#Vivegam is opening doors for Tamil cinema internationally- will be the first Tamil film to be released in Hungary & Malta (both in Europe)
#Vivegam debuts at No.1 in #ChennaiBMS - With jus few theaters opening advance booking.. That is the level for ticket demand..
കേരളത്തിലെ തലയുടെ ഉരുക്കു കോട്ടയായ പാലക്കാട് നഗരത്തെ വീണ്ടും പ്രകമ്പനം കൊള്ളിക്കാൻ തയ്യാറെടുത്ത് തല ആരാധകർ. വേലകളുടെയും പൂരങ്ങളുടെയും നാട്ടിൽ ഇനി കാണാൻ പോകുന്നത് തലയുടെയും പിള്ളേരുടെയും വിളയാട്ടം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള തലയുടെ ബ്രഹ്മാണ്ട ചിത്രമായ വിവേകം റിലീസിനോടനുബന്ധിച്ച് ആൾ കേരള അജിത്ത് ഫാൻസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന #വിവേകം വിളംബര ഘോഷയാത്ര 23-08-2017 ഈ വരുന്ന ബുധനാഴ്ച പാലക്കാട് ടൗൺ സർക്കിളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വൈകുന്നേരം കൃത്യം മൂന്ന് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും റോഡ് ഷോ ആരംഭിക്കും. ശേഷം തരേക്കാട്, സുൽത്താൻ പേട് വഴി ജി.ബി. റോഡ്, മുൻസിപ്പൽ സ്റ്റാന്റ് എന്നിവിടങ്ങളിൽ കൂടി സഞ്ചരിച്ച് അവസാനം അരോമ തിയേറ്ററിൽ വെച്ചുള്ള വൻ കൊട്ടി കലാശത്തോട് കൂടി ഘോഷയാത്ര അവസാനിക്കും. ഇരു വീഥികളിലും നിൽക്കുന്ന കാണികളെ കോരിത്തരിപ്പിക്കാൻ നാസിക് ഡോൾ സംഘം മുൻ നിരയിലും പുറകിലായി 150 ൽ പരം ബൈക്കുകളും തൊട്ട് പുറകിലായി തലയുടെ ബാനറുകളും കൊടി തോരണങ്ങളുമേന്തി മറ്റ് വാഹനങ്ങളും നിരത്തിലറങ്ങും. എല്ലാത്തിനും പുറമെ തലയെന്ന ഒറ്റ വികാരം ഇടം നെഞ്ചിൽ കൊണ്ട് നടക്കുന്ന അഞ്ഞൂറിൽ പരം തല ആരാധകരും ഘോഷയാത്രക്കു കൊഴുപ്പേകാനായി ഉണ്ടാകും. ഈ കേരള മണ്ണിൽ തലയുടെ വളർച്ചയിൽ സന്തോഷിക്കുന്ന എല്ലാ തല ആരാധകരെയും, എല്ലാ വെല്ലുവിളികളും തരണം ചെയ്‌ത് കൊണ്ടുള്ള തലയുടെ വളർച്ച കണ്ട് അമ്പരക്കുന്ന സാധാരണ പ്രേക്ഷകരെയും, കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഈ വളർച്ചയ്ക്ക് തടയിടാൻ കഴിയാതെ വിറളി പൂണ്ട് നിൽക്കുന്ന ഹേറ്റേഴ്സിനെയും ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ് പാലക്കാടിന്റെ മണ്ണിലേക്ക്... ശേഷം ഭാഗം കാഴ്ചയിൽ..!
#Vivegam 90 Feet biggest ever cutout in Kerala for any Tamil Actor in Final Roof works at Ajantha Theatre.