1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••SHIKKARI SHAMBHU••╝▀▄▀ SUGEETH - KUNCHACKO BOBAN ▀▄▀ CELEBRATING 50 DAYS ▀▄▀

Discussion in 'MTownHub' started by ITV, Jan 7, 2017.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    പുതിയ ചിത്രങ്ങളുടെ റിലീസ് കാരണഠ മാറിയ തീയറ്ററുകളിലേക്ക് ശിക്കാരി ശഠഭു തിരികെ ഏത്തുന്നു.... വമ്പൻ ചിത്രങ്ങൾക്കിടയിലുഠ ശഠഭുവിനോടുള്ള നിങ്ങളുടെ സ്നേഹത്തിന് പ്രേക്ഷകരോട് പെരുത്ത് ഇഷ്ടഠ... [​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG]
    പീലി പുലിയെ പിടിച്ചേ ...........[​IMG][​IMG][​IMG][​IMG]
    North paravur shafas Theater
    [​IMG]
     
    Johnson Master likes this.
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Innu muthal kanjirappalliy Grand Operayilum
     
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    ആദ്യമേ തന്നെ പറയട്ടെ റിവ്യൂ എഴുതാനുള്ള വിവരമൊന്നും എനിക്കില്ല. എന്നിരുന്നാലും ഈ സിനിമ കണ്ടു കഴിഞ്ഞപ്പോ എന്തെങ്കിലുമൊക്കെ ഒന്നെഴുതി പോസ്റ്റണം എന്ന് കരുതി.
    ഈ സിനിമയെ കുറിച്ച് അതികം റിവ്യൂസ് ഒന്നും ഫേസ്ബുക്കിൽ അതികം കണ്ടില്ല. എല്ലാവരും ആടിയുടേം സ്ട്രീറ്റ് ലൈറ്റിന്റേം പിറകെ ആയിരുന്നല്ലോ.
    ഡബിൾ മീനിങ് ഇല്ലാത്ത ഡീസന്റ് കോമഡിയും അത്യാവശ്യം കുഴപ്പമില്ലാത്ത സ്റ്റോറിയും. നല്ല സുന്ദരമായ ക്യാമറകാഴ്ചകളും എല്ലാം ഉളള ഒരു നല്ല ചിത്രം കാണാൻ ആഗ്രഹിക്കുന്ന ആർക്കും ഫാമിലിയായി കണ്ട് ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം എന്ന് തന്നെ ശിക്കാരി ശംഭുവിനെ വിശേഷിപ്പിക്കാം.
    ഈയടുത്ത കാലത്ത് കണ്ടതിൽ നല്ലപോലെ ഇഷ്ട്ടപ്പെട്ട ഒരു ചിത്രം.
    My rating 3.5/5
     
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    സുഗീത് ഒരു നോർമൽ സംവിധായകൻ ആണെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. സാധാരണ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പരമാവധി എന്റർടൈൻ ചെയ്യിക്കുക എന്നത് പുള്ളിയുടെ ഒരു പ്രത്യേകത ആണെന്നും തോന്നിയിട്ടുണ്ട്. പരീക്ഷ തിരക്കുകളും മറ്റും കാരണം ചിത്രങ്ങൾ കാണുന്ന കുറവായിരുന്നു. പക്ഷെ സുഗീതിന്റെ ചിത്രങ്ങൾ വളരെ ഇഷ്ടമായത് കൊണ്ടു കുടുംബ സമേതം ശിക്കാരി ശംഭുവിന് ടിക്കറ്റ് എടുത്തു.

    പുലിയുടെ ആക്രമണങ്ങളിൽ നിന്നും ചിത്രം തുടങ്ങി കള്ളന്മാരായ പീലിയിലും കൂട്ടരിലും കൂടി കഥ പുരോഗമിക്കുന്നു. ചെറിയ മോഷണങ്ങളിൽ കൂടി ജീവിതം മുന്നോട്ട് തള്ളി നീക്കുന്ന പീലിക്കും കൂട്ടർക്കും അപ്രതീക്ഷിതമായി പുതിയൊരു ഗ്രാമത്തിലേക്ക് ചേക്കേറേണ്ടി വരുന്നു.. അവിടുത്തെ പുലിയെ പിടിക്കാനുള്ള ഉത്തരവാദിത്വം അവരെ കൊണ്ടെത്തിക്കുന്നത് എവിടെ ആണ് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. തീർത്തും കോമഡിയിലൂടെ ഒരു ത്രില്ലർ കഥ പറയുകയാണെന്നു തന്നെ നമുക്ക് പറയാൻ കഴിയും. കാരണം അവസാന ഭാഗം ഏതുമ്പോളേക്കും ഒരു ത്രില്ലർ ചിത്രം പോലെ ആകുന്നു ശിക്കാരി ശംഭു. അതുവരെ ചിരിച്ച നമ്മുടെ കണ്ണുകൾ കുറച്ചു നേരത്തേക്ക് മറ്റൊരാളെ പരതും. കൂടാതെ ചെറിയ നൊമ്പരവും നമുക്കു ഉണ്ടാകും എന്നതിൽ സംശയമില്ല.

    *Cast

    ചാക്കോച്ചൻ - എല്ലാത്തവണത്തെയും പോലെ താന്നെ സുന്ദരൻ. കൂടാതെ നല്ല കോമഡിയും റോമാൻസും. ചാക്കോച്ചന്റെ റോമൻസൊന്നും അങ്ങനെ പോയ്‌പോവൂല്ല മക്കളെ എന്നു ഈ പടം കണ്ടപ്പോൾ വീണ്ടും ഉറപ്പിച്ചു. ആക്ഷൻ സീനുകളിൽ പതിവ് പോലെ തന്നെ നിരാശപ്പെടുത്തി. പക്ഷെ അതിനു ശേഷം തനിക്കു അതൊന്നും വേണ്ട സാധാ നായക പരിവേഷം മതി എന്നു പറഞ്ഞു കയ്യടി വാങ്ങി. ആക്ഷൻ സീനുകളിൽ ഉള്ള പ്രശ്നം മാറ്റി നിർത്തിയാൽ 100 ശതമാനം കഥാപാത്രത്തോട് നീതി പുലർത്താൻ ചാക്കോച്ചൻ ആയി.

    വിഷ്ണു ഉണ്ണികൃഷ്ണൻ - ഒരു ചെറിയ വലിയ നടൻ. പുതിയ കാല ശ്രീനിവാസൻ എന്നു വേണമെങ്കിൽ നമുക്ക് വിളിക്കാം. സെന്റിമെൻസിൽ ഒരു രക്ഷയും ഇല്ല. പക്ഷെ റൊമാൻസ് അത്ര പോരായിരുന്നു.. ഇനി ചാക്കോച്ചൻ കൂടെ ഉള്ളത് കൊണ്ട് തോന്നിയതാണോ എന്നറിയില്ല. പക്ഷെ മൊത്തത്തിൽ വളരെ മികച്ച ഒരു അഭിനേതാവ് ആണ് വിഷ്ണു.ഭാവിയിൽ ഇതുപോലെ നല്ല റോളുകൾ തേടി വരട്ടെ.

    ഹരീഷ് കണാരൻ - ഇതിപ്പോ എന്താ പറയുക. നിങ്ങളൊരു ജിന്നാണ്.. വെറുതെ നടന്നു പോയാൽ വരെ ആളുകൾ ചിരിക്കും. അജ്ജാതി പെർഫോമൻസ്.. വന്ന സീനുകളിൽ മൊത്തം കൂട്ടച്ചിരി തീയേറ്ററിൽ പദർത്താൻ നിങ്ങൾക്ക് കഴിഞ്ഞു. അപാര കഴിവ് തന്നെ ചേട്ടാ.. ഗൂഢാലോചനയിലേ കുറവ് ഇതിലങ്ങു നികത്തി..

    ശിവദ - ആദ്യമായിട്ടാകും മലയാള സിനിമായിൽ ഒരു ഇറച്ചിവെട്ടുകരി നായിക ഉണ്ടാകുന്നത്. വളരെ മികച്ച അഭിനയം. നല്ലവണ്ണം പെർഫോം ചെയ്യാനുള്ള റോൾ. അതിന്റെ പാരമ്യത്തിൽ തന്നെ ശിവദ ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ ഒരു തരി പോലും നിങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.

    മറ്റു അഭിനേതാക്കൾ എല്ലാരും മികച്ചു നിന്നു. വിഷ്ണുവിന്റെ നായിക ആയി വന്ന കുട്ടി മനോഹരം ആയിരുന്നു. കൂടാതെ സാദിഖ് എന്ന അഭിനേതാവിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് ശംഭുവിലെ ജംബു എന്ന കഥാപാത്രം. കൂട്ടത്തിൽ കൃഷ്ണകുമാർ മാത്രം ഒരു ഏച്ചു കെട്ടലായി തോന്നി.

    *Crew

    സംവിധാനം - സുഗീത് ആദ്യചിത്രത്തിൽ തന്നെ കഴിവ് തെളിയിച്ച ആളാണ്. ചെറിയ ചെറിയ തമാശകളിലൂടെ കഥ പറഞ്ഞിട്ട് ത്രില്ലർ സ്വഭാവം വരുന്നതാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഇതും അങ്ങനെ തന്നെ. പ്രേക്ഷകനെ പരമാവധി അസ്വദിപ്പിക്കാൻ പുള്ളിക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിക്ക സീനുകളിൽ മഞ്ഞ വെട്ടം എന്തിനാണ് എന്നു എനിക്ക് മനസിലാകുന്നില്ല. അതൊഴിച്ചു എല്ലാം മനോഹരം ആയിരുന്നു.

    ക്യാമറ - ഫൈസൽ അലിയുടെ ക്യാമറ ടീം തീർത്തും അഭിനന്ദനം അർഹിക്കുന്നു. ഇടമലയാറിന്റെ എല്ല ഭംഗിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ 100 ശതമാനം ഫൈസൽ വിജയിച്ചു. പക്ഷെ അടുത്ത ചിത്രത്തിൽ ലൈറ്റിങ് കുറച്ചു കൂടി ശ്രേദ്ധിക്കണം. കാരണം ചില സീനുകളിൽ ഭയങ്കരമായ കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ട്.

    സംഗീതം - ഇളയരാജ സംഗീതത്തോട് സാമ്യമുള്ള പാട്ടുകൾ എല്ലാം തന്നെ വളരെ മനോഹരമായിരുന്നു. ആദ്യത്തേതും അവസനത്തെത്തും നടുക്കാതെത്തും മഴ പാട്ടും എല്ലാം ഒന്നിനൊന്ന് മെച്ചം. തര രാത്തര എന്നു തുടങ്ങുന്ന ഗാനത്തെ തീയേറ്ററിൽ ഇരുന്നവർ കയ്യടിച്ചാണ് സ്വീകരിച്ചത്. പാട്ടിന്റെ താളത്തിനൊത് തീയേറ്ററിൽ കയ്യടിക്കുന്നത് അധ്യമായിട്ടുള്ള അനുഭവം ആയിരുന്നു. ആ അനുഭവം ഉണ്ടാക്കി തന്ന ശ്രീജിത് ഇടവനക്ക് പ്രത്യേക നന്ദി.

    അധികം ഇല്ലെങ്കിലും ചെയ്ത vfx നന്നായിരുന്നു. മോശം പറയാനും ഒക്കില്ല ഒരുപാട് നന്നായി എന്നും പറയുന്നില്ല. പിന്നെ എഡിറ്റിംഗും ശബ്ദ മിശ്രണവും എല്ലാം വളരെ നന്നായിരുന്നു..

    കുട്ടികളും കുടുംബവുമായി തീയേറ്ററിൽ പോയി 2.30 മണിക്കൂർ ചിലവഴിക്കാൻ നിങ്ങൾക്ക് സന്തോഷം ഉണ്ടെങ്കിൽ എല്ലാവരുടെയും ചിരിയും സന്തോഷവും കാണാൻ താല്പര്യം ഉണ്ടെങ്കിൽ ധൈര്യമായി ശിക്കാരി ശംഭുവിന് നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം. ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നു 101 ശതമാനം ഉറപ്പാണ്. വേട്ടക്കാരിലെ ഷെർലക് എന്നു വിളിച്ചത് എന്താണെന്ന് നിങ്ങൾ പടം കണ്ടു തന്നെ മനസ്സിലാക്കൂ..

    റേറ്റിംഗ് - 3.75/5

    നബി : "വിലകൂടിയ വാച് ആയിരിക്കും അല്ലേൽ ഇങ്ങനെ അലമുറയിട്ട് കരയില്ല". ഹരീഷ് ചേട്ടൻ റോക്കിങ്
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ennitu Shambhu enthundaaki kelkate..!:Lol:
     

Share This Page