1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚✈ VIMAANAM ✈ ╝ PrithviRaj ✈ Pradeep ✈Magic Frames ✈ Opens With Heavy Reports ✈

Discussion in 'MTownHub' started by Idivettu Shamsu, Aug 15, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Mark Twain likes this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Like i expected, rajuettans best after moideen .
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Mark Twain and boby like this.
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഈ വിമാനം പറന്നത് പ്രേക്ഷക മനസും കീഴടക്കി ! – വിമാനം റീവ്യൂ

    മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച നവാഗതനായ പ്രദീപ് എം.നായർ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമാണ് വിമാനം.ദുർഗ്ഗ കൃഷ്ണ എന്ന പുതുമുഖ താരമാണ് നായിക.ഇവരെ കൂടാതെ അനാർക്കലി,അലൻസിയർ, സുധീർ കരമന,സൈജു കുറുപ്പ്,ലെന അങ്ങനെ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടു ഉണ്ട്.

    ‘സ്വപ്നങ്ങള്* കാണാന്* ആഗ്രഹിക്കുന്നവര്* കാണേണ്ട സിനിമയാണ് വിമാനം. സ്വപ്നം സത്യസന്ധവും തീവ്രവുമാണെങ്കില്* ഒരു കുറവും നിങ്ങളെ തളര്*ത്തില്ല’ അതാണ് പ്രിത്വിയുടെ വിമാനംഎബി എന്ന സിനിമയ്*ക്കായി ഒരു താരതമ്യം ഈ സിനിമക്ക് കേട്ടിരുന്നു, എന്നാൽ എബിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ .അംഗ വൈകല്യത്തിന്റെ പേരില്* സമൂഹം കളിയാക്കിയ , ഭ്രാന്തന്* എന്ന് വിളിച്ച ഒരു മനുഷ്യന്റെ സഹനത്തിന്റെ കഥ ആണ് വിമാനം , ഇതില്* പ്രണയം ഉണ്ട്, വിരഹം ഉണ്ട്, ജീവിതത്തില്* എന്തെങ്കിലും ഒക്കെ ചെയ്തു കാണിക്കണം എന്ന മനോഭാവം ഉള്ളവര്*ക്ക് ഒരു പ്രചോദനമുണ്ട്.

    വെങ്കിടേശ്വരൻ,
    വെങ്കിടിയുടെ കഥയാണ് ചിത്രം നമ്മോട് പറയുന്നത്.. കുഞ്ഞുനാൾ മുതലേ കേൾവിശക്തി ക്ക്* ചെറിയ വൈകല്യം സംഭവിച്ച വെങ്കിടി..
    പഠനകാര്യത്തിലും മറ്റ്
    എല്ലാത്തിലും തന്നെ ബഹു കേമനണ്.. ഒരു
    നാൾ എങ്കിലും ഒന്ന് പറക്കാൻ ആഗ്രഹിക്കാത്തവർ നമ്മളിൽ ചിലരിൽ വിരളമായിരിക്കും..
    അത്തരത്തിൽ ഒരു ആഗ്രഹമാണ് വെങ്കിടിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. പലരാൽ പരിഹാസപ്പെട്ടപ്പോഴും തഴയപ്പെട്ടപ്പോഴും
    അവന്റെ കഴിവും ക്ഷമയും കാത്തിരിപ്പും എല്ലാം അവൻ അതിന് വേണ്ടി വിനിയോഗിക്കുകയാണ് ഉണ്ടായത്

    “”” എനിട്ട് അവൻ പറകുമോ?? അത് ചിത്രം കണ്ട് മനസ്സിലാക്കുന്നത് ആവും ഉച്ചിതം..
    ഒരു ഒറ്റ് തവണ കാണാൻ മാത്രമുള്ളതും ഉണ്ടോ
    ഈ ചിത്രം?? “”””
    തീർച്ചയായും ഉണ്ടെന്ന് നിസംശയം പറയാം.. കോലാഹലങ്ങളോ ബഹളങ്ങളോ കാട്ടിക്കൂട്ടലുകളോ ഒന്നും തന്നെയില്ലാത്ത ഒട്ടും
    ബോറടിപ്പിക്കാത്ത
    രസകരവും മനോഹരവും ആവേശകരവുമായ ആർക്കും ഉൾക്കൊള്ളാവുന്ന തരത്തിലുള്ള അവതരണം.. ലളിതമായ ഒരു വിഷയം ബഹു കേമമായി തന്നെ പ്രണയം കുടി ഉൾപ്പെടുത്തി കൊണ്ട് ആവിഷ്കരിച്ചു..
    പൃഥ്വിരാജ് എന്ന നായക നടന്റെ എല്ലാ വിധ അഭിനയ സവിശേഷതകളും വെങ്കിടി എന്ന് കഥാപാത്രത്തിൽ പ്രകടമായിരുന്നു അത് മാത്രമല്ലാ സംവിധായകൻ എല്പ്പിച്ച് വേഷം എല്ലാ കഥാപാത്രങ്ങളുടെ കൈവശം ഭദ്രമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മിക്കവ് അതിന് ഉണ്ടായിരുന്നു… അത് മാത്രമല്ലാ പിന്നണിയിലും പ്രവർത്തിച്ചവരും ,


    അതിൽ എടുത്ത് പറയണ്ടെ ഒന്നാണ് ക്യാമറ വർക്കും പശ്ചാത്തല സംഗിതവും വളരെ അധികം ഇഷ്ട്ടപ്പെട്ടു..
    വിമാനം വലിയ വിജയം ആവും എന്നതില്* സംശയമില്ല
    .ഫീല്* ഗുഡ് മൂവി വിജയമായ ചരിത്രമേ ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളൂ.
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    MovieMosquitoes.online
    ഇതാണ് സിനിമ….! ഉയരങ്ങൾ കീഴടക്കി വിമാനം ; റിവ്യൂ വായിക്കാം



    മലയാള സിനിമയുടെ നെറുകയിലേക്കു ഉയരാൻ ഒരു ചിത്രം കൂടി. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച നവാഗതനായ പ്രദീപ് എം.നായർ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമാണ് വിമാനം.ദുർഗ്ഗ കൃഷ്ണ എന്ന പുതുമുഖ താരമാണ് നായിക.ഇവരെ കൂടാതെ അനാർക്കലി,അലൻസിയർ, സുധീർ കരമന,സൈജു കുറുപ്പ്,ലെന അങ്ങനെ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടു ഉണ്ട്.
    ഈ വർഷം റീലീസ് ആകാൻ കാത്തിരുന്ന ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിലരുന്നു ഈ ഒരു കൊച്ചു വലിയ ചിത്രം.എസ്രാ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ രാജുവേട്ടനു ഈ വർഷം നല്ലൊരു തുടക്കം കിട്ടി.ഈ വർഷം അവസാനികുമ്പോഴും പുള്ളി തുടങ്ങിയത് പോലെ തന്നെ. ഈ വർഷത്തെ അവാർഡ് നിശകളിൽ രാജുവേട്ടന്റെ വെങ്കിടേശ്വരൻ എന്ന കഥാപാത്രത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരിക്കും .എന്താ എങ്ങനെ എന്നു പറയേണ്ടത് എന്നറിയില്ല ഭയങ്കര സന്തോഷത്തിലാണ് ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ മുതൽ. സ്വപ്നങ്ങളുടെ സഫലീകരണമാണ് വിമാനം.ഇതിൽ നല്ലൊരു പ്രണയം ഉണ്ട് , വിരഹം ഉണ്ട് , സ്റ്റാൻഡേർഡ് കോമഡികൾ ,ഇമ്പമുള്ള ഗാനങ്ങൾ അങ്ങനെ ഒരു മികച്ച സിനിമയ്ക്ക് വേണ്ട എല്ലാം തന്നെ ഉണ്ട്.
    സംവിധായകൻ പ്രദീപ് ഏട്ടൻ പുലി ആണ്.ചുമ്മാതല്ല ഈ ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ തന്റെ അടുത്ത ചിത്രത്തിന് പൃഥ്വിയുടെ ഡേറ്റ് കിട്ടിയത്.മലയാളികൾ നെഞ്ചിലേറ്റിയ ഒരു പിടി നല്ല ചിത്രങ്ങളുടെ നിർമ്മതാവ് ആണ് ലിസ്റ്റിൻ. പുള്ളി ഇത്രയും ബജറ്റിൽ വിമാനം പോലൊരു ചിത്രം ചെയ്യാൻ കാണിച്ച ധൈര്യം പ്രശംസഹാർഹനിയമാണ്. നായകനെ പോലെ തന്നെ നായികയ്ക്കും തുല്യ പ്രാധാന്യം ചിത്രത്തിലുണ്ട്.അലൻസിയർ, സുധീർ കരമന തങ്ങൾക്ക് കിട്ടിയ റോളുകൾ ഗംഭീരമാക്കി.പോസ്റ്റീവ് ഫീൽ ചിത്രത്തിൽ ഉടനീളം ഫീൽ ചെയ്തു എന്നത് മറ്റൊരു സവിശേഷത. അനാവശ്യമായ രംഗങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.
    ഇന്ന് ചിത്രത്തിന്റെ റീലീസാകുന്നതിന് മുമ്പ് തന്നെ ഗോപി സുന്ദർ ഒരുക്കിയ 5 ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റഫീഖ് സർ രചന നിർവഹിച്ച ” വാനിലിയരുന്നുവോ ” എന്ന ഗാനമാണ്. സന്ദർഭത്തിനു അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുകുന്നത്തിൽ ഗോപിയേട്ടൻ വീണ്ടും വിജയിച്ചു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് വർക്ക് എന്നു പറയും ചിത്രത്തിലെ പശ്ചാത്തല സംഗീതം.വിമാനത്തിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ചിത്രത്തിന്റെ ക്യാമറ വർക്ക്സ് ആണ്.ഷെഹനാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.വളരെ ഭംഗിയായി ഒപ്പിയെടുത്തിട്ടു വെച്ചിട്ട് ഉണ്ട് പുള്ളിക്കാരൻ.
    മൊത്തത്തിൽ പറഞ്ഞാൽ ഈ അവധികാലത്ത് കുടുംബസമേതം പോയി കണ്ടു ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച എന്റർട്ടനേർ തന്നെയാണ് വിമാനം. ഈ വിജയം പ്രദീപ് ഏട്ടന്റെ ആണ്.അദ്ദേഹം അനുഭവിച്ച കഷ്ടപ്പെടുകളുടെയും പ്രയത്നത്തിന്റെയും വിജയം.പടം കണ്ടിറങ്ങിയ ആരോടും ചോദിക്കാം എബി എന്ന സമീപകാലത്ത് ഇറങ്ങിയ ചിത്രമായി എന്തെലും താരതമ്യം ഉണ്ടൊന്നു ? ദയവായി വെറുതെ ഡെഗ്രേഡ് ചെയ്ത് നല്ലൊരു ചിത്രത്തെ ഇല്ലാതാക്കരുത് എന്നു അഭ്യർത്ഥിക്കുന്നു.
    RATING : 4/5
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Vimanam takes off to world fulfillment and inspirations with a wonderful story. Directed by debutant Pradeep M Nair, Vimanam is one of the best motivational movies so far in the history of Malayalam Film Industry. With a disciplined storytelling and incredible performances from the talented actors, Vimanam lands perfectly on the right track and offers all the viewers a wonderful journey. The long experience that the director has in the industry keeps away all those faults that a new comer may commit. All the praises are for you dear director and surely there are a lot to come from you.

    The film opens with a witty deaf child Venkidi whose strong dream is to make an aircraft on his own. Little Janaki too joins him; they start dreaming together. The story gathers momentum with a dream old Venkidi (Prithviraj) has that takes him on a journey both literally and virtually. He travels years back in memories and, in reality, he is on the way back to his village where those memories took place. Indulged in thoughts about his lady love Janaki (Durga Krishna), Venkidi is on his way to meet the now old and ailing Janaki. He recalls the first time he met her, their friendship and love, and tests and trials in getting the aircraft to fly. The rest is told with a wonderful piece of art called storytelling. Prithviraj’s special talent to portray such different kinds of roles are proved earlier and Venkidi in Vimanam is one of the top ones among them. The dedication he shows towards his characters is incredible. The new comer Durga Krishan as Janaki is pretty in appearance and good in acting and she would surely come up with more roles in mean time.

    Venkidi has great support by his mentor Roger (Alencier) and his uncle Murugan (Sudheer Karamana) and their roles are wonderful as an aircraft. Both Alancier and Sudheer Karamana are the kings in their own respective roles and they continue their reign with good performance. Lena, Saiju Kuruppu, Ashokan and Deepa Ramanujam etc have done so well with their characters to make this Vimanam flying smoothly without any troubles. The vfx works of the movie are worthy to be noted for its work. The dedication level of the actors is clearly proved with the different looks from different periods, especially by Prithviraj and Lena.

    The debutant writer-director flourishes to pile the plot of the story pleasingly. The technical aspect of building an aircraft has been credibly depicted on screen, and this shared with a top-notch direction, and graceful performances make Vimanama worthy entertainer. Motivating movies immensely hinge on its music to convey its true emotion into the viewers’ mind. Gopi Sunder’s good compositions do justice to the film and help it to attain high levels of skill. With his music, Gopi Sunder effectively slides his audience into every sentiment at his will. The cinematography of the movie has been handled by Shehnad Jalal and is remarkably good. Combined with a beautiful romantic story and an inspirational life story Vimanam is a must watch movie on the big screen. For, it has something that your life needed at the most…inspiration.
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]

    കഥാപരമായി ക്രിസ്തുമസ് റിലീസുകളിൽ ഏറ്റവും മികച്ച സിനിമയായി വിമാനം റിവ്യു വായിക്കാം….!!

    ശക്തമായ തിരക്കഥയിലൂടെ ഒരുക്കിയ വിമാനം ഇൗ വർഷത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ കാണും ; കഥാപരമായി ക്രിസ്തുമസ് റിലീസുകളിൽ ഏറ്റവും മികച്ചത്…..

    “എന്ന് നിന്റെ മൊയ്ദീനു” ശേഷം പൃഥ്വിരാജിന്റെ ഒരു മികച്ച പ്രണയകഥ അതാണ് ചുരുക്കത്തിൽ വിമാനം എന്ന സിനിമ. താൻ ജീവന് തുല്യം സ്നേഹിക്കുന്ന ജാനകിയെ (ദുർഗ്ഗ) വെങ്കിടിക്ക് (പൃഥ്വിരാജ്) തന്റെ വിമാനത്തിൽ പറപ്പികേണം.

    എബി എന്ന അടുത്തിറങ്ങിയ സിനിമയുമായി സാമ്യം ഉണ്ടാവുമെന്ന് പറഞ്ഞ പരത്തിയ ആളുകളുടെ മുഖത്ത് അടിച്ച പോലെയായി വിമാനം സിനിമ. ഒരു തരത്തിലും എബി എന്ന സിനിമയുമായി യാതൊരു സമ്യവും ഇല്ല.

    ദാരിദ്ര്യം മൂലം ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന തൊടുപുഴക്കാരനായ സജി എന്ന ജൻമനാ ബധിരനും മൂകനുമായ വ്യക്തി തന്റെ 15 വര്*ഷത്തെ പരിശ്രമത്തിനു ഒടുവില്* സ്വന്തമായി വിമാനം നിര്*മ്മിച്ച്* പറത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്*സിലും ജനങ്ങളുടെ ഹൃദയത്തിലും ഇടം പിടിച്ചതിന്റെ ഒരു ചെറിയ പുനരാവിഷ്ക്കാരം ആണ് വിമാനത്തിലെ വെങ്കിഡി എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം.

    കലങ്ങിയ കണ്ണുകളോടെ അല്ലാതെ കണ്ടു തീര്*ക്കാന്* പ്രായസപ്പെട്ട ഈ വര്*ഷത്തെ ആദ്യത്തെയും അവസാനത്തേയും സിനിമയാണ് വിമാനം.മനോഹരമായ സ്ക്രിപ്റ്റും അതി മനോഹരമായ അവതര ശൈലിയും മികവുറ്റ അഭിനയവും കൊണ്ട് സമ്പന്നമാണ് വിമാനം.വിമാനം ഉണ്ടാക്കി നായികയുടെ കൂടെ പറക്കാന്* ആഗ്രഹിക്കുന്ന അതിന് വേണ്ടി പ്രയത്നിക്കുന്ന വെങ്കിടി എന്ന കഥാപാത്രവും , നായകന്*റെ സ്വപ്നങ്ങള്*ക്ക് പിന്നില്* നിന്ന് താങ്ങായി നില്*ക്കുന്ന ജാനകിയേയും സിനിമ കണ്ടിറങ്ങിയവര്* മറക്കാന്* ഇടയില്ല.പ്രണയം തന്നെ ആണ് സംവിധായകന്* മെയിന്* ആയി ഫോക്കസ് ചെയ്തത്.അത് കൊണ്ട് തന്നെ ഹൃദയത്തെ സ്പര്*ശിക്കുന്ന ഒരു നല്ല സിനിമയായി മാറി വിമാനം.എടുത്ത് പറയേണ്ടത് ഗോപി സുന്ദർ ഒരുക്കിയ ബി ജി എം ആണ്.

    ഇടയ്ക്കിടെ വന്ന് പ്രേക്ഷകരുടെ മനസ്സിനെ തഴുകി പോകുവാന്* സിനിമാ ആസ്വാദനം മികച്ചതാക്കാന്* ബി ജി എമ്മിന് കഴിഞ്ഞിട്ടുണ്ട്.പുതുമുഖ നായികയാണെങ്കിലും ഗംഭീര പെര്*ഫോര്*മന്*സ് ആയിരുന്നു ദുര്*ഗ കൃഷ്ണയുടേത്.വേറിട്ടൊരു പ്രിത്വിരാജിനെയായിരുന്നു വെങ്കിടിയിലൂടെ കാണാന്* സാധിച്ചത്.

    വെങ്കിടി ആയി രണ്ട് ജെനറേഷന്* കാലഘട്ടത്തില്* ഉള്ള വേഷവും അനായാസമായി മെയ്വഴക്കത്തോടെ അഭിനയിക്കാന്* പ്രിത്വിക്ക് സാധിച്ചിട്ടുണ്ട്
    രണ്ടര മണിക്കൂര്* തീയറ്ററില്* പിടിച്ചിരുത്തുന്ന ഒരു ഫീല്* ഗുഡ് മൂവി കൂടി ആണ് വിമാനം. കണ്ടിറങ്ങുന്നവര്*ക്ക് വിമാനം ഇഷ്ട്ടമായില്ലെങ്കില്* ടിക്കറ്റ് പൈസ തിരികേ കൊടുക്കാം എന്ന് തീയറ്റര്* കാര്* പറഞ്ഞാലും അവര്*ക്ക് ഒരു അഞ്ചു രൂപ പോലും തിരിച്ച് കൊടുക്കേണ്ടി വരില്ല എന്ന് ഉറപ്പാണ്..

    വിമാനം വലിയ വിജയം ആവും എന്നതില്* സംശയമില്ല.ഫീല്* ഗുഡ് മൂവി വിജയമായ ചരിത്രമേ ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളൂ.
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് വിമാനം. പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാരീരികവെല്ലുവിളികളോട് സമരസപ്പെടാതെ സ്വന്തം സ്വപ്നം സാക്ഷാത്കരിച്ച യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.സജിതോമസിന്റെ ജീവിതത്തില്*നിന്ന് പ്രചോദനം ഉള്*ക്കൊണ്ടാണ് വിമാനം സിനിമ ഉണ്ടാകുന്നത്. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം. ശാരീരികവെല്ലുവിളികളുമായി സ്*കൂള്*ജീവിതം പാതിയില്* അവസാനിപ്പിക്കേണ്ടിവന്ന വെങ്കി സ്വന്തം പ്രയത്*നംകൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥ.

    എബി എന്ന സിനിമയ്*ക്കായി ഒരു താരതമ്യം ഈ സിനിമക്ക് കേട്ടിരുന്നു, എന്നാൽ എബിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ .അംഗ വൈകല്യത്തിന്റെ പേരില്* സമൂഹം കളിയാക്കിയ , ഭ്രാന്തന്* എന്ന് വിളിച്ച ഒരു മനുഷ്യന്റെ സഹനത്തിന്റെ കഥ ആണ് വിമാനം , ഇതില്* പ്രണയം ഉണ്ട്, വിരഹം ഉണ്ട്, ജീവിതത്തില്* എന്തെങ്കിലും ഒക്കെ ചെയ്തു കാണിക്കണം എന്ന മനോഭാവം ഉള്ളവര്*ക്ക് ഒരു പ്രചോദനമുണ്ട്.

    യഥാര്ത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പൃഥിയുടെ മികച്ച പ്രകടനം ഉണ്ടാവാറുണ്ട് .ഈ സിനിമയിലും ആ മികവ് കാണാൻ സാധിക്കും .വെങ്കിടി എന്ന കഥാപാത്രത്തിന്റെ പ്രണയവും വിരഹവും ദുഖവും സ്വപ്നങ്ങളും അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് പൃഥ്വി.വെങ്കിയായി ജീവിക്കുകയായിരുന്നു ഈ സിനിമയിൽ.വെങ്കിയുടെ വ്യത്*സ്ത കാലങ്ങളെ മനോഹരമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പൃഥ്വിക്ക് സാധിച്ചു. വെങ്കിയുടെ ബാല്യകാലം ചെയ്ത പയ്യനും നന്നായിരുന്നു. ജാനകി എന്ന കഥാപാത്രത്തെ പുതുമുഖം ദുർഗ്ഗയാണ് അവതരിപ്പിച്ചത്. ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചകളും ഇല്ലാതെ ദുർഗ അവതരിപ്പിച്ചിട്ടുണ്ട്. അനാർകലിയുടെ ഗൗരി എന്ന കഥാപാത്രം ഗംഭീരമായിരുന്നു . സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഈ കഥാപാത്രവും നിറഞ്ഞു നിൽക്കും.അത് പോലെ കയ്യടി നേടുന്നു സൈജു കുറുപ്പിന്റെയും ലെനയുടെയും കഥാപാത്രങ്ങൾ.അലൻസിയർ, സുധീർ കരമന തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അലൻസിയറും പൃഥ്വിയും ഒന്നിച്ചുള്ള സീനുകൾ ഒക്കെ ഒരുപാട് മനസ്സിൽ തട്ടി .

    ഒരു പുതുമുഖ സംവിധായകനാണ് ഈ സിനിമ സംവിധാനം ചെയ്തതെന്ന് തോന്നുകയില്ല ഈ സിനിമ കണ്ടാൽ .വെങ്കിയുടെയും ദുർഗയുടെയും പ്രണയവും വെങ്കിയുടെ ആഗ്രഹങ്ങളും ഒക്കെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു സംവിധായകൻ.ഇടക്ക് ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും അടുത്ത സീനുകളിൽ അത് ശരിയാക്കി സംവിധായകൻ .ഗോപി സുന്ദറിന്റെ സംഗീതം ആണ് ഈ സിനിമയിലുള്ളത് .സിനിമയുടെ ഫീൽ അതെ പടി നിലനിർത്തുന്ന ഗംഭീര ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദർ ഒരുക്കിയിട്ടുണ്ട് .ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.അതി സുന്ദരമായ ദൃശ്യങ്ങൾ ഈ സിനിമയിൽ കാണാൻ സാധിക്കും.

    അയാളും ഞാനും തമ്മിൽ ,സെല്ലുലോയിഡ്, എന്ന് നിന്റെ മൊയ്*ദീൻ എന്നീ സിനിമകൾ പോലെ പൃഥ്വിരാജ് വീണ്ടും പ്രേക്ഷകർക്കായി ഒരു മനോഹര സിനിമ സമ്മാനിക്കുന്നു . കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു സിനിമായാണ് വിമാനം.ആഗ്രഹങ്ങളെ തേടി പോകുന്നവർക്ക് ഇത്രക്ക് പ്രചോദനം നൽകുന്ന മറ്റൊരു സിനിമ കണ്ടിട്ടില്ല .ഇത് പോലെ ഒരു സിനിമ നിർമ്മിച്ച ലിസ്റ്റിൽ സ്റ്റീഫനും വിതരണത്തിനെടുത്ത ആദം വേൾഡ് നും അഭിനന്ദനങൾ
     

Share This Page