ആക്ഷൻ കിംഗ് അർജ്ജുന്റെ 150th പടം, ഒപ്പം പ്രസന്ന, വരലക്ഷ്മി... നിപുണൻ സീരിയൽ കില്ലെർ ഇൻവെസ്റ്റിഗേഷൻ ആണ് പടം ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന്റെ കഥാഘടന കടമെടുത്ത് ചെയ്ത കഥയിൽ കൊലപാതക രീതിയും അതിലെ ക്ലൂവും അതിനെ ക്രാക്ക് ചെയ്യുന്നതൊക്കെ നന്നായപ്പോൾ കാരണവും വില്ലനും ക്ലൈമാക്സും പടത്തെ അല്പം പിന്നോട്ട് വലിക്കുന്നുണ്ട് ആക്ഷൻ കിംഗിന്റെ കിടിലൻ അടി കാണാൻ ടിക്കറ്റ് എടുക്കുന്നവർ നിരാശരാകും, ഇത് ആ പടം അല്ല, പോസ്റ്റ് ക്ലൈമാക്സ് സീൻ നന്നായിട്ടുണ്ട്, അതിനെ വലിച്ചു നീട്ടി സെക്കൻഡ് ഹാഫ് ചെയ്തിട്ട് ക്ലൈമാക്സിൽ അത് റിവീൽ ചെയ്തിരുന്നേൽ പടം വേറെ ലെവൽ ആയേനെ മൊത്തത്തിൽ കിടു ആകേണ്ട പടം ഗുഡിന് അല്പം താഴെ ആയി
വർണ്യത്തിൽ ആശങ്ക - അപൂർണമായ ഒരു ചിത്രം തൃശ്ശൂരിലെ മല്ലാക്ക് എന്ന കുഗ്രാമത്തിൽ നടക്കുന്ന ഒരു രണ്ടു ദിവസത്തെ കഥയാണ് ചിത്രം കാശിന് വേണ്ടി അല്ലറ ചില്ലറ മോഷണങ്ങളുമായി നടക്കുന്ന കൗട്ട ശിവൻ (കുഞ്ചാക്കോ ബോബൻ),പാര വിത്സൺ (ചെമ്പൻ വിനോദ്) ഗിൽബർട്ട് (മണികണ്ഠൻ) പ്രതീഷ് (ഷൈൻ ടോം ചാക്കോ) എന്നിവർ ഒന്നിക്കുകയും അവർ ഒരു ഹർത്താൽ ദിവസം പ്ലാൻ ചെയ്യുന്ന മോഷണവും അതിലേക്ക് കുടുംബസ്ഥനായ ബാർ പൂട്ടൽ കാരണം ജോലി നഷ്ടപെട്ട സപ്പ്ളയർ ആയിരുന്ന ടിപ്സ് ദയാനന്ദൻ (സുരാജ് വെഞ്ഞാറമ്മൂട്) കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ചിത്രം ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങൾ തൊട്ടു പോകുന്നുണ്ട് ചിത്രത്തിലുടനീളം. നടീനടന്മാർ എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു - ചാക്കോച്ചനും സുരാജിനും വേറിട്ട വേഷങ്ങൾ നൽകാൻ ധൈര്യം കാണിച്ച സംവിധായകന് നന്ദി, അതവർ നന്നായി ചെയ്തിട്ടുമുണ്ട്. ടെക്നിക്കൽ സൈഡിൽ ഓഡിയോ വിഭാഗം അതിമനോഹരമായ വർക്ക് ആയിരുന്നു, മനോഹരമായ വിഷ്വൽസ് സമ്മാനിക്കുന്ന ക്യാമെറ വർക്കും ഉണ്ട്. സിദ്ധാർഥ് ഭരതന്റെ സംവിധാനം നന്നായിരുന്നു എങ്കിലും ചിത്രം ആവശ്യപ്പെടുന്ന വേഗത ഒരുപാട് സ്ഥലങ്ങളിൽ പതിവിലേറെ സ്ലോ മൂഡിൽ പോയി എന്നത് മുഷിപ്പുളവാക്കുന്നുണ്ട്,പ്രാത്യേകിച്ച് യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാത്ത സ്ലോ മോഷൻ രംഗങ്ങൾ.പലപ്പോഴും അനാവശ്യമായ ഡീറ്റയിലിങ് നൽകിയില്ലേ എന്നൊരു തോന്നൽ (എന്റെ മാത്രം). തൃശൂർ ഗോപാൽജി എന്ന നാടകകൃത്തിന്റെ കഥയും തിരക്കഥയും നന്നായിരുന്നു, പക്ഷെ ഒരു ആദ്യപകുതി കണ്ടു തീർന്ന ഒരു ഫീലിംഗ് മാത്രമേ ചിത്രം കണ്ടു കഴിയുമ്പോൾ തോന്നുകയുള്ളൂ. അത്ര കണ്ട് സാധ്യത ഉള്ള ഒരു പ്ലോട്ട് എടുത്ത് ഒരു നാടകം അവസാനിപ്പിക്കുന്ന രീതിയിൽ ചിത്രം തീർത്തത് അങ്ങേയറ്റം നിരാശാജനകമായിപ്പോയി. ഫസ്റ്റ്ഹാഫ് കണ്ടിട്ടിറങ്ങിയ ഫീൽ പടം വിട്ടപ്പോൾ. വളരെ വേഗത്തിൽ പറഞ്ഞു തീർക്കാവുന്ന ഒന്നിനെ രണ്ടേകാൽ മണിക്കൂർ കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ നഷ്ടമായത് ഒരു കിടിലൻ സിനിമ ആയിരുന്നു. രണ്ടാം പകുതിയിലെ മോഷണത്തെ തുടർന്നുള്ള രക്ഷപ്പെടൽ ഒക്കെ തീർത്തും സില്ലി ആവുകയും അതുവരെ റിയലിസ്റ്റിക് എന്ന ലെവലിൽ നിന്ന പടം വഴിമാറി പോവുകയും ചെയ്തു. ചിത്രത്തിന്റെ അവസാന രംഗം കാണുമ്പോൾ ഇത്രയും നല്ലൊരു വെടിമരുന്നു കയ്യിലുണ്ടായിട്ട് അത് രണ്ടാം പകുതിക്ക് വിനിയോഗിക്കാതെ ചിത്രത്തിന്റെ പേരിനോട് മാത്രം നീതിപുലർത്തുന്നതിൽ വ്യഗ്രത കാണിച്ചതിൽ തിരക്കഥാകൃത്തിനോടും സംവിധായകനോടും ഉള്ള എന്റെ നിരാശ ഞാൻ അറിയിക്കുന്നു Verdict : OPPORTUNITY WASTED
IT കണ്ടു ഒരു നല്ല സിനിമ ഹൊറർ ത്രില്ലർ ആണ് എങ്കിലും ഇമോഷണൽ, ഫ്രണ്ട്ഷിപ്പ്, കോമഡി എല്ലാം കലർത്തി നല്ല പാക്കേജ് ആക്കിയിട്ടുണ്ട് ഹൊറർ സീൻസ് അത്ര ഗംഭീര ഞെട്ടിപ്പിക്കുന്ന impact ഉണ്ടാക്കുന്ന തരത്തിൽ അല്ല പടത്തിൽ treat ചെയ്തിരിക്കുന്നത് എല്ലാ മറുഭാഷാ ഹൊറർ ചിത്രങ്ങളിലെപ്പോലെ പ്രധാന കഥാപാത്രങ്ങളുടെ "അസാമാന്യ" ധൈര്യം കല്ലുകടിയാകുന്നുണ്ടെങ്കിലും മൊത്തത്തിൽ പടത്തിന്റെ ട്രീറ്റ്മെന്റ് അത് മറികടക്കുന്നുണ്ട് തിയറ്ററിൽ തന്നെ കാണുക ഹാഷ്ബുഷ് വേഷം കെട്ടി പോപ്പ്കോണും പെപ്സിയുമായി കയറി ഹൊറർ സീനുകൾ വരുമ്പോൾ കമന്റടിച്ച് കൂകി വിളിക്കുന്ന മൾട്ടിപ്ലെക്സുകളെക്കാൾ സിനിമ സീരിയസ് ആയി കാണുന്ന നല്ല പ്രേക്ഷകർക്കൊപ്പം കാണുക കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഒരുക്കിയിട്ടുള്ളത്
രാമലീല ജോഷി എന്ന സംവിധായകന്റെ യഥാർത്ഥ പിൻഗാമി വന്നു കഴിഞ്ഞു - അരുൺ ഗോപി ആദ്യ പകുതി കിടു ജോഷി പടങ്ങൾ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നന്നായി എടുത്തിട്ടുണ്ട് രണ്ടാം പകുതി സ്*ക്രിപ്റ്റിലെ വലിച്ചിലുകളും പ്രവചനാത്മകമായ ട്വിസ്റ്റുകളും മറ്റും ഒരു പരിധി വരെ മറികടന്ന് പ്രേക്ഷകന്റെ സിനിമയാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട് ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് ആകും ചിത്രത്തിന്റെ തിരക്കഥ പ്രശംസ അർഹിക്കുന്നത് ഒറ്റ വരി കേൾക്കുമ്പോൾ ബോംബ് കഥ എന്ന് തോന്നുമെങ്കിലും തികച്ചും unconventional ആയ വഴികളാണ് സ്വീകരിച്ചിരിക്കുന്നത് തുടക്കം മുതൽ, ആ ഫ്രഷ്നസ് ചിത്രത്തിൽ ഉണ്ട് മൊത്തത്തിൽ. തുടക്കം ഇന്റർവെൽ ക്ലൈമാക്സ് ഒക്കെ ഈ ഫ്രഷ്നസ് ഫീൽ ചെയ്യിക്കുന്നത് സംവിധായകൻ അത് പ്രെസെന്റ് ചെയ്ത രീതികളിൽ ആണ് ദിലീപ് തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. സിദ്ധിഖ് പതിവ് പോലെ സ്ലാങ് ഒക്കെ മാറ്റി ഞെട്ടിച്ചു. മുകേഷിനും വ്യത്യസ്തമായ റോൾ, വിജയരാഘവന് കുറെക്കാലം കൂടി ഒരു സ്*ട്രോങ് കഥാപാത്രം അരുൺ ഗോപി - നിങ്ങളുടെ അടുത്ത പടം ഇതീന്നും വലിയ ചിത്രമാകട്ടെ മുളകുപാടം ഫിലിംസിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ
സ്പൈഡർ എ ആർ മുരുഗദോസ് എന്ന പേരിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നെഗറ്റീവ് റിവ്യൂകളെ മറികടന്നു പടം തിയറ്ററിൽ തന്നെ കാണാൻ പോയി ഗംഭീര ചിത്രം ആയില്ല എങ്കിലും നിരാശപ്പെടുത്തിയില്ല ആദ്യ പകുതി നന്നായിരുന്നു ഇന്റർവെൽ ബ്ലോക്കിലെ ആക്ഷൻ സീൻസിലെ ഗ്രാഫിക്സ് ഒഴികെ. രണ്ടാം പകുതി അല്പം ഡൗണായി എങ്കിലും ഇടയ്ക്ക് നല്ല സീക്വൻസുകൾ വെച്ചു നന്നായി പോയി, പക്ഷെ ക്ലൈമാക്സ് വെറും തട്ടിക്കൂട്ട് ആയിപ്പോയി, മോശം ഗ്രാഫിക്*സും മഹേഷ് ബാബു നന്നായിട്ടുണ്ട്, പക്ഷെ അന്യായ സ്കോർ നേടിയത് വില്ലനായി വന്ന എസ് ജെ സൂര്യ ആണ്, രാകുൽ പ്രീത് സിങ് നായിക പേരിന് ചിത്രത്തിൽ നല്ല ഡയലോഗുകൾ ഉണ്ട് ക്ലൈമാക്സ് ഡയലോഗ് സൂപ്പർ "മുഖം തെരിയാത ഒരുവർക്ക് എതിർപാർപ്പില്ലാമൽ സെയ്റ ഉതവി താൻ മനിതാഭിമാനം"
മെർസൽ - വെറുതെ ഹിറ്റ് പ്രതീക്ഷ വേണ്ട തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്ലീ വിജയ് ഒന്നിക്കുന്ന ചിത്രം, ഒപ്പം തിരക്കഥയിൽ ബാഹുബലി കഥാകൃത്ത് വിജയേന്ദ്രപ്രസാദിന്റെ പങ്കാളിത്തം, എ ആർ റഹ്മാന്റെ സംഗീതം എല്ലാത്തിനുമുപരി വിജയ് 3 റോളുകളിൽ, ചിത്രം ആദ്യ ദിനം കാണാൻ വിജയ് എന്ന കാരണം തന്നെ ഉള്ളപ്പോൾ മേൽപറഞ്ഞവ ആനയ്ക്ക് മേൽ ചാർത്തിയ നെറ്റിപ്പട്ടം മാത്രമാണ് ഒരു സിനിമ എടുക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ അണിയറപ്രവർത്തകർ നേരിടുന്നത് അത് പ്രേക്ഷകർക്ക് രസിക്കുംവിധം ആദ്യാവസാനം മുഷിപ്പില്ലാതെ പറഞ്ഞു പോവുക എന്നതാണ്. അതിന്റെ ഉള്ളിലെ വെല്ലുവിളി എന്തെന്നാൽ പറയാൻ പോകുന്ന കഥ സിനിമ ഉണ്ടായ കാലം മുതൽ കണ്ടു പഴകിയ അതേ സോപ്പ്പെട്ടി ബോംബ് കഥ ആകുമ്പോൾ ആണ്. തെറി എന്ന ചിത്രത്തിൽ അത്യാവശ്യം വൃത്തിയായി അത് അറ്റ്ലീ ചെയ്തിട്ടുണ്ട്. മേർസലിൽ വരുമ്പോൾ ആ ബോംബ് കഥ ഔട്ട്ലൈനിൽ അതിമനോഹരമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സമന്വയിപ്പിച്ച് കിടിലൻ ലെവലിൽ അവതരിപ്പിച്ചിട്ടുണ്ട് വിജയ് നിറഞ്ഞാടിയിട്ടുണ്ട്, ക്ലൈമാക്സിൽ കത്തി സിനിമയിൽ കണ്ട പോലൊരു പ്രസ് മീറ്റ് സീനിൽ അതേ വോയ്സ് മോഡുലേഷൻ അല്പം പിന്നോട്ട് വലിച്ചെങ്കിലും ഡയലോഗുകൾ അതൊക്കെ കാറ്റിൽ പറത്തി. ദളപതി വെട്രി മാരൻ വിജയ് എന്ന നടന്റെ കയ്യിൽ സുഭദ്രം. നിത്യ മേനോൻ വളരെ നന്നായപ്പോൾ കജാലിന്റെ റോൾ ഒന്നും ആകാതെ പോയി. സാമന്തയ്ക്ക് കോമഡി ടച്ചുള്ള സാമാന്യം നല്ല സീനുകൾ ഉണ്ടായിരുന്നത് നന്നായി. സത്യരാജ്, സത്യൻ, യോഗി ബാബു, മൊട്ട രാജേന്ദ്രൻ വടിവേലു, കോവൈ സരള ഒക്കെ ഓവർ ആകാതെ മിതത്വം പാലിച്ച പ്രകടനം. എസ് ജെ സൂര്യ ഒരിക്കൽ കൂടി വില്ലനായി കസറി. ഹരീഷ് പേരാടിക്ക് ചെറിയ റോൾ ആണ്, ഉള്ളത് നന്നായിട്ടുണ്ട് തിരക്കഥ ഒരു മാസ്സ് മസാല എന്റർറ്റയ്നറിന് വേണ്ട എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തിട്ടുണ്ട്. പക്ഷെ ഡയലോഗുകൾ ആണ് പടത്തിന്റെ ജീവൻ- കിടുകിടിലൻ ഡയലോഗുകൾ, പ്രസ് മീറ്റ് സീൻ, ടിവി ഇന്റർവ്യൂ സീൻ ഒക്കെ കിടു അറ്റ്ലീ - ഒരു ഫാൻ തന്റെ ആരാധനപാത്രത്തെ ആരാധകർക്ക് എങ്ങനെ ഒക്കെ ഇഷ്ടപ്പെടുമോ അങ്ങനെ ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും പയ്യൻ വേറെ ലെവൽ ക്യാമറ വർക്ക് പ്രത്യേകിച്ചു ഫ്ലാഷ്ബാക്ക് സീനുകളിൽ അന്യായം, കലാസംവിധാനവും. 2 മണിക്കൂർ 50 മിനിറ്റ് നീളമുള്ള ചിത്രം ഒരിടത്തും മുഷിപ്പിക്കുന്നില്ല 2 ഗാനങ്ങൾ ഒഴികെ. ഗാനങ്ങൾ ചിത്രത്തിന് അനുയോജ്യമായവ എന്ന് തോന്നിയില്ല, ബി ജി എം ചിത്രത്തിന്റെ മൂഡിനെ ഉയർത്തുന്ന ഒരു ലെവലിൽ ഉയർന്നില്ല മിക്സിങ് നന്നായിരുന്നുവെങ്കിലും മൊത്തത്തിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം. ലോജിക്കിന്റെ വാളോലകളുമായി ആരും തിയേറ്ററിന്റെ വാതിൽ കടന്ന് വരണമെന്നില്ല പക്ഷെ പടം ഒരു ഹിറ്റ് ആകും എന്നു പ്രതീക്ഷിക്കേണ്ട ഇത് ബ്ലോക്ക്ബസ്റ്ററോ അതിനും മേലേയോ മാത്രമേ ഒതുങ്ങൂ