വില്ലൻ ഒരു തണുത്ത നനഞ്ഞ പടക്കം പോലൊരു പടം ഭയങ്കര മാസ്സ് പടം എന്ന രീതിയിൽ കാണിച്ചു തിയറ്ററിൽ ആളുകളെ കയറ്റുന്ന പോലെ അസ്വാഭാവികമായ മറ്റൊന്നും സിനിമാ ഫീൽഡിൽ ഇല്ല ഇനി അങ്ങോട്ട് താങ്കൾ എടുക്കുന്ന ഒരു നല്ല ചിത്രത്തിനും ഈ ചിത്രം പ്രേക്ഷകരിലുണ്ടാക്കിയ ദുരന്തം കഴുകിക്കളയാനാവില്ല പടം കണ്ട ശേഷം പ്രേക്ഷകർ പറഞ്ഞതാണ് : ഉണ്ണി സാർ betrayed us നേരെ ചൊവ്വേ എടുത്ത് പറയാൻ ഒരു oneline പോലും ഉണ്ടെന്ന് തോന്നിക്കാത്ത, ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു അങ്ങും ഇങ്ങും എങ്ങും എവിടെയും ഒന്നും തന്നെ ആകാതെ പോയ ഒരു ദുരന്തചിത്രമായി മാറി വില്ലൻ വില്ലൻ എന്ന ടൈറ്റിലും മോഹൻലാലിന്റെ ഗെറ്റപ്പും ബി ഉണ്ണികൃഷ്ണന്റെ മുൻകാല പോലീസ് ചിത്രങ്ങളും മനസ്സിൽ കണ്ട് engaging ആയ ഒരു ചിത്രം പ്രതീക്ഷിച്ചിടത്ത് നിന്ന് മുതൽ അമ്പേ പാളി. ഇത് നമ്മളറിയുന്ന ദി ടൈഗർ, സ്മാർട്ട് സിറ്റി, ദി ത്രില്ലർ, ഗ്രാൻഡ്മാസ്റ്റർ എന്നിവയുടെ രചയിതാവായ ബി ഉണ്ണികൃഷ്ണന്റെ സൃഷ്ടിയല്ല, പലരും കണ്ടിരിക്കാൻ ഇടയില്ലാത്ത ജലമർമ്മരം എന്ന ചിത്രത്തിന്റെ രചയിതാവിൽ കാലങ്ങളായി ഉറങ്ങിക്കിടന്ന ലവ് സ്റ്റോറി, അത് എടുക്കാൻ കാത്തുനിന്ന ആളുടെ മുന്നിൽ പുലിമുരുകന്റെ ഗംഭീര വിജയം മലയാള സിനിമയ്ക്ക് സമ്മാനിച്ച ബഡ്ജറ്റിന്റെ തുറന്നിട്ട വാതായനങ്ങൾ വഴി പ്രിയ സുഹൃത്തിനെ നായകൻ ആക്കി ആ ലവ് സ്റ്റോറിയിൽ നിർമാതാവിനെയും നടീനടന്മാരെയും പറ്റിക്കാൻ ഇൻവെസ്റ്റിഗേഷൻ കുത്തിക്കയറ്റി മാർക്കറ്റ് പിടിക്കാൻ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും അഭിനേതാക്കളെ ഇറക്കി ആർക്കും ഒരു ഗുണവും ഇല്ലാത്ത ഒരു അവിഞ്ഞ സാധനം ആയതാണ് 2 വർഷം കൊണ്ട് തിരക്കഥ പൂർത്തിയാക്കി എന്നവകാശപ്പെടുന്ന ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ 5~10 നിമിഷം നൽകിയ ഒരു പോസിറ്റീവ് പിന്നെ ചിത്രത്തിൽ എവിടെയും കണ്ടില്ല. മോഹൻലാൽ തന്റെ കഥാപാത്രം നന്നായി ചെയ്തു ക്ലൈമാക്സിൽ സ്ക്രിപ്റ്റ് ഒക്കെ താഴേക്ക് വലിച്ചു എങ്കിലും. ഒരു വരി കഥയിൽ വിശാലിനും ഹന്സികയ്ക്കും ഉള്ള ഫ്ലാഷ്ബാക്കിൽ ഒരു നല്ല ലവ് സ്റ്റോറി & ത്രില്ലർ ഉണ്ടായിരുന്നു, പക്ഷെ അത് വെറും വാക്കുകളിൽ ഒതുക്കി. തമിഴ് സിനിമയെ മലയാള സിനിമയോടടുപ്പിച്ച ശങ്കർ സിനിമ സ്റ്റൈൽ അഴിമതിക്കെതിരായ ഒറ്റയാൻ പോരാട്ടം ഒക്കെ തീർത്തും തണുപ്പൻ മട്ടിൽ വളരെ മോശം രീതിയിൽ എടുത്ത് വെച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെ കഥാപാത്രം കൊള്ളാം, പക്ഷെ ഈ ചിത്രത്തിൽ പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കൂവലിന് വക നൽകാൻ ഗ്ലാഡിയേറ്റർ മോഡൽ ഗാനരംഗവും അനവസരത്തിൽ വന്ന ഫ്ലാഷ്ബാക്ക് രംഗവും വഴിയൊരുക്കി. രാശി ഖന്ന ലിപ്‌സിങ്ക് കൊള്ളാം. ചെമ്പൻ വിനോദ് ആണ് നന്നായി develop ചെയ്തിട്ടുള്ള മറ്റൊരു കഥാപാത്രം. ബാക്കിയുള്ളവർ ........ ശ്രീകാന്തിനെ തെലുങ്കിൽ നിന്ന് കൊണ്ട് വന്നത് വെറും തെലുങ്ക് ഡബ്ബ് പോസ്റ്ററിൽ തല വയ്ക്കാൻ എന്ന് ചുരുക്കം മൊത്തത്തിൽ എടുത്ത് വെച്ച സാധനം സാധാരണ പ്രേക്ഷകൻ തിയറ്ററിൽ കയ്യൊഴിയും എന്ന സാഹചര്യത്തിൽ ഒരു നല്ല എഡിറ്റർക്കൊപ്പം ചേർന്ന് സംവിധായകൻ നടത്തിയ the conspiracy theory ആണ് ചിത്രത്തിന്റെ ട്രെയിലറുകൾ ഡിവിഡിക്കായി കാത്തിരിക്കൂ എന്ന് മറ്റുള്ളവരോട് പറയാൻ തോന്നാത്തത്ര മടുപ്പിച്ച പടം മമ്മൂട്ടിയ്ക്ക് ഗ്യാങ്‌സ്റ്റർ എങ്കിൽ മോഹൻലാലിന് വില്ലൻ അത്രേയുള്ളൂ
ധീരൻ അധികാരം ഒന്ന് കാർത്തി നായകനായി സതുറങ്കവേട്ടൈയ്ക്ക് ശേഷം എച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രം 1995 മുതൽ 2005 വരെ ഉള്ള കാലഘട്ടത്തിൽ നിലനിന്ന തീവെട്ടിക്കൊള്ളകൂട്ടവും ധീരൻ എന്ന പൊലീസ് ഓഫിസർ & ടീം അവരെ അന്വേഷിച്ചു കണ്ടെത്തുന്നതും അതിനായി അവർ നേരിട്ട പ്രശ്നങ്ങൾ ഒക്കെയാണ് ചിത്രം പറയുന്നത് ചിത്രം ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ ഒരു റിയലിസ്റ്റിക് അല്പം സിനിമാറ്റിക് ലൈനിൽ ഒരു ഇംഗ്ലീഷ് ഫിലിമിനോട് മുട്ടി നിൽക്കാൻ കെൽപ്പുള്ള ഒന്നായിരുന്നു പക്ഷെ സ്ഥിരം കമേർഷ്യൽ ചിത്രത്തിന്റെ ഫോർമുലയിൽ രാകുൽ പ്രീത് സിങ് എന്ന നായികയെ കൊണ്ട് നിർത്തി റൊമാൻസും പാട്ടും വെച്ച് ആ ചാൻസ് നഷ്ടപ്പെടുത്തി ഇല്ല, ഞാൻ വിശ്വസിക്കില്ല, ബി ജി എം ഗിബ്രൻ ആണോ ഇത് ചെയ്തത്, ഇന്റർവെൽ സീക്വൻസ് ബി ജി എം ഉഗ്രൻ സെക്കൻഡ് ഹാഫ് ഫുൾ രാജസ്ഥാനിൽ ആണ് കഥ നടക്കുന്നത്. നടന്ന സംഭവത്തെ നന്നായി പഠിച്ചുകൊണ്ട് അതിനെ പരമാവധി റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട് Salute to TAMILNADU POLICE OFFICERS
Welcome Anna Actually padathinu heroine track Venda Oru MISSION movie aayi edukkaamaaayirunnu, pure compromise Aa gramathil poyulla fight, bus fight okke well taken
വേലൈക്കാരൻ തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം ജയം രാജ എന്ന എം. രാജ. ഒപ്പം എന്റെ ഇഷ്ടത്തിരക്കഥാകൃത്തുക്കൾ ആയ ശുഭ ടീമും. ശിവ കാർത്തികേയൻ, നയൻ*താര, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സ്നേഹ, വിജയ് വസന്ത്, റോബോ ശങ്കർ, സതീഷ്, ആർ ജെ ബാലാജി, ചാർളി,തമ്പി രാമയ്യ, രോഹിണി, കാളി വെങ്കട്ട്, രാംദോസ്, മൻസൂർ അലി ഖാൻ, വൈ ജി മഹേന്ദ്രൻ, വിവേക് പ്രസന്ന തുടങ്ങിയ ഗംഭീര താരനിരയും കഥയിലേക്കൊന്നും കടക്കുന്നില്ല. ആദ്യ പകുതി, പ്രത്യേകിച്ച് ഇന്റർവലിന് മുൻപുള്ള കുറെ ഭാഗങ്ങൾ ഗംഭീരം. ഡയലോഗുകൾ കിടിലോൽകിടിലം. സെക്കൻഡ് ഹാഫ് അത്രത്തോളം ഉയർന്നില്ല എങ്കിലും തമിഴ് സിനിമകളുടെ കച്ചവടച്ചേരുവകളിൽ ഒട്ടുമുക്കാലും ഒഴിവാക്കി ഇത്തരത്തിൽ ഒരു ചിത്രം എടുക്കാൻ ഒരുപാട് റിസർച്ച് പിന്നിൽ നടന്നു എന്നത് വ്യക്തം. രണ്ടാം പകുതിയിൽ വന്ന ഡ്യുയറ്റ് മാത്രം ഒഴിവാക്കാമായിരുന്നു. മറ്റ് ഗാനങ്ങൾ എല്ലാം കഥയോട് ചേർന്ന് പോകുന്നവ ആയിരുന്നു. ശിവ കാർത്തികേയൻ തന്റെ സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി നടൻ എന്ന നിലയിൽ തിളങ്ങിയിട്ടുണ്ട്. ഫഹദിൽ നമ്മൾ ഇത്തരം രംഗങ്ങൾ മുൻപും കണ്ടിട്ടുണ്ട് എങ്കിലും രണ്ടാം പകുതിയിൽ ആ കഥാപാത്രത്തിന് ലഭിച്ച സ്ക്രീൻ സ്പേസ് നന്നായി തന്നെ വിനിയോഗിച്ചിട്ടുണ്ട് ഫഹദ് എന്ന നടനെ. നയൻ*താരയുടെ കഥാപാത്രം നന്നായി തുടങ്ങി എങ്കിലും പതിയെ മങ്ങി. പ്രകാശ് രാജ് ആദ്യ പകുതിയിൽ നന്നായിട്ടുണ്ട്, രണ്ടാം പകുതിയിൽ അധികം നേരം സ്*ക്രീനിൽ ഇല്ല. സ്നേഹയും വിജയ് വസന്തും ചാർളിയും രോഹിണിയും നന്നായിട്ടുണ്ട്. മറ്റുള്ളവർ അവർക്ക് ലഭിച്ച വേഷങ്ങളോട് നീതി പുലർത്തി. ഇത് 100% തിരക്കഥ എന്ന മാന്ത്രികതയിൽ വെടിക്കെട്ട് ഡയലോഗുകൾ നിറച്ചു കൊണ്ട് നമ്മുടെ മുഖത്ത് നോക്കി നമ്മളെ നമ്മളാര് എന്ത് എന്ന് തിരിച്ചറിയിക്കുന്ന പടം ആണ്. അവിശ്വസനീയമായ സീക്വൻസുകൾ ഉണ്ട് എങ്കിൽ കൂടി അത് ഒരു വലിയ പരിധി വരെ നല്ല സംവിധാനവും പറയുന്ന വിഷയവും മറച്ച് പിടിക്കുന്നുണ്ട്. ക്ലൈമാക്സ് കത്തി, തുപ്പാക്കി സിനിമയിലെ പോലെ ഗാനം വെച്ച് തീർക്കുന്നു എങ്കിലും ആ ഗാനത്തിന് മുൻപ് വരുന്ന സംഭവങ്ങളുടെ ശക്തിക്കുറവ് പ്രേക്ഷകനെ ആ ഗാനം മുഴുവൻ കാണാൻ തോന്നിപ്പിക്കില്ല മൊത്തത്തിൽ ധൈര്യമായി ടിക്കറ്റ് എടുത്ത് ഓരോരുത്തരും കാണേണ്ട ചിത്രം. Don't wait for anyone to bring the change Change begins from us