1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••Valleem Thetti Pulleem Thetti••╝▀▄▀╚•Rishi - Kunchacko -Shamlee•╝ Original Sound Track @P47

Discussion in 'MTownHub' started by ITV, Dec 5, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    ithu polikuummmmmm
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ഋഷി ശിവകുമാര്‍ അഭിമുഖം: ചാക്കോച്ചന്‍ എന്ന നടനില്‍ വിശ്വാസം വര്‍ധിപ്പിക്കുന്ന സിനിമ, പേരിലെ കൗതുകം കാഴ്ചയിലുമുണ്ടാകും


    ഗ്രാമീണവശ്യതയുള്ള രംഗങ്ങളും കൗതുകം വിരിയിക്കുന്ന കഥാപാത്രങ്ങളുമായാണ് വള്ളീം തെറ്റി പുളളീം തെറ്റി എന്ന സിനിമയുടെ ട്രെയിലറും പാട്ടുകളുമെത്തിയത്. ഛായാഗ്രഹണ സഹായിയില്‍ നിന്ന് സംവിധാനത്തിലേക്ക് പ്രവേശിച്ച ഋഷി ശിവകുമാര്‍ കുഞ്ചാക്കോ ബോബന്‍ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ആദ്യ ചിത്രത്തെക്കുറിച്ച സംസാരിക്കുന്നു.

    അസിസ്റ്റന്റ് ക്യാമറമാനില്‍ നിന്ന് സംവിധായകനിലേക്ക്, എങ്ങനെയാണ് ഋഷി ഈ സിനിമയിലേക്കെത്തിയത്?

    പ്ലസ്ടു കഴിഞ്ഞിട്ട് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ആണ് പഠിച്ചത്. മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലാണ് പഠിച്ചത്. ആ സമയം മുതല്‍ ഫിലിം മേക്കിംഗ് തന്നെയായിരുന്നു ആഗ്രഹം. ടെക്‌നിക്കല്‍ സൈഡ് പഠിക്കണം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ആ സമയത്ത് ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതിന്റെ സിനിമാട്ടോഗ്രാഫിയും ഡയറക്ഷനും എഴുത്തും എല്ലാം ഞാന്‍ തന്നെയായിരുന്നു. സിനിമാറ്റോഗ്രാഫി നമുക്ക് വഴങ്ങുന്നുണ്ടെന്ന് മനസിലായി. സിനിമാറ്റോഗ്രാഫി കുറച്ചൂടെ അറിയാം. വിഷ്വലാണല്ലോ സിനിമ. വിഷ്വല്‍ എങ്ങനെ ഉണ്ടാക്കാം അതിന്റെ ടെക്‌നിക് എങ്ങനെ പഠിക്കാം, അങ്ങനെയാണ് സിനിമാറ്റോഗ്രാഫിയിലേക്ക് വരുന്നത്. സിനിമാറ്റോഗ്രാഫി സ്‌പെ്ഷ്യലൈസ് ചെയ്തു, അതിനുശേഷം എസ് കുമാര്‍ സാറിന്റ പടത്തില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ്ടുവില്‍ വെച്ചു തന്നെ ഈ സിനിമയുടെ ബാക്ക്ഡ്രോപ് മനസിലുണ്ടായിരുന്നു. എനിക്കുവേണ്ട കാലഘട്ടം തൊണ്ണൂറുകളാണ്. എനിക്ക് അത്ര പരിചിതമായ കാലഘട്ടം അല്ല തൊണ്ണൂറുകള്‍. അച്ഛന്‍, ഏട്ടന്റെ സുഹൃത്തുക്കള്‍, എന്റെ സീനിയേഴ്‌സ് ആയിട്ടുള്ള നാട്ടിന്‍പുറത്തെ ആളുകള്‍ ഇവര്‍ പറഞ്ഞുകേട്ട തൊണ്ണൂറ്കാലഘട്ടങ്ങളിലുണ്ടായ ഒരുപാട് കഥകള്‍ നമുക്കറിയാം. അതെല്ലാം ചിന്തിച്ചുതുടങ്ങിയ സമയത്ത് നൊസ്റ്റാര്‍ജിയ പശ്ചാത്തലമാക്കി സിനിമകളൊന്നും വന്നുതുടങ്ങിയിരുന്നില്ല. പിന്നീട് ഒരുപാട് സിനിമകള്‍ 90കളെ ബേസ് ചെയ്തുവന്നു. 1983 വരുന്നു. പിന്നെ അതുകഴിഞ്ഞ് ബാക്ക് ടു ബാക്ക് കുറേ സിനിമകള്‍ വന്നു. ഇത് കുറച്ചൂടെ ഗ്രാമീണതയിലേക്ക് ഇറങ്ങിപ്പോകുന്ന സിനിമയാണ്.

    അടുത്തകാലത്ത് ഗ്രാമീണതയെ പച്ചയായി ആവിഷ്‌കരിച്ച് വന്‍വിജയം നേടിയ ചിത്രമാണ്‌ മഹേഷിന്റെ പ്രതികാരം. തീരെ സിനിമാറ്റിക് അല്ലാതെ റിയലിസ്റ്റിക് അവതരണമായിരുന്നു ആ സിനിമയുടെ പ്രധാന സവിശേഷത, വള്ളീം തെറ്റിയുടെ പ്രമേയസ്വഭാവം എങ്ങനെയാണ്?

    ഈ ചിത്രത്തിലെ പ്രധാന കാരക്ടേഴ്‌സിനെല്ലാം എന്റെ നാട്ടില്‍ ജീവിച്ചിരുന്നവരുമായും എനിക്ക് പരിചിതരായവരുമായും ഒരുപാട് സാമ്യം ഉണ്ട്. പലരെയും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടുള്ള കഥാപാത്രങ്ങളാണ്. അവരുടെ പേരുകളിലും കൗതുകമുണ്ട്. കിളിപ്പീര് ജോസ്. അയാളുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍, കിരീടം എന്ന സിനിമ കണ്ടിട്ട് പുള്ളിക്ക് ഇഷ്ടപ്പെട്ടത് മോഹന്‍ലാലിനെയല്ല, കീരിക്കാടന്‍ ജോസിനെയാണ്. പുള്ളീടെ പേരും ജോസ് എന്നാണ്. പിന്നെ മനോജ് കെ ജയന്‍ ചെയ്യുന്ന കഥാപാത്രം. പുള്ളിയെ വിളിക്കുന്നത് നീര്‍ എന്നാണ്. രാജന്‍ എന്നൊരു പേരുണ്ടെങ്കിലും നീര്‍ എന്നേ നാട്ടില്‍ അറിയൂ. ഏത് മരത്തിലും അള്ളിപ്പിടിച്ചു കേറുന്ന സ്വഭാവം. ഇങ്ങനെയുള്ള സവിശേഷതകള്‍ എപ്പോഴും ഗ്രാമവുമായി ബന്ധപ്പെട്ടവയാണല്ലോ. 2016ല്‍ നമ്മള്‍ നില്‍ക്കുമ്പോള്‍ പഴയ കാലവും ഗ്രാമീണമായ അനുഭവങ്ങളുമൊക്കെ എല്ലാവര്‍ക്കും മിസ്സ് ചെയ്യുന്ന സംഗതികളാണല്ലോ. ഇതൊക്കെ വലിയ ഏച്ചുകെട്ടലില്ലാതെ രസകരമായി ആള്‍ക്കാരിലേക്ക് എത്തിക്കാം എന്നതിനാലാണ് 90കളെ തെരഞ്ഞെടുത്തത്.

    വര്‍ഷങ്ങള്‍ നീണ്ട ഗവേഷണവും തയ്യാറെടുപ്പും ഈ സിനിമയ്ക്ക് പിന്നിലുണ്ടെന്ന് കേട്ടിരുന്നു.

    ആറ് കൊല്ലത്തെ മുന്നൊരുക്കവും യാത്രയുമാണ് വള്ളീം തെറ്റി പുള്ളീം തെറ്റിക്ക് പിന്നിലുള്ളത്. സ്‌ക്രിപ്റ്റ് പരുവപ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രേക്ഷകാഭിരുചിയിലേക്ക് മാറ്റിയെടുക്കാന്‍ ഈ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്. എന്നെ കൊതിപ്പിച്ച കുറേ സംവിധായകരുടെ തേന്മാവിന്‍ കൊമ്പത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളില്‍ നമ്മളെ പിടിച്ചിരുത്തിയത് എന്താണ് എന്ന അന്വേഷണവും വള്ളീം തെറ്റി പുള്ളീം തെറ്റിക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ ഹനുമാനാട്ടം ഉപയോഗിച്ചത് പോലും ഗ്രാമീണത സ്വാഭാവികമായി അവതരിപ്പിക്കണം എന്ന നിര്‍ബന്ധത്തിലാണ്.

    കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ വര്‍ഷം ചെയ്ത പ്രധാന ചിത്രങ്ങളിലൊന്നാണ് ചിറകൊടിഞ്ഞ കിനാവുകള്‍. നമ്മുടെ സിനിമകളിലൈ ക്ലീഷേകളെ കണക്കറ്റ് പരിഹസിച്ച ചിത്രവുമാണത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കുമ്പോള്‍ സ്ഥിരം ചേരുവകളെ ഉപേക്ഷിച്ചൊരുക്കണം എന്നത് എത്രമാത്രം വെല്ലുവിളിയായിട്ടുണ്ട്?

    തീര്‍ച്ചയായും അത് വലിയ കടമ്പ തന്നെയായിരുന്നു. ക്ലീഷേയെന്ന് വിളിക്കാനിടയുള്ള കുറേ സംഭവങ്ങള്‍ ഈ സിനിമയിലുണ്ട്. മലയാളിക്ക് ചിരപരിചിതമായ എല്ലാ ഡ്രാമകളുമായി ബന്ധപ്പെടുന്ന പ്രമേയവുമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഈ പറഞ്ഞവയെല്ലാം എങ്ങനെ വേറിട്ട് അവതരിപ്പിക്കാനാകും എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നിയത്. ചാക്കോച്ചനോട് കഥ പറഞ്ഞപ്പോഴും ഞങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. അവതരണരീതിയിലും വിഷ്വലൈസേഷനിലുമാണ് ഞങ്ങള്‍ പുതുമയുണ്ടാക്കാന്‍ ശ്രമിച്ചത്. അത് നന്നായി വന്നിട്ടുണ്ടെന്നാണ് വിശ്വാസം.

    മലയാള സിനിമയിലെ ഗാനരംഗങ്ങളില്‍ നൃത്തങ്ങളെല്ലാം തമിഴ് സിനിമയുടെയോ ബോളിവുഡ് ചിത്രങ്ങളുടെയോ ആവര്‍ത്തനമായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഗാനരംഗങ്ങളിലും കൊറിയോഗ്രാഫിയിലുമെല്ലാം മലയാളിത്തമുണ്ടാക്കാനും പതിവ് വിട്ട് പിടിക്കാനും നിങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

    കൊറിയോഗ്രാഫി ചെയ്തത് ഷെരീഫ് എന്ന കൊറിയോഗ്രഫറാണ്. രാജാ റാണിയും തെരിയുമെല്ലാം മാസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ തന്നെ ചൂസ് ചെയ്യാനുള്ള കാരണം രാജാ റാണി കണ്ടതിനാലാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള എന്നാല്‍ തമിഴ് സിനിമകളില്‍ കാണുന്ന റിഥമുള്ളതുമായ കൊറിയോഗ്രഫി ചെയ്യണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ലൊക്കേഷനിലെത്തി. ഞങ്ങളില്‍ നിന്നുള്ള കോണ്ട്രിബ്യൂഷനില്‍ നിന്ന് കൊറിയോഗ്രഫി രൂപപ്പെടുത്താം എന്നാണ് ഷെരീഫ് മാസ്റ്റര്‍ പറഞ്ഞത്. ഞാനും എന്റെ ക്യാമറ ചെയ്ത കുഞ്ഞുവും(കുഞ്ഞുണ്ണി എസ് കുമാര്‍)എസ് കുമാര്‍ സ്‌കൂള്‍ ആണ്. ഞങ്ങള്‍ എന്ത് ചെയ്താലും വിഷ്വലൈസേഷനില്‍ കുമാര്‍ സാറിന്റെ രീതികള്‍ കടന്നുവരും. ഞങ്ങളുടെ മനസ്സിലുള്ള ഹനുമാനാട്ടമൊക്കെ ഗാനരംഗത്തില്‍ വരാന്‍ അതാണ് കാരണം. ഷൂട്ടിന്റെ തലേദിവസമൊക്കെയാണ് ചാക്കോച്ചനൊക്കെ കിരീടം വച്ച് ഗദയൊക്കെ എടുത്ത് വരാമെന്ന് തീരുമാനിച്ചത്. ചാക്കോച്ചന്റെ ഇതുവരെ കാണാത്ത ഒരു mind blowing performance വേണമെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞിരുന്നു. അരേ തൂ ചക്കര്‍ എന്ന പാട്ടിലെ അവസാനഭാഗത്തെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ഒറ്റ ടേക്കില്‍ എടുത്തതാണ്. ചാക്കോച്ചന്‍ ഒരു മിനുട്ടോളം പെര്‍ഫോം ചെയ്യുന്നുണ്ട്. ചാക്കോച്ചന് തന്നെയാണ് അതിന്റെ ക്രെഡിറ്റ്.

    ശ്യാമിലി മലയാളത്തിന് പ്രിയങ്കരിയായ മാളൂട്ടിയാണ്. നായികയായി ശ്യാമിലി മടങ്ങിവരുന്ന സിനിമയാണ് വള്ളീം തെറ്റി. ഗ്രാമീണത്തനിമയുള്ള നായികയായി ശ്യാമിലി വരുന്നത് എങ്ങനെയാണ്.

    ചാക്കോച്ചന്‍-ശ്യാമിലി ജോഡി എന്നതും ശ്യാമിലിയുടെ മടങ്ങിവരവ് ചിത്രമാകണം എന്നതും ഞങ്ങളുടെ മനസ്സില്‍ തന്നെ ഇല്ലായിരുന്നു. ഇത് നായികാ കേന്ദ്രീകൃത സിനിമയുമല്ല. ശ്യാമിലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അതിന്റേതായ പ്രാധാന്യമുണ്ട്. ശ്രീദേവി വീട്ടിന് പുറത്തേക്ക് അധികം ഇറങ്ങാത്ത ആളാണ്. ഉത്സവത്തിനും തിയറ്ററുകളില്‍ സിനിമ കാണാനുമാണ് അവര്‍ പുറത്തുവരുന്നത്. അപൂര്‍വ്വമായി മാത്രം നാട്ടുകാര്‍ക്ക് മുന്നിലെത്തുന്ന ശ്രീദേവിയെ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ സ്ഥിരം കാണുന്ന ഒരു മുഖമാകരുത് ആ കാരക്ടര്‍ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പുതിയ നായികയെ പരിചയപ്പെടുത്താം എന്ന ആലോചനയാണ് ആദ്യമുണ്ടായത്. ആ ശ്രമം വിജയിച്ചില്ല. ഓഡിഷന്‍ നടത്തിയെങ്കിലും നായികയെ കണ്ടെത്താനായില്ല. അവസാന നിമിഷമാണ് ചാക്കോച്ചന്റെ തന്നെ സജഷനില്‍ ശ്യാമിലിയുടെ പേര് വരുന്നത്. പക്ഷേ ശ്യാമിലി നായികയാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ ബാലതാരം നായികയായി തിരിച്ചുവരുമ്പോള്‍ പ്രേക്ഷകര്‍ ഒരു പാട് പ്രതീക്ഷിക്കും. ഇതൊരു നായികാപ്രാധാന്യമുള്ള ചിത്രമല്ലെന്ന് ശ്യാമിലിയെ ഞങ്ങള്‍ ബോധ്യപ്പെടുത്തി. പക്ഷേ കഥ ശ്യാമിലിക്ക് ഇഷ്ടപ്പെട്ടു. ചാക്കോച്ചന്റെ ജോഡിയായി മലയാളത്തിലെത്താനും അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.

    ഋഷിയെ പോലെ തന്നെ അണിയറയില്‍ ഉള്ളവരിലേറെയും നവാഗതരാണ്. ആ സമയത്തെ ട്രെന്‍ഡിന് അനുസരിച്ചും സക്‌സസ് പിന്തുടര്‍ന്നുമാണ് ടെക്‌നീഷ്യന്‍സിനെ കണ്ടെത്താറുള്ളത്. ഒപ്പമുള്ളവരും തുടക്കക്കാര്‍ തന്നെയായതിന് കാരണമെന്താണ്, ആദ്യചിത്രത്തില്‍ ഇത്തരമൊരു പരീക്ഷണം. ചെറുതല്ലാത്ത ആത്മവിശ്വാസവുമാണല്ലോ ഈ തീരുമാനം?

    സത്യത്തില്‍ ക്യാമറ ചെയ്ത കുഞ്ഞുണ്ണി എസ് കുമാറും ആദ്യം ചെയ്യാനിരുന്ന സിനിമ ഇതാണ്. സിനിമ വൈകിയതിനാല്‍ മറ്റ് രണ്ട് സിനിമകള്‍ ചെയ്യുകയായിരുന്നു. എഡിറ്ററും മ്യൂസിക് ഡയറക്ടറും ചാക്കോച്ചനൊപ്പം പ്രധാന റോളിലെത്തിയ കുറേ നടന്‍മാരും താരതമ്യേന തുടക്കക്കാരാണ്. എതാണ്ടെല്ലാവരും ഒരേ പ്രായത്തിലുളളവരാണ്. ഞങ്ങള്‍ക്കൊരു ചേട്ടന്‍ എന്ന് പറയാവുന്നത് എഡിറ്റര്‍ ബൈജു കുറുപ്പാണ്. ഈ സിനിമ ഞങ്ങളുടെ എല്ലാം സ്വപ്‌നമാണ്. പൊന്‍കുന്നത്തെ ഞങ്ങളുടെ വീട്ടില്‍ വച്ച് ഇത് പ്ലാന്‍ ചെയ്ത് പിന്നീട് ഓരോ ഘട്ടത്തിലെത്തുമ്പോള്‍ പുതിയ ഓരോ ആളുകള്‍ കൂടെയെത്തി. അഞ്ച് വര്‍ഷം ഈ ചിത്രത്തിനൊപ്പമുള്ള യാത്ര സത്യത്തില്‍ സൗഹൃദയാത്ര കൂടിയാണ്. ഇപ്പോള്‍ ചാക്കോച്ചന്‍ ഉള്‍പ്പെടെ കൂടെയുള്ളവരെല്ലാം വിടിപിടി ഫാമിലിയിലായി. ഒരു ബ്രദര്‍ഹുഡ് എല്ലാവരിലും രൂപപ്പെട്ടിട്ടുണ്ട്.

    ഋഷിയുടെ പരീക്ഷണം പാട്ടില്‍ പാളിയില്ല എന്നതിന് തെളിവാണ് വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ഗാനങ്ങള്‍ നേടിയ സ്വീകാര്യത?

    സൂരജ് എസ് കുറുപ്പിനെ എന്റെ ഭാര്യ ലക്ഷ്മി വഴിയാണ് പരിചയപ്പെടുന്നത്. സൂരജ് നേരത്തെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ആ ഹ്രസ്വചിത്രം കണ്ടപ്പോള്‍ അയാളിലെ ടാലന്റ് ബോധ്യപ്പെട്ടു. സൂരജ് എസ് കുറുപ്പിന്റെ സിനിമയില്‍ പരിചയപ്പെടുത്താനായി എന്നത് വലിയ അഭിമാനമുണ്ട്. സിനിമ പഠിക്കാനായി ഞങ്ങളുടെ സംഗീതസംവിധായകനായ ആളാണ് സൂരജ്. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വലിയ സിനിമ ചെയ്യുമ്പോള്‍ ഇത് പോലൊരു തുടക്കക്കാരനെ പരീക്ഷിക്കരുത് എന്ന് പറഞ്ഞു. പക്ഷേ സിനിമ എഴുതുന്ന സമയത്ത് തന്നെ സൂരജ് പാട്ട് കമ്പോസ് ചെയ്ത് തുടങ്ങി. ഓരോ സീന്‍ എഴുതി പൂര്‍ത്തിയാകുമ്പോള്‍ തന്നെ അതിനുള്ള പശ്ചാത്തല സംഗീതം സൂരജ് പൂര്‍ത്തിയാക്കിയിരുന്നു. ചാക്കോച്ചനോട് ആദ്യമായി കഥ പറയുമ്പോഴും ഓരോ സീനിനുമൊപ്പം ബാക്ക് ഗ്രൗണ്ട് സ്‌കോറും കേള്‍പ്പിച്ചിരുന്നു. സൂരജ് ചെയ്ത എല്ലാ പാട്ടുകളും ആദ്യം തന്നെ ഓക്കെ ആയിരുന്നു. ഒന്നും മാറ്റി ചെയ്യേണ്ടി വന്നിട്ടില്ല. ഒരു പാട്ട് ഒഴികെ എഴുതിയിരിക്കുന്നതും സൂരജാണ്.

    90കളിലെ ഗ്രാമീണ അന്തരീക്ഷം പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പ് എന്തായിരുന്നു.ഇതുവരെ പുറത്തുവന്ന പ്രമോഷണല്‍ വീഡിയോകളിലും വീഡിയോ സോംഗുകളിലുമെല്ലാം ഗ്രാമീണതയുടെ മനോഹരമായ വിഷ്വലൈസേഷന്‍ കാണാനുണ്ട്.

    ആദ്യം കോട്ടയം പശ്ചാത്തലമായി കഥ പറയാനായിരുന്നു ആലോചിച്ചിരുന്നത്. എഴുതിവന്നപ്പോള്‍ പാലക്കാടിന്റെ പശ്ചാത്തലമാണ് കൂടുതല്‍ യോജിച്ചത് എന്ന് മനസ്സിലായത്. പാലക്കാടിന്റെ ദൃശ്യഭംഗിയെ മറ്റൊരു തലത്തില്‍ അവതരിപ്പിച്ചാല്‍ നന്നാകും എന്ന് തോന്നി. മീശമാധവനിലെ ചേക്ക് എന്ന ഗ്രാമം ആ സിനിമ സമ്മാനിച്ച ദൃശ്യാനുഭവത്തിലൂടെ ഇന്നും മനസ്സില്‍ നില്‍ക്കുന്നുണ്ട്. അത് പോലെ ഒന്നായിരുന്നു ആലോചിച്ചത്. ഈ ചിത്രത്തിന്റെ ആലോചനാവേളയില്‍ എസ് കുമാര്‍ സാറിനോട് ഇതേ അഭിപ്രായം പങ്കുവച്ചു. സാര്‍ മൂന്ന് ദിവസമെടുത്താണ് സ്‌ക്രിപ്ട് വായിച്ചത്. ഈ സിനിമയിലെ വിഷ്വല്‍സ് എത്രയും പെട്ടെന്ന് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നാണ് കുമാര്‍ സാര്‍ പറഞ്ഞത്. മീശമാധവന്‍ ലൊക്കേഷന്‍ നോക്കാന്‍ ചെന്ന സമയത്ത് നന്നായി ഇഷ്ടപ്പെടുകയും പിന്നീട് ചിത്രീകരിക്കാന്‍ പറ്റാത്തതുമായ കുറേ ലൊക്കേഷനുകളുണ്ടെന്ന് കുമാര്‍ സാര്‍ പറഞ്ഞു. ഖസാക്കിന്റെ ഇതിഹാസത്തിലെ സതസ്രാക്ക്,കൊല്ലങ്കോട്,കൊടുവായൂര്‍ ഒക്കെ അങ്ങനെ വന്നതാണ്. അന്ന് സാര്‍ പറഞ്ഞ ലൊക്കേഷന്‍ പിന്നീട് ഞങ്ങള്‍ മറന്നുപോയിരുന്നു. ജ്യോതിഷേട്ടന്‍(ജ്യോതിഷ് ശങ്കര്‍) കുഞ്ഞു(കുഞ്ഞുണ്ണി)വും ഞാനും ലൊക്കേഷന്‍ തേടി ഇറങ്ങി. ജ്യോതിഷേട്ടന്‍ ഒരു ലൊക്കേഷനിലെത്തിച്ചു. കടയുടെ സെറ്റ് ഇടാന്‍ യോജിച്ചതാണെന്ന് കണ്ടെത്തിയ ആ ലൊക്കേഷന്റെ പേര് ചോദിച്ചപ്പോഴാണ് തസ്രാക്കിലെ തോട്ടുപാലമാണെന്ന് മനസ്സിലായത്. അങ്ങനെ കുമാര്‍ സാര്‍ നിര്‍ദ്ദേശിച്ച ലൊക്കേഷനിലേക്ക തന്നെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ജ്യോതിഷേട്ടനാണ് തൊണ്ണൂറുകളുടെ പുനരാവിഷ്‌കാരത്തിന്റെ ക്രെഡിറ്റ് മൊത്തം.

    തൊണ്ണൂറുകളിലെ തിയറ്റര്‍, ഗ്രാമീണ ജീവിതത്തില്‍ സിനിമകള്‍ക്കുള്ള സ്വാധീനം ഇവയെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ടല്ലേ?

    തിയറ്റര്‍ സെറ്റിട്ട് അവിടെ പ്രൊജക്ടര്‍ വച്ച് സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു. 31 ദിവസം കൊണ്ടാണ് ശ്രീദേവി ടാക്കീസ് പുനരാവിഷ്‌കരിച്ചത്. നാട്ടുകാരൊക്കെ വലിയ കൗതുകത്തോടെയാണ് കൂടെ നിന്നത്. സിനിമ ചിത്രീകരിക്കുമ്പോഴും നാട്ടുകാര്‍ നന്നായി സഹായിച്ചു. പാസ്സിംഗ് സീനുകളില്‍ ഉള്‍പ്പെടെ ഒട്ടും സിനിമാറ്റിക് അല്ലാതെ നാച്വറലായി നാട്ടുകാരെ ഉപയോഗിക്കാനായി. നാട്ടുകാരെ ലൊക്കേഷനില്‍ നിന്ന് പുറത്താക്കാതെ സിനിമയുടെ ഭാഗമായി കൂടെനിര്‍ത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനോടും ഞങ്ങള്‍ പറഞ്ഞിരുന്നു.

    റെട്രോ മേഡേണ്‍ ക്ലാസിക് എന്നാണ് നിങ്ങള്‍ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്

    നമ്മള്‍ ഈ സിനിമയെ അങ്ങനെ വിളിക്കുന്നത് ഈ സിനിമ ചിത്രീകരിച്ചത് ഒരു റെട്രോ ഫീലില്‍ ആയതിനാലാണ്. 90കളെയും 90കളിലെ സിനിമകളെയും ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ഈ സിനിമയുടെ ക്യാമറാ മൂവ്‌മെന്റ് ഉള്‍പ്പെടെ രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ചാപ്റ്ററുകളിലായാണ് സിനിമ നീങ്ങുന്നത്. ക്ലാസിക് എന്ന്് വിശേഷിപ്പിക്കുന്നത് ഈ സിനിമയുടെ സബ്ജക്ടിനെ കണക്ട് ചെയ്താണ്. ഓലപ്പുരയില്‍ വലിച്ചുകെട്ടിയ വെള്ളത്തിരശീലയിലേക്ക് വെളിച്ചത്തിനൊപ്പം തെളിയുന്ന സിനിമ എന്ന അത്ഭുതമാണ് ആ കാലഘട്ടത്തിനൊപ്പം വരുന്നത്. മലയാളിയുടെ സിനിമാ ഗൃഹാതുരത കൂടിയാണ് ഈ സിനിമ. ഡാന്‍സുണ്ട് പാട്ടുണ്ട് പ്രണയമുണ്ട് എന്ന് പറഞ്ഞുതീര്‍ക്കാവുന്ന സിനിമ മാത്രമല്ല വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു നായകനിലൂടെയുള്ള കഥയായി പറഞ്ഞ് നിര്‍ത്താവുന്ന ചിത്രവുമായിരിക്കില്ല ഇത്. പല ചാപ്റ്ററുകളിലായി പലരിലൂടെ പല കഥകളാണ് ഈ സിനിമ. അത് ശ്രീദേവി ടാക്കീസിന്റെ കഥയാണ്. അവിടത്തെ ഓപ്പറേറ്ററുടെ പ്രണയവും ജീവിതവുമാണ്. ഇരുട്ടുമുറിയില്‍ സിനിമ എന്ന അത്ഭുതം ഓരോ തവണയും കണ്ടിറങ്ങിയ കുറേ പേരുടെ കഥയാണ്. ഒരു ദേശത്തിന്റെ കഥയൊക്കെ വായിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് മീതെ ആ കഥാന്തരീക്ഷവും ദേശവും എങ്ങനെ നമ്മളെ ആകര്‍ഷിച്ചു എന്നത് പോലെ ഈ സിനിമയിലും ഒരു ഫീല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

    സമഗ്രതയില്‍ പക്കാ എന്റര്‍ടെയിനറാണോ സിനിമ?

    വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന് പറയുന്നത് പോലെ സിനിമയുടെ മൂഡ് മാറിമറിയുന്നുണ്ട്. ഹ്യൂമര്‍ എലമെന്റില്‍ നിന്ന് ആക്ഷനിലേക്കും ഇമോഷനിലേക്കും സിനിമ നീങ്ങുന്നുണ്ട്. വള്ളീം തെറ്റി പുള്ളീം തെറ്റി കൊള കൊള എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ ടൈറ്റില്‍ കിട്ടുന്നത്. ഇത് പോലെയാണ് ജീവിതവും എവിടെയെങ്കിലും ഇടറിയാല്‍ അക്ഷരം പിഴച്ചാല്‍ അത് ജീവിതത്തിലും പ്രതിഫലിക്കും.

    അന്ധവിശ്വാസങ്ങളെ താലോലിക്കുന്ന മേഖല കൂടിയാണ് മലയാള സിനിമ. ആദ്യ സിനിമയ്ക്ക് ഇങ്ങനെയൊരു പേരിട്ടപ്പോള്‍ ചുറ്റുമുള്ളവരുടെ പ്രതികരണം എന്തായിരുന്നു?

    സിനിമയുടെ പേര് കേട്ട് എന്റെ അമ്മ ചോദിച്ചു എന്ത് ടൈറ്റിലാണ് ഇത്. ആദ്യ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് വേണോ എന്നും ചോദിച്ചു. ആദ്യം ഞങ്ങള്‍ ഇട്ട പേര് സുന്ദരകാണ്ഡം എന്നായിരുന്നു. ഓരോ കാണ്ഡങ്ങളും സുന്ദരമായി കാണാന്‍ ആഗ്രഹിക്കുന്ന നാട്ടിന്‍പുറത്തുകാരുടെ കഥ. പിന്നീട് സിനിമയുടെ പ്രമേയത്തിന് യോജിച്ച പേര് അതല്ലെന്ന് മനസ്സിലാക്കി ഈ പേരിലെത്തി. ചാക്കോച്ചനും ഈ പേര് തന്നെയാണ് യോജിച്ചത് എന്ന നിലപാടിലായിരുന്നു.

    കുഞ്ചാക്കോ ബോബന്‍ സമീപകാലത്തെ പരാജയങ്ങള്‍ തിരിച്ചറിഞ്ഞ് ഒരു വഴിമാറ്റത്തിലാണെന്ന് തോന്നുന്നു. പ്രതീക്ഷ നല്‍കുന്ന പ്രൊജക്ടുകളാണ് ഈ സിനിമ മുതല്‍ അങ്ങോട്ട വരാനിരിക്കുന്നത്? ചാക്കോച്ചന്റെ താരമൂല്യം വര്‍ധിപ്പിക്കുന്ന ഒരു മാസ് എന്റര്‍ടെയിനറായിരിക്കുമോ ഈ സിനിമ?

    ചാക്കോച്ചന്റെ ഏറ്റവും ആത്മാര്‍ത്ഥമായ പരിശ്രമം നൂറ് ശതമാനത്തിലേറെ ഈ സിനിമയില്‍ കാണാനാകും. അദ്ദേഹത്തിന്റെ അടുത്ത കാലത്തെ പല പ്രൊജക്ടുകളും വ്യത്യസ്ഥമായിരുന്നു. പക്ഷേ ഒരു സിനിമ വിജയിക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. ഈ സിനിമയോട് ചാക്കോച്ചന് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങളെ കൊച്ചനിയന്‍മാരായാണ് അദ്ദേഹം കാണുന്നത്. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പൂര്‍ണമായും വിധേയനായ അഭിനേതാവുമായിരുന്നു ചാക്കോച്ചന്‍. ഹനുമാനാട്ടത്തിനായുള്ള പച്ചവേഷമൊക്കെ ചാക്കോച്ചന് നന്നായി പ്രയത്‌നിച്ച് ചെയ്തതാണ്. എളുപ്പമുള്ള കാര്യവുമല്ല അത്. ഷൂട്ടിന് വന്നപ്പോള്‍ വൈകിട്ട് ആറ് മണിമുതല്‍ വെളുപ്പിന് നാലേകാല്‍ വരെ പച്ചവേഷമടിച്ചാണ് ചാക്കോച്ചന്‍ അഭിനയിച്ചത്. കാരവാനില്‍ ഇരിക്കാനോ എവിടേലും ചാരിയിരിക്കാനോ പറ്റില്ലല്ലോ. ഒരു കാര്യം എനിക്ക് ഉറപ്പുപറയാനാകും ഈ സിനിമ കഴിയുന്നതോടെ വൈവിധ്യതയുള്ള റോളുകള്‍ ചാക്കോച്ചന്‍ എത്രമാത്രം അനായാസമായി ചെയ്യാനാകും എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും. ചാക്കോച്ചന്‍ എന്ന നടനിലും താരത്തിലും വിശ്വാസം വര്‍ധിപ്പിക്കുന്ന ചിത്രവുമായിരിക്കും വള്ളീം തെറ്റി പുള്ളീം തെറ്റി. അതോടൊപ്പം ഒപ്പം അഭിനയിക്കുന്നവര്‍ക്ക് ഈഗോയില്ലാതെ പ്രാധാന്യവും സ്‌പേസും നല്‍കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഈ ചിത്രത്തിലേക്ക് പ്രേമം ഫെയിം കിച്ചുവിനെ നിര്‍ദേശിച്ചത് ചാക്കോച്ചനാണ്. അവരുടെ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. വലിയ മാസ് എന്റര്‍ടെയിനര്‍ ഒരുക്കാന്‍ ചാക്കോച്ചന്‍ എന്ന താരത്തിനാകുന്ന ചിത്രമാണോ ഇതെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

    നിങ്ങളുടെ ഈ ടീമിനെ തുടര്‍ന്നും ആവര്‍ത്തിക്കാന്‍ തന്നെയാണോ ഋഷിയുടെ തീരുമാനം?

    ടെക്‌നീഷ്യന്‍സ് എന്നതിനെക്കാള്‍ ഞങ്ങള്‍ക്കിടയില്‍ ദൃഢമായ ആത്മബന്ധമുണ്ട്. അത് സിനിമയ്ക്ക് ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്. ഈ ടീമിനൊപ്പം തുടര്‍ന്ന് സിനിമ ചെയ്യാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്.
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    All the best

    padam kidukkatte , bo il vamban hit aakatte , e padathin vendi orupad kashtapettathan faizal ikka
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athaaru !!;
     

Share This Page