1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚✤■ BEAST ■✤╝ Thalapathy Vijay ★ Nelson Dilipkumar ★ Anirudh Ravichander ★ Sun Pictures

Discussion in 'OtherWoods' started by Remanan, Dec 10, 2020.

  1. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Beast (ബീസ്റ്റ്)

    കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന വിജയ് ചിത്രം, അനിരുദ്ധ് സംഗീതവും

    പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകൻ ആദ്യ ഗാനം മുതൽ വഞ്ചിക്കപ്പെടുന്ന കാഴ്ച്ച ആണ്

    യാതൊരു താരബഹളങ്ങളും ഇല്ലാത്ത ഒരു സാധാരണ ഇൻട്രോ സീൻ കണ്ടപ്പോൾ മുതൽ ആദ്യ ഫൈറ്റ് പകുതി വരെ നൽകിയ പ്രതീക്ഷ പിന്നെയും ഒരു 10 മിനിറ്റ് അറബിക് കുത്ത് ഗാനം വരെ പിടിച്ചു നിർത്തി

    പിന്നെയങ്ങോട്ട് ലോകത്തുള്ള സകല തീവ്രവാദ സംഘടനകളെയും വിനയൻ ചിത്രത്തിലെ തീവ്രവാദികളെയും നാണിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ട്രെയിലറിൽ കാണിച്ച മാൾ ഹൈജാക്ക് ചെയ്യുന്ന _തീവ്രവാദി_ ഗ്രൂപ്പിന്റെ ഓരോ നീക്കങ്ങളും. ഇത്രയും ദാരിദ്ര്യം പിടിച്ച പ്ലാനിങ് ഹൈജാക്ക് & തീവ്രവാദി ഗ്രൂപ്പ് ലോക സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല, ഇനി വരികയുമില്ല

    വിജയ് എന്ന സൂപ്പർതാരത്തിന്റെ ആരാധകരെ രസിപ്പിക്കാൻ എന്ന വണ്ണം ചെയ്തത് എല്ലാം ഏച്ചുകെട്ടൽ ആവുകയും അനിരുദ്ധ് മിക്ക സമയവും സൈലന്റ് ആയതും അപ്പപ്പോൾ എൽക്കാത്ത കോമഡി ഒക്കെയായി ചളകൊളം.

    നല്ല ആരംഭം, നല്ല കഥാപാത്ര സൃഷ്ടി, നായിക കഥാപാത്രവും നല്ല എഴുത്ത്, പൂജ ഹെഗ്‌ഡെ കിട്ടിയ റോൾ നന്നായി ചെയ്തിട്ടുമുണ്ട്. നല്ലൊരു വില്ലൻ ഇല്ലാത്തതും, മിക്ക സമയവും ഒരേ തെങ്ങിൽ കെട്ടിയ പശുവിനെ പോലെ 2 ഇടത്തായി ഇഴയുന്ന ഭാവന തീരെ ഇല്ലാത്ത, എന്നാൽ ഉള്ളത് എന്നു നമുക്ക് തോന്നുന്നത് വൃത്തിക്ക് അവതരിപ്പിക്കാത്ത സംവിധാനവും.

    ഡോക്ടർ എന്ന ചിത്രത്തിൽ പയറ്റിയ പോലെ അവസാനം ഗാനം വെച്ചപ്പോ ചെല്ലമ്മ സോങിന് മുൻപ് അത് വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റിയ തിരക്കഥ ഇല്ല എന്നത് നെൽസൺ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

    കുറഞ്ഞ പക്ഷം ആ വിനയ് എങ്കിലും വില്ലൻ ആയിരുന്നു എങ്കിൽ ഒരു നല്ല ഫൈറ്റ് എങ്കിലും കാണാമായിരുന്നു. അവസാന 15 മിനിറ്റ് സമ്പൂർണ തട്ടിക്കൂട്ട് ലെവലിൽ പോയത് സംവിധായകന്റെ മേൽപറഞ്ഞ ഭവനയില്ലായ്‌മ കൊണ്ടാണ്. കുറഞ്ഞ പക്ഷം ആ ഡൈ ഹാർഡ് കോപ്പി എങ്കിലും അടിച്ചിരുന്നു എങ്കിൽ നല്ല ചിത്രം ആയേനെ. ശിവകാർത്തികേയൻ പോലും തിരിഞ്ഞ് നോക്കാത്ത, വല്ല സിബിരാജ് ചെയ്യേണ്ട സ്ക്രിപ്റ്റ് വിജയ്നെ വച്ച് ചെയ്ത നെൽസൺ & കാശിറക്കിയ സൺ പിക്ചേഴ്‌സ് ആണ് ബോധരഹിതർ, പക്ഷെ ബോധം പോയത് പ്രേക്ഷകന്റെ ആണ്, ടിക്കറ്റ് കാശ് ഓർത്ത്

    സുറ,പുലി കഴിഞ്ഞ് വിജയ്ടെ ഒട്ടും interesting അല്ലാത്ത രണ്ടാമത് ഒന്ന് കാണാൻ പോലും തോന്നാത്ത സിനിമ, എന്നാൽ മേൽപറഞ്ഞ ചിത്രങ്ങളിലെ പോലെ വിജയ് എന്ന നടൻ ഇതിൽ ബോർ അല്ല, മറിച്ച് വളരെ നന്നായിട്ടുമുണ്ട് എന്നതാണ് വിരോധാഭാസം

    ഇനിഷ്യൽ കഴിഞ്ഞ് മൂക്ക് കുത്തി വീണിരിക്കും ബോക്‌സ് ഓഫീസിൽ
     

Share This Page