവും വലിയ വിജയം ആ വർഷത്തെ ഹൈയെസ്റ്റ് ഗ്രോസ്സർ കൂടാതെ രണ്ടാമതും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അജിത്തിന് നേടി കൊടുത്തു വില്ലൻ... AK 47 - ബില്ല ഈ സിനിമക്ക് വിശേഷണങ്ങൾ ആവശ്യമില്ല.. അതുവരെ ഇറങ്ങിയതിൽ തമിഴ് സിനിമ കണ്ട ഏറ്റവും സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ സിനിമ... യുവന്റെ മരണ മാസ്സ് ഗാനങ്ങൾ.. 61st cannes film festival ൽ പ്രദർശിപ്പിച്ച സിനിമ... അജിത്തിന്റെ കരിയർ ബിഗ് ബ്ലോക്ക് ബസ്റ്റർ... തമിഴ് സിനിമയുടെ ട്രെൻഡ് സെറ്റർ ആയിരുന്നു ബില്ല... AK 57 - വിവേഗം അജിത്തിന്റെ കരിയറിലെ ഇതുവരെ ചെയ്തതിൽ ബിഗ് ബഡ്ജറ്റ് സിനിമ.. physically ഇതുവരെ ഏറ്റവും കൂടുതൽ struggle ചെയ്ത സിനിമ... കൂടാതെ ലക്കി നമ്പർ 57.. പക്ഷെ ഇതൊന്നും പോര സിനിമ വിജയിക്കാൻ എന്നറിയാം... എങ്കിലും കണക്കിലെ ഭാഗ്യവും അജിത്തിന്റെ പ്രയതനവും ഒപ്പം തന്നെ ശിവയുടെ വാക്കുകളിൽ ഇതുവരെ ചെയ്തതിൽ മികച്ച സിനിമയും എന്ന വിശേഷണം കൂടി ചേരുമ്പോൾ അജിത്തിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകുമെന്നതിൽ സംശയമില്ല... August 24... Waiting...
#Vivekam Telugu States: Barring East Godavari & Nellore District all areas business closed. Set for Grand release on #August24th