1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    SivaKarthikeyan's minor acid test there
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Rvws kanditt paalan sadyatha undenn thonunu
     
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മാസ്റ്റർപീസ്

    തിരുവനന്തപുരം ധന്യ
    6.15pm ഷോ 24/12/2017
    ബാൽക്കണി ഫുൾ, ഫസ്റ്റ് ക്ലാസ് 103 ആളുകൾ

    ഒരു സിനിമ നന്നാവുന്നത് അതിലെ എല്ലാ ഘടകങ്ങളും നന്നാവുമ്പോൾ, അത് പ്രേക്ഷകനുമായി നന്നായി സംവേദിക്കുമ്പോൾ ആണ്. സിനിമ ഒരു നോവൽ വായിക്കുന്ന പോലെ നല്ല ഒഴുക്കോടെ പോകണം സീനുകൾ ഒരു വലിയ പരിധി വരെ എങ്കിലും. അല്ലാതെ പത്രത്തിലെ ഓരോ കോളവും വായിക്കുന്നത് പോലെ ഓരോ സീനുകളും മാത്രം നന്നായാൽ പോരാ

    ഈ ചിത്രത്തിലേക്ക് വരുമ്പോൾ ഭേദപ്പെട്ട, ഒരു നല്ല സംവിധായകന് ഒരു ഹിറ്റ് സമ്മാനിക്കാൻ ഉള്ള വെടിമരുന്ന് ഉള്ള സ്ക്രിപ്റ്റ് ആണ് ഉദയകൃഷ്ണ ഒരുക്കിയിരിക്കുന്നത്. പക്ഷെ സംവിധാനം, എഡിറ്റിംഗ്, സഹതാരങ്ങളുടെ കാസ്റ്റിംഗ് എന്നിവയിൽ ചിത്രം അമ്പേ പാളി. സീനുകൾ ചിലതൊക്കെ സ്‌ക്രിപ്റ്റിൽ നന്നായി എങ്കിലും മേല്പറഞ്ഞ ഘടകങ്ങൾ ചിത്രത്തെ പരാജയപ്പെടുത്തുന്ന കാഴ്ച്ച ആയിരുന്നു.

    തമിഴ് തെലുങ്ക് സിനിമകളുടെ ശ്രേണിയിൽ ഒരുക്കാൻ ശ്രമിച്ചു വികലമായ അനുകരണമായി പര്യവസാനിക്കുന്ന കാഴ്ച്ച ആയിരുന്നു. 5 ആക്ഷൻ സംവിധായകർ ഉണ്ടായിട്ടും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ പറ്റാതെ പോയത് സംവിധായകന്റെ പരാജയമാണ് 100%

    കുറച്ചു നല്ല സഹതാരങ്ങൾ അതിപ്പോൾ ചെറിയ സീൻ ആണെങ്കിൽ കൂടി സ്‌ക്രീനിൽ കൊണ്ടുവരുന്ന വ്യത്യാസം സംവിധായകൻ രാമലീല കണ്ട് അരുൺ ഗോപിയിൽ നിന്ന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും, അപ്പോൾ വളരെ പ്രധാനപ്പെട്ട റോൾ ചെയ്യുന്ന സാധാരണ പ്രേക്ഷകന് അത്ര കണ്ട് പരിചിതമല്ലാത്ത മുഖങ്ങൾ വരുമ്പോൾ എങ്ങനെ എന്ന് ഞാൻ പറയണോ?

    ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഷോട്ട് കാറുകൾ വന്നു നിൽക്കുന്നതും കാറിൽ നിന്ന് കഥാപാത്രം സ്ലോ മോഷനിൽ ഇറങ്ങുന്നതും ആണ്. മമ്മൂട്ടി, വരലക്ഷ്മി, ഉണ്ണി മുകുന്ദൻ, ലെന, ഗുണ്ടകൾ തുടങ്ങി പലരും പലവട്ടം ഇത് തന്നെ റിപീറ്റ് മോഡിൽ ആണ്

    മമ്മൂട്ടി എന്ന നടനെ ഇത്ര എനർജറ്റിക്ക് ആയിട്ട് കയ്യിൽ കിട്ടിയിട്ട് ഉപയോഗിക്കാതെ ചുമ്മ സ്ലോ മോഷൻ ഷോട്ടിൽ കിടന്നു കളിച്ചു നശിപ്പിച്ചേക്കുന്നു. വൈശാഖ് ഈ പടം ചെയ്തിരുന്നേൽ ഇന്റർവെൽ ഉൾപ്പടെ പല സീനുകളും പടവും എല്ലാം വേറെ ലെവൽ ആയേനെ
     
    yodha007 and Mayavi 369 like this.
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ടൈഗർ സിന്ദാ ഹെ

    ഏക് ഥാ ടൈഗർ എന്ന ചിത്രത്തിന്റെ സീക്വൽ, ടേക്ക് ഓഫ് എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നത് ആണെങ്കിൽ കൂടി കഥാതന്തു ഉള്ള മാസ്സ് നിറഞ്ഞ ട്രയ്ലർ, പടം കാണാൻ ഇവ ധാരാളമായിരുന്നു

    ഒന്നും പറയാനില്ല
    നല്ല മാസ്സ് പടം

    ചിത്രം സിംഗിൾ സ്ക്രീനിൽ നിറഞ്ഞ സദസ്സിൽ കാണുക

    ഒരുപാട് കിടിലൻ സീനുകൾ & ഡയലോഗുകൾ ഉണ്ട് നമ്മളെ കയ്യടിപ്പിക്കുന്നത്

    സൽമാൻ ഖാൻ ടൈഗർ ആയി നിറഞ്ഞാടിയപ്പോൾ സോയ ആയി കത്രീന കൈഫ് സൽമാനെക്കാൾ മാസ്സ് സീനുകളിൽ നിറഞ്ഞു നിന്നു.

    ലോജിക് ഒന്നും നോക്കാതെ കാണാം ഈ ബ്രഹ്‌മാണ്ട ആക്ഷൻ ചിത്രം
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanxx ITV! :clap:
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx itv
     
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    തമിഴ് സിനിമ 2017

    കുറെ കാണാത്തതും കുറെ ചവറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല

    ‌ഭൈരവാ
    ജനുവരി മാസം, പൊങ്കൽ റിലീസ് സമയത്തെ ഏറ്റവും വലിയ റിലീസ് വിജയ് നായകനായ ഭൈരവാ ആയിരുന്നു. സിനിമ തിയറ്റർ സമരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ പോലും അത്യാവശ്യം നല്ല റിലീസ് നേടി. കാലികപ്രസക്തിയുള്ള, പ്രത്യേകിച്ച് കേരളത്തിലെ പ്രൊഫെഷണൽ കോളേജുകളിൽ അരങ്ങേറിയ ചില സംഭവങ്ങളുമായി സാദൃശ്യങ്ങൾ ഉണ്ടായിരുന്ന പ്ലോട്ട് വിജയ് എന്ന നായകന്റെ മാസ്സ് ഇമേജ് കൂടി ചേർത്ത് മാസ്സ് മസാല പാക്കേജ് ആയി ഭരതൻ അവതരിപ്പിച്ചിട്ടുണ്ട്. ഒരു വട്ടം ധൈര്യമായി കാണാം

    ‌അതേ കൺകൾ
    കലൈയരസൻ, ശിവദ, ജനനി അയ്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മനോഹര ത്രില്ലർ ചിത്രത്തിൽ ശിവദ കയ്യടി നേടി. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം

    ‌ബോഗൻ
    പ്രഭുദേവ നിർമിച്ച് തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം ജയം രവി അരവിന്ദ് സ്വാമി ഒരുമിച്ച ചിത്രം. നായികയായി ഹൻസിക. ചിത്രം ഫാന്റസി ആണ്. എല്ലാവർക്കും രസിക്കുന്ന രീതിയിൽ വളരെ ഫാസ്റ്റ് ആയി പറഞ്ഞു പോയിട്ടുണ്ട്, ക്ലൈമാക്സ് മാത്രം ആ ലെവൽ എത്തിയില്ല. ആദ്യ പകുതിയിൽ നായകനും വില്ലനും രണ്ടാം പകുതിയിൽ വില്ലനും നായകനും ആകുമ്പോൾ ജയം രവി ഒരുപാട് ശ്രമിച്ചു എങ്കിലും അരവിന്ദ് സ്വാമിയുടെ നിഴൽ പോലുമായില്ല പെർഫോമൻസിൽ. 2~3 ഗാനങ്ങൾ കല്ലുകടിയായി

    ‌എനക്ക് വായ്ത്ത അടിമൈകൾ
    ജയ് നായകനായ ഈ ചിത്രം ഒരു നല്ല കോമഡി പ്ലോട്ട് ഉള്ളതാണ്. കാമുകി മറ്റൊരു കല്യാണം കഴിക്കാൻ വിട്ടിട്ട് പോകുന്ന അവസരത്തിൽ കാമുകനായ ജയ് ആത്മഹത്യ ചെയ്യാൻ പോകുന്നതും അത് തന്റെ 3 ആത്മാർത്ഥ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുന്നതും അവർ അന്വേഷിച്ചു പോകുമ്പോൾ ആ 3 പേരുടെ ജീവിതം മാറിമറിയുന്നതും ജയുടെ തിരിച്ചറിവും ഈ പ്രശ്നങ്ങളിൽ നിന്ന് അവരെ രക്ഷിക്കുന്നതാണ് കഥ. ഒരു വട്ടം കാണാം. ക്ലൈമാക്സ് അടുപ്പിച്ചു പടം നന്നായിട്ട് പോകുന്നുണ്ട്. നല്ല 3 പാട്ടുകൾ ഉണ്ട്

    ‌സിങ്കം 3
    സിങ്കം ശ്രേണിയിലെ മൂന്നാമത്തെ ചിത്രം. ഒരു തെലുങ്ക് ചിത്രം കണ്ട പ്രതീതി. കഥ നടക്കുന്നതും വിശാഖപട്ടണത്തിൽ. ശ്രുതി ഹാസൻ, ഗാനങ്ങൾ, പശ്ചാത്തല സംഗീതം, തിരക്കഥ എല്ലാം അലമ്പും ബഹളവും. പുട്ടിന് പീര പോലുള്ള സൂരിയുടെ കോമഡി കൂടിയായപ്പോൾ പൂർണം. വളരെ മോശം ചിത്രം.

    ‌എന്നോട് വിളൈയാട്
    ഭരത്, കതിർ, സഞ്ചിത ഷെട്ടി, ചാന്ദ്നി എന്നിവർ ഒന്നിച്ച കുതിരപ്പന്തയത്തിലെ വാതുവയ്പ്പ്, ചതി, അതിൽ പണം നിക്ഷേപിച്ചവരുടെ ജീവിതം ഒക്കെയായി ഒരിക്കൽ ടൈംപാസിന് കാണാവുന്ന ഒന്ന്

    ‌കാതൽ കൺ കട്ടുതേ
    കെ ജി, അതുല്യ രവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി വന്ന പടം. ഒരു കൊച്ചു പ്രണയം, ഈഗോ, പിണക്കം, ഒന്നിക്കൽ, ഇത്രേ ഉള്ളൂ ചിത്രത്തിൽ. അതുല്യ രവി ആണ് പടത്തിന്റെ ജീവൻ.

    ‌പകടി ആട്ടം
    ധ്രുവങ്ങൾ 16 എന്ന ചിത്രം ഹിറ്റ് ആയപ്പോൾ റഹ്മാന്റെ തല വെച്ച് ഇറക്കിയ പടം. ദുരന്തം പടം

    ‌റം
    ഹൊറർ കോമഡി ചിത്രം അവിയൽ പരുവത്തിൽ ആയിപ്പോയി. നല്ല സ്റ്റാർ കാസ്റ്റ് ഉണ്ടായിരുന്നു. നല്ല സ്ക്രിപ്റ്റ് ഇല്ലാതെ പോയി.

    ‌മുത്തുരാമലിംഗം
    ഈ വർഷത്തെ കൾട്ട് പടം ഇതാണ്. ഗൗതം കാർത്തിക്, പ്രിയ ആനന്ദ്, നെപ്പോളിയൻ എന്നിവർ മത്സരിച്ച് കുളമാക്കിയ ദുരന്തം സ്‌ക്രിപ്റ്റിൽ ചെയ്ത ചലച്ചിത്രകാവ്യം. MUST WATCH FOR UNINTENTIONAL COMEDY.

    ‌യമൻ
    വിജയ് ആന്റണിയുടെ പൊളിറ്റിക്കൽ ത്രില്ലർ
    ഉഗ്രൻ പടം. 2 ഗാനങ്ങൾ മാത്രമെ സ്പീഡ്ബ്രെക്കർ ആയിട്ടുള്ളൂ. Must watch

    ‌കുറ്റ്റം 23
    ഈറം എന്ന ചിത്രം എടുത്ത അറിവഴകൻ അരുൺ വിജയെ നായകനാക്കി എടുത്ത മെഡിക്കൽ ത്രില്ലർ. ക്ലൈമാക്സ് ഭാഗങ്ങൾ അല്പം താഴെ പോയി എങ്കിലും മൊത്തത്തിൽ നല്ലൊരു ചിത്രം

    ‌യാക്കൈ
    ഒഴിവാക്കാം ധൈര്യമായി ഈ വലിച്ചു നീട്ടിയ മറ്റൊരു മെഡിക്കൽ ഫീൽഡ് പടം. കൃഷ്ണ, സ്വാതി റെഡ്‌ഡി ആണ് പ്രധാന വേഷങ്ങളിൽ

    ‌മൊട്ട ശിവ കെട്ട ശിവ
    ജല്ലിക്കട്ട് സമരം വഴി ജനങ്ങളിൽ പോപുലാരിറ്റി കൂടിയ സമയത്തു ലോറൻസിന്റെതായി വന്ന ആദ്യ ചിത്രം, അതും ടൈറ്റിൽ മക്കൾ സൂപ്പർസ്റ്റാർ എന്ന് വെച്ചുകൊണ്ട്. ചിത്രം പക്ഷെ തെലുങ്ക് പോലെ ലഹള മയം ആക്കി വെറും ചവർ ലെവൽ ആക്കി. കുത്തിനിറച്ച കോമടികൾ, ഡാൻസ്, പാട്ട്, റൊമാൻസ്, ലോറൻസ്, നിക്കി ഗൽറാണി ഇതിനിടെ നല്ല സീനുകൾ, സെന്റി, സത്യരാജിന്റെ കഥാപാത്രം ഒക്കെ മുങ്ങിപ്പോയി.

    ‌മാനഗരം
    ഒരുപാട് കഥകൾ, കഥാപാത്രങ്ങൾ, 2 ദിവസം, അതിൽ കൂടുതലും രണ്ടാമത്തെ രാത്രിയിലെ സംഭവങ്ങൾ, ധൈര്യമായി കാണാം ഈ ട്രാഫിക്ക് മോഡൽ ചിത്രം.

    ‌നിശബ്ദം
    ദി ഗ്രേറ്റ് ഫാദർ സെന്റി കൂട്ടി എടുത്ത ഒന്ന്. ഒന്ന് കാണാം

    ‌ബ്രൂസ് ലീ
    ജി വി പ്രകാശ്കുമാറിന്റെ മറ്റൊരു ഫ്ലോപ്പ്. നല്ല പ്ലോട്ട്, മോശം സ്ക്രിപ്റ്റ് & സംവിധാനം

    ‌കട്ടപ്പാവെ കാണോം
    കട്ടപ്പ എന്ന പേരുള്ള അലങ്കാര മൽസ്യം, അതിനെ കാണാതെ പോകുന്നു. ഈ പ്ലോട്ട് പേപ്പറിൽ അടിപൊളിയാണ്, ചിത്രം തല്ലിപ്പൊളിയും. എൽക്കാത്ത തമാശകളുടെ സംസ്ഥാന സമ്മേളനം. സിബിരാജ്, ഐശ്വര്യ രാജേഷ് ഒക്കെ ലൗഡ്‌

    ‌എങ്കിട്ട മോതാതേ
    80കളിൽ ചുവർ ചിത്രം വരയ്ക്കുന്ന ആളുകൾ ആയി രജനി ഫാൻ നാട്ടിയും കമൽ ഫാൻ രാജാജിയും. സഞ്ചിത ഷെട്ടിയും പാർവതി നായരും നായികമാർ. 80കളിലെ ഈ ഫാൻസിന്റെ സൗഹൃദം, തിയറ്റർ വർക്കുകൾ, ഫാൻ ഫൈറ്റ്, ഇതിനിടെ പ്രണയം, ചതി രാഷ്ട്രീയം എല്ലാമുണ്ട്. ധൈര്യമായി കാണാം ഒരുവട്ടം

    ‌കടുക്
    വിജയ് മിൽട്ടൻ എടുത്ത ചിത്രം. രാജകുമാരൻ, ഭരത്, രാധിക പ്രസിദ്ധ, സുഭിക്ഷ, ഭരത് ശ്രീനി എന്നിവർ അഭിനയിച്ചിരിക്കുന്നു. ഗംഭീരം എന്നേ പറയാനുള്ളൂ. MUST MUST WATCH

    ‌പാമ്പ് സട്ടൈ
    കാശിന് വേണ്ടിയുള്ള സാധാരണക്കാരന്റെ പരക്കം പാച്ചിൽ, അതിനെ മുതലെടുക്കാൻ ഇറങ്ങുന്ന കള്ളനോട്ട് സംഘം ഒക്കെയാണ് പ്ലോട്ട്. കീർത്തി മേക്കപ്പ് ഇല്ലാതെ നല്ല നീറ്റ് ലുക്ക് ആണ് പടത്തിൽ. ബോബി സിംഹ ആണ് നായകൻ. ചാർളിയുടെ ഡ്രൈനേജ് വർക്ക് ചെയ്യുന്ന ജീവനക്കാരൻ കഥാപാത്രം നല്ല പെർഫോമൻസ് ആണ്. ഒന്ന് കാണാം.

    ‌ഡോറ
    ഒരു കിടു പ്ലോട്ടിനെ എത്രത്തോളം മോശമാക്കാമോ അത്രത്തോളം മോശമാക്കിയിട്ടുണ്ട്. നയൻതാരയുടെ മാസ്സ് ഇമേജ് ചൂഷണം ചെയ്യുന്ന ഒന്ന് രണ്ട് സീനുകൾ മാറ്റിനിർത്തിയാൽ ബോറൻ ചിത്രം. തമ്പി രാമയ്യ ആദ്യ സീൻ മുതൽ ചിത്രത്തിൽ വെറുപ്പിച്ചു

    ‌കവൻ
    വിജയ് സേതുപതിയെ നായകൻ ആക്കി കെ വി ആനന്ദ് ഒരുക്കിയ കിടിലൻ ചിത്രം. കെ വി ശുഭ ടീമിന്റെ ഉഗ്രൻ സ്ക്രിപ്റ്റ്. റ്റി വി ചാനൽ കോർപറേറ്റ് കളികളെ വലിച്ചു കീറിയ ചിത്രം. ഈ വർഷത്തെ മികച്ച എന്റർറ്റയ്നർ. Must watch. Don't miss it

    ‌8 തോട്ടാക്കൾ
    മിഷ്കിന്റെ അസോസിയേറ്റ് എടുത്ത ചിത്രം. ഒരു മിഷ്കിൻ പടം പോലെ മനോഹരം. എം എസ് ഭാസ്‌കർ അവാർഡ് അർഹിക്കുന്നു. Must watch

    ‌കാറ്റ്റ് വെളിയിടയ്
    മണിരത്നം ചിത്രം. കാർത്തി അദിതി റാവു ആണ് പ്രധാന റോളിൽ. എ ആർ റഹ്മാന്റെ സംഗീതവും രവി വർമന്റെ ക്യാമറയും ആണ് ഈ ചിത്രത്തെ ഒരു തവണ എങ്കിലും കാണാൻ പിടിച്ചിരുത്തുന്ന ഘടകങ്ങൾ. കാർത്തിയുടെ ക്ലീൻ ഷേവ് ലുക്ക് അസഹനീയം. ചില മണിരത്നം മൊമെന്റുകൾ ഉണ്ടെങ്കിൽ കൂടി ചിത്രം നന്നായി വലിഞ്ഞു പോയി. ക്ഷമ ഉണ്ടേൽ കാണുക.

    ‌സെഞ്ചിട്ടാലെ എൻ കാതലാ
    വേറൊന്നും കാണാൻ ഇല്ലാത്തത് കൊണ്ട് ചുമ്മ ഒരു പടം ആകും എന്ന് പറഞ്ഞു കണ്ടു തുടങ്ങിയ ചിത്രമായിരുന്നു. പക്ഷെ ഏഴിൽ ദുരൈ എന്ന നായകൻ കൂടിയായ സംവിധായകൻ ഞെട്ടിച്ചു. സൂപ്പർ മേക്കിങ്ങ് ആണ് പടത്തിന്, ഡയലോഗുകൾ കിടിലൻ. മധുമില നായികയായി ഉഗ്രൻ. നല്ല ടൈംപാസ് ചിത്രം

    ‌കടമ്പൻ
    യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത കാട്ടുവാസികളെ ഒഴിപ്പിച്ചു കോർപറേറ്റ് ഭീമന്മാർ കാട് വെട്ടിതെളിക്കുമ്പോൾ കാട്ട് നായകൻ എതിർക്കുന്നതും വിജയിക്കുന്നതും ഒക്കെ തന്നെ, യുവൻ ശങ്കർ രാജയുടെ മോശം സംഗീതം

    ‌പവർ പാണ്ടി
    ധനുഷ് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തു രാജ്‌കിരൺ നായകനായി ധനുഷ് അദ്ദേഹത്തിന്റെ ചെറുപ്പവും അവതരിപ്പിച്ച ചിത്രം. 2 മണിക്കൂർ ചിത്രത്തിന്റെ അവസാന അര മണിക്കൂർ അതിമനോഹരം. കുടുംബത്തോടൊപ്പം കാണൂ

    ‌ശിവലിംഗ
    ഒരു കന്നഡ ഹൊറർ കോമഡി റീമേക്ക്. ലോറൻസ്, റിതിക, ഉർവശി, വടിവെലു ആണ് മുഖ്യ റോളുകളിൽ. ഒരു തവണ കാണാം, പാട്ടുകളും മറ്റും ഒഴിവാക്കിയാൽ

    ‌ബാഹുബലി 2
    ആദ്യ ഭാഗത്തിന്റേത് പോലൊരു ഗംഭീര ക്ലൈമാക്സ് ഉണ്ടായില്ല എന്ന പരാതി മാറ്റി നിർത്തിയാൽ സ്ക്രിപ്റ്റ് ഇത്തവണ സ്ട്രോങ്ങ് തന്നെ ആയിരുന്നു ആദ്യത്തെതിനെ അപേക്ഷിച്ച്. Visual treat

    ‌എങ്ക അമ്മ റാണി
    ധൻസിക ഒഴികെ അറിയപ്പെടുന്ന ആരും ഇല്ലാത്ത സെന്റിയും ഹൊററും മിക്സ് ചെയ്ത അവിയൽ

    ‌ശരവണൻ ഇറുക്ക ഭയമേൻ
    മറ്റൊരു ഏഴിൽ ചവർ. അവിടവിടെ ചില കോമഡികൾ ചിരിപ്പിച്ചേക്കും. പടം മൊത്തത്തിൽ.... ഉദയനിധിയും സൂരിയും റെജിന കസാന്ദ്രയും

    ‌എയ്തവൻ
    മറ്റൊരു മെഡിക്കൽ ത്രില്ലർ. ഒരു തവണ കാണാം

    ‌സങ്കിലി ബങ്കിലി കതവേ തൊറ
    ജീവ, സൂരി, ശ്രീദിവ്യ തുടങ്ങിയവർ അഭിനയിച്ചു ഐക്ക് ഒരുക്കിയ ഹൊറർ കോമഡി. അറ്റ്ലീ ആണ് നിർമാണം. പടം ഇടയ്ക്ക് ചെറുതായി കൈ വിട്ട് പോയി എങ്കിലും മൊത്തത്തിൽ ആസ്വദിക്കാവുന്ന ഒന്നാണ്

    ‌ബൃന്ദാവനം
    രാധാമോഹൻ ഒരുക്കിയ അതിമനോഹരമായ ചിത്രം. അരുൾനിധി അവതരിപ്പിക്കുന്ന ബധിരനും മൂകനുമായ കണ്ണൻ എന്ന കഥാപാത്രവും ചലച്ചിത്ര താരം വിവേകും തമ്മിൽ പരിചയപ്പെടുന്നതും അവരുടെ സൗഹൃദവും സ്നേഹവും മറ്റ് കഥാപാത്രങ്ങളും. ഒന്നും പറയാനില്ല, ഊട്ടിയുടെ മനോഹരിതയിൽ പൊതിഞ്ഞ ഒരുപാട് സന്തോഷവും അല്പം കണ്ണ് നനയ്ക്കുന്നതുമായ ചിത്രം. Must Watch

    ‌ബോങ്ക്
    നാട്ടിയുടെ അത്ര ത്രിൽ ഇല്ലാ ത്രില്ലർ. ഇത്തവണ കാർ ആണ് ഐറ്റം. ഒരു തവണ വേണേൽ കാണാം

    ‌അൻപാനവൻ അസറാതവൻ അടങ്കാതവൻ
    സിമ്പുവിന്റെ ദുരന്തം പടം

    ‌വനമകൻ
    കടമ്പൻ തന്നെ ഐറ്റം എങ്കിലും എ എൽ വിജയ് കുറെ കൂടി കണ്ടിരിക്കാവുന്ന ഒന്നാക്കിയിട്ടുണ്ട് പടം. ഹാരിസ് ജയരാജിന്റെ പാട്ടുകൾ കൊള്ളാം. നായിക സായേഷ കിടു ഡാൻസ്

    ‌മരഗത നാണയം
    ആദി, നിക്കി ഗൽറാണി തുടങ്ങിയവർ അഭിനയിച്ച അല്പം വ്യത്യസ്തമായ അഡ്വെഞ്ചർ ഹൊറർ കോമഡി. നല്ല എന്റർറ്റയ്നർ. ആനന്ദ് രാജ്, എം എസ് ഭാസ്‌കർ ഒക്കെ നല്ല പെർഫോമൻസ്

    ‌ഉരു
    ഇംഗ്ലീഷ് ചിത്രം ഹഷ്‌ റീമേക്ക്. ഒന്ന് കാണാം

    ‌അദകാപ്പട്ടത്ത് മഹാജനങ്ങളെ
    നൈറ്റ് സെക്യൂരിറ്റി ആയ സുഹൃത്തിന് വേണ്ടി ഒരു രാത്രി സെക്യൂരിറ്റി ആയി ജോലി നോക്കുന്ന നായകൻ. വീട്ടിലെ എല്ലാവരും രാവിലെ കൊല്ലപ്പെടുന്നതും നായകനും സുഹൃത്തായ കരുണാകരനും ഇതിന്റെ ചുരുൾ അഴിക്കുന്നതുമാണ് കഥ. നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യ ആണ് നായകൻ. ആദ്യ ഗാനത്തിൽ കിടു ഡാൻസർ എന്ന് തെളിയിക്കുന്നുണ്ട്.

    ‌ഇവൻ തന്തിരൻ
    ഗൗതം കാർത്തിക്, ആർ ജെ ബാലാജി, ശ്രദ്ധ ശ്രീനാഥ് ആണ് കേന്ദ്രകഥാപാത്രങ്ങൾ. അംഗീകാരമില്ലാത്ത പ്രൊഫെഷണൽ കോളേജ്, മാനേജ്‌മെന്റുകൾ, പണം, ഡൊണെഷൻ, അഴിമതി ഇതൊക്കെ ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ മുന്നിൽ കണ്ട ഹാക്കർ ആയ നായകൻ വെളിച്ചത്ത് കൊണ്ട് വരുന്ന പ്ലോട്ട്. ഒട്ടും ത്രിൽ ഇല്ലാത്ത സ്ക്രിപ്റ്റ്, poor production values, poor star cast & performance എല്ലാം കൊണ്ടും ഒരു നല്ല പ്ലോട്ട് വേസ്റ്റ് ആയി. നല്ല ഗാനങ്ങൾ മോശമായി എടുത്തിട്ടുണ്ട്. ആർ ജെ ബാലാജിയുടെ എൻജിനിയർമാരേ പറ്റി 2 ഡയലോഗുകൾ കൊള്ളാം

    ‌ജമിനിഗണേശനും സുരുളിരാജനും
    അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു പടം. ഏഴിൽ ചിത്രം പോലെ സൂരി, മൊട്ട രാജേന്ദ്രൻ ഒക്കെയായി പോസ്റ്റർ കണ്ടപ്പോൾ crass ആകുമെന്ന് പ്രതീക്ഷിച്ച പടം നല്ല സൂപ്പർ തമാശകളും ഗാനങ്ങളും പശ്ചാത്തലസംഗീതം ഒക്കെയായി മികച്ച കോമഡി എന്റർറ്റയ്നർ ആയി. സൂരി ഒക്കെ ഓവർ ആക്കാതെ കഥാപാത്രമായി അഭിനയിച്ചു. നായകൻ അഥർവ്വ മുരളി സൂപ്പർ ആയിട്ടുണ്ട്. ഡി ഇമാന്റെ ബി ജി എം വേറെ ലെവൽ, സീനുകൾ വേറെ ലെവലിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. Enjoy this Comedy Entertainer

    ‌മീസയെ മുറുക്ക്
    സംഗീത സംവിധായകൻ ഹിപ് ഹോപ് തമിഴാ നായകനായി സംവിധാനം ചെയ്ത ഒരു ഓട്ടോബയോഗ്രാഫി ലൈനിൽ ഉള്ള കഥ നല്ല കമേർഷ്യൽ ചേരുവകൾ ചേർത്ത് നല്ല ക്യാംപസ് സ്റ്റോറി ആയി പറഞ്ഞ് പോയിട്ടുണ്ട്. നല്ല ഗാനങ്ങൾ, വിവേക്, നായിക ആത്മീയ എല്ലാം ചിത്രത്തിന് മുതൽക്കൂട്ടാണ്. സുന്ദർ സി ആണ് ചിത്രത്തിന്റെ നിർമാണം. Good timepass

    ‌വിക്രം വേദാ
    വിജയ് സേതുപതി, മാധവൻ എന്നിവർ വിളയാടിയ പുഷ്കർ ഗായത്രി ടീമിന്റെ മൂന്നാമത് ചിത്രം. സ്ഥിരം ചട്ടക്കൂടുകൾ തകർത്തെറിഞ്ഞ തിരക്കഥയും ആഖ്യാനശൈലിയും. കണ്ടിരിക്കേണ്ട ചിത്രം. Must watch.

    ‌നിപുണൻ
    ആക്ഷൻ കിംഗ് അർജുന്റെ 150ആമത്തെ ചിത്രം പക്ഷെ പൂർണമായൊരു ആക്ഷൻ പടം ആയില്ല. കൊലപാതകപരമ്പരയും അത് കണ്ടെത്തുന്നതൊക്കെ നന്നായപ്പോൾ വില്ലനും കാരണവും കോമഡി ആയി. ഒന്ന് കാണാം, ഒരുപാട് നന്നാക്കാമായിരുന്ന ചിത്രം. ക്ലൈമാക്സിൽ ഒരു കിടു പ്ലോട്ട് പറയുന്നുണ്ട്.

    ‌താരാമണി
    സംവിധായകൻ റാം ഒരുക്കിയ നഗരജീവിതത്തിന്റെ ചില കാഴ്ചകൾ. വസന്ത് രവി, ആൻഡ്രിയ ആണ് പ്രധാന റോളുകളിൽ. സംവിധായകന്റെ narration പടം ഫുൾ ഉണ്ട്. അല്പം വ്യത്യസ്തത ഒക്കെ പ്രതീക്ഷിക്കുന്നവർക്ക് പടം ഇഷ്ടമാകും

    ‌വേലൈയില്ലാ പട്ടധാരി 2
    ആദ്യ ഭാഗം പോലെ തന്നെ ഇതും. പലരും നെഗറ്റീവ് പറഞ്ഞ ക്ലൈമാക്സ് ആണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. ധനുഷ്, കജോൾ, സമുദ്രക്കനി, വിവേക്, ഒരു സീനിൽ വരുന്ന ശരണ്യ എല്ലാവരും നന്നായിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ ജീവൻ എന്ന് പറയാവുന്ന അനിരുദ്ധിന്റെ സംഗീതത്തിന്റെ അഭാവം ചിത്രത്തെ പലയിടത്തും പിന്നോട്ട് വലിച്ചു.

    ‌വിവേകം
    ബിഗ് ബഡ്ജറ്റ് മണ്ടത്തരം ബിഗ് സ്‌ക്രീനിൽ. ഒരു ബോംബ് കഥയെ ഒരു വീഡിയോ ഗെയിമിന് സമാനമായി ഒരു നിമിഷം പോലും അടങ്ങി നിൽക്കാത്ത ക്യാമറയും എടുത്തത് നേരെ ചൊവ്വേ കാണിക്കാത്തതുമായ എഡിറ്റിംഗ് വർക്കും വെച്ച് സിനിമ ആക്കിയിട്ടുണ്ട്. ഒരുപാട് UNINTENTIONAL COMEDY ഉള്ള ചിത്രം അജിത്തിന്റെ careerലെ മോശം ചിത്രങ്ങളിൽ ഒന്ന് കൂടി കൂട്ടി.

    ‌കുരങ്ങ് ബൊമ്മൈ
    ഭാരതിരാജയുടെ തകർപ്പൻ പെർഫോമൻസ് ഉള്ള വിദ്ദാർത്ഥ്‌ നായകനായ ത്രില്ലർ. Must watch for climax& BharathiRaja scene & his friend's scene

    ‌പുരിയാത പുതിർ
    വിജയ് സേതുപതിയുടെ പെട്ടിയിൽ കുറെ കാലം ഇരുന്ന പടം. കുത്തി നിറച്ച ഗാനങ്ങൾ, റൊമാൻസ് ഒക്കെ കൊണ്ട് വലിഞ്ഞ ഭേദപ്പെട്ട ഒരു പ്ലോട്ടിന്റെ ബോറൻ ആവിഷ്കാരം. കഥ പ്രേക്ഷകന് മനസിലായപ്പോൾ വന്ന ഫ്ലാഷ്ബാക്ക് കല്ലുകടിയായി. ചില സീനുകൾ കൊള്ളാം

    ‌കഥാനായകൻ
    വിഷ്ണു വിശാലിന്റെ മറ്റൊരു crass പടം. ഒരു ആനവാൽ മോതിരം ചുവ ഉള്ള അലമ്പുപടം

    ‌നെറുപ്പ് ടാ
    വെറുപ്പ് ടാ. ഇത്രേം സില്ലി ആയ പടം & കഥാപാത്രങ്ങൾ & കഥ ഒക്കെ ഇപ്പോഴും.... ക്ലൈമാക്സ് ഒക്കെ...... Must avoid

    ‌തുപ്പറിവാലൻ
    മിഷ്‌കിന്റെ ഷെർലക്ക് ഹോംസ് ലൈനിൽ ഉള്ള പടം. വിശാൽ നന്നായിരുന്നു, വില്ലൻ ടീമിൽ ഉള്ള ഭാഗ്യരാജ്, വിനയ്, ആൻഡ്രിയയും. പ്രസന്നയെ വേണ്ട പോലെ ഉപയോഗിച്ചില്ല പടത്തിൽ. Must watch detailed thriller

    ‌മകളിർ മട്ടും
    ഉർവശി, ശരണ്യ, ഭാനുപ്രിയ എന്നീ സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തുക്കൾ ഉർവശിയുടെ ഭാവി മരുമകൾ ജ്യോതികയുടെ നേതൃത്വത്തിൽ തങ്ങളുടെ മധ്യവയസ്സിൽ എല്ലാ ഭാരങ്ങളിൽ നിന്നും വിട്ട് ഒരു യാത്ര പോകുന്നതാണ് ചിത്രം. ഉഗ്രൻ പടം, കണ്ണ് നനയ്ക്കുന്ന ക്ലൈമാക്സ്

    ‌ആയിരത്തിൽ ഇരുവർ
    വിനയ് അഭിനയിച്ച സരണിന്റെ മറ്റൊരു loud പടം

    ‌സ്പൈഡർ
    മഹേഷ് ബാബു നായകനായ എസ് ജെ സൂര്യ വില്ലനായി തകർത്താടിയ എ ആർ മുരുകദാസിന്റെ ചിത്രം. നല്ല പ്ലോട്ട്, നല്ല തിരക്കഥ, പക്ഷെ ഏച്ച് കെട്ടിയ നായിക, ഗാനങ്ങൾ, ക്ലൈമാക്സ് പടത്തെ മോശമാക്കി. ഒന്ന് കാണാം

    ‌മെർസൽ
    അറ്റ്ലീ ഒരുക്കിയ വിജയ് മൂന്ന് റോളിൽ വന്ന mass entertainer. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കമേർഷ്യൽ മേമ്പൊടിയിൽ ഫാസ്റ്റ് ആയി പറഞ്ഞ് പോയിട്ടുണ്ട്. Enjoy this well packaged entertainer

    ‌മേയാത മാൻ
    വൈഭവ്, പ്രിയ എന്നിവർ അഭിനയിച്ച ഒരു സൂപ്പർ കോമഡി റൊമാൻസ് പടം. ക്ലൈമാക്സ് ശിവ മനസിലെ ശക്തി പോലെ ഉണ്ട് എന്ന സാമ്യം ഒഴിച്ചാൽ നല്ല ഫ്രഷ് സാധനം

    ‌അവൾ
    ഒരു ഹൊറർ ചിത്രം, അതിൽ ഒരു ചൈനീസ് കണക്ഷൻ കൊടുത്ത് നല്ല സ്‌ക്രിപ്റ്റുമായി നല്ല മേക്കിങ്ങ്. സിദ്ധാർഥ് ആൻഡ്രിയ എന്നിവരുടെ കിസ്സിങ് & ബെഡ്‌റൂം സീനുകൾ ആണ് ചിത്രത്തിൽ കല്ലുകടി

    ‌ഇപ്പടൈ വെല്ലും
    ഉദയനിധി സ്റ്റാലിൻ, സൂരി എന്നിവർ ഒരു തീവ്രവാദിക്ക് അബദ്ധത്തിൽ ലിഫ്റ്റ് കൊടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളും. ചിത്രം ഒരുതവണ നന്നായി enjoy ചെയ്യാം. സൂരി ഇതിൽ comedian അല്ല, നടൻ ആണ്

    ‌ധീരൻ അധികാരം ഒന്ന്
    കാർത്തി നായകനായ 1995 മുതൽ 2005 വരെയുള്ള ബാവരിയ കൂട്ടക്കൊലയുടെ നേർക്കാഴ്ചകൾ, തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണങ്ങൾ. രാകുൽ പ്രീത് സിങ്ങ് ഉൾപ്പെട്ട റൊമാൻസ് ട്രാക്ക് മാറ്റി നിർത്തിയാൽ ഒരു ഇംഗ്ലീഷ് ചിത്രം പോലെ സീരിയസ് ആയി പറഞ്ഞു പോകുന്ന ചിത്രം.

    ‌ഇന്ദ്രജിത്ത്
    നല്ല പ്ലോട്ട്, കുട്ടിക്കളി തിരക്കഥ, സംവിധാനം,
    അഭിനയം. Adventerous Treasure Hunt വെറും പിക്നിക് ആക്കികളഞ്ഞു.

    ‌തിരുട്ടുപ്പയലെ 2
    നല്ല പ്ലോട്ട്, വളരെ ചെറിയ ക്യാൻവാസിൽ പറഞ്ഞു പോയിട്ടുണ്ട്. തിരക്കഥയും എഡിറ്റിങ്ങും അത്ര നന്നായില്ല. ബോബി സിംഹ, പ്രസന്ന എന്നിവരുടെ നല്ല പെർഫോമൻസ് ഉണ്ട്. ഒരിക്കൽ കാണാം.
     
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മലയാള സിനിമ 2017
    കുറെ ചിത്രങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല, പൂർണമായും കാണാത്തവയും, ചവറുകളും അതിൽ ഉൾപ്പെടും

    പൂർണ സംതൃപ്‌തി നൽകിയത് രക്ഷാധികാരി ബൈജു, ഒപ്പ് ആണ്. ചിത്രത്തിന്റെ ഇന്റർവെൽ സീൻ ഒരു ഓർമപ്പെടുത്തൽ ആണ്. 2017ലെ മികച്ച ചിത്രം, ചില അനാവശ്യ സൈഡ് ട്രാക്ക് പോരായ്മ ഉണ്ടെങ്കിലും

    രാമലീല, ജോഷിയുടെ പിൻഗാമി എന്ന് അടിവരയിടുന്ന സംവിധാനം ആണ് അരുൺ ഗോപിയുടേത്. ഗ്രാൻഡ് & റിച്ച് ആയിട്ട് സച്ചിയുടെ തികച്ചും വേറിട്ട റൂട്ടിൽ സീനുകൾ പോകുന്ന തിരക്കഥയുടെ നല്ല ചലച്ചിത്രാവിഷ്കാരം

    രാമന്റെ ഏദൻതോട്ടം, ചിത്രത്തിൽ രാമനും മാലിനിയും ഒന്നിച്ചുള്ള സീനുകൾ വളരെ വളരെ ഇഷ്ടമാണ്, നല്ല ഡയലോഗുകളും, ഒരു പക്ഷെ രഞ്ജിത് ശങ്കറിന്റെ നല്ല വെടിപ്പുള്ള തിരക്കഥ ഇതാകും.

    ടോപ് 3 ഇവ മൂന്നും തന്നെ

    എസ്രാ, അതേ ബോംബ് കഥ ജൂത സെറ്റപ്പിൽ പറഞ്ഞ പുതുമ പക്ഷെ ഫ്ലാഷ്ബാക്കിലെ consistency ഇല്ലാത്ത ghost വർക്കിലും അല്പം മുഷിപ്പുണ്ടാക്കി

    അങ്കമാലി ഡയറീസ്, 100% സംവിധായകന്റെ ചിത്രം. ക്ലൈമാക്സ് ഒക്കെ ഗംഭീര മേക്കിങ്ങ്, പക്ഷെ ചിത്രം പറയുന്ന കഥ എത്ര പേർക്ക് ഇഷ്ടപ്പെടും എന്നറിയില്ല

    ടേക്ക് ഓഫ്, നല്ല സിനിമയ്ക്കുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ട്, ലിമിറ്റഡ് ബഡ്ജറ്റിൽ ഇത് പോലൊരെണ്ണം എടുത്ത crew അഭിനന്ദനം അർഹിക്കുന്നു. പക്ഷെ സിനിമാറ്റിക് ആകാതെ പോയ രണ്ടാം പകുതി എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തി

    ദി ഗ്രേറ്റ് ഫാദർ, ഒരു തണുപ്പൻ revenge ഡ്രാമ

    ലക്ഷ്യം, ലക്ഷ്യമില്ലാത്ത രണ്ടാം പകുതി

    അച്ചായൻസ്, എന്തരോ എന്തോ

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം ടീമിൽ നിന്ന് വന്ന ചിത്രം മഹേഷിന്റെ ലെവലിൽ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തില്ല എങ്കിലും മേക്കിങ്ങ് സ്റ്റൈൽ, ഫഹദ് സുരാജ് മറ്റ് കഥാപാത്രങ്ങൾ എല്ലാം 80% ഒരേ ലൊക്കേഷനിൽ വരുന്ന ഈ ചിത്രം ഒരിക്കൽ കണ്ടിരിക്കാൻ പ്രേരിപ്പിക്കും. വെട്ടുകിളി പ്രകാശിനെ മലയാള സിനിമ ഉപയോഗപ്പെടുത്തുക

    വർണ്യത്തിൽ ആശങ്ക, ഒരു നല്ല ആശയം ഉണ്ടായിരുന്നു, പക്ഷെ അത് രണ്ടാം പകുതിയിൽ പറയാതെ വലിച്ചു നീട്ടിയ മോഷണ സീനുകളുമായി കുളമാക്കി ക്ലൈമാക്സിൽ ആ ആശയം പറഞ്ഞ് ഒരു അപൂർണ ചിത്രം കണ്ട പ്രതീതി ആക്കി

    വെളിപാടിന്റെ പുസ്തകം, ലാൽ ജോസ് സാർ അല്ല ഇതെടുത്തത്

    വില്ലൻ ബോർ

    മാസ്റ്റർപീസ്, സംവിധാനം എഡിറ്റിങ്‌ സഹതാരങ്ങൾ എന്നീ മേന്മകൾ കൊണ്ട് പൂർണമായും പാളിപ്പോയ മാസ്സ് പടം
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ഹിന്ദി സിനിമ 2017

    അധികം ഹിന്ദി ചിത്രങ്ങൾ കാണുന്ന ആളല്ല ഞാൻ
    കണ്ടവയിൽ ചിലതിനെ പറ്റി എന്റെ അഭിപ്രായം പറയാം

    ‌കാബിൽ
    ഹൃതിക് റോഷൻ, യാമി ഗൗതം എന്നിവർ അന്ധർ ആയി എത്തുന്ന ഈ revenge ഡ്രാമ അത്ര കണ്ട് ത്രിൽ അടിപ്പിക്കില്ല എങ്കിലും ഒരു തവണ കാണാം, ഹൃതിക്കിന്റെ നല്ല പെർഫോമൻസിനായി

    ‌റഈസ്
    ഷാരുഖ് ഖാൻ നായകനായ ഈ ക്രൈം ഡ്രാമ ചിത്രം ഏറെ കാലത്തിന് ശേഷം ഷാരൂഖ് ഖാൻ എന്ന നടൻ & സ്റ്റാറിനെ ഉപയോഗപ്പെടുത്തി എങ്കിലും തിരക്കഥയിലെ പുതുമയില്ലായ്മയെ ഷാരുഖ് & നവാസുദ്ദീൻ തങ്ങളുടെ പ്രകടനം കൊണ്ട് engaging ആക്കുന്നുണ്ട്

    ‌ജോളി എൽ എൽ ബി 2
    അക്ഷയ് കുമാർ നായകനായ ഈ ചിത്രം ആദ്യ ഭാഗത്തിനൊത്ത് ഉയർന്നില്ല എങ്കിലും ചിത്രം നല്ല സ്പീഡിൽ കാണികളെ പിടിച്ചിരുത്തുന്നുണ്ട്. ലാസ്റ്റ് ഒക്കെ അല്പം hurried പോലെ ആണെങ്കിലും മൊത്തത്തിൽ കൊള്ളാം

    ‌കമാൻഡോ 2
    ആദ്യ ഭാഗത്തേക്കാൾ ഇഷ്ടപ്പെട്ടു. ആദ്യ 5 മിനിറ്റ് കൊണ്ട് Raid Redemption എന്ന ചിത്രം കമ്പ്ലീറ്റ് കണ്ട പോലെ ആയെങ്കിലും പിന്നീടങ്ങോട്ട് നല്ല ട്വിസ്റ്റുകൾ ഒക്കെയായി പടം നന്നായി പോയി.

    ‌ബദ്രിനാഥ് കി ദുൽഹനിയ
    വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവർ പ്രധാന റോളിൽ വന്ന ഈ ചിത്രം കുടുംബമായി കാണാവുന്ന നല്ല തമാശകൾ ഉള്ള ചിത്രം ആണ്, ക്ലൈമാക്സ് ഒപ്പിക്കൽ ആണെങ്കിലും

    ‌ബറെലി കി ബർഫി
    കൃതി സനോൺ നിറഞ്ഞാടിയ ആദ്യ പകുതിയും പിന്നീടങ്ങോട്ട് രാജ് കുമാർ റാവു തകർത്ത രണ്ടാം പകുതിയും 2017ൽ എന്റെ ഫേവറിറ്റ് ഹിന്ദി ചിത്രം. കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കുക

    ‌എ ജന്റിൽമാൻ
    നല്ല സ്പീഡിൽ പറഞ്ഞുപോകുന്ന തമാശകൾ ഉള്ള ആക്ഷൻ നിറഞ്ഞ ഒരു ഹോളിവുഡ് ബോളിവുഡ് മിക്സ് ആണ് ചിത്രം

    ‌ന്യൂട്ടൺ
    ഇന്ത്യയിലെ നമ്മൾക്ക് നേരിട്ട് പരിചയമില്ലാത്ത ചില വ്യവസ്ഥിതികൾ തുറന്ന് കാട്ടുന്ന നേർക്കാഴ്ചകൾ എന്ന് തന്നെ പറയാവുന്ന ഉഗ്രൻ സിനിമ, രാജ് കുമാർ റാവു നല്ല പെർഫോമൻസ് ആയിരുന്നു

    ‌ടൈഗർ സിന്ദാ ഹെ
    2013ൽ വന്ന ഏക് ഥാ ടൈഗർ രണ്ടാം ഭാഗം. നന്നായി പാക്ക് ചെയ്ത മാസ്സ് എന്റർറ്റയ്നർ. സൽമാൻ ഖാനെക്കാൾ കത്രീന കൈഫ് ആക്ഷൻ സീനുകളിൽ മാസ്സ് ആക്കിയ പടം.
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ഇംഗ്ലീഷ് സിനിമ 2017

    കണ്ടവയിൽ ചിലത്

    ‌The Boss Baby
    ആനിമേഷൻ പടം ആണ്. നല്ല സിനിമ

    ‌xXx Return of Xander Cage
    സ്റ്റാർ കാസ്റ്റിൽ ദീപിക പദുക്കോൺ ഒക്കെ ഉണ്ട്, ചുമ്മ ഒരു വട്ടം കാണാം ഈ ആക്ഷൻ പടം

    ‌Kong Skull Island
    ഗംഭീരം എന്ന് പറയാൻ പറ്റില്ല എങ്കിലും ഒരു മാസ്സ് പാക്കേജ് എന്ന നിലയിൽ എന്ജോയ് ചെയ്യാം. അടുത്ത ഭാഗത്തിൽ ഗോഡ്സില്ല ഒപ്പമുണ്ടാകും എന്ന സൂചന നൽകുന്ന tail end

    ‌Wonder Woman
    ഗാൽ ഗഡോട്ട് എന്ന നടി നിറഞ്ഞാടിയ മാസ്സ് സൂപ്പർഹീറോയിൻ ചിത്രം.

    ‌Alien Covenant
    പ്രോമിത്യുസ് എന്ന ചിത്രത്തിന്റെ തുടർച്ച എന്ന നിലയിൽ വരുന്ന ചിത്രം അല്പം നിരാശ ആണെങ്കിലും alien franchiseൽ പടം കണ്ടിരിക്കാം

    ‌Once upon a time in Venice
    ബ്രൂസ് വില്ലിസ് നായകനായ ഒരു പട്ടിയെ വീണ്ടെടുക്കാൻ നടക്കുന്ന നായകന്റെ കഥ ആക്ഷൻ കോമഡി ലൈനിൽ, പോരാ

    ‌The Mummy
    90കളുടെ അവസാനം വന്ന ചിത്രങ്ങൾ നൽകിയ ഒരു ചിത്രകഥയുടെ സുഖം തൊട്ട് തീണ്ടാത്ത ചിത്രം

    ‌Baby Driver
    മോഷണം, car chase, പണം, ടൈംപാസ്

    ‌Annabelle Creation
    ഈ ഇംഗ്ലീഷ് പിള്ളേരെ സമ്മതിക്കണം, രാത്രി വല്ല ശബ്ദവും കേട്ടാൽ ചെന്ന് നോക്കി പണി വാങ്ങും, നമ്മളാണേൽ പേടിച്ച് അനങ്ങാതെ കിടക്കും. കണ്ടിരിക്കാം

    ‌IT
    ഈ വർഷത്തെ എന്റെ ഫേവറിറ്റ്, നേരത്തെ പറഞ്ഞ ധൈര്യം ഉള്ള പിള്ളേർ തന്നെ ഇതിലും. പക്ഷെ നല്ല പാക്കേജ് ആണ് പടം

    ‌Kingsman The Golden Circle
    ആദ്യ ഭാഗത്തെ അപേക്ഷിച്ചു പോരാ എങ്കിലും കണ്ടിരിക്കാം

    ‌Mother
    സംഭവം ഹൊറർ ആണെങ്കിലും ഒന്നും മനസ്സിലായില്ല

    ‌Victoria & Abdul
    മറ്റൊരു മികച്ച ചിത്രം, വിക്ടോറിയ രാഞ്ജിയും ഇന്ത്യക്കാരനായ അബ്ദുൾ എന്ന വ്യക്തിയും. കണ്ടറിയൂ ഈ മനോഹര ചിത്രം. ലാസ്റ്റ് സീനുകളിൽ ഒന്നിൽ My Sweet Son എന്ന് വിളിക്കുന്ന സീൻ ഒക്കെ ശരിക്കും ഇമോഷണൽ ആക്കും
     

Share This Page