1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ POOMARAM ★╝Kalidas Jayaram Joining With Abride Shine For Mollywood Debut !!!

Discussion in 'MTownHub' started by Mayavi 369, Aug 27, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Angamaly carnival
    wp_ss_20180315_0004.png
     
    Mayavi 369 likes this.
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Mandrake Pani Thudangi
     
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Forum Reelz
    @Forumreelz

    #Poomaram : Interval Update : Good First Half , First Half Mainly Focused On The Rivalry Between Maharajas & St.Theresas In University Youthfestival ✌️ #AbrideShine Has Presented The Movie In A Good Way @kalidas700 Decent Debut
     
    Mannadiyar and Mayavi 369 like this.
  4. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    enthayi enthayi
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri

    Praveen William > ‎MOVIE STREET


    വാടാത്ത പൂമരം !

    കാളിദാസ്‌ ജയറാം നായകനായ ആദ്യ മലയാളചിത്രം എന്നതിലുപരി എബ്രിഡ്‌ ഷൈന്റെ മൂന്നാം ചിത്രമെന്നതും,2016 നവംബർ തൊട്ട്‌ 2018 മാർച്ച്‌ വരെയുള്ള 16 മാസ കാലയളവ്‌ കൊണ്ട്‌ എന്തൊക്കെയാണ്‌ പൂമരത്തിൽ എബ്രിഡ്‌ ഷൈൻ ഒളിപ്പിച്ച്‌ വച്ചിരിക്കുന്നത്‌ എന്ന് അറിയാനുള്ള ജിഞ്ജാസ കൊണ്ടും ആദ്യ ഷോ തന്നെ കാണണമെന്ന് നിർബന്ധമായിരുന്നു.

    സംഗീതം : എടുത്ത്‌ പറയേണ്ടത്‌ സംഗീത വിഭാഗം തന്നെയാണ്‌,അല്ലെങ്കിൽ മാത്രമാണ്‌ ! വരികൾ ചിട്ടപ്പെടുത്തിയവരുടെയും സംഗീതം നിർവ്വഹിച്ചവരുടെയും (ഫൈസൽ റാസി,ഗോപി സുന്ദർ,ഗിരീഷ്‌ കുട്ടൻ ഉൾപ്പടെയുള്ളവർ) പേരുകൾ ടൈറ്റിൽ കാർഡിൽ അനവധിയുണ്ടായിരുന്നു.തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം ഒരു സംഗീതമയത്തിൽ !! പക്ഷേ എല്ലാം സിറ്റുവേഷണൽ ആയിരുന്നു.ഒരു വേള പോലും ഞാനെന്ന പ്രേക്ഷകന്‌ മടുപ്പുളവാക്കിയില്ല.

    ചെറുതും വലുതുമായ പത്തിലധികം ഗാനങ്ങൾ ഉണ്ടായിരുന്നിട്ടും പേഴ്സണൽ ഫേവറേറ്റ്‌ തുടക്കത്തിലെ "ഇനിരൊരു കാലത്തേക്കൊരുപൂ വളർത്തുവാൻ ഇവിടെ ഞാൻ ഒരു മരം നട്ടു" എന്ന ഗാനമായിരുന്നു !!

    കാളിദാസ്‌ ജയറാം വളരെ പല സീനുകളിലും അതീവ സുന്ദരനായി കാണപ്പെട്ടു ! പ്രത്യേകിച്ച്‌ ആദ്യ ഭാഗത്ത്‌ തെളിഞ്ഞ ദീപശിഖ കയ്യിലേന്തി,നേർത്ത വിയർപ്പ്‌ തുള്ളികളോട്‌ കൂടി ഗാനം ആലപിക്കുന്ന വേളയിൽ !! ചെറുതും വലുതുമായ മറ്റ്‌ അനേകം പുതുമുഖങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു.അതിൽ ബഹുഭൂരിപക്ഷവും ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെ അഭിനയിച്ചു !! ആക്ഷൻ ഹീറോ ബിജുവിലെ ചേച്ചിമാരിൽ ഒരാളെയും സുരേഷേട്ടനെയും കാണിച്ചപ്പൊ തിയേറ്ററിൽ ആരവമുണ്ടാക്കി !!ജോജു ജോർജ്ജ്‌ ഇതിലും ഒരു പോലീസുദ്യോഗസ്ഥനായി വേഷമിട്ടു.പേര്‌,ദയ !
    പറയാതെ വയ്യ,സെന്റ്‌. തെരേസാസ്‌ കോളേജിലെ പെൺകുട്ടികളായി വന്നവരെല്ലാം ഒന്നിനൊന്നിനു മെച്ചം !!

    കലോൽസവത്തിന്‌ അതിഥികളായി വന്നത്‌ മീര ജാസ്മിനും കുഞ്ചാക്കോ ബോബനുമായിരുന്നു !! ഒരു ചെറിയ ചിരിയുമായി പെൺകുട്ടികളുടെ നടുക്ക്‌ കൃഷ്ണൻ നിൽക്കുന്നതുപോലെ നിന്ന ചാക്കോച്ചൻ പതിവിലും സുന്ദരനായി കാണപ്പെട്ടു എന്ന് പ്രത്യേകം എടുത്ത്‌ പറയണ്ട കാര്യമില്ലല്ലോ !!

    ടൈറ്റിൽ കാർഡ്‌ ഒരു ശോകമൂകം സമ്മാനിച്ചെങ്കിലും നാല്‌ പാട്ടുകളും ഒരു കവിതയും നിറഞ്ഞ ആദ്യ പകുതി നന്നായിരുന്നു ! മെല്ലെത്തുടങ്ങിയ പൂമരം അതിന്റെ തുടക്കത്തിൽ തന്നെ ചിത്രം ഏത്‌ തരത്തിലുള്ളതാണെന്ന് പ്രേക്ഷകന്‌ മനസിലാക്കി തരുന്നുണ്ട്‌.കലോലസവ പരിപാടികളുടെ റിഹേഴ്സൽ അതേപടി തന്നെ കാണിച്ചത്‌ നല്ലൊരു തീരുമാനമായിരുന്നു !! ആദ്യപകുതി പോലെ തന്നെ നീങ്ങിയ രണ്ടാം പകുതി.അതേ വേഗത്തിൽ !! ആക്ഷൻ ഹീറോ ബിജുവിലേത്‌ പോലെ തന്നെ രസകരമായ പോലീസ്‌ സ്റ്റേഷൻ സീനുകളും പൂമരത്തിന്റെ രണ്ടാം പകുതിയിലുണ്ടായിരുന്നു.

    ടോട്ടൽ ഔട്ട്‌ പുട്ട്‌ പറയുന്നതിനു മുന്നേ തന്നെ പറഞ്ഞുകൊള്ളട്ടെ,എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആകർഷകമായി തോന്നുന്നൊരു വിഭവമല്ല "പൂമരം" ! ആദ്യാവസാനം ഒരു ഫെസ്റ്റീവ്‌ മൂഡിൽ സഞ്ചരിക്കുന്ന ഒരു എബ്രിഡ്‌ ഷൈൻ മാസ്റ്റർപ്പീസ്‌ തന്നെയാണ്‌ പൂമരം ! ഈ ഫെസ്റ്റീവ്‌ മൂഡ്‌ എന്ന് പറയുന്നത്‌ കുറേ കളറും വാരിയെറിഞ്ഞ്‌ നാലഞ്ച്‌ ഡപ്പാംകൂത്ത്‌ പാട്ടും കുത്തിക്കേറ്റുന്ന ഐറ്റമല്ല.മറിച്ച്‌,ഒരു കലാലയത്തിലെ അതും മഹാരാജാസ്‌ പോലെ പാരമ്പര്യത്തിന്റെ പരമോന്നതയിൽ നിൽക്കുന്ന ഒരു കലാലയത്തിലെ കലോൽസവത്തിന്റെ 'ഫെസ്റ്റീവ്‌ മൂഡ്‌' !

    നമ്മൾ പഠിക്കുന്ന കോളേജിൽ യൂണിവേഴ്സിറ്റി കലോൽസവം നടക്കുന്നു എന്ന് കരുതുക,ആ സാഹചര്യത്തിൽ ആദ്യാവസാനം നമ്മൾ കലോൽസവ വേദിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും തന്നെയാണുണ്ടാവുക ! അത്‌ വള്ളം കളിക്കാവാം,വായിനോട്ടമാവാം,അടിയുടെ ഇടയ്ക്കാവാം,മൽസരം നടക്കുന്ന വേദിയുടെ മുന്നിലാവാം എവിടെയുമാവാം !!

    നമ്മുടെ കലാലയവും മൽസരിക്കുന്നതുകൊണ്ട്‌ കപ്പടിക്കണമെന്ന വീറും വാശിയും അതിന്റെ പ്രതീക്ഷകളും ഒക്കെയായി നമ്മളും ഉറക്കമുളച്ച്‌ രാപകലെന്നില്ലാതെ അതിന്റെ പിന്നാതെ തന്നെയുണ്ടാവും !!

    ഇതേ വീറും വാശിയും പ്രതീക്ഷകളും സന്തോഷങ്ങളും സങ്കടങ്ങളും ആഹ്ലാദങ്ങളുമൊക്കെ തന്നെയാണ്‌ ആകെത്തുകയിൽ പൂമരം.അത്‌ അതേപടി തന്നെ പ്രേക്ഷകനു പകർന്ന് നൽകി,കഥയിലുടനീളം അവരെ സ്വാധീനിക്കാനും എബ്രിഡ്‌ ഷൈനിനു കഴിഞ്ഞിട്ടുണ്ട്‌ !!

    Rating : 3.5 / 5
     
    Mannadiyar likes this.
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Abv avg unden thonunnu....reviews vannu thudangunne ullu
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായൊരു പൂമരം റിവ്യു താഴെ....
    പൂമരം
    (Spoiler Alert)
    പ്രതീക്ഷകളോട് നീതി പുലർത്തിയ പൂമരം എന്ന് ഒറ്റ വാക്കിൽ പറയാം. ക്ലാസ്സ്മേറ്റ്സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേൽ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നൽകികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മുഹർത്തങ്ങളുമാണ് എടുത്തു പറയേണ്ടത്.ഒരു ക്യാമ്പസ് ട്രാവൽ മൂവിയാണ് ഇത്.
    poomaram-review-1
    നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓർമകളാൽ ജീവിക്കുന്ന നായകൻ. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയർ സ്റ്റുഡന്റസ് വരുന്നു. അതിൽ മലയാളം ഡിപ്പാർട്മെന്റിലെ അഞ്ജലിയെ നായകൻ ഇഷ്ടപെടുന്നു. എന്നാൽ തന്റെ ഇഷ്ടം തുറന്നു പറയാൻ സാധിക്കാതെ നിൽകുമ്പോൾ കോളേജിൽ ആർട്സ് ഡേ വരുന്നു, അന്ന് ഗായകനായ നായകൻ "ഞാനും ഞാനുമെന്റാളും" എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പൽ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പൽ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുൻപ് തന്റെ വസ്ത്രധാരണത്തിൽ തന്നെ നായകൻ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകൻ ജീൻസും ജാക്കറ്റും തൊപ്പിയും ട്രാവൽ ബാഗുമായി നിൽകുമ്പോൾ ഇന്റർവെൽ ബ്ലോക്ക്.
    കപ്പൽ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ബ്രസീലിൽ എത്തുമ്പോൾ നായകൻ ആ വാർത്ത കേൾക്കുന്നു , നായികക്ക് കാൻസർ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകൻ യാത്ര തുടരുന്നു. അങ്ങനെ ആഫ്രിക്കൻ കാടുകളിൽ എത്തിയ നായകൻ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തിൽ നിന്നും പൂമര കപ്പൽ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പൽ ഇറങ്ങിയതും അവൻ ആ വാർത്ത കേൾക്കുന്നു. നായികയെ ചികിൽസിക്കാൻ വന്ന ഡോക്ടറുമായി അവൾ പ്രണയത്തിൽ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളിൽ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലിൽ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന നായകൻ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോൾ ചിത്രം അവസാനിക്കുന്നു.
    നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവൽ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.
    Rating 4/5
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    പൂമരം ആദ്യ പകുതി നന്നായിട്ടുണ്ട് ലൈവ് ആക്കാൻ വേണ്ടി അനാവശ്യമായി വലിപ്പിക്കുന്നത് ഒരു കല്ലുകടിയായി അനുഭവപ്പെട്ടേക്കാം പലർക്കും.
     
  9. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    enthayalum nannavatte....kure kastapettathalle.....
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Nalla pdam aan enn thonunu regalil kooval aan :kiki:
     

Share This Page